Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: news

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ നടന്ന വിദ്യാർത്ഥി സമരം അവസാനിച്ചതിന് പിന്നാലെ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ നീക്കി. സമരത്തെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരുന്ന ഡൽഹി മെട്രോ സർവീസുകൾ പുനഃസ്ഥാപിച്ചതായി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു. ജന്തർ മന്തർ മേഖലയിൽ ദിവസങ്ങളായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾക്കൊപ്പം തടസ്സപ്പെടുത്തിയിരുന്ന ഇന്റർനെറ്റ് സേവനങ്ങളും പുനഃസ്ഥാപിച്ചു. സമാധാന അന്തരീക്ഷം തിരിച്ചെത്തിയ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ പിൻവലിച്ചതെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന് സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായാണ് ഗതാഗത, ആശയവിനിമയ സംവിധാനങ്ങളിൽ നിയന്ത്രണങ്ങൾ […]
Read more

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി പ്രള്‍ഹാദ് ജോഷി ചുമതലയേറ്റു

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനു പിന്നാലെ പ്രൾഹാദ് ജോഷി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെത്തിയാണ് അദ്ദേഹം ഔദ്യോഗികമായി ചുമതല ഏറ്റെടുത്തത്. പരീക്ഷാ ക്രമക്കേടുകൾ തടയുന്നതിനുള്ള നിയമഭേദഗതികൾ നടപ്പാക്കുന്നതിനായിരിക്കും പുതിയ മന്ത്രിയുടെ ആദ്യ പരിഗണന. കൂടാതെ നാഷണൽ ടെസ്റ്റിങ് ഏജൻസിയിലെ നിയമന നടപടികൾ വേഗത്തിലാക്കാനും നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. രാഷ്ട്രപതി ധർമേന്ദ്ര പ്രധാന്റെ രാജി അംഗീകരിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രൾഹാദ് ജോഷിയെ പുതിയ വിദ്യാഭ്യാസ […]
Read more

കാളവണ്ടിയുമായി പോകുന്നതിനിടെ വഴി നൽകിയില്ല; പാലക്കാട് 24 കാരനെ കുത്തിക്കൊന്നു

പാലക്കാട്: പാലക്കാട് 24 കാരനെ യുവാവ് കുത്തിക്കൊന്നു.കൊഴിഞ്ഞാമ്പാറ ഒഴലപ്പതിയിലാണ് സംഭവം. കെരാംപാറ സ്വദേശി ഷെഫീഖ് (24) ആണ് കൊല്ലപ്പെട്ടത്. കാളവണ്ടിയുമായി പോകുന്നതിനിടെ വഴി നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. നെൽസൺ, ജെൻസൺ എന്നിവർ ചേർന്നാണ് ഷെഫീഖിനെ ആക്രമിച്ചത്. നെൽസൺ കാളവണ്ടിയുമായി പോകുന്നതിനിടെ ബൈക്കിലെത്തിയ ഷെഫീഖിന് വഴി നൽകിയില്ല. ഇതിനെ ചോദ്യം ചെയ്തതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും പിന്നീട് സംഘർഷത്തിലേക്ക് മാറുകയുമായിരുന്നു. ഇതിനിടെയാണ് ഷെഫീഖിന് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഷെഫീഖിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ലാ […]
Read more

പ്രതിഷേധം അവസാനിപ്പിച്ചു; ജന്തര്‍ മന്തറിലെ സമരപ്പന്തല്‍ പൊളിച്ച് സിജെപി

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ ജന്തർ മന്തറിൽ നടന്നുവരികയായിരുന്ന വിദ്യാർഥി പ്രതിഷേധം അവസാനിച്ചു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് 50 ദിവസത്തിലേറെയായി സമരം നടത്തിയിരുന്ന പ്രതിഷേധക്കാർ സർക്കാർ തീരുമാനം വന്നതിന് പിന്നാലെ സമരപ്പന്തൽ പൊളിച്ചുമാറ്റുകയും പ്രതിഷേധ വേദി ശുചീകരിക്കുകയും ചെയ്തു. സമരവേദിയിലെ മാലിന്യങ്ങൾ നീക്കം ചെയ്ത ശേഷമാണ് പ്രതിഷേധക്കാർ മടങ്ങിയത്. പ്രതിഷേധം നടത്തിയ സ്ഥലം വൃത്തിയാക്കി കൈമാറുമെന്ന പ്രതിജ്ഞയോടെയായിരുന്നു യുവാക്കളുടെ ശുചീകരണ പ്രവർത്തനങ്ങൾ. പ്രതിഷേധത്തിൽ പങ്കെടുത്ത എല്ലാവരും […]
Read more

വ്യാജ വാർത്ത; പി കെ ശ്രീമതിയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്

കണ്ണൂർ: എംഎൽഎയുടെ ഭാര്യയെന്ന പേരിൽ കുടുംബ പെൻഷൻ വാങ്ങുന്നുവെന്ന തരത്തിൽ പ്രചരിച്ച വ്യാജ വാർത്തകളുമായി ബന്ധപ്പെട്ട് പി.കെ. ശ്രീമതി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. കണ്ണൂർ റൂറൽ സൈബർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ജനം ടി.വി, ജന്മഭൂമി, ഭാരത് ലൈവ്, കർമ്മ ന്യൂസ്, സുദിനം എന്നിവർക്കെതിരെയാണ് നടപടി. വ്യാജവും അപകീർത്തികരവുമായ വാർത്തകൾ പ്രചരിപ്പിച്ചെന്ന പരാതിയിലായിരുന്നു കേസ്. പരാതി മുഖ്യമന്ത്രിക്ക് നൽകിയതിനെ തുടർന്ന് ഉടൻ അന്വേഷണം ആരംഭിക്കാൻ ആഭ്യന്തര വകുപ്പിന് നിർദേശം നൽകിയിരുന്നു. തുടർന്ന് സൈബർ ഓപ്പറേഷൻസ് […]
Read more

തൃക്കാക്കരയില്‍ യുവാക്കള്‍ക്ക് നേരെ ക്രൂര മര്‍ദ്ദനം; 3 പേര്‍ക്ക് പരിക്ക്

കൊച്ചി: തൃക്കാക്കര എൻജിഒ ക്വാർട്ടേഴ്‌സിന് സമീപം യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. കാറിലെത്തിയ ഒരു സംഘം വഴിയിലൂടെ നടന്നുപോയ മൂന്ന് യുവാക്കളെ ക്രൂരമായി മർദിച്ച ശേഷം രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. വാഴക്കാല സ്വദേശികളായ ഷാഫി (24), നിസാം (25), അച്ചു (24) എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഷാഫിക്കും നിസാമിനും മുഖത്ത് പരിക്കേറ്റതിനെ തുടർന്ന് കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ അച്ചുവിനെ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സയ്ക്കായി […]
Read more

ലേണേഴ്‌സിനും സ്ലോട്ട് കിട്ടാനില്ല; ഡ്രൈവിങ് ലൈസന്‍സ് നടപടികള്‍ അവതാളത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് നടപടികൾ കടുത്ത പ്രതിസന്ധിയിൽ. ഡ്രൈവിങ് ടെസ്റ്റിന് പിന്നാലെ ഇപ്പോൾ ലേണേഴ്‌സ് ലൈസൻസ് പരീക്ഷയ്ക്കും സ്ലോട്ട് ലഭിക്കാത്ത അവസ്ഥയാണ് ഉദ്യോഗാർത്ഥികളെ വലയ്ക്കുന്നത്. ഒരു ലേണേഴ്‌സ് പരീക്ഷയ്ക്കായി മൂന്ന് മുതൽ നാല് മാസം വരെ കാത്തിരിക്കേണ്ട സാഹചര്യമാണുള്ളത്. സ്ലോട്ടുകൾ ലഭിക്കാത്തതിനാൽ വിദ്യാർത്ഥികളും വിദേശത്ത് ജോലി ചെയ്യുന്നവരുമാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് നേരിടുന്നത്. ദീർഘകാല കാത്തിരിപ്പ് കാരണം പലരും ലൈസൻസ് എടുക്കാനുള്ള ശ്രമം ഉപേക്ഷിക്കുന്നതായും, ചിലർ സമീപ ജില്ലകളിലേക്കോ മറ്റ് പ്രദേശങ്ങളിലേക്കോ പോയി ലൈസൻസ് നടപടികൾ […]
Read more

സിജെപി സമരം അവസാനിപ്പിച്ചു; ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ജന്തർ മന്തറിൽ കഴിഞ്ഞ 50 ദിവസമായി നടന്നുവന്ന വിദ്യാർത്ഥി സമരം അവസാനിപ്പിക്കാൻ തീരുമാനം. സിജെപി നേതാക്കളും കേന്ദ്ര സർക്കാർ പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ ധാരണയായത്. സമരക്കാർ മുന്നോട്ടുവച്ച ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിക്കുന്നത്. ആവശ്യങ്ങൾ സംബന്ധിച്ച ഉറപ്പുകൾ ചൊവ്വാഴ്ചയ്ക്കകം എഴുതി നൽകുമെന്ന് സർക്കാർ പ്രതിനിധികൾ അറിയിച്ചു. ചർച്ചയ്ക്ക് മുന്നോടിയായി തന്നെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചിരുന്നു. നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ജീവനൊടുക്കിയ വിദ്യാർത്ഥികളുടെ […]
Read more

രാജിയില്‍ പ്രതികരിച്ച് സോനം വാങ്ചുക്; ‘ഇത് ജനാധിപത്യത്തിന്റെ വിജയം’

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിൽ പ്രതികരണവുമായി സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്. നീറ്റ് ക്രമക്കേടുകൾക്കെതിരായ സിജെപി പ്രതിഷേധത്തെ തുടർന്നുണ്ടായ രാജി ജനാധിപത്യത്തിന്റെ വിജയമാണെന്നും, സമാധാനപരമായ ജനകീയ ഇടപെടലിന്റെ ശക്തമായ ഉദാഹരണമാണെന്നും അദ്ദേഹം വ്യക്തമാക്കി. “ഇത് ജനാധിപത്യത്തിന്റെ വിജയമാണ്, തെരുവുകളിൽ നിന്ന് ഉയർന്ന നേരിട്ടുള്ള ജനാധിപത്യത്തിന്റെ വിജയം. സമാധാനത്തിന്റെയും ക്ഷമയുടെയും നിരന്തരമായ പരിശ്രമത്തിന്റെയും വിജയമാണിത്” എന്ന് സോനം വാങ്ചുക് എക്‌സിൽ കുറിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയർന്നുവന്ന ജനപങ്കാളിത്തം ഭയത്തെ മറികടന്നുവെന്നും, പ്രക്ഷോഭത്തിൽ […]
Read more

പ്രധാന്റെ രാജിയിൽ ഒതുങ്ങില്ല, പ്രധാനമന്ത്രി മാപ്പ് പറയണം: രാഹുൽ ഗാന്ധി

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ രാജ്യവ്യാപക വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ സ്വാഗതം ചെയ്ത് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തെ പുനഃസംഘടിപ്പിക്കുന്നതിലേക്കുള്ള നിർണായക ചുവടുവെപ്പാണ് ഈ രാജിയെന്ന് അദ്ദേഹം പ്രതികരിച്ചു. തെരുവിലിറങ്ങി ജനാധിപത്യവും ഭരണഘടനയും സ്വന്തം ഭാവിയും സംരക്ഷിക്കാൻ പോരാടിയ രാജ്യത്തെ യുവജനങ്ങൾക്കും വിദ്യാർത്ഥികൾക്കും അഭിനന്ദനം അറിയിക്കുന്നുവെന്ന് രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു. കേന്ദ്ര സർക്കാരിനെ നിലപാട് മാറ്റാൻ പ്രേരിപ്പിച്ച പ്രക്ഷോഭത്തിൽ പങ്കെടുത്ത എല്ലാവരെയും ഓർത്ത് അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix