Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: news

കുളത്തൂപ്പുഴ കാട്ടുപോത്ത് ആക്രമണം; വീഴ്ച കണ്ടെത്തി, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സസ്പെൻഷൻ

കൊല്ലം: കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗൃഹനാഥൻ മരിച്ച സംഭവത്തിൽ ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. കളംകുന്ന് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി.ആർ. ഷിബുവിനെയാണ് സസ്പെൻ്റ് ചെയ്തത്. ആക്രമണം നടന്ന സ്ഥലത്ത് സമയബന്ധിതമായി എത്തുന്നതിൽ ഉദ്യോഗസ്ഥൻ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. സംഭവസമയത്ത് നാട്ടുകാരും സഹപ്രവർത്തകരും പലതവണ ബന്ധപ്പെട്ടിട്ടും ഫോൺ എടുത്തില്ല, മേലധികാരികളെ വിവരം അറിയിച്ചില്ല തുടങ്ങിയ വീഴ്ചകളാണ് സസ്പെൻഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുളത്തൂപ്പുഴ ജംഗ്ഷനിലേക്ക് നടന്ന് പോകുകയായിരുന്ന […]
Read more

പിഎസ്‌സി പരീക്ഷാതട്ടിപ്പ്; രണ്ട് പേര്‍ കുറ്റക്കാര്‍, കൊല്ലം സ്വദേശിനിക്ക് മൂന്ന് വര്‍ഷം തടവ്

കൊല്ലം: കോട്ടയത്ത് നടന്ന പി.എസ്.സി യു.പി. സ്‌കൂൾ അധ്യാപക പരീക്ഷയിൽ വ്യാജ ഹാൾടിക്കറ്റ് ഉപയോഗിച്ച് ആൾമാറാട്ടം നടത്തിയ കേസിൽ രണ്ട് പേരെ കോടതി കുറ്റക്കാരായി കണ്ടെത്തി. കൊല്ലം മയ്യനാട് സ്വദേശികളായ സുനിൽ ദാസ്, ഷമീമ എന്നിവരാണ് കുറ്റക്കാരെന്ന് കോടതി വിധിച്ചത്. ഷമീമയ്ക്ക് കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്ന് വർഷം തടവും 5,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കേസിലെ രണ്ടാം പ്രതിയായ സുനിൽ ദാസ് കോടതിയിൽ ഹാജരാകാത്തതിനാൽ ഇയാൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. […]
Read more

അസമിലും ഒഡിഷയിലും മഴക്കെടുതി; മരണം 82 ആയി

ന്യൂഡൽഹി: ഉത്തരേന്ത്യയിലും അസമിലും ഒഡിഷയിലുമായി തുടരുന്ന കനത്ത മഴയും വെള്ളപ്പൊക്കവും വ്യാപക നാശനഷ്ടങ്ങൾ വിതച്ചിരിക്കുകയാണ്. മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 82 ആയി ഉയർന്നു. ചില പ്രദേശങ്ങളിൽ ജലനിരപ്പ് താഴ്ന്നിട്ടുണ്ടെങ്കിലും അസമിൽ ഏകദേശം 1.93 ലക്ഷം പേർ ഇപ്പോഴും ദുരിതത്തിലാണെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഒഡിഷയിലെ ഹിരാക്കുഡ് അണക്കെട്ടിന്റെ 22 ഗേറ്റുകൾ തുറന്നതിനെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിലെ വെള്ളപ്പൊക്ക സ്ഥിതി കൂടുതൽ രൂക്ഷമായി. വടക്കൻ ഒഡിഷയിലെ ബാലസോർ, ഭദ്രക്, ജാജ്പൂർ, മയൂർഭഞ്ജ്, കെയോൺജർ ജില്ലകളിൽ പ്രളയഭീഷണി തുടരുകയാണ്. […]
Read more

നീരൊഴുക്ക് ശക്തം; നെയ്യാർ അണക്കെട്ടിലെ ഷട്ടറുകൾ വീണ്ടും ഉയർത്തി

തിരുവനന്തപുരം: ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലെത്തിയതിനെ തുടർന്ന് നെയ്യാർ അണക്കെട്ടിലെ ഷട്ടറുകൾ വീണ്ടും ഉയർത്തി. ഇന്ന് വൈകുന്നേരത്തോടെ നാല് ഷട്ടറുകളും 20 സെന്റീമീറ്റർ വീതം ഉയർത്തിയതായി അധികൃതർ അറിയിച്ചു. അണക്കെട്ടിലെ ജലനിരപ്പ് പരമാവധി നിലയായ 84.750 മീറ്ററിൽ തുടരുന്നതിനാലാണ് ഷട്ടറുകൾ ഉയർത്തിയത്. ഇന്ന് പുലർച്ചെ നാല് ഷട്ടറുകളും 20 സെന്റീമീറ്റർ വീതം ഉയർത്തിയിരുന്നു. തുടർന്ന് രാവിലെ 11 മണിയോടെ വീണ്ടും ഉയർത്തി ആകെ 40 സെന്റീമീറ്റർ വീതത്തിലാക്കിയിരുന്നു. നെയ്യാർ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് നീരൊഴുക്ക് ശക്തമായി തുടരുകയാണ്. […]
Read more

കേരള ബ്ലാസ്റ്റേഴ്‌സ് ഏറ്റെടുക്കുമെന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് വിപിഎസ് ഹെൽത്ത് ഗ്രൂപ്പ്

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വിപിഎസ് ഹെൽത്ത് ഗ്രൂപ്പ്. ക്ലബ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വിപിഎസ് ഹെൽത്തോ സ്ഥാപനത്തിന്റെ സ്ഥാപകൻ ഡോ. ഷംഷീർ വയലിലോ യാതൊരു നടപടികളിലും പങ്കാളികളായിട്ടില്ലെന്നും അധികൃതർ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഴുവൻ ഓഹരികളും വിൽക്കാൻ നിലവിലെ ഉടമകളായ മാഗ്നം സ്പോർട്സ് തീരുമാനിച്ചതോടെയാണ് പുതിയ നിക്ഷേപകരെക്കുറിച്ചുള്ള ചർച്ചകൾ ശക്തമായത്. കഴിഞ്ഞ സീസണിൽ മാത്രം ക്ലബിന് ഏകദേശം 30 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് റിപ്പോർട്ടുകൾ. […]
Read more

കനത്ത മഴ; ആറന്മുളയിൽ പ്രളയസമാന സാഹചര്യം, ക്ഷേത്ര പരിസരത്ത് വെള്ളം കയറി

പത്തനംതിട്ട: കനത്ത മഴയെ തുടർന്ന് ആറന്മുളയിൽ അതീവ ഗുരുതര സാഹചര്യം. പ്രദേശത്ത് പ്രളയസമാനമായ അവസ്ഥയാണ് നിലവിലുള്ളത്. റോഡുകളിലെല്ലാം വെള്ളം കയറിയതോടെ ഗതാഗതം തടസ്സപ്പെട്ടു. ആറന്മുള ക്ഷേത്ര പരിസരത്തും വെള്ളം കയറിയിട്ടുണ്ട്. ഇവിടെ മുട്ടിന് മുകളിൽ മുകളിൽ വെള്ളമുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രി പി.സി. വിഷ്ണുനാഥ് ആറന്മുളയിലെത്തി. ആറന്മുള എംഎൽഎ അബിൻ വർക്കിയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. എംഎൽഎയുടെ നേതൃത്വത്തിൽ പ്രത്യേക ഹെൽപ്പ്‌ലൈൻ സംവിധാനവും ആരംഭിച്ചു. വെള്ളം ഉയരുന്നതിനനുസരിച്ച് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് […]
Read more

കുവൈത്തിന് നേരെ ഇറാന്‍റെ ആക്രമണം; ഡ്രോണുകൾ തകർത്ത് പ്രതിരോധ സേന

കുവൈത്ത് സിറ്റി: കുവൈത്തിന്റെ വ്യോമാതിർത്തിയിൽ കടന്നുകയറിയ ശത്രു ഡ്രോണുകൾ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് വിജയകരമായി തകർത്തതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം അറിയിച്ചു. പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ സൗദ് അൽ-അത്വാന്റെ നേതൃത്വത്തിൽ പുറത്തുവിട്ട വിവരമനുസരിച്ച്, വ്യോമ പ്രതിരോധ സംവിധാനങ്ങൾ കൃത്യസമയത്ത് പ്രവർത്തിച്ചതിനാലാണ് ആക്രമണ ഭീഷണി തടയാനായത്. വടക്കൻ കുവൈത്തിലെ ഒരു പ്രധാന സർക്കാർ കേന്ദ്രത്തെയും ബുബിയാൻ ദ്വീപിലെ ഒരു സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള സാധാരണക്കാരുടെ വാഹനങ്ങളെയുമാണ് ആക്രമണം ലക്ഷ്യമിട്ടിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഡ്രോണുകൾ തകർന്നുവീണതിനെ തുടർന്ന് […]
Read more

കോമൺവെൽത്തിൽ ഇന്ത്യയുടെ മെഡൽവേട്ട; ബോക്സിംഗ് റിംഗിൽ സ്വർണം ഇടിച്ചിട്ട് ഇന്ത്യൻ വനിതകള്‍

ഗ്ലാസ്‌കോ: കോമൺവെൽത്ത് ഗെയിംസിന്റെ പത്താം ദിനത്തിൽ ബോക്‌സിങ് റിംഗിൽ ഇന്ത്യയ്ക്ക് ഇരട്ട സ്വർണത്തിളക്കം. വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തിൽ ജെയ്‌സ്മിൻ ലമ്പോറിയയും 54 കിലോഗ്രാം വിഭാഗത്തിൽ പ്രീതി പവാറുമാണ് സ്വർണം സ്വന്തമാക്കിയത്. 54 കിലോഗ്രാം ഫൈനലിൽ കാനഡയുടെ സ്കാർലെറ്റ് ഡെൽഗാഡോയെ ഏകപക്ഷീയമായ പോരാട്ടത്തിൽ 5-0ന് തോൽപ്പിച്ചാണ് പ്രീതി പവാർ സ്വർണം ഉറപ്പിച്ചത്. കൃത്യമായ ആക്രമണ ശൈലിയും മികവുറ്റ പഞ്ചുകളും പുറത്തെടുത്ത പ്രീതി എതിരാളിക്ക് അവസരം നൽകാതെയായിരുന്നു വിജയം. 57 കിലോഗ്രാം വിഭാഗത്തിൽ വടക്കൻ അയർലൻഡിന്റെ മിഷേലെ വാൽഷിനെ […]
Read more

കനത്ത മഴ; പൂനൂരിൽ യാത്രക്കാരുമായി പോയ ബസ് വെള്ളത്തിൽ കുടുങ്ങി

കോഴിക്കോട്: കനത്ത മഴയെ തുടർന്ന് കോഴിക്കോട് പൂനൂരിൽ യാത്രക്കാരുമായി പോയ സ്വകാര്യ ബസ് വെള്ളത്തിൽ കുടുങ്ങി. പൂനൂർ–കട്ടിപ്പാറ റൂട്ടിൽ കുണ്ടത്തിൽ പ്രദേശത്ത് ഉച്ചയോടെയായിരുന്നു സംഭവം. ബസ് വെള്ളത്തിൽ കുടുങ്ങിയതോടെ സമീപവാസികളും നാട്ടുകാരും ചേർന്ന് അടിയന്തരമായി രക്ഷാപ്രവർത്തനം നടത്തി. ബസിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി പുറത്തേക്ക് എത്തിച്ചതിനാൽ വലിയ അപകടം ഒഴിവായി. തുടർച്ചയായ മഴയെ തുടർന്ന് പൂനൂർ പുഴ കരകവിഞ്ഞൊഴുകുകയാണ്. ഇതോടെ പൂനൂർ അവേലം, ചേപ്പാല, കോളിക്കൽ, കുണ്ടത്തിൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വ്യാപകമായ വെള്ളപ്പൊക്കമുണ്ടായി. പ്രധാന റോഡുകളിലെല്ലാം വെള്ളം […]
Read more

മലപ്പുറത്ത് രണ്ടര വയസുകാരന് ഒഴുക്കില്‍പ്പെട്ട് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം തിരുവാലി എറിയാട് കണ്ടമംഗലത്ത് തോട്ടിലെ ശക്തമായ ഒഴുക്കിൽപ്പെട്ട് രണ്ടര വയസുകാരൻ മരിച്ചു. ആലപ്പുഴയിൽ നിന്ന് മാതാവിന്റെ വീട്ടിലേക്ക് എത്തിയ അബ്ദുൽ മുനീറിന്റെ മകൻ അബ്ദുൽ മുഹൈനി ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. കുട്ടി തോട്ടിൽ വീണ് ഒഴുക്കിൽപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടെങ്കിലും സ്ലാബ് മൂടിയ തോടായതിനാൽ ഉടൻ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. ഫയർഫോഴ്‌സും നാട്ടുകാരും നടത്തിയ മണിക്കൂറുകളായുള്ള തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. ഇതിനിടെ, കോട്ടയം വാകത്താനം ചക്കൻചിറയിൽ വെള്ളക്കെട്ടിൽ വീണ് 11 വയസുകാരൻ മരിച്ചു. കാട്ടാമ്പാക്കിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix