Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: news

മലങ്കര ഡാമിന്‍റെ സംഭരണ ശേഷിയുടെ പകുതിയോളം മണ്ണും ചെളിയും നിറഞ്ഞതായി കണ്ടെത്തൽ

ഇടുക്കി: ജില്ലയിലെ പ്രധാന അണക്കെട്ടുകളിലൊന്നായ മലങ്കര ഡാമിന്റെ സംഭരണ ശേഷിയുടെ പകുതിയോളം മണ്ണും ചെളിയും നിറഞ്ഞതായി കണ്ടെത്തൽ. കേരള എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലാണ് ഡാമിന്റെ സംഭരണ ശേഷിയുടെ 48.95 ശതമാനവും എക്കലും മണ്ണും നിറഞ്ഞതായി കണ്ടെത്തിയത്. മണ്ണും ചെളിയും അടിഞ്ഞുകൂടിയതോടെ ചെറിയ മഴ ലഭിച്ചാൽ പോലും ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കാൻ ഷട്ടറുകൾ തുറന്ന് അധികജലം ഒഴുക്കിവിടേണ്ട സാഹചര്യമാണുള്ളത്. ഇതുമൂലം തൊടുപുഴ, മൂവാറ്റുപുഴ നഗര മേഖലകളിൽ വെള്ളക്കെട്ട് പതിവാകുന്നതായും റിപ്പോർട്ടുകളുണ്ട്. മൂവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതിയുടെ […]
Read more

തായ്‌ലൻഡിൽ കൂട്ടക്കുരുതി; വിദ്യാർത്ഥിയടക്കം ഏഴ് പേർ മരിച്ചു, 15 പേർക്ക് പരിക്ക്

ബാങ്കോക്ക്: തായ്‍ലൻഡിൽ കൂട്ടക്കുരുതി നടത്തിയ ശേഷം വിദ്യാർത്ഥി വെടിവെച്ച് സ്വയം ജീവനൊടുക്കി. വടക്കുപടിഞ്ഞാറൻ ബാങ്കോക്കിലെ നോന്തബുരി പ്രവിശ്യയിലുള്ള ഡെബ്സിറിൻ നോന്തബുരി സ്കൂളിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ആക്രമണത്തിന് പിന്നാലെ പ്രതിയായ വിദ്യാർത്ഥി സ്വയം വെടിവെച്ച് ജീവനൊടുക്കുകയായിരുന്നു. വിദ്യാർത്ഥി ആദ്യം സ്വന്തം മുത്തച്ഛനെയും മുത്തശ്ശിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം തോക്കുമായി സ്കൂളിലെത്തുകയായിരുന്നു. തുടർന്ന് സ്കൂൾ പരിസരത്ത് വെടിയുതിർക്കുകയും ഭീതിപരത്തുകയും ചെയ്തു. ആക്രമണത്തിൽ മൂന്ന് വിദ്യാർത്ഥികളും മൂന്ന് അധ്യാപകരും കൊല്ലപ്പെട്ടു. സംഭവത്തിൽ 15 പേർക്ക് പരിക്കേറ്റതായും ഇതിൽ രണ്ടുപേരുടെ നില […]
Read more

തൃശ്ശൂരിൽ ലോറിയിടിച്ച് യുവാവ് മരിച്ച സംഭവം; കൊലപാതകമെന്ന് കുടുംബം

പാലക്കാട്: തൃശ്ശൂർ പുതുക്കാട് ലോറിയിടിച്ച് പട്ടാമ്പി തിരുമിറ്റക്കോട് സ്വദേശി റിജാസ് (22) മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. ഇത് സാധാരണ റോഡപകടമല്ലെന്നും മനഃപൂർവം ലോറി ഇടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്നുമാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിന് പിന്നാലെ പുറത്തുവന്ന ദൃശ്യങ്ങളും സംശയം ഉയർത്തുന്നതായി കുടുംബം ചൂണ്ടിക്കാട്ടുന്നു. അപകടത്തിന് ഏകദേശം 15 മിനിറ്റ് മുമ്പ് ലോറി ഡ്രൈവറും റിജാസും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. വാഹനത്തിന് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പിന്നീട് സംഘർഷത്തിലേക്കും അപകടത്തിലേക്കും നയിച്ചതെന്നാണ് റിജാസിനൊപ്പം ഉണ്ടായിരുന്ന […]
Read more

നീറ്റ് ചോദ്യപേപ്പർ ചോർച്ച: എൻടിഎ ഓഫീസിൽ ഗുരുതര സുരക്ഷാ വീഴ്ച, മൂന്ന് വിഷയ വിദഗ്ധർ പ്രതികൾ

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച കേസിൽ എൻടിഎ ഓഫീസിൽ ഗുരുതര സുരക്ഷാ വീഴ്ചകൾ ഉണ്ടായതായി സിബിഐ കണ്ടെത്തി. ഡൽഹിയിലെ റോസ് അവന്യൂ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് അന്വേഷണ സംഘം ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. എൻടിഎ ഓഫീസിൽ നിന്ന് വിഷയ വിദഗ്ധർ വിവിധ മാർഗങ്ങളിലൂടെ ചോദ്യങ്ങൾ ചോർത്തിയതായാണ് സിബിഐയുടെ കണ്ടെത്തൽ. ചോദ്യപേപ്പർ തയ്യാറാക്കുന്ന അതീവ രഹസ്യ വിഭാഗത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് വിദഗ്ധരെ കൃത്യമായി പരിശോധിച്ചിരുന്നില്ലെന്നും, സിസിടിവി ദൃശ്യങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക കൺട്രോൾ റൂം പോലും സജ്ജീകരിച്ചിരുന്നില്ലെന്നും കുറ്റപത്രത്തിൽ […]
Read more

ഷിജിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് സിപിഐഎം നേതൃത്വം; രക്ഷാപ്രവര്‍ത്തനം വൈകിയെന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം: അഞ്ചുതെങ്ങില്‍ കാണാതായ മത്സ്യത്തൊഴിലാളി ഷിജിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് സിപിഐഎം നേതൃത്വം. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മുന്‍ മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കളാണ് കുടുംബത്തെ സന്ദര്‍ശിച്ചത്. ഷിജിനെ കാണാതായിട്ട് എട്ട് ദിവസം പിന്നിട്ടിട്ടും ഫലപ്രദമായ രക്ഷാപ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞില്ലെന്ന് എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഷിജിന്റെ ഭാര്യയും കുടുംബവും അനുഭവിക്കുന്ന വേദന വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. “ഇത്രയും ദിവസമായിട്ടും ഷിജിനേട്ടനെ കണ്ടെത്താനായില്ലെന്ന് പറഞ്ഞാണ് ഭാര്യ കരയുന്നത്. എല്ലാവരും ചേര്‍ന്ന് […]
Read more

മത്സ്യത്തൊഴിലാളി ഷിജിനെ കാണാതായിട്ട് എട്ട് ദിവസം; പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധവുമായി കുടുംബം

തിരുവനന്തപുരം: അഞ്ചുതെങ്ങിൽ നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ മത്സ്യത്തൊഴിലാളി ഷിജിനെ കണ്ടെത്താനുള്ള നടപടികൾ വൈകുന്നതിൽ പ്രതിഷേധിച്ച് കുടുംബം സമരം ശക്തമാക്കി. ഷിജിനെ കാണാതായിട്ട് എട്ട് ദിവസം പിന്നിട്ടിട്ടും കാര്യക്ഷമമായ തിരച്ചിൽ നടക്കുന്നില്ലെന്ന് ആരോപിച്ചാണ് ഭാര്യയും മക്കളും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ പ്രതിഷേധിക്കുന്നത്. കോസ്റ്റൽ പൊലീസ് സ്റ്റേഷന് മുന്നിൽ കുടുംബം കുത്തിയിരുന്ന് സമരം തുടരുകയാണ്. അധികൃതരുടെ ഭാഗത്ത് നിന്ന് വ്യക്തമായ മറുപടി ലഭിക്കുന്നതുവരെ റോഡിൽ നിന്ന് മാറില്ലെന്ന് കുടുംബം അറിയിച്ചു. ശക്തമായ മഴയെയും അവഗണിച്ചാണ് കുടുംബാംഗങ്ങൾ പ്രതിഷേധവുമായി രംഗത്തുള്ളത്. ഷിജിനെ […]
Read more

ക്ഷേമ പെന്‍ഷന്‍ അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കം അംഗീകരിക്കാനാകില്ല: പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെൻഷൻ സഹകരണ ബാങ്കുകൾ വഴി വീടുകളിലെത്തിക്കുന്ന രീതി നിർത്തലാക്കിയ സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. പെൻഷൻ വിതരണം അട്ടിമറിക്കാനുള്ള നീക്കമാണ് പുതിയ ഉത്തരവിലൂടെ നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കിടപ്പുരോഗികൾ ഒഴികെയുള്ള എല്ലാ ഗുണഭോക്താക്കൾക്കും പെൻഷൻ ഇനി ആധാർ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകളിലേക്ക് ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (DBT) വഴി മാത്രം നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെയാണ് പിണറായി വിജയന്റെ പ്രതികരണം. പാവപ്പെട്ടവരുടെ കൈകളിൽ നേരിട്ട് പെൻഷൻ തുക എത്തിക്കുന്ന ജനകീയ […]
Read more

അര്‍ജുന്‍ ആയങ്കിയെ പൂട്ടാന്‍ പൊലീസ്; ഒളിയിടം കണ്ടെത്താൻ നീക്കം

കൊച്ചി: അർജുൻ ആയങ്കിയെ കണ്ടെത്തി കസ്റ്റഡിയിലെടുക്കാൻ കേരള പൊലീസ് അന്വേഷണം ശക്തമാക്കി. പ്രതിയെ കണ്ടെത്തുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. ഒളിയിടം കണ്ടെത്തി അറസ്റ്റ് ചെയ്യുകയാണ് ലക്ഷ്യമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. അർജുൻ ആയങ്കിക്കെതിരെ നിലവിൽ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ കോതമംഗലം കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതോടെയാണ് പൊലീസ് നടപടി ശക്തമാക്കുന്നത്. അതേസമയം, കഴിഞ്ഞ ദിവസം പൊലീസിനെ വെല്ലുവിളിച്ച് അർജുൻ ആയങ്കി രംഗത്തെത്തിയിരുന്നു. താൻ കീഴടങ്ങില്ലെന്നും കഴിയുമെങ്കിൽ […]
Read more

ശുഭ്മാൻ ഗില്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടി

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ ടീമിന് ആശങ്കയായി നായകൻ ശുഭ്മാൻ ഗില്ലിന്റെ പരിക്ക്. പരിശീലനത്തിനിടെ വിരലിന് പരിക്കേറ്റ ഗിൽ, ശ്രീലങ്കൻ ഇലവനെതിരായ ത്രിദിന പരിശീലന മത്സരത്തിന്റെ ആദ്യ ദിനത്തിൽ കളത്തിലിറങ്ങിയില്ല. ഗില്ലിന്റെ അഭാവത്തിൽ വൈസ് ക്യാപ്റ്റൻ കെ.എൽ. രാഹുലാണ് പരിശീലന മത്സരത്തിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത്. വ്യാഴാഴ്ച നടന്ന നെറ്റ്സ് പരിശീലനത്തിനിടെയാണ് ഗില്ലിന് വലതുകൈയിലെ മോതിരവിരലിൽ പരിക്കേറ്റത്. പേസ് ബൗളർ ഗുർനൂർ ബ്രാറിന്റെ പന്ത് നേരിടുന്നതിനിടെ വിരലിൽ പന്ത് കൊണ്ടതിനെ […]
Read more

സഹകരണ ബാങ്കുകൾ വഴിയുള്ള പെൻഷൻ വിതരണം നിർത്തി; ഇനി ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് തുക

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം സംബന്ധിച്ച് സംസ്ഥാന സർക്കാർ പുതിയ ഉത്തരവിറക്കി. ഇനി മുതൽ സഹകരണ ബാങ്കുകൾ മുഖേന വീടുകളിലെത്തിച്ച് പെൻഷൻ വിതരണം ചെയ്യില്ല. പകരം, ഗുണഭോക്താക്കളുടെ ആധാർ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകളിലേക്ക് ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (DBT) വഴിയായിരിക്കും പെൻഷൻ നൽകുക. സഹകരണ ബാങ്കുകൾ വഴി പെൻഷൻ വിതരണം ചെയ്യുന്നതിന് ഉയർന്ന ചെലവ് വരുന്നതും, വിതരണം ചെയ്യാതെ ശേഷിക്കുന്ന തുകകൾ സമയബന്ധിതമായി സർക്കാരിലേക്ക് തിരിച്ചടയ്ക്കുന്നതിലെ കാലതാമസവും, ഡാറ്റാ എൻട്രിയിലെയും റീക്കൺസിലിയേഷനിലെയും വീഴ്ചകളും പരിഗണിച്ചാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix