Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: news

റാഗിങ് തടയാൻ ശുചിമുറികൾ പൂട്ടിയിട്ട് സ്കൂൾ അധികൃതർ; ഇന്റർവെൽ സമയത്ത് തുറക്കും

കോഴിക്കോട്: റാഗിങ് തടയാനെന്ന പേരിൽ വിചിത്ര നടപടിയുമായി കോഴിക്കോട് ഈസ്റ്റ് ഹിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധികൃതർ. വിദ്യാർത്ഥികൾക്കിടയിലെ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനായി ആൺകുട്ടികളുടെ ശുചിമുറികൾ പ്രിൻസിപ്പൽ പൂട്ടിയിട്ടു. ഇന്റർവെൽ സമയത്ത് മാത്രമാണ് ശുചിമുറി തുറന്നുനൽകുന്നത്. മറ്റ് സമയങ്ങളിൽ ഉപയോഗിക്കണമെങ്കിൽ പ്രിൻസിപ്പലിന്റെ അനുമതി വേണമെന്നാണ് നിർദേശം. നവീകരിച്ച ശുചിമുറി വൃത്തിഹീനമാകാതിരിക്കാനാണ് പൂട്ടിയിടുന്നതെന്നാണ് പ്രിൻസിപ്പലിന്റെ വിശദീകരണം. എന്നാൽ നടപടി വിവാദമായതോടെ പിടിഎ ഇടപെട്ടു. വിദ്യാർത്ഥികൾക്ക് ശുചിമുറി സൗകര്യം തടസ്സമില്ലാതെ ലഭ്യമാക്കണമെന്ന് പിടിഎ ആവശ്യപ്പെട്ടു. അതേസമയം, കോഴിക്കോട് അത്തോളിയിൽ […]
Read more

ബസുകളിൽ പെരുമാറ്റച്ചട്ടവുമായി തമിഴ്‌നാട് സർക്കാർ; ഹെഡ്ഫോണുകൾ മസ്റ്റ്, ഉച്ചത്തിലുള്ള പാട്ടിനും വിലക്ക്

ചെന്നൈ: സർക്കാർ ബസുകളിൽ യാത്ര ചെയ്യുന്നവർ പാലിക്കേണ്ട പുതിയ പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനാണ് പ്രധാന നിയന്ത്രണം. ഹെഡ്‌സെറ്റ് അല്ലെങ്കിൽ ഇയർഫോൺ ഉപയോഗിക്കാതെ പാട്ട് കേൾക്കുകയോ വീഡിയോ കാണുകയോ സ്പീക്കർ മോഡിൽ സംസാരിക്കുകയോ ചെയ്യരുതെന്ന് സർക്കുലറിൽ നിർദേശിക്കുന്നു. പൊതുഗതാഗതത്തിൽ വലിയ ശബ്ദത്തിൽ സംസാരിക്കുന്നതും മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതും നിയന്ത്രിക്കുകയാണ് പുതിയ മാർഗനിർദേശങ്ങളുടെ ലക്ഷ്യം. ആദ്യഘട്ടത്തിൽ ചെന്നൈ മെട്രോയിൽ സമാന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. മെട്രോയിൽ സ്പീക്കർ മോഡിൽ സംസാരിക്കുകയോ […]
Read more

നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ്; സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപേപ്പർ ചോർച്ച കേസിൽ സിബിഐ ആദ്യ കുറ്റപത്രം സമർപ്പിച്ചു. ഡൽഹിയിലെ റൗസ് അവന്യൂ കോടതിയിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം 13 പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. പരീക്ഷയ്ക്ക് മുമ്പ് ചോർന്ന 42 ചോദ്യങ്ങളും യഥാർത്ഥ പരീക്ഷയിലെ ചോദ്യങ്ങളുമായി പൂർണമായും പൊരുത്തപ്പെട്ടതായും, ചോദ്യപേപ്പർ ലക്ഷക്കണക്കിന് രൂപയ്ക്ക് വിറ്റതായും അന്വേഷണത്തിൽ കണ്ടെത്തിയതായി കുറ്റപത്രത്തിൽ പറയുന്നു. അഴിമതി നിരോധന നിയമവും പൊതുപരീക്ഷാ നിയമവും പ്രകാരം രജിസ്റ്റർ ചെയ്ത കേസ് പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി നാളെ പരിഗണിക്കും. […]
Read more

ഹോർമൂസിൽ പുതിയ ഫോ‍ർമുലയുമായി ഒമാൻ; ഗൾഫ് രാജ്യങ്ങളെ ഉൾപ്പെടുത്താൻ ഇറാന് മുന്നിൽ നിർദേശം

ടെഹ്റാൻ: ഹോർമൂസ് കടലിടുക്കിലെ നിലവിലെ തർക്കങ്ങൾക്ക് പരിഹാരം കാണാൻ ഗൾഫ് രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തി പുതിയ പദ്ധതി മുന്നോട്ടുവെച്ച് ഒമാൻ. ഇറാനുമായി നടത്തിയ ചർച്ചയിലാണ് ഒമാൻ പുതിയ ഫോർമുല അവതരിപ്പിച്ചത്. ഹോർമൂസ് കടലിടുക്ക് ഇറാൻ മാത്രം നിയന്ത്രിക്കുന്നതിന് പകരം, കടലിടുക്കിന്റെ തീരത്തുള്ളതും ഈ കപ്പൽപാത ഉപയോഗിക്കുന്നതുമായ ഗൾഫ് രാജ്യങ്ങൾ ചേർന്ന് സംയുക്തമായി നിയന്ത്രിക്കണമെന്നാണ് ഒമാന്റെ നിർദേശം. അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിവിധ രാജ്യങ്ങൾ ചേർന്ന് കപ്പൽപാത നിയന്ത്രിക്കുകയും, ഉപയോഗിക്കുന്ന കപ്പലുകളിൽ നിന്ന് […]
Read more

എംആർ അജിത്കുമാറിന് വീണ്ടും തിരിച്ചടി; സസ്പെൻഷന് സ്റ്റേ ഇല്ല

കൊച്ചി: രക്ഷാപ്രവർത്തന അട്ടിമറി കേസിൽ സസ്പെൻഷനിലായ എഡിജിപി എം.ആർ. അജിത് കുമാറിന് തിരിച്ചടി. സസ്പെൻഷൻ നടപടി സ്റ്റേ ചെയ്യണമെന്ന അജിത് കുമാറിന്റെ ഇടക്കാല ആവശ്യം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ തള്ളി. സർക്കാരിന്റെ വാദങ്ങൾ പരിഗണിച്ചാണ് ട്രിബ്യൂണലിന്റെ ഇടക്കാല ഉത്തരവ്. അജിത് കുമാർ ഡിജിപി സ്ഥാനത്തേക്ക് യോഗ്യനല്ലെന്നും, ഇരകൾക്ക് നീതി ലഭിക്കുന്നത് തടയുന്ന തരത്തിൽ കേസ് അട്ടിമറിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥനാണ് എന്നുമായിരുന്നു സർക്കാരിന്റെ വാദം. കേസിൽ വിശദമായ വാദം പിന്നീട് കേൾക്കും. ഹർജി ഈ മാസം 20ന് വീണ്ടും […]
Read more

ട്വന്റി 20 വിവാദം; സാബു എം. ജേക്കബിനെതിരെ കൂടുതൽ ആരോപണങ്ങളുമായി അഖിൽ മാരാർ; ചാറ്റുകൾ പുറത്തുവിട്ടു

കൊച്ചി: ട്വന്റി 20 പാർട്ടി വിട്ടതിന് പിന്നാലെ പാർട്ടി അധ്യക്ഷൻ സാബു എം. ജേക്കബിനെതിരായ ആരോപണങ്ങളിൽ കൂടുതല്‍ ചാറ്റ് സ്ക്രീൻഷോട്ടുകൾ പുറത്തുവിട്ട് അഖിൽ മാരാർ. “താൻ നേരിട്ട ചതികളുടെ സത്യം പറയും” എന്ന തലക്കെട്ടോടെ ഫേസ്ബുക്കിലൂടെയാണ് അഖിൽ മാരാർ ചാറ്റുകൾ പങ്കുവെച്ചത്. പറ്റിയ തെറ്റ് തിരുത്തണമെന്ന ചിന്തയാണ് പുതിയ വെളിപ്പെടുത്തലുകൾക്ക് പിന്നിലെന്ന് അഖിൽ മാരാർ വ്യക്തമാക്കി. കൊട്ടാരക്കരയിൽ സ്വതന്ത്രനായി മത്സരിക്കണമെന്ന ആഗ്രഹമാണ് തന്നെ ട്വന്റി 20യിലേക്ക് അടുപ്പിച്ചതെന്നും എന്നാൽ സീറ്റ് നൽകാതെ പാർട്ടി തന്നെ വഞ്ചിച്ചുവെന്നും അദ്ദേഹം […]
Read more

അഖിൽ മാരാർ പാർട്ടി വിട്ടതിൽ വിശദീകരണവുമായി ട്വന്റി 20; ‘മത്സരിക്കാൻ താല്പര്യമില്ലായിരുന്നെങ്കിൽ മത്സരിക്കേണ്ടായിരുന്നു’

കൊച്ചി: അഖിൽ മാരാർ ട്വന്റി 20 വിട്ടതിന് പിന്നാലെ വിശദീകരണവുമായി പാർട്ടി നേതൃത്വം രംഗത്ത്. അഖിൽ മാരാരുടെ പ്രസ്താവനകൾ വസ്തുതാവിരുദ്ധമാണെന്ന് ട്വന്റി 20 ചീഫ് കോഡിനേറ്റർ സാബു എം. ജേക്കബിന്റെ നേതൃത്വത്തിലുള്ള പാർട്ടി വ്യക്തമാക്കി. തൃക്കാക്കരയിൽ മത്സരിക്കാൻ താൽപര്യമില്ലായിരുന്നെങ്കിൽ അഖിൽ മാരാർ സ്ഥാനാർത്ഥിത്വം സ്വീകരിക്കേണ്ടിയിരുന്നില്ലെന്നും പണവും അധികാരവും സ്ഥാനമാനങ്ങളും ലക്ഷ്യമിട്ട് വരുന്നവർക്ക് അനുയോജ്യമായ പ്രസ്ഥാനമല്ല ട്വന്റി 20യെന്നും പാർട്ടി പ്രതികരിച്ചു. അതേസമയം, സാബു എം. ജേക്കബിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചാണ് അഖിൽ മാരാർ പാർട്ടി വിട്ടത്. കൊട്ടാരക്കര […]
Read more

കേരളം കടന്നുപോകുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കെഎസ്എസ്ഐഎ എംഎസ്എംഇ പുരസ്കാര ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നികുതി വർധിപ്പിച്ച് മാത്രം സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുകയല്ല സർക്കാരിന്റെ നയമെന്ന് വി.ഡി. സതീശൻ പറഞ്ഞു. ഖജനാവിൽ പലതരത്തിലുള്ള ചോർച്ചകൾ ഉണ്ടാകുന്നുണ്ടെന്നും വലിയ പദ്ധതികൾ നടപ്പാക്കുന്നതിലെ കാലതാമസവും പദ്ധതികൾ നീണ്ടുപോകുന്നതുമാണ് പ്രധാന വെല്ലുവിളികളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഖജനാവിലെ ചോർച്ച അടയ്ക്കാൻ കർശനമായ തീരുമാനങ്ങളാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള പുതിയ ചട്ടക്കൂടുകൾ […]
Read more

ആലുവയില്‍ നിന്ന് കാണാതായ 12 വയസുകാരിയെ കണ്ടെത്തി

കൊച്ചി: ആലുവയിൽ നിന്ന് കാണാതായ 12 വയസുകാരിയെ പെൺകുട്ടിയെ പൊലീസ് കണ്ടെത്തി. ആലുവ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ പൂനെ റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് പെൺകുട്ടിയെ കാണാതായത്. കൂട്ടുകാരിയുടെ കൈയിൽ നിന്ന് പുസ്തകം വാങ്ങാനെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ കുട്ടി പിന്നീട് തിരിച്ചെത്തിയിരുന്നില്ല. കുട്ടിയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ ആദ്യം സ്വിച്ച് ഓഫായിരുന്നെങ്കിലും പിന്നീട് ഓണായി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ ലൊക്കേഷൻ കണ്ടെത്തിയത്. തുടർന്ന് നടത്തിയ […]
Read more

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഒന്നാം പ്രതിക്ക് ജാമ്യമില്ല, ഹർജി തള്ളി

തിരുവനന്തപുരം: ഇഡി പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒന്നാം പ്രതി നിധിൻ രാജിന് ജാമ്യമില്ല. നിധിൻ രാജിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. കേസിൽ അറസ്റ്റിലായ പ്രതികളിൽ ഒരാൾക്ക് മാത്രമാണ് ഇതുവരെ ജാമ്യം ലഭിച്ചത്. ഒൻപതാം പ്രതി ഹരീഷ് കുമാറിനാണ് ജാമ്യം ലഭിച്ചത്. പബ്ലിക് പ്രോസിക്യൂട്ടർ ഗീനാകുമാരി പൊലീസ് റിപ്പോർട്ടിന് വിരുദ്ധമായി വാദിച്ചതിനെ തുടർന്നാണ് ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. മറ്റ് പ്രതികൾ രണ്ട് മാസമായി ജയിലിൽ തുടരുകയാണ്. മെയ് 27-നാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix