Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: news

മഴക്കെടുതി; രക്ഷാപ്രവര്‍ത്തനങ്ങൾക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് സിപിഐഎം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും പാർട്ടി പ്രവർത്തകർ സജീവമായി ഇടപെടണമെന്ന് സിപിഐഎം. സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിലാണ് പ്രവർത്തകർക്ക് നിർദേശം നൽകിയത്. വിവിധ ജില്ലകളിൽ വെള്ളപ്പൊക്കവും ഉരുൾപൊട്ടൽ ഭീഷണിയും നിലനിൽക്കുന്ന സാഹചര്യത്തിൽ ദുരിതബാധിത പ്രദേശങ്ങളിൽ സിപിഐഎം പ്രവർത്തകർ രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നുണ്ടെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. ദുരിതബാധിതർക്ക് ഭക്ഷണം, കുടിവെള്ളം, മരുന്നുകൾ ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ ലഭ്യമാക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും പാർട്ടി നിർദേശിച്ചു. ദുരിതമേഖലകളിൽ ആരും ഒറ്റപ്പെട്ടോ കുടുങ്ങിക്കിടക്കുന്നോ ഇല്ലെന്ന് ഉറപ്പാക്കണമെന്നും […]
Read more

കാപ്പാ കേസ് പ്രതിയെ സംരക്ഷിക്കാൻ ധൃതിപിടിച്ച് നിയമവിരുദ്ധ ഉത്തരവുകൾ ഇറക്കി: വി ശിവൻകുട്ടി

തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷയുമായി ബന്ധപ്പെട്ട തദ്ദേശ, ആഭ്യന്തര വകുപ്പുകളുടെ ഉത്തരവുകൾ നിയമവിരുദ്ധമാണെന്ന് സിപിഐഎം നേതാവും മുൻ മന്ത്രിയുമായ വി. ശിവൻകുട്ടി ആരോപിച്ചു. കാപ്പാ കേസ് പ്രതിയെ സംരക്ഷിക്കാൻ ധൃതിപിടിച്ചാണ് ഉത്തരവുകൾ പുറത്തിറക്കിയതെന്നും അദ്ദേഹം വിമർശിച്ചു. ഓഗസ്റ്റ് 18-ന് തദ്ദേശ വകുപ്പും ഓഗസ്റ്റ് 20-ന് ആഭ്യന്തര വകുപ്പും പുറത്തിറക്കിയ ഉത്തരവുകളിൽ ക്രമക്കേടുണ്ടെന്നാണ് ശിവൻകുട്ടിയുടെ ആരോപണം. മന്ത്രിമാർ അറിയാതെയാണ് ഉത്തരവുകൾ ഇറങ്ങിയതെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം […]
Read more

ലോകകപ്പ് സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറി ഫിഫ

സൂറിച്ച്: ലോകകപ്പടക്കമുള്ള പ്രധാന ടൂർണമെന്റുകളുടെ വാണിജ്യ അവകാശങ്ങൾ സ്വകാര്യ നിക്ഷേപകർക്ക് കൈമാറാനുള്ള വിവാദ പദ്ധതിയിൽ നിന്ന് ഫിഫ പിന്മാറി. യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ യുവേഫ, കോൺകാകാഫ്, ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ എന്നിവയുടെ ശക്തമായ എതിർപ്പിനെ തുടർന്നാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ നിർദേശം ഉപേക്ഷിച്ചത്. പുരുഷ-വനിതാ ലോകകപ്പുകൾ ഉൾപ്പെടെയുള്ള ഫിഫയുടെ പ്രധാന മത്സരങ്ങളുടെ വാണിജ്യ അവകാശങ്ങൾ നിയന്ത്രിക്കുന്ന പുതിയ കമ്പനിയുടെ 20 ശതമാനം ഓഹരികൾ വിൽക്കുകയും അതിലൂടെ 4.2 ബില്യൺ ഡോളർ (ഏകദേശം 35,000 കോടിയിലധികം രൂപ) […]
Read more

ആറ്റിങ്ങലിൽ നായയോട് ക്രൂരത; കാറിൽ കൊണ്ടിറക്കി അതേ വാഹനം കയറ്റി കൊന്നു

തിരുവനന്തപുരം: ആറ്റിങ്ങലിൽ വളർത്തുനായയോട് ക്രൂരമായ അതിക്രമം. കാറിൽ കൊണ്ടുവന്ന നായയെ വഴിയിൽ ഇറക്കിയ ശേഷം അതേ വാഹനം കയറ്റി കൊലപ്പെടുത്തി. വ്യാഴാഴ്ച രാത്രി എട്ടരയോടെ ആറ്റിങ്ങൽ കാട്ടുംപുറം അട്ടക്കുളത്തിന് സമീപമാണ് സംഭവം നടന്നത്. കാറിൽ നിന്ന് വഴിയരികിൽ ഇറക്കിയ നായ, പരിചയമുള്ള വാഹനവും ഉടമയുമായതിനാൽ ചുറ്റും ഓടുകയും വാഹനത്തിന് മുന്നിലെത്തുകയും ചെയ്തു. ഇതിനിടെ വാഹനം റിവേഴ്‌സ് എടുത്ത് നായയുടെ ശരീരത്തിലൂടെ പലതവണ കയറ്റിയിറക്കി. സംഭവം കണ്ട പ്രദേശവാസികളായ ബൈക്ക് യാത്രക്കാരാണ് വിവരം പുറത്തറിയിച്ചത്. നായയുടെ കരച്ചിൽ കേട്ടിട്ടും […]
Read more

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ തിളക്കം

ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോയിൽ ഇന്ത്യക്ക് ചരിത്രനേട്ടം. ഇന്ത്യൻ സൂപ്പർ താരം നീരജ് ചോപ്ര വെള്ളി മെഡൽ നേടിയപ്പോൾ യുവതാരം യഷ് വീർ സിംഗ് വെങ്കലം സ്വന്തമാക്കി. ഒരേ ഇനത്തിൽ ഇന്ത്യ രണ്ട് മെഡലുകൾ നേടുന്നത് ശ്രദ്ധേയ നേട്ടമായി. ശ്രീലങ്കയുടെ റുമേഷ് പതിരഗെയാണ് ജാവലിൻ ത്രോയിൽ സ്വർണം നേടിയത്. 89.75 മീറ്റർ ദൂരം കണ്ടെത്തിയാണ് പതിരഗെ ഒന്നാം സ്ഥാനം ഉറപ്പിച്ചത്. യോഗ്യതാ റൗണ്ടിൽ അഞ്ചാം സ്ഥാനത്തായിരുന്നെങ്കിലും ഫൈനലിൽ മികച്ച തിരിച്ചുവരവ് നടത്തിയ നീരജ് ചോപ്ര രണ്ടാം […]
Read more

ഒമാൻ തീരത്ത് ചരക്ക് കപ്പലിന് നേരെ ആക്രമണം; എൻജിൻ റൂമിന് കേടുപാട്, അന്വേഷണം ആരംഭിച്ചു

മസ്‌കറ്റ്: ഒമാൻ തീരത്തിന് സമീപം സഞ്ചരിച്ചുകൊണ്ടിരുന്ന ചരക്ക് കപ്പലിന് നേരെ ആക്രമണം നടന്നതായി യുകെയുടെ സമുദ്ര വ്യാപാര പ്രവർത്തന വിഭാഗം അറിയിച്ചു. തിരിച്ചറിയാത്ത ഒരു വസ്തു കപ്പലിൽ പതിച്ചതിനെ തുടർന്നാണ് ആക്രമണമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ഒമാനിലെ ലിമയ്ക്ക് വടക്കുകിഴക്കായി ഏകദേശം 11 നോട്ടിക്കൽ മൈൽ അകലെയായിരുന്നു സംഭവം. ആക്രമണത്തിൽ കപ്പലിന്റെ എൻജിൻ റൂമിന് സാരമായ കേടുപാടുകൾ സംഭവിക്കുകയും തുടർന്ന് കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തു. എന്നാൽ സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും പരിസ്ഥിതി മലിനീകരണം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ […]
Read more

പണമടയ്ക്കാന്‍ കഴിഞ്ഞില്ല; ജംഷഡ്പൂര്‍ എഫ് സി ഐഎസ്എല്ലിൽ നിന്ന് പിന്മാറി

ഭുവനേശ്വർ: മുന്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഷീല്‍ഡ് ജേതാക്കളായ ജംഷഡ്പൂര്‍ എഫ്.സി 2026-27 സീസണില്‍ പങ്കെടുക്കില്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ലീഗിന്റെ പുതിയ വാണിജ്യ ഘടനയുടെ ഭാഗമായി നിർദേശിച്ച പങ്കാളിത്ത ഫീസ് അടയ്ക്കാൻ കഴിയാതിരുന്നതിനെ തുടർന്നാണ് ക്ലബ്ബിന്റെ നിർണായക തീരുമാനം. പുതുക്കിയ ചട്ടപ്രകാരം 55 ലക്ഷം രൂപയുടെ ആദ്യ ഗഡു ജൂലൈ 20നകം അടയ്ക്കണമെന്നായിരുന്നു നിർദേശം. പിന്നീട് ജൂലൈ 31 വരെ സമയം നീട്ടി നൽകിയെങ്കിലും ക്ലബ്ബ് ഫീസ് അടച്ചില്ല. ഇതോടെയാണ് 2026-27 സീസൺ മുതൽ ഐഎസ്എല്ലിൽ പങ്കെടുക്കില്ലെന്ന് […]
Read more

കാവേരി നദീജല തര്‍ക്കം; കര്‍ണാടകയില്‍ ‘ജനനായകന്‍’ പ്രദർശനത്തിനിടയിൽ പ്രതിഷേധം

ബെംഗളൂരു: കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് ഉയർന്ന പ്രതിഷേധങ്ങൾ വിജയ് നായകനായ ജനനായകൻ സിനിമയുടെ കര്‍ണാടകത്തിലെ പ്രദർശനത്തെയും ബാധിച്ചു. മാണ്ഡ്യ ഉൾപ്പെടെയുള്ള ചില പ്രദേശങ്ങളിൽ ചിത്രത്തിന്റെ പ്രദർശനം പ്രതിഷേധത്തെ തുടർന്ന് തടസപ്പെട്ടു. കാവേരി ജല നിയന്ത്രണ അതോറിറ്റി 15 ദിവസത്തേക്ക് തമിഴ്നാടിന് 3,500 ക്യൂസെക്സ് ജലം വിട്ടുനൽകാൻ കര്‍ണാടകത്തോട് നിർദേശിച്ചതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്. മാണ്ഡ്യയിലെ ഗുരുശ്രീ തിയറ്ററിന് മുന്നിൽ പ്രതിഷേധക്കാർ മുദ്രാവാക്യം മുഴക്കുകയും ചിത്രത്തിന്റെ പോസ്റ്ററുകളും ഫ്ലെക്സുകളും നശിപ്പിക്കുകയും ചെയ്തു. ചിലർ തിയറ്ററിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും […]
Read more

മിന്നൽ പ്രളയം; അസമിൽ മരണസംഖ്യ 82, ഒഡീഷയിലും ഗുജറാത്തിലും കനത്ത മഴ മുന്നറിയിപ്പ്

ന്യൂഡൽഹി: കനത്ത മഴയും മിന്നൽ പ്രളയവും രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ വ്യാപക നാശനഷ്ടം. അസമിൽ മഴക്കെടുതിയിൽ രണ്ട് പേർ കൂടി മരിച്ചതോടെ മരണസംഖ്യ 82 ആയി ഉയർന്നു. സംസ്ഥാനത്ത് 1.92 ലക്ഷം പേരെ പ്രളയം ബാധിച്ചതായി അസം ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. ശിവസാഗർ, ചരൈഡിയോ ജില്ലകളിലാണ് ഏറ്റവും ഒടുവിലത്തെ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ശിവസാഗർ, ഗോലാഘട്ട്, ജോർഹട്ട്, നാഗാവ്, ചരൈഡിയോ ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. 54 ദുരിതാശ്വാസ ക്യാമ്പുകളിലായി 12,994 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ടെന്നും 15,430 […]
Read more

സര്‍ക്കാര്‍ ആംബുലന്‍സില്‍ ഓക്‌സിജന്‍ തീര്‍ന്നു; മധ്യപ്രദേശില്‍ 21കാരന് ദാരുണാന്ത്യം

ഭോപ്പാൽ: മധ്യപ്രദേശിൽ കിഡ്നി രോഗിയായ 21കാരൻ ആംബുലൻസിൽ വെച്ച് ശ്വാസം കിട്ടാതെ മരിച്ചതായി പരാതി. മണ്ട്ല ജില്ലയിൽ തിങ്കളാഴ്ചയാണ് സംഭവം. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ 108 ആംബുലൻസിൽ വെച്ചാണ് അജിത് ബാരയ്യെ മരിച്ചത്. ആംബുലൻസിലെ ഓക്സിജൻ സിലിണ്ടർ പ്രവർത്തനക്ഷമമായിരുന്നില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. ശ്വാസതടസ്സം അനുഭവപ്പെടുന്ന യുവാവിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മാതാപിതാക്കൾക്കിടയിൽ ഇരിക്കുന്ന യുവാവ് പിന്നീട് അബോധാവസ്ഥയിലാകുന്നതും, മാതാപിതാക്കൾ ഇയാളെ താങ്ങിയിരുത്താൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാമെന്നാണ് റിപ്പോർട്ട്. എന്നാൽ പ്രചരിക്കുന്ന വീഡിയോയുടെ ആധികാരികത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ അധികൃതർ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix