Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: news

കുന്നംകുളത്ത് ലഹരിവേട്ട; എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ

തൃശൂർ: കുന്നംകുളം ചെമ്മണ്ണൂരിൽ വൻ ലഹരിമരുന്ന് ശേഖരവുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെമ്മണ്ണൂർ പാനപറമ്പ് മമ്പറമ്പത്ത് വീട്ടിൽ മുകേഷ് (25) ആണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ ആറോടെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കുന്നംകുളം പോലീസും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 9.63 ഗ്രാം എംഡിഎംഎയും 250 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് ലഹരിമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന […]
Read more

പിഴച്ചതെവിടെ? ഷംസീർ തുറന്നുപറയുന്ന തോൽവിയുടെ കാരണങ്ങൾ

തുടർഭരണം നേടി ചരിത്രം കുറിച്ച കേരളത്തിൽ, തുടർച്ചയായ മൂന്നാം ഭരണവും ലക്ഷ്യമിട്ടായിരുന്നു സിപിഐഎം നയിച്ച ഇടതുമുന്നണി 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. വികസന നേട്ടങ്ങളും ക്ഷേമപദ്ധതികളും മുന്നോട്ടുവെച്ച് ആത്മവിശ്വാസത്തോടെയിറങ്ങിയ മുന്നണിക്ക് പക്ഷേ ജനവിധി അനുകൂലമായില്ല. അപ്രതീക്ഷിത തിരിച്ചടിയിൽ അധികാരം നഷ്ടമായതോടെ തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ കണ്ടെത്താനുള്ള ആത്മപരിശോധനയാണ് പാർട്ടിക്കുള്ളിൽ ആരംഭിച്ചത്. സ്ഥാനാർഥി നിർണയം മുതൽ പാർട്ടി-സർക്കാർ ഏകോപനം, പ്രചാരണരീതി, ജനവികാരം തിരിച്ചറിയുന്നതിലെ വീഴ്ചകൾ തുടങ്ങി നിരവധി വിഷയങ്ങളാണ് ഇപ്പോൾ സിപിഐഎമ്മിന്റെ അവലോകന ചർച്ചകളിൽ ഇടംപിടിക്കുന്നത്. ഈ സാഹചര്യത്തിലാണ് […]
Read more

പി എം ശ്രീയില്‍ മലക്കം മറിഞ്ഞ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്; ‘പദ്ധതിയില്‍ തുടരണമെന്ന് പറഞ്ഞിട്ടില്ല’

പത്തനംതിട്ട: പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട നിലപാടിൽ മലക്കം മറിഞ്ഞ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി. പദ്ധതിയിൽ തുടരണമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും വിഷയം യുഡിഎഫിൽ ഇതുവരെ ചർച്ച ചെയ്തിട്ടില്ലെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. പദ്ധതിയിൽ തുടരണോ വേണ്ടയോ എന്ന കാര്യത്തിൽ ഉപസമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞതിൽ യാതൊരു വൈരുദ്ധ്യവുമില്ലെന്നും വിഷയത്തിൽ ഔദ്യോഗിക ചർച്ച നടന്നിട്ടില്ലെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു. അതേസമയം, പി.എം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാനാണ് ആലോചനയെന്നായിരുന്നു […]
Read more

പ്രശസ്ത പിന്നണി ഗായിക കെ ജമുന റാണി അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത പിന്നണി ഗായിക കെ. ജമുന റാണി (88) അന്തരിച്ചു. ബെംഗളൂരുവിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകുന്നേരം നടക്കും. 1938 മെയ് 17ന് ആന്ധ്രാപ്രദേശിൽ ജനിച്ച ജമുന റാണി, ഏഴാം വയസ്സിൽ പുറത്തിറങ്ങിയ തെലുങ്ക് ക്ലാസിക് ചിത്രം ത്യാഗയ്യ (1946)യിലെ ഗാനത്തിലൂടെയാണ് പിന്നണി ഗാനരംഗത്തേക്ക് എത്തിയത്. ഏകദേശം എട്ട് പതിറ്റാണ്ട് നീണ്ട സംഗീത ജീവിതത്തിൽ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, സിംഹള തുടങ്ങിയ ഭാഷകളിലായി 6,000ത്തിലധികം ഗാനങ്ങൾ ആലപിച്ചു. ദക്ഷിണേന്ത്യൻ സിനിമാ സംഗീത രംഗത്ത് […]
Read more

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു

റോം: ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ഡിഫൻഡർമാരിൽ ഒരാളും ഇറ്റാലിയൻ ഇതിഹാസ താരവുമായ ഫ്രാങ്കോ ബറേസി (66) അന്തരിച്ചു. മിലാനിൽ രോഗബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കരിയറിലുടനീളം ഒരൊറ്റ ക്ലബ്ബിന് വേണ്ടി മാത്രം കളിച്ച അപൂർവ താരമായിരുന്നു ബറേസി. 1977 മുതൽ 1997 വരെ 20 വർഷക്കാലം എ സി മിലാന്റെ ജേഴ്സിയിൽ മാത്രമാണ് അദ്ദേഹം കളത്തിലിറങ്ങിയത്. ഇതോടെ ‘വൺ ക്ലബ്ബ് മാൻ’ എന്ന വിശേഷണത്തിനും അദ്ദേഹം അർഹനായി. കളിക്കളത്തിലെ അസാധാരണമായ ശാന്തത, കൃത്യതയാർന്ന ടാക്കിളുകൾ, ലിബറോ പൊസിഷനിലെ […]
Read more

മുത്തങ്ങ കേസ്; കൊലപാതക കേസില്‍ ഗീതാനന്ദൻ കുറ്റവിമുക്തന്‍

വയനാട്: മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ വിനോദ് കൊല്ലപ്പെട്ട കേസിൽ 23 വർഷങ്ങൾക്ക് ശേഷം കോടതി വിധി പ്രസ്താവിച്ചു. കേസിലെ രണ്ടാം പ്രതി അശോകൻ മാത്രമാണ് കുറ്റക്കാരനെന്ന് വയനാട് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി കണ്ടെത്തി. എന്നാൽ അശോകൻ മരണപ്പെട്ടതിനാൽ കോടതി ശിക്ഷ വിധിച്ചില്ല. കേസിലെ ഗീതാനന്ദൻ ഉൾപ്പെടെയുള്ള മറ്റ് 56 പ്രതികളെയും കോടതി വെറുതെവിട്ടു. അതേസമയം, പൊലീസ് ഉദ്യോഗസ്ഥൻ സലാമിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഗീതാനന്ദൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. സംഘം ചേരൽ, തടയൽ തുടങ്ങിയ കുറ്റങ്ങൾ […]
Read more

‘പ്രിയദർശിനി’ വരുമാനം മുട്ടിച്ചു; അങ്കമാലി – കൊരട്ടി റൂട്ടിലെ സ്വകാര്യ ബസിൽ പുരുഷന്മാർക്ക് ഇന്ന് സൗജന്യ യാത്ര

അങ്കമാലി: അങ്കമാലി-കൊരട്ടി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ‘ബെസ്റ്റ് വേ’യിൽ ഇന്ന് പുരുഷ യാത്രക്കാർക്ക് സൗജന്യ യാത്ര. സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി പദ്ധതിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് സ്വകാര്യ ബസുടമകളുടെ തീരുമാനം. വിദ്യാർത്ഥികളെയും ഇതരസംസ്ഥാനക്കാരെയും ഒഴിവാക്കിയിട്ടുണ്ട്. അങ്കമാലി ടൗൺ ജംഗ്ഷനിൽ ഇന്ന് സ്വകാര്യ ബസുടമകളുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണയും സംഘടിപ്പിക്കും. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി സ്വകാര്യ ബസ് മേഖലയെ ഗുരുതര പ്രതിസന്ധിയിലാക്കിയെന്നാണ് ബസുടമകളുടെ ആരോപണം. കൊരട്ടി-അങ്കമാലി റൂട്ടിലെ ബസുകൾക്ക് വരുമാനം […]
Read more

മോദിയെ പരിഹസിക്കുന്ന എഐ വീഡിയോകള്‍; മെറ്റ മേധാവിക്കെതിരെ കേസ്

ഹൈദരാബാദ്: മെറ്റ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് ഹൈദരാബാദ് സൈബര്‍ ക്രൈം പൊലീസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മോർഫ് ചെയ്ത എഐ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് അരുണ്‍ ശ്രീനിവാസിനെതിരെ കേസെടുത്തിരിക്കുന്നത്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ മെറ്റ പ്ലാറ്റ്‌ഫോമുകളിൽ വീഡിയോ പ്രചരിച്ചതിനെ തുടർന്നാണ് നടപടി. വ്യവസായി എസ്. അരവിന്ദ് റെഡ്ഡിയും ബിജെപി നേതാവ് സായ് കിരണുമാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. പ്രചരിച്ച വീഡിയോ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ളതാണെന്നും ഭാരതീയ […]
Read more

ADGP എസ് ശ്രീജിത്തിന് കുരുക്ക്; അഞ്ച് ഇടപാടുകളില്‍ അഴിമതിയെന്ന പരാതിയില്‍ പുതിയ അന്വേഷണം

തിരുവനന്തപുരം: എഡിജിപി എസ്. ശ്രീജിത്തിനെതിരായ ആരോപണങ്ങളിൽ വീണ്ടും അന്വേഷണം. ട്രാൻസ്പോർട്ട് കമ്മിഷണറായിരിക്കെ നടത്തിയതടക്കം അഞ്ച് ഇടപാടുകളിൽ അഴിമതി നടന്നെന്ന പരാതിയിലാണ് പുതിയ അന്വേഷണ നീക്കം. എഡിജിപി എം. ആർ. അജിത് കുമാർ സസ്പെൻഷനിലായ സാഹചര്യത്തിൽ എസ്. ശ്രീജിത്ത് ഡിജിപി റാങ്കിലേക്ക് എത്തുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് പുതിയ നടപടി. നേരത്തെ ഈ പരാതികളിൽ എസ്. ശ്രീജിത്തിന് ക്ലീൻ ചിറ്റ് നൽകിയ നിലവിലെ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കിയിരുന്നു. പരാതിയിൽ ആഭ്യന്തര സെക്രട്ടറി മൂന്നാഴ്ചയ്ക്കകം നടപടികൾ പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. […]
Read more

തെരുവുനായ ആക്രമണം; പരിക്കേറ്റവർക്ക് നഷ്ടപരിഹാരം നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് ബാധ്യതയെന്ന് ഹൈക്കോടതി

കൊച്ചി: തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റവർക്ക് നഷ്ടപരിഹാരം നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. പരാതി ലഭിച്ചില്ലെന്ന കാരണത്താൽ പഞ്ചായത്തുകൾക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. തെരുവുനായ നിയന്ത്രണത്തിനായി നിയമപരമായി നിർബന്ധമായ നടപടികൾ സ്വീകരിക്കാത്തത് ഗുരുതര വീഴ്ചയാണെന്ന് ഹൈക്കോടതി പറഞ്ഞു. സാമ്പത്തിക പരിമിതി ചൂണ്ടിക്കാട്ടി തദ്ദേശസ്ഥാപനങ്ങൾക്ക് തങ്ങളുടെ നിയമപരമായ ബാധ്യത ഒഴിവാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഗ്രാമപഞ്ചായത്തുകൾ നിയമപരമായ കടമ നിർവഹിക്കുന്നതിൽ വീഴ്ച വരുത്തിയാൽ ടോർട്ട് നിയമപ്രകാരം നഷ്ടപരിഹാരം നൽകേണ്ടിവരുമെന്നും കോടതി നിരീക്ഷിച്ചു. പൊതുനിരത്തുകൾ സുരക്ഷിതമായി ഉപയോഗിക്കാനുള്ള അവകാശം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix