Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: news

മല്ലപ്പള്ളിയെ വലച്ച് വീണ്ടും സെമിത്തേരിയിൽ ഗ്രാനൈറ്റ് മോഷണം

മല്ലപ്പള്ളി: മല്ലപ്പള്ളിയിൽ സെമിത്തേരികളിൽ ഗ്രാനൈറ്റ് സ്ലാബ് മോഷണം തുടരുന്നു. മാർത്തോമാ പള്ളി സെമിത്തേരിയിലെ കുടുംബ കല്ലറയ്ക്ക് മുകളിലുണ്ടായിരുന്ന ഗ്രാനൈറ്റ് ഷീറ്റാണ് ഏറ്റവും ഒടുവിൽ മോഷണം പോയത്. തൈക്കൂട്ടത്തിൽ ടി.എം. തോമസിന്റെ കുടുംബ കല്ലറയ്ക്ക് മുകളിൽ സ്ഥാപിച്ചിരുന്ന വലിയ ഗ്രാനൈറ്റ് സ്ലാബാണ് കാണാതായത്. സംഭവത്തിൽ പള്ളി അധികൃതർ പൊലീസിൽ പരാതി നൽകി. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു. ഇതിന് മുൻപ് മല്ലപ്പള്ളി മങ്കുഴിപ്പടി പള്ളി സെമിത്തേരിയിലും സമാനമായ മോഷണം നടന്നിരുന്നു. താന്നിക്കൽ കുടുംബത്തിന്റെ കല്ലറയിൽ സ്ഥാപിച്ചിരുന്ന […]
Read more

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; അഡ്‌ഹോക് കമ്മിറ്റി കേസിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് ആരോപണം

കൊച്ചി: അഡ്‌ഹോക് കമ്മിറ്റി സംബന്ധിച്ച കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് നടനും സംവിധായകനുമായ രമേഷ് പിഷാരടി. തന്നെ അപകീർത്തിപ്പെടുത്തുകയായിരുന്നു ഇതിന് പിന്നിലെ ഉദ്ദേശമെന്നും പിഷാരടി ആരോപിച്ചു. കൊച്ചി മുൻസിഫ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് രമേഷ് പിഷാരടി ഇക്കാര്യം വ്യക്തമാക്കിയത്. താരസംഘടനയായ അമ്മയുടെ അംഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായാണ് താൻ അഡ്‌ഹോക് കമ്മിറ്റി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതെന്നും, എന്നാൽ തൊട്ടടുത്ത ദിവസം തന്നെ ചുമതലയിൽ നിന്ന് പിന്മാറിയെന്നും അദ്ദേഹം പറഞ്ഞു. അഡ്‌ഹോക് കമ്മിറ്റി അധ്യക്ഷ സ്ഥാനം തനിക്ക് അനുയോജ്യമല്ലെന്ന് […]
Read more

പ്രിയദർശിനി ബസിൽ മോഷണം; 2 ബസുകളിൽ സ്വർണമാല കവർന്നു

മലപ്പുറം: പ്രിയദർശിനി ബസുകളിൽ യാത്രക്കാരികളിൽ നിന്ന് സ്വർണമാല മോഷണം പോയി. കോഴിക്കോട്–പാലക്കാട് റൂട്ടിലോടുന്ന ബസിൽ നിന്നും പെരിന്തൽമണ്ണ–കോഴിക്കോട് റൂട്ടിലോടുന്ന മറ്റൊരു ബസിൽ നിന്നുമാണ് സ്വർണമാലകൾ നഷ്ടമായത്. കോഴിക്കോട്–പാലക്കാട് റൂട്ടിലെ ബസിൽ യാത്ര ചെയ്ത സ്ത്രീയുടെ 2 പവൻ സ്വർണമാലയും, പെരിന്തൽമണ്ണയിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ ബസിലെ യാത്രക്കാരിയുടെ 3 പവൻ തൂക്കമുള്ള താലിമാലയുമാണ് മോഷണം പോയത്. ബസിലെ തിരക്ക് മുതലെടുത്താണ് മോഷണം നടന്നതെന്നാണ് സംശയം. പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് ബസുകളിൽ പരിശോധന നടത്തിയെങ്കിലും മോഷണം പോയ […]
Read more

ആലുവയില്‍ 12 വയസുകാരിയെ കാണാതായിട്ട് നാല് ദിവസം; അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബം

ആലുവ: എറണാകുളം ആലുവയിൽ നിന്ന് കാണാതായ 12 വയസുകാരിക്കായുള്ള തിരച്ചിൽ നാലാം ദിവസവും തുടരുന്നു. മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇതുവരെ പുരോഗതി ഉണ്ടായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. കാണാതാകുമ്പോൾ കുട്ടിയുടെ കൈവശമുണ്ടായിരുന്ന അമ്മയുടെ മൊബൈൽ ഫോൺ ഇടയ്ക്കിടെ ഓണാകുകയും തുടർന്ന് വീണ്ടും ഓഫാകുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. ആദ്യം കാസർകോട്, പിന്നീട് മംഗളൂരു, തുടർന്ന് മുംബൈ എന്നിവിടങ്ങളിലാണ് ഫോൺ ലൊക്കേഷൻ രേഖപ്പെടുത്തിയതെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ […]
Read more

മൈസൂരു-ചെന്നൈ വന്ദേഭാരതില്‍ യാത്രക്കാരന് നല്‍കിയ പരിപ്പുവടയില്‍ ഫെവിക്വിക്ക് ട്യൂബ്

ചെന്നൈ: മൈസൂരു–ചെന്നൈ വന്ദേഭാരത് എക്‌സ്പ്രസിൽ യാത്രക്കാരന് നൽകിയ പരിപ്പുവടയിൽ ഫെവിക്വിക്ക് ട്യൂബ് കണ്ടെത്തിയതായി പരാതി. ഞായറാഴ്ച ട്രെയിൻ നമ്പർ 202608-ൽ യാത്ര ചെയ്ത ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 3241E സംഘത്തിലെ ഡി. ശേഖറിനാണ് ദുരനുഭവമുണ്ടായത്. വൈകിട്ട് മൂന്ന് മണിയോടെയാണ് ട്രെയിനിൽ സ്‌നാക്കുകൾ വിതരണം ചെയ്തതെന്ന് സംഘാംഗമായ ഡോ. സത്യമൂർത്തി ബാലസുബ്രഹ്മണ്യം പറഞ്ഞു. പരിപ്പുവട കഴിക്കാൻ തുടങ്ങിയ ശേഖർ, അതിനുള്ളിലുണ്ടായിരുന്ന ഫെവിക്വിക്ക് പശ വായിൽ എത്തിയതോടെ ഉടൻ തന്നെ അത് തുപ്പിക്കളഞ്ഞതായും പരാതിയിൽ പറയുന്നു. സംഭവത്തെ തുടർന്ന് ടിക്കറ്റ് […]
Read more

സാബു എം ജേക്കബുമായി അഭിപ്രായ ഭിന്നത; അഖില്‍ മാരാര്‍ ട്വന്റി 20 വിട്ടു

കൊച്ചി: സംവിധായകനും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയുമായിരുന്ന അഖിൽ മാരാർ ട്വന്റി20 പാർട്ടി വിട്ടു. പാർട്ടി ചീഫ് കോ-ഓർഡിനേറ്റർ സാബു എം ജേക്കബുമായുണ്ടായ അഭിപ്രായഭിന്നതയെ തുടർന്നാണ് രാജിയെന്നാണ് വിവരം. തൃക്കാക്കര മണ്ഡലത്തിൽ നിന്നാണ് അഖിൽ മാരാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ചത്. പാർട്ടി വിട്ടതിന് പിന്നാലെ സാബു എം ജേക്കബിനെതിരെ അദ്ദേഹം രൂക്ഷ വിമർശനവും ഉന്നയിച്ചു. പാർട്ടിയുടെ പ്രവർത്തനരീതിയിലും നേതൃത്വത്തിന്റെ തീരുമാനങ്ങളിലുമുള്ള വിയോജിപ്പാണ് രാജിക്ക് കാരണമായതെന്നാണ് അഖിൽ മാരാർ വ്യക്തമാക്കിയത്. അതേസമയം, വിഷയത്തിൽ ട്വന്റി20 […]
Read more

മുഖ്യമന്ത്രിയെ കാണാനെത്തിയ വയോധികയെ പൊലീസ് മർദിച്ചെന്ന് പരാതി

തിരുവനന്തപുരം: മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകാനെത്തിയ 75-കാരിയെ പൊലീസ് മർദിച്ചെന്ന പരാതിയുമായി കുടുംബം. വർ‍ക്കല ഇടവ കൽക്കൂട്ടംവിള സ്വദേശിനിയായ ശാരദയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. അയൽവാസിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ പരാതി നൽകുന്നതിനായി ഒരാഴ്ച മുൻപ് സെക്രട്ടേറിയറ്റിലെത്തിയതായിരുന്നു ശാരദ. ആദ്യദിവസം മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകിയെന്നും, രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും സെക്രട്ടേറിയറ്റിലെത്തിയപ്പോഴാണ് മർദനമേറ്റതെന്നും അവർ പറയുന്നു. മൂന്ന് വനിതാ പൊലീസുകാരും രണ്ട് സിവിൽ പൊലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് മർദിച്ചതെന്നാണ് ശാരദയുടെ ആരോപണം. തുടർന്ന് […]
Read more

PK നവാസ് അധ്യക്ഷനായുളള MSF സംസ്ഥാന കമ്മിറ്റി ചുമതലയൊഴിഞ്ഞു

മലപ്പുറം: പി.കെ. നവാസ് അധ്യക്ഷനായിരുന്ന എംഎസ്എഫ് സംസ്ഥാന കമ്മിറ്റി ചുമതലയൊഴിഞ്ഞു. പുതിയ സംസ്ഥാന കമ്മിറ്റിയെ ചൊല്ലിയുള്ള തർക്കം രൂക്ഷമായതിനെ തുടർന്ന് താൽക്കാലിക കമ്മിറ്റിക്ക് രൂപം നൽകി. ഇന്നലെ ചേർന്ന എംഎസ്എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് താൽക്കാലിക ഭാരവാഹികളെ തീരുമാനിച്ചത്. ഷറഫുദ്ദീൻ പിലാക്കലിന് സംസ്ഥാന പ്രസിഡന്റിന്റെ താൽക്കാലിക ചുമതല നൽകി. അഖിൽ ആനക്കയം ജനറൽ സെക്രട്ടറിയുടെ ചുമതല വഹിക്കും. നിലവിലെ ജനറൽ സെക്രട്ടറി സി.കെ. നജാഫ്, ട്രഷറർ അഷർ പെരുമുക്ക് ഉൾപ്പെടെ ആറ് ഭാരവാഹികൾ കാലാവധി പൂർത്തിയായതിനെ തുടർന്ന് […]
Read more

ടി ജി മോഹൻദാസിന്റെ വിവാദ പരാമർശം; അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര മന്ത്രി

തിരുവനന്തപുരം: ഡൽഹിയിലെ വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവന നടത്തിയ ടി.ജി. മോഹൻദാസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര മന്ത്രി. സൈബർ സെൽ ഐജി പി. പ്രകാശിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രിയുടെ നടപടി. വിവാദ പരാമർശവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കാൻ സൈബർ സെല്ലിന് നിർദേശം നൽകിയിട്ടുണ്ട്. ഡൽഹിയിൽ സമരം നടത്തുന്ന വിദ്യാർഥികളെ വെടിവെച്ച് കൊല്ലുമെന്ന തരത്തിൽ ടി.ജി. മോഹൻദാസ് നടത്തിയ പരാമർശമാണ് വിവാദമായത്. പ്രതിഷേധത്തിൽ പങ്കെടുക്കുന്ന പെൺകുട്ടികളെ അധിക്ഷേപിക്കുന്ന […]
Read more

ടി ജി മോഹൻദാസിനെതിരെ കേസെടുക്കണം: പിണറായി വിജയൻ

തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത വിദ്യാർഥികളെ വെടിവെച്ച് കൊല്ലണമെന്ന് ആഹ്വാനം ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയൻ. തെലങ്കാനയിലെ ബിജെപി എംപിയുടെയും കേരളത്തിലെ പ്രഭാഷകൻ ടി.ജി. മോഹൻദാസിന്റെയും പരാമർശങ്ങൾക്കെതിരെയാണ് പിണറായി വിജയൻ വിമർശനം ഉന്നയിച്ചത്. സമരങ്ങൾ അവസാനിച്ച ശേഷവും സമൂഹത്തിൽ വിദ്വേഷം വളർത്താനുള്ള ആസൂത്രിത ശ്രമങ്ങളാണ് ഇത്തരം പ്രസ്താവനകളിലൂടെ പുറത്തുവരുന്നതെന്ന് പിണറായി വിജയൻ ആരോപിച്ചു. വിയോജിപ്പുകളെ അടിച്ചമർത്താനുള്ള സമീപനമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix