Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: news

ഓണം കളറാക്കാൻ KSRTC; ആഗസ്റ്റ് 18 മുതൽ സ്പെഷ്യൽ സർവീസുകൾ

തിരുവനന്തപുരം: ഓണക്കാലത്ത് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കെഎസ്ആർടിസി ദീർഘദൂര അന്തർസംസ്ഥാന സർവീസുകൾക്ക് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി. ഓണത്തോടനുബന്ധിച്ച് നടത്തുന്ന അധിക സർവീസുകൾക്കായുള്ള ഓൺലൈൻ റിസർവേഷൻ ആരംഭിച്ചതായി കെഎസ്ആർടിസി അറിയിച്ചു. 2026 ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 2 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും അവിടെ നിന്ന് തിരിച്ചും പ്രത്യേക അധിക സർവീസുകൾ നടത്തും. ഓണക്കാലത്തെ യാത്രാപ്രതിസന്ധി കുറയ്ക്കുകയും യാത്രക്കാർക്ക് സൗകര്യപ്രദമായ യാത്ര ഉറപ്പാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് അധിക സർവീസുകൾ ഒരുക്കിയിരിക്കുന്നത്. […]
Read more

കുവൈത്തിൽ വ്യാജ സർക്കാർ സ്റ്റാംപ് നിർമാണ സംഘം പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ ഹവല്ലി മേഖലയിൽ വ്യാജ സർക്കാർ സ്റ്റാമ്പുകൾ നിർമ്മിച്ച് വിതരണം നടത്തിയിരുന്ന സംഘത്തെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഏഷ്യൻ പ്രവാസികളെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. സർക്കാർ ആശുപത്രിയിലെ ഒരു രോഗിയുടെ രേഖയിൽ വ്യാജ സർക്കാർ മുദ്ര ഉപയോഗിച്ചതായി കണ്ടെത്തിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. ശുചീകരണ തൊഴിലാളിയെ അറസ്റ്റ് ചെയ്തതിന്റെ തുടർച്ചയായി നടത്തിയ അന്വേഷണത്തിലാണ് ഹവല്ലിയിലെ വ്യാജ സ്റ്റാമ്പ് നിർമാണ കേന്ദ്രം കണ്ടെത്തിയത്. റെയ്ഡിനിടെ വിതരണം ചെയ്യാൻ തയ്യാറാക്കിയ നിരവധി […]
Read more

റാന്നി സന്ദർശിച്ച് മുഖ്യമന്ത്രി; നഷ്ടപരിഹാര വിഷയത്തിൽ മന്ത്രിസഭയിൽ ചർച്ച ചെയ്യും

പത്തനംതിട്ട: പ്രളയബാധിത മേഖലകൾ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ദുരിതാശ്വാസ ക്യാമ്പുകളിലെത്തി പ്രളയബാധിതരുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി, റാന്നിയിലെ വ്യാപാരികളുടെ പരാതികളും നേരിട്ട് കേട്ടു. പ്രളയം മൂലമുണ്ടായ കാർഷിക മേഖലയിലെ നഷ്ടവും വ്യാപാരികൾ നേരിടുന്ന പ്രതിസന്ധികളും നാളത്തെ മന്ത്രിസഭാ യോഗത്തിൽ പ്രത്യേകമായി ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ദുരിതബാധിതർക്കുള്ള സഹായ നടപടികൾ സംബന്ധിച്ച് തീരുമാനമെടുത്ത് പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരും ജനപ്രതിനിധികളും വിളിച്ചാൽ ഏത് സമയത്തും സഹായത്തിനായി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദുരന്തബാധിത പ്രദേശങ്ങളിലെ സാഹചര്യം […]
Read more

ഉദയനിധി സ്റ്റാലിന് സ്റ്റേഷൻ ജാമ്യം; കോടതിയില്‍ നിലപാട് അറിയിച്ച് വിജയ് സര്‍ക്കാര്‍

ചെന്നൈ: തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുമെന്ന് തമിഴ്നാട് സർക്കാർ. മദ്രാസ് ഹൈക്കോടതിയിലാണ് തമിഴ്‌നാട് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഉദയനിധിയെ റിമാൻഡ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും സ്ത്രീകളുടെ താൽപര്യം സംരക്ഷിക്കുക മാത്രമാണ് ലക്ഷ്യമെന്നും അഡ്വക്കറ്റ് ജനറൽ കോടതിയെ വ്യക്തമാക്കി. അന്വേഷണവുമായി സഹകരിക്കണമെന്ന് ഉദയനിധി സ്റ്റാലിനോട് ഹൈക്കോടതി നിർദേശിച്ചു. ചോദ്യം ചെയ്യൽ നടപടി ഇന്ന് തന്നെ പൂർത്തിയാക്കണമെന്നും കോടതി അന്വേഷണ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അറസ്റ്റ് നടന്ന സാഹചര്യത്തിൽ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. […]
Read more

സി.പി. ജോണിനെ തള്ളി കെ. മുരളീധരൻ; ‘യാത്ര സൗജന്യമല്ല, അവകാശം’

തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി. ജോണിന്റെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ. ബസിലെ സൗജന്യ യാത്ര സർക്കാർ നൽകുന്ന അവകാശമാണെന്നും, അത് ഔദാര്യമല്ലെന്നും കെ. മുരളീധരൻ വ്യക്തമാക്കി. സംസ്ഥാനത്തെ ആശുപത്രികളിൽ രോഗികളെ വരാന്തയിൽ കിടത്തി ചികിത്സിക്കുന്ന സാഹചര്യം ഒഴിവാക്കിക്കൊണ്ടിരിക്കുകയാണെന്നും, ചികിത്സ ജനങ്ങളുടെ അവകാശമാണെന്നും മന്ത്രി പറഞ്ഞു. രണ്ട് മെഡിക്കൽ കോളേജുകളിൽ നിലത്ത് കിടത്തുന്ന സാഹചര്യം പൂർണമായും ഒഴിവാക്കിയെന്നും അടുത്ത ഘട്ടമായി തൃശൂർ മെഡിക്കൽ കോളേജിൽ ഇത് നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. ബസിന് […]
Read more

പത്തനംതിട്ടയിലെ ദുരിതബാധിത മേഖലകൾ സന്ദർശിച്ച് മുഖ്യമന്ത്രി; വെളളം കയറിയ വീടുകള്‍ക്ക് ധനസഹായം

പത്തനംതിട്ട: പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. സംസ്ഥാനത്ത് സ്ഥിരം ദുരന്തനിവാരണ സംവിധാനം നടപ്പാക്കുമെന്നും അതിന്റെ ആദ്യ പദ്ധതി പത്തനംതിട്ടയിൽ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജില്ലാ ഭരണകൂടത്തിന് പൂർണ അധികാരം നൽകിയിട്ടുണ്ടെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക ചെലവഴിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് വെള്ളം ഇറങ്ങി ആളുകൾ വീടുകളിലേക്ക് മടങ്ങുമ്പോൾ വെള്ളം കയറിയ വീടുകൾക്ക് 10,000 രൂപ ധനസഹായം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ 133 ദുരിതാശ്വാസ ക്യാമ്പുകളിലായി […]
Read more

കോഴിക്കോട് ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണവും വസ്ത്രവും ലഭിക്കുന്നില്ലെന്ന് പരാതി; വീഴ്ച സമ്മതിച്ച് എംഎൽഎ

കോഴിക്കോട്: ദുരിതാശ്വാസ ക്യാമ്പിൽ ആവശ്യത്തിന് ഭക്ഷണവും വസ്ത്രവും ലഭിക്കുന്നില്ലെന്ന് പരാതിയുമായി ദുരിതബാധിതർ. കോഴിക്കോട് പ്രൊവിഡൻസ് കോളേജിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരാണ് അധികൃതർക്കെതിരെ പരാതി ഉന്നയിച്ചത്. ക്യാമ്പിലെത്തി നാല് ദിവസം കഴിഞ്ഞിട്ടും വസ്ത്രം മാറ്റാൻ സാധിച്ചിട്ടില്ലെന്നും, വൈകിയെത്തുന്നവർക്ക് പലപ്പോഴും ഭക്ഷണം ലഭിക്കുന്നില്ലെന്നും ദുരിതബാധിതർ ആരോപിച്ചു. ചെറിയ കുട്ടികൾക്ക് കഴിക്കാനുള്ള ചെറുകടികൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നും, ക്യാമ്പിലുള്ള നിരവധി രോഗികൾക്ക് കൃത്യസമയത്ത് ഭക്ഷണം ലഭിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ക്യാമ്പിലെ വീഴ്ചകൾ ഉണ്ടായതായി കെ. ജയന്ത് എംഎൽഎ പ്രതികരിച്ചു. ഇന്നലെ കൂടുതൽ […]
Read more

പാണക്കാട് മണ്ണിടിച്ചിൽ; അനധികൃത നിർമാണം നടത്തിയിട്ടില്ലെന്ന് ഭൂവുടമ നൗഫൽ

മലപ്പുറം: പാണക്കാട് മണ്ണിടിച്ചിലിന് കാരണമായ ഭൂമിയിൽ അനധികൃത നിർമാണമോ മണ്ണെടുപ്പോ നടത്തിയിട്ടില്ലെന്ന് ഭൂവുടമ നൗഫൽ കടക്കാടൻ. താൻ ആരുടെയും ബിനാമിയല്ലെന്നും മണ്ണിടിച്ചിൽ ഉണ്ടായത് സ്വന്തം സ്ഥലത്താണെന്നും നൗഫൽ വ്യക്തമാക്കി. രണ്ട് വർഷം മുൻപ് വടകര സ്വദേശിയിൽ നിന്നാണ് സ്ഥലം വാങ്ങിയതെന്നും, 50 സെന്റ് സ്ഥലത്ത് കാർ സർവീസ് സെന്റർ ആരംഭിക്കാനായിരുന്നു പദ്ധതിയെന്നും നൗഫൽ പറഞ്ഞു. മഴ ശക്തമായതിനെ തുടർന്ന് മണ്ണെടുപ്പ് നിർത്താൻ ആവശ്യപ്പെട്ടപ്പോൾ തന്നെ പ്രവർത്തനം അവസാനിപ്പിച്ചെന്നും, അധികൃതരുടെ നിർദേശപ്രകാരമാണ് മണ്ണെടുപ്പ് നടത്തിയതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഉന്നതന്റെ […]
Read more

ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട്; പിഎസ്‌സിക്ക് വിവരാവകാശ കമ്മീഷന്റെ നോട്ടീസ്

തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറാത്തതിൽ പിഎസ്‌സിക്ക് സംസ്ഥാന വിവരാവകാശ കമ്മീഷന്റെ രൂക്ഷ വിമർശനം. പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥിക്ക് ഉത്തരക്കടലാസുകളുടെ പകർപ്പും അഭിമുഖ മാർക്ക് വിവരങ്ങളും നൽകാത്തത് തീർത്തും നിരുത്തരവാദപരമാണെന്ന് കമ്മീഷൻ വ്യക്തമാക്കി. വിവരങ്ങൾ കൈമാറണമെന്ന മുൻ ഉത്തരവ് ഉദ്യോഗസ്ഥൻ മനപ്പൂർവ്വം നടപ്പാക്കാതെ അട്ടിമറിക്കുകയാണെന്നും, ഇത് വിവരാവകാശ നിയമത്തോടുള്ള വെല്ലുവിളിയാണെന്നും വിവരാവകാശ കമ്മീഷൻ കുറ്റപ്പെടുത്തി. സംഭവത്തിൽ ഇൻഫർമേഷൻ ഓഫീസർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയ കമ്മീഷൻ, പി.എസ്.സിക്ക് നോട്ടീസും അയച്ചു. ഉദ്യോഗസ്ഥന്റെ ഭാഗത്തുണ്ടായ […]
Read more

സി.പി. ജോണിന്റെ പരാമർശം അപലപനീയം; മാപ്പ് പറയണമെന്ന് ആനി രാജ

ന്യൂഡൽഹി: പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി സി.പി. ജോൺ നടത്തിയ പരാമർശത്തിനെതിരെ സിപിഐ നേതാവ് ആനി രാജ രംഗത്ത്. സ്ത്രീകൾ ബസുകളിൽ തള്ളിക്കയറുകയാണെന്ന തരത്തിലുള്ള മന്ത്രിയുടെ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് ആനി രാജ ആവശ്യപ്പെട്ടു. സ്ത്രീകൾ കൂടുതലായി പദ്ധതി ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് മന്ത്രിയിൽ നിന്ന് ഇത്തരം നിലപാടുകൾ ഉണ്ടായതെന്ന് ആനി രാജ വിമർശിച്ചു. സ്ത്രീകൾക്ക് ലഭിക്കുന്ന സൗജന്യ ബസ് യാത്ര സർക്കാരിന്റെ ഔദാര്യമോ ഭിക്ഷയോ അല്ലെന്നും, ജനങ്ങൾക്ക് യാത്രാസൗകര്യം ഒരുക്കുക സർക്കാരുകളുടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix