Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: news

പൊലീസിലെ സംഘടനാ പുനഃക്രമീകരണത്തില്‍ സര്‍ക്കാരിന് തിരിച്ചടി; ഉത്തരവ് സ്റ്റേ ചെയ്തു

തിരുവനന്തപുരം: കേരള പൊലീസിലെ സംഘടനാ പുനഃക്രമീകരണ നടപടിക്ക് ഹൈക്കോടതി താൽക്കാലിക സ്റ്റേ. ആഭ്യന്തര വകുപ്പിന്റെ പുനഃക്രമീകരണ ഉത്തരവ് മൂന്ന് ആഴ്ചത്തേക്കാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. കേരള പൊലീസ് അസോസിയേഷൻ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് സിംഗിൾ ബെഞ്ചിന്റെ നടപടി. ഉത്തരവ് സ്റ്റേ ചെയ്യരുതെന്ന സർക്കാരിന്റെ ആവശ്യം കോടതി തള്ളി. സ്റ്റേ അനുവദിച്ചില്ലെങ്കിൽ ഹർജി തന്നെ അപ്രസക്തമാകുമെന്ന് നിരീക്ഷിച്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കെപിഎയുടെ ഹർജി ഫയലിൽ സ്വീകരിച്ച കോടതി ആഭ്യന്തര വകുപ്പിന് നോട്ടീസ് അയച്ചു. ആഭ്യന്തര വകുപ്പ് രൂപീകരിച്ച […]
Read more

പച്ചക്കറിയിൽ നിന്നും മുട്ടയിൽ നിന്നും രോഗബാധ; യു.എസിൽ ഭക്ഷ്യവിഷബാധ പടരുന്നു

വാഷിങ്ടൺ: അമേരിക്കയിൽ ലെറ്റസ്, മുട്ട എന്നിവയിൽ നിന്നും ഭക്ഷ്യവിഷബാധ പടരുന്നു. രണ്ട് ഗുരുതര ഭക്ഷ്യവിഷബാധകളാണ് വ്യാപകമായി ആരോഗ്യ ആശങ്ക ഉയർത്തുന്നത്. സൈക്ലോസ്പോറ (Cyclospora), സാൽമൊണെല്ല (Salmonella) എന്നീ അണുബാധകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇരു അണുബാധകൾക്കും വയറിളക്കം, വയറുവേദന തുടങ്ങിയ സമാന ലക്ഷണങ്ങളുണ്ടെങ്കിലും രോഗം പ്രകടമാകുന്ന രീതിയിൽ വ്യത്യാസമുണ്ടെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു. മലിനമായ ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ സാൽമൊണെല്ലയുടെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. പനി, കടുത്ത വയറുവേദന, രക്തം കലർന്ന വയറിളക്കം എന്നിവയാണ് […]
Read more

ഐസിസി ഏകദിന റാങ്കിംഗ്; ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ശുഭ്മാന്‍ ഗില്‍

ദുബായ്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യയ്ക്ക് തിരിച്ചടി നേരിട്ടെങ്കിലും, ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പര ഇന്ത്യ 2-1ന് പരാജയപ്പെട്ടെങ്കിലും, പരമ്പരയിലുടനീളം നടത്തിയ മികച്ച പ്രകടനമാണ് ഗില്ലിനെ വീണ്ടും ഒന്നാം സ്ഥാനത്തെത്തിച്ചത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഇന്ത്യയുടെ ടോപ് സ്‌കോററായ ഗിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് 188 റൺസാണ് നേടിയത്. എജ്ബാസ്റ്റണിൽ നടന്ന ആദ്യ ഏകദിനത്തിൽ 80 റൺസിന്റെ മികച്ച പ്രകടനം കാഴ്ചവെച്ച […]
Read more

പ്രായപൂര്‍ത്തി ആവാത്ത കുട്ടിയെ പിന്തുടര്‍ന്ന് ശല്യം ചെയ്തു; യുവാവ് പിടിയില്‍

മാനന്തവാടി: ബന്ധം അവസാനിപ്പിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ. മാനന്തവാടി ചെറുപുഴ സ്വദേശി ക്രിസ്റ്റി ഷിബു (20)വിനെയാണ് മാനന്തവാടി പൊലീസ് പിടികൂടിയത്. കുട്ടിയോട് ലൈംഗിക ഉദ്ദേശത്തോടെയുള്ള പെരുമാറ്റം നടത്തിയതായും, പൊതുസ്ഥലങ്ങളിൽ വച്ച് അപമാനിക്കാൻ ശ്രമിച്ചതായും, നിരന്തരം പിന്തുടർന്ന് ശല്യം ചെയ്തതായും പരാതിയിൽ പറയുന്നു. കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബി.എൻ.എസ്, പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. മാനന്തവാടി പൊലീസ് ഇൻസ്‌പെക്ടർ റഫീഖിന്റെ നിർദേശപ്രകാരം സബ് ഇൻസ്‌പെക്ടർമാരായ കെ. […]
Read more

എയു സ്മോൾ ഫിനാൻസ് ബാങ്ക് പ്രവാസികളുടെ സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ വർദ്ധിപ്പിച്ചു

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്മോൾ ഫിനാൻസ് ബാങ്കായ എയു സ്മോൾ ഫിനാൻസ് ബാങ്ക് പ്രവാസി ഇന്ത്യക്കാർക്കായുള്ള എഫ്‌സിഎൻആർ, എൻആർഇ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ വർദ്ധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ 2026 ജൂലൈ 27 മുതൽ പ്രാബല്യത്തിൽ വന്നു. പുതിയ മാറ്റങ്ങൾ അനുസരിച്ച് 3 മുതൽ 4 വർഷം വരെ കാലാവധിയുള്ള എഫ്എൻആർ(ബി) നിക്ഷേപങ്ങളുടെ പരമാവധി പലിശ നിരക്ക് പ്രതിവർഷം 7.10 ശതമാനത്തിൽ നിന്ന് 7.40 ശതമാനമായി ഉയർത്തി. അതുപോലെ 36 മാസവും ഒരു ദിവസവും മുതൽ […]
Read more

ഐഷി ഘോഷിന്റെ അറസ്റ്റ് വാറണ്ട് റദ്ദാക്കി പട്ട്യാല ഹൗസ് കോടതി

ന്യൂഡല്‍ഹി: എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിന് ആശ്വാസം. ഐഷിക്കെതിരെ ഡല്‍ഹി പാട്യാല ഹൗസ് കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് റദ്ദാക്കി. അഞ്ച് വര്‍ഷം മുൻപേയുള്ള കേസുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നത്. ഐഷി സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ നടപടി. നേരത്തെ അറസ്റ്റ് വാറണ്ട് സ്റ്റേ ചെയ്ത കോടതി, തുടര്‍നടപടിയായി അത് റദ്ദാക്കുകയായിരുന്നു. നേരത്തെ അയച്ച സമന്‍സില്‍ ഹാജരാകാത്തതിന് പിഴ അടയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 2021ല്‍ ബംഗ്ലാ ഭവനിലേക്ക് നടത്തിയ മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലാണ് […]
Read more

പുനര്‍ജനിയിൽ മുഖ്യമന്ത്രി വിഡി സതീശന് ക്ലീൻ ചിറ്റ്; തെളിവില്ലെന്ന് വിജിലൻസ്

തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരായ അന്വേഷണം അവസാനിപ്പിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ആരോപണങ്ങൾ ശരിവയ്ക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് അന്വേഷണം അവസാനിപ്പിച്ചതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സതീശനെതിരായ വിജിലൻസ് അന്വേഷണം മുൻ സർക്കാർ ആരംഭിച്ചതാണെന്നും, എറണാകുളം ആസ്ഥാനമായ മണപ്പാട്ട് ഫൗണ്ടേഷൻ വഴിയാണ് പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടന്നതെങ്കിലും അതിൽ വി.ഡി. സതീശന്റെ പങ്ക് തെളിയിക്കുന്ന തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ലെന്നും മന്ത്രി […]
Read more

പെല്ലറ്റ് ഗൺ; ഉദ്യോഗസ്ഥർക്ക് ക്ലീൻ ചിറ്റ്; ‘രാജ്യനന്മയ്ക്കായുള്ള പ്രവർത്തനങ്ങൾക്ക് പൂർണ്ണപിന്തുണ’

ന്യൂഡല്‍ഹി: ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെല്ലറ്റ് ഗണ്‍ ഉപയോഗിച്ച സംഭവത്തില്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് ക്ലീന്‍ ചിറ്റ്. സിആര്‍പിഎഫ് നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് ഉദ്യോഗസ്ഥര്‍ എല്ലാ മാനദണ്ഡങ്ങളും പ്രോട്ടോക്കോളുകളും പാലിച്ചാണ് നടപടിയെടുത്തതെന്ന് കണ്ടെത്തിയത്. ഇതോടെ പെല്ലറ്റ് ഗണ്‍ ഉപയോഗിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകില്ലെന്ന് ഉറപ്പായി. സംഭവത്തില്‍ അഞ്ച് പേര്‍ക്ക് പെല്ലറ്റ് പരിക്കേറ്റിരുന്നു. പ്രതിഷേധക്കാര്‍ കല്ലേറ് നടത്തിയ സാഹചര്യത്തിലാണ് പെല്ലറ്റ് ഗണ്‍ പ്രയോഗിച്ചതെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. കോണ്‍നോട്ട് പ്ലേസ് ഭാഗത്ത് വിന്യസിച്ചിരുന്ന ആര്‍എഎഫ് ഉദ്യോഗസ്ഥനാണ് […]
Read more

തുലാഭാര ത്രാസിന്റെ കയര്‍ പൊട്ടിവീണു; വി മുരളീധരന്‍ എംഎല്‍എയ്ക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം പൗർണമി കാവിൽ തുലാഭാര ചടങ്ങിനിടെ ഉണ്ടായ അപകടത്തിൽ കഴക്കൂട്ടം എംഎൽഎ വി. മുരളീധരന് പരിക്കേറ്റു. തുലാഭാരത്തിനായി ഉപയോഗിച്ചിരുന്ന ത്രാസിന്റെ കയർ പൊട്ടിയതിനെ തുടർന്നാണ് അപകടമുണ്ടായത്. അപകടത്തിൽ എംഎൽഎയുടെ കാലിനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും എംഎൽഎയുടെ ഓഫീസ് അറിയിച്ചു.
Read more

അമിത് ഷായ്ക്കെതിരെ രാഹുൽ ഗാന്ധിയുടെ ഗുരുതര ആരോപണം; വിദ്യാർത്ഥികൾക്കെതിരായ നടപടി അന്വേഷിക്കണമെന്ന് ആവശ്യം

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാർലമെന്റിൽ വച്ച് അമിത് ഷാ പൊലീസ് ഉദ്യോഗസ്ഥരെ ഫോണിൽ വിളിക്കുന്നത് താൻ കണ്ടുവെന്നും, ജിതേന്ദ്ര സിങ്ങിന് അമിത് ഷായുടെ കോളുകൾ തുടർച്ചയായി വന്നതായും രാഹുൽ ഗാന്ധി ആരോപിച്ചു. പെല്ലറ്റ് പ്രയോഗത്തിൽ പരിക്കേറ്റവരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനം. വിദ്യാർത്ഥികൾക്കെതിരെ നടന്ന നടപടികളുടെ ഉത്തരവാദിത്തം കേന്ദ്ര സർക്കാർ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാർലമെന്റിൽ ഉന്നയിച്ച ആരോപണങ്ങളിൽ മാപ്പ് പറഞ്ഞാൽ മാത്രമേ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix