Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: news

ഉദ്ഘാടനം കഴിഞ്ഞിട്ട് 12 ദിവസം; ഉത്തര്‍പ്രദേശില്‍ എക്‌സ്പ്രസ്‌വേ തകര്‍ന്നു

ലഖ്‌നൗ: ഉദ്ഘാടനം കഴിഞ്ഞ് വെറും 12 ദിവസത്തിനകം ഉത്തർപ്രദേശിലെ ലഖ്‌നൗ–കാൺപൂർ ഗ്രീൻഫീൽഡ് നാഷണൽ എലിവേറ്റഡ് എക്‌സ്പ്രസ്‌വേയുടെ ഒരു ഭാഗത്ത് വലിയ വിള്ളലുകൾ. കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലാണ് റോഡിന് കേടുപാടുകൾ സംഭവിക്കാൻ കാരണമെന്ന് അധികൃതർ അറിയിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ചേർന്നാണ് എക്‌സ്പ്രസ്‌വേ ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം കഴിഞ്ഞ ദിവസങ്ങൾക്കുള്ളിലാണ് അഞ്ച് മുതൽ ഏഴ് മീറ്റർ വരെ നീളമുള്ള വിള്ളലുകൾ റോഡിൽ രൂപപ്പെട്ടത്. […]
Read more

സ്‌കൂളുകളില്‍ സൗജന്യ കെ ഫോണ്‍ നിര്‍ത്തലാക്കിയ നടപടി; തിരുത്താനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ കെ-ഫോൺ വഴിയുള്ള സൗജന്യ ഇന്റർനെറ്റ് സേവനം അവസാനിപ്പിക്കാനുള്ള തീരുമാനത്തിൽ വിദ്യാഭ്യാസ വകുപ്പ് പുനഃപരിശോധനയ്ക്ക് ഒരുങ്ങുന്നു. സ്‌കൂളുകൾക്ക് സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന പരാതിയെ തുടർന്നാണ് സൗജന്യ സേവനം തുടരാൻ ബദൽ മാർഗങ്ങൾ തേടാനുള്ള നീക്കം. വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി ഉടൻ മുഖ്യമന്ത്രിയുമായി ചർച്ച നടത്തും. സ്‌കൂളുകൾക്ക് ഇന്റർനെറ്റ് സേവനം തുടർച്ചയായി ലഭ്യമാക്കുന്നതിനുള്ള പരിഹാരമാണ് സർക്കാർ അന്വേഷിക്കുന്നത്. കെ-ഫോൺ സേവനം തുടർന്നും ഉപയോഗിക്കണമെങ്കിൽ ഇനി മുതൽ ഇന്റർനെറ്റ് ചാർജ് സ്‌കൂളുകൾ തന്നെ വഹിക്കണമെന്നായിരുന്നു കെ-ഫോണിന്റെ പുതിയ നിർദേശം. […]
Read more

വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പാലക്കാട് സ്വദേശി അറസ്റ്റിൽ

പാലക്കാട്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പാലക്കാട് സ്വദേശി അറസ്റ്റിൽ. തിരുവേഗപ്പുറ കൈപ്പുറം അഴകന്‍കണ്ടത്തില്‍ അയ്യൂബിനെയാണ് (58) കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. യുഎഇ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് വിശ്വസിപ്പിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്. സ്വകാര്യ സ്ഥാപനത്തിന്റെ പേരിലുള്ള വ്യാജ ഓഫർ ലെറ്റർ, യുഎഇ സർക്കാർ നൽകിയതെന്ന വ്യാജേന വർക്ക് പെർമിറ്റ്, വിമാന ടിക്കറ്റ് എന്നിവ വാട്‌സ്ആപ്പ് വഴി അയച്ചുനൽകി പരാതിക്കാരന്റെ വിശ്വാസം നേടിയ ശേഷമാണ് പണം തട്ടിയത്. പരാതിക്കാരനുമായി […]
Read more

ടി20 റാങ്കിംഗിൽ വീണ്ടും ഒന്നാം സ്ഥാനത്ത് ഇന്ത്യ; സിംബാബ്‌വെയെ കീഴടക്കി തിരിച്ചുവരവ്

ദുബായ്: അയർലൻഡ്–ഇംഗ്ലണ്ട് പര്യടനത്തിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ ഐസിസി ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം. സിംബാബ്‌വെയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ചതോടെയാണ് ഇന്ത്യ വീണ്ടും തലപ്പത്തെത്തിയത്. ഹരാരെയിൽ നടന്ന രണ്ടാം ടി20 മത്സരത്തിൽ 90 റൺസിന്റെ വമ്പൻ ജയം സ്വന്തമാക്കിയ ഇന്ത്യ പരമ്പര സ്വന്തമാക്കുകയും റാങ്കിംഗിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുകയും ചെയ്തു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ 4-0ന്റെ തോൽവി ഏറ്റുവാങ്ങിയതിനെ തുടർന്ന് 1,605 ദിവസമായി കൈവശം വെച്ചിരുന്ന ഒന്നാം […]
Read more

ശബരിമലയിൽ 450 കോടിയുടെ മെഗാ പാക്കേജ്; തീർത്ഥാടന സീസണിന് മുമ്പ് പ്രവൃത്തികൾ പൂർത്തിയാക്കും

പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുന്നതിനായി 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് തയ്യാറാക്കുകയാണെന്ന് പൊതുമരാമത്ത് മന്ത്രി പി. കെ. ബഷീർ. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ തീർത്ഥാടന സീസണിന് മാസങ്ങൾ മുമ്പേ തയ്യാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. റോഡുകളുടെ അറ്റകുറ്റപ്പണിയിൽ മാത്രം ഒതുങ്ങാതെ തീർത്ഥാടന പാതകളുടെ സമഗ്ര നവീകരണമാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. 2021 മുതൽ ശബരിമല റോഡുകളുടെ പരിപാലനത്തിൽ ഉണ്ടായ വീഴ്ചകൾ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇത്തവണ […]
Read more

സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധരാമയ്യ; തെരഞ്ഞെടുപ്പിൽ ഇനി ഇല്ല

കർണ്ണാടക: മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ സജീവ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 2028ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന് മാണ്ഡ്യ ജില്ലയിലെ പൊതുപരിപാടിയിൽ അദ്ദേഹം വ്യക്തമാക്കി. നിലവിൽ 79 വയസായതിനാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ തനിക്ക് 82 വയസാകുമെന്നും, അതിനാൽ മത്സരരംഗത്തുണ്ടാകില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. എന്നാൽ രാഷ്ട്രീയത്തിൽ നിന്ന് പൂർണമായും വിട്ടുനിൽക്കില്ലെന്നും ജനങ്ങളുടെ സുഖദുഃഖങ്ങളിൽ പങ്കാളിയായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയം ഇന്ന് മലിനമായിരിക്കുകയാണെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ കഴിയുന്നില്ലെന്നും സിദ്ധരാമയ്യ […]
Read more

വ്യക്തിവൈരാഗ്യം; തിരുവനന്തപുരം പാൽക്കുളങ്ങരയിൽ യുവാവ് വെട്ടേറ്റു മരിച്ചു

തിരുവനന്തപുരം: വഞ്ചിയൂർ പാൽക്കുളങ്ങരയിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. വിശാഖാണ് കൊല്ലപ്പെട്ടത്. അയൽവാസിയായ പ്രദീപാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇരുവരും തമ്മിൽ നേരത്തേ നിലനിന്നിരുന്ന വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രദീപിനെ ആക്രമിച്ച കേസിൽ മുമ്പ് വിശാഖിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജയിൽവാസത്തിന് ശേഷം അടുത്തിടെയാണ് വിശാഖ് പുറത്തിറങ്ങിയത്. അതിനുശേഷവും ഇരുവരും തമ്മിൽ തർക്കങ്ങൾ തുടർന്നിരുന്നതായും പൊലീസ് വ്യക്തമാക്കി. സംഭവത്തിന് രണ്ട് ദിവസം മുൻപും ഇരുവരും തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇന്ന് ഉച്ചയോടെയാണ് […]
Read more

രണ്ടര മാസം കൊണ്ട് യുഡിഎഫ് സര്‍ക്കാര്‍ കടമെടുത്തത് 10,400 കോടി രൂപ; കണക്കുകള്‍ പുറത്ത്

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ രണ്ട് മാസത്തിനിടെ 10,400 കോടി രൂപ വായ്പ എടുത്തതായി കണക്കുകൾ. മെയ് 26 മുതൽ ജൂലൈ 21 വരെയുള്ള കാലയളവിലാണ് അഞ്ച് തവണയായി സർക്കാർ കടമെടുത്തത്. മെയ് 26ന് 1,800 കോടി രൂപയും ജൂൺ 9ന് 2,800 കോടി രൂപയും വായ്പയെടുത്തു. തുടർന്ന് ജൂൺ 23ന് 1,800 കോടിയും ജൂലൈ 7ന് 1,800 കോടിയും ജൂലൈ 21ന് 2,200 കോടിയും കടമെടുത്തതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഡിസംബർ വരെ കേരളത്തിന് കടമെടുക്കാൻ […]
Read more

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദം; സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകും

തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദത്തിന്റെ സ്വാധീനമാണ് മഴ സാധ്യത വർധിപ്പിക്കുന്നത്. നിലവിൽ തെക്കൻ കേരളത്തിൽ കാര്യമായ മഴയില്ലാത്ത സാഹചര്യമാണ് തുടരുന്നത്. എന്നാൽ വരും ദിവസങ്ങളിൽ മഴ മെച്ചപ്പെടുമെന്നും ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബുധൻ, വ്യാഴം ദിവസങ്ങളിൽ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. എൽനിനോ പ്രതിഭാസത്തിന്റെ സ്വാധീനത്തെ തുടർന്ന് സംസ്ഥാനത്ത് മഴക്കുറവ് […]
Read more

ശിവകാശി വിരുദുനഗറിൽ പടക്ക നിര്‍മ്മാണ യൂണിറ്റില്‍ സ്‌ഫോടനം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

വിരുദുനഗർ: തമിഴ്നാട്ടിലെ ശിവകാശിക്ക് സമീപം വിരുദുനഗറിൽ പടക്ക നിർമാണ യൂണിറ്റിലുണ്ടായ പൊട്ടിത്തെറിയിൽ രണ്ട് പേർ മരിച്ചു. ഇന്ന് രാവിലെയായിരുന്നു അപകടം സംഭവിച്ചത്. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടവിവരം ലഭിച്ചതിനെ തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ നടത്തി. പൊട്ടിത്തെറിയിൽ ഗുരുതരമായി പൊള്ളലേറ്റ ഒരു തൊഴിലാളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് പ്രാഥമിക വിവരം.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix