Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: news

പിഎസ്‌സി പരീക്ഷാ ക്രമക്കേട്; 58 മാർക്കിന്റെ മൂല്യനിർണയം നടത്തിയിട്ടില്ലെന്ന് എസ്‌ഐടി കണ്ടെത്തൽ

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് എസ്‌ഐടി അന്വേഷണത്തിൽ ഗുരുതര കണ്ടെത്തലുകൾ. ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്കുള്ള പരീക്ഷയിൽ 58 മാർക്കിന്റെ ഉത്തരങ്ങൾ മൂല്യനിർണയം നടത്തിയിട്ടില്ലെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ. ഉത്തരക്കടലാസിന്റെ പകർപ്പ് ആവശ്യപ്പെട്ടുള്ള അപേക്ഷയിൽ മനഃപൂർവം കാലതാമസം വരുത്തിയെന്നും അനധികൃത നിയമനം നടത്തി അന്യായ ലാഭം ഉണ്ടാക്കിയെന്നുമാണ് എഫ്‌ഐആറിൽ പറയുന്നത്. വിശ്വാസവഞ്ചന, അഴിമതി, പൊതുസേവകന്റെ പദവി ദുരുപയോഗം ചെയ്യൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പിഎസ്‌സി ഉദ്യോഗസ്ഥരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ എഫ്‌ഐആറിൽ ആരുടെയും പേരുകൾ […]
Read more

വരിതെറ്റിച്ച് മദ്യംവാങ്ങാൻ ശ്രമം; ചോദ്യംചെയ്തതിന് യുവാവിനെ വളഞ്ഞിട്ടുതല്ലി

ആലപ്പുഴ: പൂച്ചാക്കൽ തൈക്കാട്ടുശ്ശേരി ബിവറേജസ് ഔട്ട്‌ലെറ്റ് വളപ്പിൽ യുവാവിനെ ക്രൂരമായ മർദ്ദനം. തൈക്കാട്ടുശ്ശേരി മഠത്തിൽവെളി വീട്ടിൽ എം.ജി. അനീഷ് കുമാർ (42) ആണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. ക്രിമിനൽ കേസുകളിലെ പ്രതികളായ അഞ്ച് യുവാക്കൾക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വരിയിൽ നിൽക്കുന്നവരെ മറികടന്ന് മദ്യം വാങ്ങാൻ ശ്രമിച്ചതിനെ ഒരു വയോധികൻ ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കമെന്നാണ് വിവരം. ഇതിനെ എതിർത്ത അനീഷ് കുമാറിനെ പ്രതികൾ […]
Read more

വൃദ്ധസദനങ്ങൾ ഇനി ‘സ്നേഹാലയം’; പേര് മാറ്റാൻ നിർദ്ദേശവുമായി മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: സംസ്ഥാനത്തെ വൃദ്ധസദനങ്ങളുടെ പേര് ‘സ്നേഹാലയം’ എന്നാക്കി മാറ്റിയ സർക്കാർ ഉത്തരവ് കർശനമായി നടപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകി. സ്ഥാപനങ്ങളുടെ എല്ലാ രേഖകളിലും പുതിയ പേര് രേഖപ്പെടുത്തണമെന്നും ‘വൃദ്ധസദനം’ എന്ന പ്രയോഗം പൊതുവിൽ നിന്ന് ഒഴിവാക്കാൻ ബോധവൽക്കരണം നടത്തണമെന്നും കമ്മീഷൻ ഉത്തരവിട്ടു. നെയിം ബോർഡുകൾ, ഔദ്യോഗിക വെബ്സൈറ്റുകൾ, പ്രസിദ്ധീകരണങ്ങൾ, പൊതുജനങ്ങൾ ഉപയോഗിക്കുന്ന മറ്റ് രേഖകൾ എന്നിവയിലുടനീളം പേരുമാറ്റം ഉറപ്പാക്കാൻ അടിയന്തര ഭരണനടപടികൾ സ്വീകരിക്കണമെന്ന് സാമൂഹികനീതി വകുപ്പ് ഡയറക്ടർക്ക് കമ്മീഷൻ നിർദേശം നൽകി. ‘വൃദ്ധർ’ എന്ന പദം […]
Read more

ദില്ലി പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഐഷി ഘോഷ്; ‘തൻ്റെ ഫോൺ ട്രാക്ക് ചെയ്യുന്നു’

ന്യൂഡൽഹി: ദില്ലി പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ്. തന്റെ ഫോൺ പൊലീസ് ട്രാക്ക് ചെയ്യുന്നതായും താൻ എവിടെയാണെന്ന് കണ്ടെത്തി നിരന്തരം പിന്തുടരുന്നതായും ഐഷി ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധത്തിലിരിക്കെയാണ് പെട്ടെന്നുള്ള അസാധാരണ നടപടിയുണ്ടായതെന്നും ഐഷി പറഞ്ഞു. വിദ്യാർത്ഥികൾ നിരന്തരം സർക്കാരിന്റെ നിരീക്ഷണത്തിലാണെന്നും അവർ ആരോപിച്ചു. ഇന്നലെയാണ് ഐഷി ഘോഷിനെ സിപിഎം ദേശീയ ആസ്ഥാനമായ എകെജി ഭവനിൽ നിന്ന് അറസ്റ്റ് ചെയ്യാൻ ദില്ലി പൊലീസ് ശ്രമിച്ചത്. സംഭവത്തിൽ […]
Read more

കൽക്കരി കുംഭകോണ കേസ്; മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് ക്ലീൻ ചിറ്റ്

ന്യൂഡൽഹി: കൽക്കരി കുംഭകോണ കേസിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന് ക്ലീൻ ചിറ്റ്. അദ്ദേഹത്തിനെതിരായ കേസ് അവസാനിപ്പിക്കാനുള്ള സിബിഐ റിപ്പോർട്ട് സുപ്രീം കോടതി അംഗീകരിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് സിബിഐ സമർപ്പിച്ച റിപ്പോർട്ട് അംഗീകരിച്ചത്. കേസ് അവസാനിപ്പിക്കാനുള്ള സിബിഐയുടെ തീരുമാനം നേരത്തെ വിചാരണ കോടതിയും അംഗീകരിച്ചിരുന്നു. ഒഡീഷയിലെ താലാബീര-II കൽക്കരിപ്പാടം സ്വകാര്യ കമ്പനിക്ക് അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് മൻമോഹൻ സിങ്ങിനെതിരെ അന്വേഷണം നടന്നത്. കേസിൽ ആറാം പ്രതിയായിരുന്നു അദ്ദേഹം. മൻമോഹൻ സിങ് അന്തരിച്ച് […]
Read more

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: കേസ് എടുത്ത് എസ്‌ഐടി; പിഎസ്‌സി ഉദ്യോഗസ്ഥർ പ്രതികൾ

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് എസ്‌ഐടി കേസ് രജിസ്റ്റർ ചെയ്തു. പ്രാഥമിക പരിശോധനകളും വിശദമായ അന്വേഷണവും നടത്തിയ ശേഷമാണ് എസ്‌ഐടി ഔദ്യോഗികമായി കേസെടുത്തത്. ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകളാണ് കേസിന്റെ ആധാരം. പിഎസ്‌സി ഉദ്യോഗസ്ഥരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ എഫ്‌ഐആറിൽ ഏതെങ്കിലും ഉദ്യോഗസ്ഥരുടെ പേരുകൾ വ്യക്തമായി പരാമർശിച്ചിട്ടില്ല. പരീക്ഷാ നടപടികളിലെ ക്രമക്കേടുകൾ സംബന്ധിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. കേസിന്റെ ഭാഗമായി കൂടുതൽ രേഖകളും തെളിവുകളും ശേഖരിച്ച് അന്വേഷണം വ്യാപിപ്പിക്കുമെന്ന് […]
Read more

ബ്രസീല്‍ ആരാധകരെ നിരാശയിലാഴ്ത്തി വിരമിക്കല്‍ തീരുമാനം ആവര്‍ത്തിച്ച് നെയ്മർ

റിയോ ഡി ജനീറോ: ബ്രസീലിന്റെ മഞ്ഞക്കുപ്പായത്തിൽ ഇനി തിരിച്ചുവരില്ലെന്ന് വ്യക്തമാക്കി സൂപ്പർതാരം നെയ്മർ ജൂനിയർ. കോപ്പ സുഡാമേരിക്കാനയിൽ സാന്റോസ് യൂണിവേഴ്സിഡാഡ് സെൻട്രലിനെ 4-2ന് തോൽപ്പിച്ച മത്സരത്തിന് ശേഷമാണ് ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിന് സാധ്യതയില്ലെന്ന് നെയ്മർ വീണ്ടും വ്യക്തമാക്കിയത്. ലോകകപ്പിൽ ബ്രസീൽ പുറത്തായതിന് പിന്നാലെ ദേശീയ ടീമിനൊപ്പമുള്ള തന്റെ യാത്ര അവസാനിച്ചുവെന്ന് നെയ്മർ നേരത്തേ സൂചന നൽകിയിരുന്നെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷ ആരാധകർക്കുണ്ടായിരുന്നു. എന്നാൽ ഇനി ബ്രസീലിനായി കളിക്കാനുള്ള ആഗ്രഹമില്ലെന്ന് താരം വ്യക്തമാക്കി. “ദേശീയ ടീമിനൊപ്പമുള്ള എന്റെ അധ്യായം അവസാനിച്ചു. […]
Read more

ഓണപ്പരീക്ഷ, ഓണാവധി തിയ്യതി പ്രഖ്യാപിച്ചു; അവധി ഓഗസ്റ്റ് 22 മുതൽ 30 വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് ഓഗസ്റ്റ് 22 മുതൽ 30 വരെ സർക്കാർ ഓണാവധി പ്രഖ്യാപിച്ചു. ഓണാവധിക്ക് മുന്നോടിയായി എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിലെ ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 13 മുതൽ 20 വരെ നടക്കും. ഹയർ സെക്കൻഡറി വിഭാഗത്തിലെ ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 14ന് ആരംഭിക്കും. പരീക്ഷകൾ പൂർത്തിയായ ശേഷം ഓഗസ്റ്റ് 21ന് സ്കൂളുകൾ തുറന്ന് പ്രവർത്തിക്കും. അന്നേ ദിവസം ഓണാവധിക്കായി വിദ്യാലയങ്ങൾ അടയ്ക്കും. ഓണാവധി കഴിഞ്ഞ് ഓഗസ്റ്റ് 31ന് സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളും വീണ്ടും തുറന്ന് ക്ലാസുകൾ പുനരാരംഭിക്കും. […]
Read more

ദില്ലി പൊലീസിന്റെ അറസ്റ്റ് നീക്കം; കോടതിയെ സമീപിച്ച് ഐഷി ഘോഷ്

ന്യൂഡൽഹി: ദില്ലി പൊലീസിന്റെ അറസ്റ്റ് നീക്കത്തിനെതിരെ എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്‍റ് സെക്രട്ടറി ഐഷി ഘോഷ് കോടതിയെ സമീപിച്ചു. അറസ്റ്റ് വാറണ്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പാട്യാല ഹൗസ് കോടതിയിലാണ് ഹർജി നൽകിയത്. ഐഷി ഘോഷിനെ സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസായ എകെജി ഭവനിൽ നിന്ന് അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നീക്കത്തിനെതിരെ സിപിഎം പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ്. വിഷയം സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് സിപിഎം നേതാക്കൾ അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി വൈകിയും ഐഷി ഘോഷിനെ തേടി ദില്ലി പൊലീസ് ഉദ്യോഗസ്ഥർ മഫ്തിയിൽ […]
Read more

സേവനം മോശമെന്ന് പരാതി; കുറിയർ സര്‍വീസ് താത്കാലികമായി നിര്‍ത്തി KSRTC

തിരുവനന്തപുരം: സേവനം മോശമാണെന്ന വ്യാപക പരാതിയെ തുടർന്ന് കെഎസ്ആർടിസി കുറിയർ സർവീസ് താൽക്കാലികമായി നിർത്തിവച്ചു. സർവീസിന്റെ നടത്തിപ്പ് ചുമതല വഹിച്ചിരുന്ന ആന്ധ്ര ആസ്ഥാനമായ സ്വകാര്യ ഏജൻസിയായ സിംഗു സൊല്യൂഷൻസിനോട് സേവനം അവസാനിപ്പിക്കാൻ കെഎസ്ആർടിസി നോട്ടീസ് നൽകി. കുറിയർ കൃത്യസമയത്ത് വിതരണം ചെയ്യാൻ കഴിയാത്തതും വരുമാനത്തിൽ ഇടിവുണ്ടായതുമാണ് സ്വകാര്യ ഏജൻസിയെ ഒഴിവാക്കാനുള്ള പ്രധാന കാരണങ്ങളെന്ന് കെഎസ്ആർടിസി അറിയിച്ചു. ജൂലൈ 29 മുതൽ പുതിയ ബുക്കിങ് സ്വീകരിക്കേണ്ടതില്ലെന്ന് ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. കെഎസ്ആർടിസി നേരിട്ട് കുറിയർ സർവീസ് നടത്തിയിരുന്ന സമയത്ത് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix