Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: news

തൃക്കാക്കര നഗരസഭയിലെ ഹരിതകര്‍മ സേന അംഗം ജീവനൊടുക്കാന്‍ ശ്രമിച്ചു; കൗൺസിലർക്കെതിരെ ആരോപണം

കൊച്ചി: തൃക്കാക്കര നഗരസഭയിലെ ഹരിതകർമ സേനാംഗം ജീവനൊടുക്കാൻ ശ്രമിച്ചു. ശാസ്താമുഗൾ സ്വദേശിനിയായ രമ്യയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ജൈവമാലിന്യ ശേഖരണ ചുമതല വഹിച്ചിരുന്ന രമ്യയെ ഉടൻ ആശുപത്രിയിലെത്തിച്ചു. നിലവിൽ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വാർഡ് കൗൺസിലർ ഐഷ സുബൈറും പിതാവ് സുബൈറും മാനസികമായി പീഡിപ്പിച്ചതിനെ തുടർന്നാണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് രമ്യയുടെ ആരോപണം. ഇരുവരും തനിക്കെതിരെ വ്യാജ പരാതികൾ നൽകിയെന്നും രമ്യ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നതായും പരാതിയുടെ പകർപ്പുകൾ പുറത്തുവന്നതായും പറയുന്നു. കൗൺസിലറുമായുണ്ടായ […]
Read more

വീട്ടിലേക്ക് വഴിയില്ല; പെട്രോൾ കുപ്പിയുമായി പഞ്ചായത്ത് ഓഫീസിലെത്തി കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി

മലപ്പുറം: സ്വന്തം വീട്ടിലേക്കുള്ള വഴി സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിലെത്തി പെട്രോൾ കുപ്പിയുമായി കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി. കൊണ്ടോട്ടി വാഴയൂർ പഞ്ചായത്ത് ഓഫീസിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. വാഴയൂർ സ്വദേശി ഗോപാലനും കുടുംബവുമാണ് പെട്രോളുമായി പഞ്ചായത്ത് ഓഫീസിലെത്തി പ്രതിഷേധിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി വീട്ടിലേക്കുള്ള വഴി ശരിയാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിൽ നിരന്തരം പരാതി നൽകിയിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാൽ വഴി ഉൾപ്പെടുന്ന ഭൂമി പഞ്ചായത്ത് ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ നടപടി സ്വീകരിക്കാൻ കഴിയില്ലെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണമെന്ന് കുടുംബം […]
Read more

ആവശ്യപ്പെട്ടപ്പോൾ തന്നെ മത്സ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിനായി എത്തി: പി സി വിഷ്ണുനാഥ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെയും ഇന്നും മഴ കുറഞ്ഞത് ആശ്വാസകരമാണെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്. എന്നാൽ തിരുവല്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ വെള്ളം കയറിയ സാഹചര്യത്തിൽ ക്യാമ്പുകളിലുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു. ആറന്മുളയേക്കാൾ തിരുവല്ലയിലാണ് കൂടുതൽ ബുദ്ധിമുട്ട് നേരിടുന്നതെന്നും വെള്ളം കയറിയതിനെ തുടർന്ന് ചില ദുരിതാശ്വാസ ക്യാമ്പുകൾ മാറ്റേണ്ട സാഹചര്യമുണ്ടായെന്നും മന്ത്രി വ്യക്തമാക്കി. ക്യാമ്പുകളിൽ താമസിക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളിൽ ഉടൻ ഇ-ടോയ്ലറ്റ് സംവിധാനം ഒരുക്കുമെന്നും, വെള്ളം കയറിയ വീടുകൾ […]
Read more

കെ.എം. ബഷീർ കേസ്; സർക്കാരിന് നോട്ടീസ് അയച്ച് ഹൈക്കോടതി

കൊച്ചി: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സർക്കാർക്ക് ഹൈക്കോടതിയുടെ നോട്ടീസ്. ബഷീറിന്റെ ഭാര്യ സി. ജസീല സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഒരാഴ്ചയ്ക്കകം മറുപടി നൽകാൻ നിർദേശിച്ചത്. കേസ് പരിഗണിക്കുന്ന വിചാരണ കോടതി മാറ്റിയ തിരുവനന്തപുരം സെഷൻസ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. കോടതി മാറ്റം പ്രതിഭാഗത്തിന്റെ താൽപര്യപ്രകാരമാണെന്നും, ഇതോടെ വിചാരണ നീതിപൂർവം നടക്കുമോയെന്ന ആശങ്കയുണ്ടെന്നും ജസീല ഹൈക്കോടതിയെ അറിയിച്ചു. നേരത്തെ കേസ് പരിഗണിച്ചിരുന്ന സെഷൻസ് കോടതി–1ലേക്ക് കേസ് തിരിച്ചുമാറ്റണമെന്നും, നിലവിലെ പ്രോസിക്യൂട്ടറെ മാറ്റണമെന്നും […]
Read more

താന്‍ നടത്തിയത് സ്വയം വിമര്‍ശനം; അധിക്ഷേപ പരാമര്‍ശത്തില്‍ മലക്കം മറിഞ്ഞ് മന്ത്രി സി പി ജോണ്‍

തിരുവനന്തപുരം: പ്രിയദർശിനി ബസിൽ യാത്ര ചെയ്യുന്ന സ്ത്രീകളെ സംബന്ധിച്ചുള്ള വിവാദ പരാമർശത്തിൽ വിശദീകരണവുമായി ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. കേരളത്തിലെ തൊഴിലാളി വർഗത്തിന്റെയും കുടുംബിനികളുടെയും യാഥാർഥ്യങ്ങൾ രാഷ്ട്രീയ പ്രവർത്തകർ ഉൾപ്പെടെ വേണ്ടത്ര മനസ്സിലാക്കിയില്ലെന്ന സ്വയംവിമർശനമാണ് താൻ നടത്തിയതെന്നും, അതിനെ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ സ്ത്രീകൾ പൊതുഗതാഗത രംഗത്ത് നേരിടുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയാണ് പ്രിയദർശിനി പദ്ധതി നടപ്പിലാക്കിയതെന്ന് മന്ത്രി വ്യക്തമാക്കി. ആ പ്രശ്നം തിരിച്ചറിഞ്ഞ് പദ്ധതി മുന്നോട്ടുവെച്ചത് രാഹുൽ ഗാന്ധിയാണെന്നും, അതിനെ അഭിനന്ദിക്കുക മാത്രമാണ് […]
Read more

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനം ആരംഭിച്ചു; മണിക്കൂറില്‍ 300 ഭക്തര്‍ക്ക് ദര്‍ശനം നടത്താം

തൃശൂർ: ഗുരുവായൂരിൽ ഭക്തർക്കായി വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ദർശനം ആരംഭിച്ചു. ഭക്തർക്ക് കൂടുതൽ സൗകര്യപ്രദവും സമയബന്ധിതവുമായി ദർശനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയത്. ഗുരുവായൂർ ദേവസ്വം ചെയർമാൻ എ. വി. ഗോപിനാഥിന്റെ നേതൃത്വത്തിലാണ് വെർച്വൽ ക്യൂ പ്രവർത്തനം ഏകോപിപ്പിക്കുന്നത്. ആദ്യഘട്ടത്തിൽ മണിക്കൂറിൽ 300 ഭക്തർക്കാണ് ഓൺലൈൻ ബുക്കിംഗിലൂടെ ദർശനത്തിന് അവസരം ഒരുക്കിയിരിക്കുന്നത്. നിലവിൽ ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നത്. പ്രതിദിനം എട്ട് മണിക്കൂർ ദർശന സൗകര്യമുണ്ടാകും. ഇതോടെ ദിവസേന 2,400 ഭക്തർക്കാണ് […]
Read more

വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളിയെ കാണാതായിട്ട് 5 ദിവസം; തിരച്ചില്‍ കാര്യക്ഷമമല്ലെന്ന ആരോപണവുമായി കുടുംബം

തിരുവനന്തപുരം: വിഴിഞ്ഞം തീരത്ത് ബോട്ടപകടത്തിൽ കാണാതായ മത്സ്യത്തൊഴിലാളി ജോണിനെ കണ്ടെത്താനാകാതെ അഞ്ചാം ദിവസവും തിരച്ചിൽ തുടരുന്നു. തിരച്ചിൽ നടപടികൾ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് കുടുംബാംഗങ്ങൾ ഫിഷറീസ് ഓഫീസിലെത്തി അധികൃതരെ സമീപിച്ചു. നേവിയുടെ സഹായം ഉൾപ്പെടുത്തി തിരച്ചിൽ ശക്തമാക്കണമെന്നാണ് കുടുംബത്തിന്റെ പ്രധാന ആവശ്യം. ജോണിനെ കണ്ടെത്തുന്നതിനായി കോസ്റ്റൽ പൊലീസ് ഇന്നും പരിശോധന നടത്തുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ, ഇതുവരെയുള്ള തിരച്ചിൽ മതിയായ രീതിയിൽ നടന്നിട്ടില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. കാണാതായ ജോണിന്റെ മകൻ പ്രതികരിക്കവെ, അപകടം നടന്ന ഉടൻ ഫലപ്രദമായ തിരച്ചിൽ […]
Read more

കാലാവധി തീരാത്ത ചോക്ലേറ്റിനുള്ളിൽ നിന്ന് പുഴു; പരാതിയുമായി യുവാവ്

കരുമാല്ലൂർ: എറണാകുളം പറവൂരിന് സമീപം കരുമാല്ലൂരിൽ വാങ്ങിയ ചോക്ലേറ്റിനുള്ളിൽ പുഴുവിനെ കണ്ടെത്തിയതായി പരാതി. കാലാവധി കഴിയാത്ത ഡയറി മിൽക്ക് ക്രിസ്പലോ ചോക്ലേറ്റ് പാക്കറ്റിലാണ് പുഴുവിനെയും പുഴുവിന്റെ കൂടിനെയും കണ്ടെത്തിയത്. കരുമാല്ലൂർ സ്വദേശി അഭിലാഷിനാണ് ചോക്ലേറ്റിനുള്ളിൽ പുഴുവിനെ കണ്ടെത്തിയത്. സഹോദരി വാങ്ങിക്കൊണ്ടുവന്ന 40 രൂപ വിലയുള്ള ചോക്ലേറ്റ് പാക്കറ്റ് തുറന്നപ്പോഴാണ് പുഴു ശ്രദ്ധയിൽപ്പെട്ടത്. 2027 ജനുവരി 12 വരെ ഉപയോഗിക്കാമെന്ന് പാക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ള ചോക്ലേറ്റിലാണ് സംഭവം. ഇന്ന് ഉച്ചയോടെയാണ് ചോക്ലേറ്റ് വാങ്ങിയതെന്നും അഭിലാഷ് പറഞ്ഞു. സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പിനും […]
Read more

കനത്ത മഴ; ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ആലപ്പുഴ: കനത്ത മഴയും വെള്ളക്കെട്ടും ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനവും കണക്കിലെടുത്ത് ആലപ്പുഴ ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ തിങ്കളാഴ്ച (ഓഗസ്റ്റ് 3) അവധി പ്രഖ്യാപിച്ചു. ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അംഗൻവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. കൂടാതെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. ജില്ലയിൽ നിലവിൽ നാല് താലൂക്കുകളിലായി 13 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 199 […]
Read more

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് കോയമ്പത്തൂര്‍ സ്വദേശിനിക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് ജില്ലയിലെ പാലക്കുഴി വെള്ളച്ചാട്ടത്തിൽ ഉണ്ടായ അപകടത്തിൽ കോയമ്പത്തൂർ സ്വദേശിനി മരിച്ചു. കോയമ്പത്തൂർ സ്വദേശിനിയായ ഭാനുപ്രിയ (40)യാണ് മരിച്ചത്. വെള്ളച്ചാട്ടത്തിന് സമീപത്തെ പാറക്കെട്ടിൽ നിന്ന് താഴ്ചയിലേക്ക് വീണ ഭാനുപ്രിയയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അപകടത്തിൽ ഭാനുപ്രിയയ്‌ക്കൊപ്പമുണ്ടായിരുന്ന കോയമ്പത്തൂർ സ്വദേശി ഭരത്തിനെയും പാറക്കെട്ടിൽ നിന്ന് രക്ഷപ്പെടുത്തി. നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix