Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: news

അനുമതിയില്ലാതെ കുന്നിടിച്ചു; മലപ്പുറം പലേമ്പറമ്പില്‍ നിരവധി വീടുകള്‍ മണ്ണിടിച്ചില്‍ ഭീഷണിയിൽ

മലപ്പുറം: എടയൂർ പഞ്ചായത്തിലെ പലേമ്പറമ്പ് പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിൽ. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കുന്നിൻ മുകളിലെ മൺകൂനകളിൽ നിന്നാണ് മണ്ണിടിഞ്ഞത്. പ്രദേശത്തെ 40ലേറെ വീടുകൾക്ക് അപകടഭീഷണി നിലനിൽക്കുന്നതായി നാട്ടുകാർ ആശങ്ക പ്രകടിപ്പിച്ചു. കുന്നിന്റെ മുകൾഭാഗം പൂർണമായും ഇടിച്ചുനിരത്തിയ നിലയിലാണുള്ളത്. ഇന്നലെ വൈകിട്ടും സ്ഥലത്ത് മണ്ണിടിച്ചിൽ ഉണ്ടായതായി റിപ്പോർട്ടുണ്ട്. കുന്നിടിച്ചെടുത്ത മണ്ണ് ഉപയോഗിച്ച് സ്ഥലം നിരപ്പാക്കുന്ന പ്രവർത്തനങ്ങളാണ് ഇവിടെ നടന്നുവരുന്നതെന്നാണ് വിവരം. പഞ്ചായത്തിന്റെയും ജിയോളജി വകുപ്പിന്റെയും അനുമതിയില്ലാതെയാണ് കുന്നിടിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. രണ്ട് വർഷം മുമ്പ് ക്വാറി […]
Read more

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; നാല് ജില്ലകളിലെ ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ച് യെല്ലോ അലർട്ടാക്കി. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ യെല്ലോ അലർട്ടും പിൻവലിച്ചിട്ടുണ്ട്. നിലവിൽ സംസ്ഥാനത്തെ 12 ജില്ലകളിലാണ് മഴ മുന്നറിയിപ്പ് തുടരുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് നിലവിലുള്ളത്. സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസവും മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് […]
Read more

എട്ട് മാസമായി വൈദ്യുതിയില്ല; മൊബൈൽ ഫ്ലാഷ് വെളിച്ചത്തിൽ പ്രവർത്തിച്ച് കാസർകോട് പോസ്റ്റ് ഓഫീസ്

കാസർകോട്: എട്ട് മാസമായി വൈദ്യുതിയില്ലാതെ പ്രവർത്തിച്ച് കാസർകോട് രാംദാസ് നഗർ പോസ്റ്റ് ഓഫീസ്. മൊബൈൽ ഫ്ലാഷിന്റെ വെളിച്ചത്തിലാണ് ജീവനക്കാർ ദൈനംദിന ജോലികൾ നിർവഹിക്കുന്നതെന്ന് ജീവനക്കാർ പറയുന്നു. വേനൽക്കാലത്തും വൈദ്യുതിയില്ലാതെയാണ് ഓഫീസ് പ്രവർത്തിച്ചതെന്നും അവർ വ്യക്തമാക്കി. മധൂർ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്നത്. പോസ്റ്റ് ഓഫീസിന് പ്രത്യേക വൈദ്യുതി കണക്ഷൻ എടുക്കണമെന്ന നിർദേശം പാലിക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായതെന്നാണ് വിവരം. പുതിയ കണക്ഷനായി ആവശ്യമായ ഏകദേശം 60,000 രൂപ ഇതുവരെ അടച്ചിട്ടില്ലെന്നും ആരോപണമുണ്ട്. എട്ട് മാസം […]
Read more

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; ഉടൻ കുറ്റപത്രം നൽകണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരനെ രണ്ടാനച്ഛൻ കൊലപ്പെടുത്തിയ കേസിൽ വേഗത്തിൽ കുറ്റപത്രം സമർപ്പിക്കണമെന്ന് ഹൈക്കോടതി നിർദേശം. സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അന്വേഷണ പുരോഗതി വിലയിരുത്തിയത്. ഫോറൻസിക് പരിശോധന ഫലം ലഭിക്കുന്നതിലെ കാലതാമസമാണ് കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതിന് കാരണമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ നടപടികൾ വേഗത്തിലാക്കണമെന്ന് കോടതി നിർദേശിച്ചു. കേസിൽ കക്ഷിയാക്കണമെന്ന ശിശുസംരക്ഷണ ഓഫീസറുടെ ആവശ്യം ഹൈക്കോടതി തള്ളി. കുട്ടിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട സംവിധാനങ്ങളുടെ പ്രവർത്തനത്തെക്കുറിച്ചും കോടതി നിരീക്ഷണം നടത്തി. […]
Read more

ചങ്ങനാശ്ശേരി ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണമില്ലെന്ന് പരാതി; കിട്ടിയത് പച്ചവെള്ളം മാത്രം

കോട്ടയം: ചങ്ങനാശ്ശേരിയിലെ സർക്കാർ എൽപി സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണം ലഭിക്കുന്നില്ലെന്ന് പരാതി. രാവിലെ മുതൽ ഭക്ഷണം നൽകിയില്ലെന്നും ദുരിതബാധിതർ പറഞ്ഞു. പായിപ്പാട് ഒന്നാം വാർഡിലെ 150 പേരാണ് നിലവിൽ ക്യാമ്പിലുള്ളത്. ഉച്ചഭക്ഷണത്തിനായി സമീപത്തെ മറ്റൊരു ക്യാമ്പിലേക്ക് പോകാൻ വാർഡ് മെമ്പർ നിർദേശിച്ചതായും ദുരിതബാധിതർ ആരോപിച്ചു. ക്യാമ്പിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നും അവർ പരാതിപ്പെട്ടു. രാവിലെ ഗ്യാസ് കുറ്റി നൽകിയ ശേഷം തിരികെ കൊണ്ടുപോയെന്നും പാചകം ചെയ്യാനുള്ള സൗകര്യം ലഭിച്ചില്ലെന്നും ക്യാമ്പിലുള്ളവർ പറഞ്ഞു. നിലവിൽ കുടിവെള്ളം […]
Read more

16കാരിയെ പീഡിപ്പിച്ച കേസ്; ഒന്നര മാസത്തിന് ശേഷം സ്‌നേഹ മെർലിൻ അറസ്റ്റിൽ

കാസർകോട്: ഉറങ്ങിക്കിടന്നിരുന്ന 16കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സ്‌നേഹ മെർലിൻ അറസ്റ്റിൽ. കേസെടുത്ത് ഒന്നര മാസത്തിന് ശേഷമാണ് കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ 25കാരിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ മാതാവിന്റെ സുഹൃത്തായി വീട്ടിലെത്തിയ സ്‌നേഹ, ഒരു വർഷത്തോളം വീട്ടിൽ താമസിച്ചിരുന്ന കാലയളവിൽ പലതവണ പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. അമ്മ വീട്ടിലുള്ള സമയത്തും പീഡനം നടന്നതായി കുട്ടി മൊഴി നൽകിയിട്ടുണ്ട്. കണ്ണൂരിലെ ജയിലിൽ വച്ചാണ് സ്‌നേഹയും പെൺകുട്ടിയുടെ മാതാവും പരിചയപ്പെട്ടതെന്നാണ് പൊലീസ് നൽകുന്ന വിവരം. ലഹരിവിൽപ്പന കേസിൽ പെൺകുട്ടിയുടെ […]
Read more

മംഗളൂരുവിൽ കറുത്ത ഷൂസ് ധരിച്ചതിന് മലയാളി വിദ്യാർത്ഥികൾക്ക് മർദ്ദനം

മംഗളൂരു: കറുത്ത ഷൂ ധരിച്ചതിന്റെ പേരിൽ മംഗളൂരുവിലെ കോളേജിൽ മലയാളി വിദ്യാർത്ഥികൾക്ക് മർദ്ദനമേറ്റതായി പരാതി. മംഗളൂരുവിലെ ശ്രീനിവാസ കോളേജിലാണ് റാഗിംഗിന്റെ പേരിൽ രണ്ട് ഒന്നാം വർഷ വിദ്യാർത്ഥികളെ മർദ്ദിച്ചതെന്നാണ് ആരോപണം. ആദർശ്, ജസിൻ ഖാദർ എന്നീ വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത്. ഇരുവരും മലയാളികളാണ്. പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് ഇരുവരുടെയും മൊഴി രേഖപ്പെടുത്തി. ജൂനിയർ വിദ്യാർത്ഥികളെ മർദ്ദിച്ചത് മലയാളി വിദ്യാർത്ഥികളാണെന്നാണ് പ്രാഥമിക വിവരം. പരാതിയുടെ അടിസ്ഥാനത്തിൽ പാണ്ഡേശ്വർ പൊലീസ് കേസെടുത്തിട്ടുണ്ട്. ലോജിസ്റ്റിക്സ് വിഭാഗത്തിലെ ആറ് രണ്ടാം […]
Read more

സർക്കാർ ആശുപത്രിക്കുള്ളിൽ കൊടിപിടിച്ച് മുദ്രാവാക്യം മുഴക്കി മന്ത്രിക്ക് സ്വീകരണം

കൊല്ലം: സർക്കാർ ആശുപത്രിക്കുള്ളിൽ കൊടി പിടിച്ച് മുദ്രാവാക്യം വിളിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരന് സ്വീകരണം. പുനലൂർ താലൂക്ക് ആശുപത്രിയിൽ ഇന്നലെയായിരുന്നു സംഭവം. ആശുപത്രി സന്ദർശനത്തിനായി എത്തിയ മന്ത്രിയെ എൻജിഒ സംഘടനയുടെ പ്രവർത്തകർ ഷാൾ അണിയിച്ചും മുദ്രാവാക്യം വിളിച്ചും സ്വീകരിക്കുകയായിരുന്നു. ആശുപത്രി പരിസരങ്ങളിൽ കൊടികളുമായി രാഷ്ട്രീയ പ്രചാരണം അനുവദിക്കില്ലെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയ സാഹചര്യത്തിലാണ് സംഭവം വിവാദമായിരിക്കുന്നത്. ആശുപത്രികളിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന നിലപാട് മന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള സംഘടനകൾ ആശുപത്രികളിൽ പൊതിച്ചോർ വിതരണം നടത്തുന്നതുമായി […]
Read more

കുട്ടനാട് പ്രതിസന്ധിയിൽ; മുഖ്യമന്ത്രിയെയും റവന്യൂ മന്ത്രിയെയും ബന്ധപ്പെടാൻ ശ്രമിച്ചിട്ട് കിട്ടിയില്ലെന്ന് റെജി ചെറിയാൻ എംഎൽഎ

ആലപ്പുഴ: കുട്ടനാട്ടിലെ രൂക്ഷമായ മഴക്കെടുതി സംബന്ധിച്ച് വിവരം അറിയിക്കാൻ മുഖ്യമന്ത്രി വി ഡി സതീശനെയും റവന്യൂ മന്ത്രി എ പി അനിൽകുമാറിനെയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ലെന്ന് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ. ഇന്ന് രാവിലെ ഇരുവരെയും വിളിച്ചിരുന്നെങ്കിലും ഫോൺ ലഭിച്ചില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. “ജനങ്ങൾ എന്നോട് ചോദിക്കുന്നുണ്ട്. അവരോട് ഞാൻ കൂടെയുണ്ടെന്നാണ് പറയുന്നത്. പ്രളയസമയത്ത് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഒപ്പം കൊണ്ടുനടക്കാൻ കഴിയില്ല. റോഡിലൂടെയും വെള്ളത്തിലൂടെയും ചെയ്യാൻ കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്യുന്നുണ്ട്,” റെജി ചെറിയാൻ […]
Read more

മഴക്കെടുതികൾക്കൊപ്പം സംസ്ഥാനം പനിക്കിടക്കയിലും; ഇൻഫ്ലുവൻസയും H1N1 കേസുകളും ഉയരുന്നു

കൊച്ചി: മഴക്കെടുതിക്കൊപ്പം സംസ്ഥാനത്ത് പകർച്ചവ്യാധിയും ആശങ്കയാകുന്നു. ഇൻഫ്ലുവൻസ (ഫ്ലൂ) ബാധിതരുടെ എണ്ണം ദിവസേന ഉയരുകയാണെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ നാല് ദിവസത്തിനിടെ 302 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടൊപ്പം H1N1 കേസുകളിലും വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ മാത്രം 115 പേരാണ് ഇൻഫ്ലുവൻസ ലക്ഷണങ്ങളോടെ ചികിത്സ തേടിയത്. കഴിഞ്ഞ നാല് ദിവസത്തിനിടെ മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ജൂലൈ മാസത്തിൽ മാത്രം 2,899 പേർക്ക് ഇൻഫ്ലുവൻസ സ്ഥിരീകരിച്ചപ്പോൾ 31 മരണങ്ങളാണ് രേഖപ്പെടുത്തിയത്. ഈ വർഷം ഇതുവരെ രോഗവുമായി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix