Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: news

‘ഊളമ്പാറ ജയില്‍ പോലെ’; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

തിരുവനന്തപുരം: ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥയിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ആശുപത്രിയുടെ സാഹചര്യം ജയിലിന് സമാനമാണെന്ന് കോടതി നിരീക്ഷിച്ചു. രോഗികൾ ആശുപത്രിയിലല്ല, ജയിലിലാണെന്ന തോന്നലിലാണ് കഴിയുന്നതെന്നും അവരുടെ അവസ്ഥ വേദനിപ്പിക്കുന്നതാണെന്നും ഹൈക്കോടതി വ്യക്തമാക്കി. മാനസികാരോഗ്യ കേന്ദ്രത്തിലെ 158 അറ്റൻഡർ തസ്തികകളിൽ 127 പേർ മാത്രമാണ് നിലവിലുള്ളത്. ഒഴിവുകൾ അടിയന്തരമായി നികത്തണമെന്ന് സർക്കാർക്ക് കോടതി നിർദേശം നൽകി. അറ്റൻഡർമാർ തന്നെയാണ് പാചകവും ശുചീകരണവും ഉൾപ്പെടെയുള്ള ജോലികൾ ചെയ്യുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ആശുപത്രിയിൽ ആവശ്യത്തിന് സുരക്ഷാ ജീവനക്കാരില്ലെന്നും കുറഞ്ഞത് 40 […]
Read more

പാർട്ടിയിൽ സമഗ്ര മാറ്റം ലക്ഷ്യം; ‘സെക്രട്ടറി മാറുമെന്നത് നിങ്ങളുടെ സ്വപ്നമെന്ന്’ എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: മാറ്റം കൊണ്ടുദ്ദേശിക്കുന്നത് പാർട്ടിയിലുടനീളമുള്ള പുതുക്കിപ്പണിയലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സെക്രട്ടറി സ്ഥാനത്ത് നിന്ന് താൻ മാറുമെന്നത് ചിലരുടെ ആഗ്രഹവും സ്വപ്നവുമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. “ഞാൻ ഉൾപ്പെടെ എങ്ങനെ മാറണം എന്നതിനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് രൂപപ്പെടുത്തും. ഒരാൾ മാറുന്നതുകൊണ്ടല്ല മാറ്റം ഉണ്ടാകുന്നത്, എല്ലാവരുടെയും മാറ്റമാണ് ഉദ്ദേശിക്കുന്നത്,” എം.വി. ഗോവിന്ദൻ വ്യക്തമാക്കി. പത്മകുമാറിനെതിരെ നടപടി സ്വീകരിക്കാൻ കേന്ദ്ര കമ്മിറ്റി നിർദേശിച്ചിട്ടില്ലെന്ന തന്റെ ആദ്യ പ്രതികരണത്തിലും അദ്ദേഹം വിശദീകരണം നൽകി. കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിലെ പരാമർശം […]
Read more

പി കെ ശ്രീമതിയെ അധിക്ഷേപിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര മന്ത്രി

തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയെ അധിക്ഷേപിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര മന്ത്രി. സൈബർ ഓപ്പറേഷൻസ് ഐജി പി പ്രകാശിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. മുൻ എംഎൽഎയുടെ ഭാര്യയായി നടിച്ച് നിയമസഭയിൽ നിന്ന് കുടുംബ പെൻഷൻ വാങ്ങുന്നുവെന്ന തരത്തിൽ വ്യാജ പ്രചാരണം നടത്തിയെന്നാരോപിച്ച് പി കെ ശ്രീമതി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് നടപടി. പരാതിയിൽ അടിയന്തര അന്വേഷണം ആരംഭിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ആഭ്യന്തര മന്ത്രിയോട് നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് […]
Read more

സിപിഎം പ്രവർത്തകർ തകർത്ത ടാക്സിക്ക് നഷ്ടപരിഹാരം നൽകി ഇഡി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ ഇഡി നടത്തിയ പരിശോധനയെ തുടർന്ന് നടന്ന പ്രതിഷേധത്തിനിടെ തകർന്ന ടാക്സിക്ക് നഷ്ടപരിഹാരം നൽകി ഇഡി. തിരുവനന്തപുരം സ്വദേശിയായ ടാക്സി ഡ്രൈവർക്കാണ് നഷ്ടപരിഹാര തുക കൈമാറിയത്. സിപിഎം പ്രവർത്തകരാണ് പ്രതിഷേധത്തിനിടെ ടാക്സി തകർത്തതെന്നാണ് ആരോപണം. വാഹനത്തിനുണ്ടായ മുഴുവൻ നഷ്ടത്തിന്റെയും തുകയായ ഒന്നേമുക്കാൽ ലക്ഷത്തോളം രൂപയാണ് നഷ്ടപരിഹാരം. നേരത്തെ വാഹനത്തിന് ഉണ്ടായ നഷ്ടം സിപിഎം നൽകുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി നഷ്ടപരിഹാരം നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് […]
Read more

ധർമേന്ദ്ര പ്രധാൻ രാജിവെക്കില്ല; നിലപാടിൽ ഉറച്ച് കേന്ദ്രസർക്കാരും ബിജെപിയും

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കില്ല. രാജി ആവശ്യത്തിൽ വഴങ്ങേണ്ടതില്ലെന്ന നിലപാടിലാണ് കേന്ദ്രസർക്കാരും ബിജെപിയും. ധർമേന്ദ്ര പ്രധാനെ പിന്തുണച്ച് മുന്നോട്ട് പോകാനാണ് പാർട്ടി തീരുമാനം. കേന്ദ്രമന്ത്രിമാരായ ജിതേന്ദ്ര സിംഗ്, ജെ.പി. നദ്ദ എന്നിവരുമായി നടത്തിയ ചർച്ചയിലും ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യം ഒഴികെയുള്ള സിജെപി നേതാക്കളുടെ നിർദേശങ്ങൾ പരിഗണിക്കാൻ കേന്ദ്രം തയ്യാറായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യത്തിൽ അന്തിമ നിലപാട് അറിയിക്കാൻ കേന്ദ്രസർക്കാർ നാളെ ഉച്ചവരെ സമയം തേടിയിരുന്നു. എന്നാൽ രാജി നൽകേണ്ട […]
Read more

ഡ്രസ്സ് മാത്രമല്ല; ഇനി ഫ്‌ലിപ്കാര്‍ട്ടിലൂടെ ഭക്ഷണവും ഓര്‍ഡര്‍ ചെയ്യാം

ന്യൂഡൽഹി: ഓൺലൈൻ ഫുഡ് ഡെലിവറി രംഗത്തേക്ക് ചുവടുവെക്കാൻ ഒരുങ്ങി ഇ-കൊമേഴ്‌സ് ഭീമനായ ഫ്ലിപ്കാർട്ട്. വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള കമ്പനി രംഗത്തേക്ക് എത്തുന്നതോടെ നിലവിൽ വിപണി നിയന്ത്രിക്കുന്ന സൊമാറ്റോയ്ക്കും സ്വിഗ്ഗിക്കും ശക്തമായ മത്സരം നേരിടേണ്ടി വരും. ആദ്യഘട്ടത്തിൽ പരിമിതമായ രീതിയിലായിരിക്കും ഫ്ലിപ്കാർട്ട് ഫുഡ് ഡെലിവറി സേവനം ആരംഭിക്കുക. ഉപഭോക്താക്കളുടെ പ്രതികരണം വിലയിരുത്തിയ ശേഷം ആവശ്യമായ മാറ്റങ്ങൾ വരുത്തി രാജ്യവ്യാപകമായി സേവനം വ്യാപിപ്പിക്കാനാണ് കമ്പനിയുടെ നീക്കം. പ്രത്യേക ആപ്പിലൂടെയും നിലവിലുള്ള ഫ്ലിപ്കാർട്ട് ആപ്പിലൂടെയും ഉപഭോക്താക്കൾക്ക് സേവനം ലഭ്യമാക്കാനാണ് പദ്ധതി. എന്നാൽ സേവനത്തിന്റെ […]
Read more

പ്രളയക്കെടുതിയില്‍ മുങ്ങി അസമും ഗുജറാത്തും

ഗുവാഹത്തി: കനത്ത മഴയെ തുടർന്ന് അസമിലും ഗുജറാത്തിലും പ്രളയ സാഹചര്യം ഗുരുതരമായി. അസമിൽ ഇതുവരെ 47 പേർ മരിച്ചതായാണ് റിപ്പോർട്ട്. ഏകദേശം 7.21 ലക്ഷം പേരെ പ്രളയം ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറു പേരാണ് മരിച്ചത്. അസമിലെ 11 ജില്ലകൾ പ്രളയക്കെടുതി നേരിടുകയാണ്. പലയിടത്തും റോഡ്, റെയിൽ ഗതാഗതം താറുമാറായി. ഒന്നര ലക്ഷത്തോളം മൃഗങ്ങളെയും പ്രളയം ബാധിച്ചതായാണ് കണക്ക്. 540-ഓളം മൃഗങ്ങളും 500-ലധികം പക്ഷികളും ചത്തതായി അധികൃതർ അറിയിച്ചു. നദികൾ കരകവിഞ്ഞൊഴുകുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് […]
Read more

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത അഞ്ച് ദിവസത്തേക്ക് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിലും മറ്റന്നാൾ വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് തുടരും. ഇന്നും നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ […]
Read more

സിജെപി- കേന്ദ്രസർക്കാർ ചർച്ച പൂർത്തിയായി; സമരം തുടരുമെന്ന് CJP

ന്യൂഡൽഹി: സിജെപി പ്രതിനിധികളും കേന്ദ്രസർക്കാർ പ്രതിനിധികളും തമ്മിലുള്ള ചർച്ച പൂർത്തിയായി. കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നടന്ന കൂടിക്കാഴ്ചയിൽ കേന്ദ്രമന്ത്രിമാരും സിജെപി പ്രതിനിധികളായ സൗരവ് ദാസ്, അശുതോഷ് റാങ്കെ എന്നിവരും പങ്കെടുത്തു. ചർച്ചയിൽ മൂന്ന് പ്രധാന ആവശ്യങ്ങളാണ് സിജെപി മുന്നോട്ടുവെച്ചത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുക, ജീവനൊടുക്കിയ കുട്ടികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകുക, ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറുകൾ റദ്ദാക്കുക എന്നിവയാണ് ആവശ്യങ്ങൾ. ഇതിൽ രണ്ട് ആവശ്യങ്ങളിൽ കേന്ദ്രസർക്കാരിന്റെ നിലപാട് അനുകൂലമാണെന്ന് […]
Read more

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കും പലാരിവട്ടം SHOയ്ക്കുമെതിരെ നടി അന്‍സിബ കോടതിയിൽ

കൊച്ചി: കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കും പാലാരിവട്ടം എസ്എച്ച്ഒയ്ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് നടി അൻസിബ ഹസ്സൻ കോടതിയെ സമീപിച്ചു. സ്ത്രീത്വത്തെ അപമാനിച്ചെന്നാരോപിച്ച് നടി ലക്ഷ്മിപ്രിയയ്ക്കെതിരെ നൽകിയ പരാതിയിൽ പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ചാണ് അൻസിബ കോടതിയിലെത്തിയത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ഇടപെട്ടില്ലെന്നും പാലാരിവട്ടം എസ്എച്ച്ഒ അനൂപിനെതിരെയും നടപടി വേണമെന്നും അൻസിബ ആവശ്യപ്പെട്ടു. താൻ നൽകിയ മൊഴി പൊലീസ് റിപ്പോർട്ടിൽ തിരുത്തിയതായും നടി ആരോപിച്ചു. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായ അൻസിബ സ്വകാര്യ അന്യായത്തിൽ മൊഴി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix