Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: news

പാലക്കാട് ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി അറസ്റ്റില്‍

പാലക്കാട്: പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ ഒളിവിലായിരുന്ന പ്രതി മുഹമ്മദ് അലി അറസ്റ്റിൽ. ഇന്റർപോളിന്റെ സഹായത്തോടെ സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്നാണ് പ്രതിയെ കണ്ടെത്തിയത്. മൂന്ന് മാസത്തോളം ജിദ്ദ ജയിലിലായിരുന്ന മുഹമ്മദ് അലിയെ ഡൽഹിയിലെത്തിച്ച ശേഷമാണ് എൻഐഎ അറസ്റ്റ് രേഖപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ട് പാലക്കാട് ജില്ലാ പ്രസിഡന്റായിരുന്ന മുഹമ്മദ് അലി കേസിലെ പ്രധാന പ്രതികളിലൊരാളാണ്. 2022 ഏപ്രിൽ 16നാണ് പാലക്കാട് മേലാമുറിയിൽ ആർഎസ്എസ് പ്രവർത്തകനായ ശ്രീനിവാസൻ കൊല്ലപ്പെട്ടത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ചേർന്ന് പ്രതികാര നടപടിയുടെ ഭാഗമായി ശ്രീനിവാസനെ […]
Read more

ഇനി ‘പ്രിയദർശിനി വായ്പ’; വനിതകള്‍ക്കായി പലിശ രഹിത വായ്പാ പദ്ധതി

തിരുവനന്തപുരം: പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പുകളുടെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് വനിതകൾക്കായി പലിശരഹിത വായ്പ പദ്ധതി നടപ്പാക്കാനൊരുങ്ങി സർക്കാർ. ‘പ്രിയദർശിനി വായ്പ’ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. ഹരിജനക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി നടത്തിയ വാർത്താസമ്മേളനത്തിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ അറിയിച്ചത്. മുഖ്യമന്ത്രി വി.ഡി. സതീശൻ ഉടൻ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. പിന്നാക്ക വിഭാഗത്തിലെ വനിതകൾക്ക് സ്വയംതൊഴിൽ കണ്ടെത്താനും മൈക്രോ സംരംഭങ്ങൾ ആരംഭിക്കാനും സഹായിക്കുന്നതിനാണ് വായ്പ പദ്ധതി ലക്ഷ്യമിടുന്നത്. കേരള […]
Read more

വിദ്യാർഥി പ്രതിഷേധം; ഐക്യദാർഢ്യവുമായി സുപ്രീംകോടതി അഭിഭാഷകർ

ന്യൂഡൽഹി: നീറ്റ് പരീക്ഷ വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സുപ്രീം കോടതി അഭിഭാഷകരും രംഗത്ത്. സുപ്രീം കോടതി പരിസരത്ത് ഒരു വിഭാഗം അഭിഭാഷകർ ഭരണഘടനയുടെ ആമുഖം ചൊല്ലിയാണ് പ്രതിഷേധിച്ചത്. ഭരണഘടന ഉറപ്പുനൽകുന്ന അടിസ്ഥാന മൂല്യങ്ങളോടുള്ള പ്രതിബദ്ധത പ്രകടിപ്പിക്കാനാണ് പ്രതിഷേധമെന്ന് അഭിഭാഷകർ വ്യക്തമാക്കി. ജനാധിപത്യം, നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും അവർ ചൂണ്ടിക്കാട്ടി. സുപ്രീം […]
Read more

മെഴ്‌സിഡസ് ബെൻസിൻറെ എഎംജി ഇ 53 ഹൈബ്രിഡ് 4മാറ്റിക്+ ഇന്ത്യയിൽ അവതരിപ്പിച്ചു

കൊച്ചി: ആഡംബര കാർ നിർമാതാക്കളായ മെഴ്‌സിഡസ് ബെൻസിൻ്റെ പ്ലഗ്-ഇൻ ഹൈബ്രിഡ് സാങ്കേതികവിദ്യയോടുകൂടിയ പുതിയ മെഴ്‌സിഡസ് എഎംജി ഇ 53 ഹൈബ്രിഡ് 4മാറ്റിക്+ മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചു. എ-ക്ലാസ് ശ്രേണിയിലെ ആദ്യ ഇലക്ട്രിഫൈഡ് എഎംജി മോഡലായ ഈ വാഹനം എഎംജിയുടെ ഉയർന്ന പ്രകടനശേഷിയും പ്ലഗ്-ഇൻ ഹൈബ്രിഡിന്റെ കാര്യക്ഷമതയും ഒരുപോലെ നൽകും. ത്രീ ലിറ്റർ ഇൻ ലൈൻ സിക്സ് സിലിണ്ടർ ടർബോ പെട്രോൾ എൻജിനും 120 കിലോവാട്ട് വൈദ്യുത മോട്ടോറും സംയോജിപ്പിച്ചാണ് എഎംജി ഇ 53 ഹൈബ്രിഡ് 4മാറ്റിക്+ പ്രവർത്തിക്കുന്നത്. […]
Read more

പൊന്നാനി പീഡനക്കേസ്; ക്രൈംബ്രാഞ്ച് എസ്‌ഐടി അന്വേഷിക്കും

കൊച്ചി: മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പ്രതികളായ പൊന്നാനി ബലാത്സംഗക്കേസ് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവിനെ തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഐപിഎസ് ഉദ്യോഗസ്ഥയായ പൂങ്കുഴലിയാണ് എസ്‌ഐടിക്ക് നേതൃത്വം നൽകുന്നത്. കേസിൽ മലപ്പുറം മുൻ എസ്.പി സുജിത് ദാസ്, ഡിവൈഎസ്പി വി.വി. ബെന്നി, മുൻ സി.ഐ വിനോദ് എന്നിവർക്കെതിരെ ക്രൈംബ്രാഞ്ച് പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. എസ്.പി സുജിത് ദാസിനെതിരായ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് എസ്.പി സി.എസ്. ഷാഹുൽ ഹമീദും, […]
Read more

സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാര്‍ അന്തരിച്ചു

കോഴിക്കോട്: സമസ്ത കേരള ജനറൽ സെക്രട്ടറി ശൈഖുനാ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 81 വയസായിരുന്നു. 2022 മുതൽ സമസ്തയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു കെ. ആലിക്കുട്ടി മുസ്‌ലിയാർ. മലപ്പുറം ജില്ലയിലെ തിരൂർക്കാട് സ്വദേശിയായ അദ്ദേഹം ദർസ് പഠനത്തിന് ശേഷം വിവിധ സ്ഥലങ്ങളിൽ മുദരിസായി സേവനമനുഷ്ഠിച്ചു. 1978ൽ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിൽ അധ്യാപകനായി ചേർന്ന അദ്ദേഹം പിന്നീട് അതേ സ്ഥാപനത്തിന്റെ പ്രിൻസിപ്പലായും […]
Read more

ഡോ എം കെ റാമിനെതിരായ തുടർനടപടി; ഡിവൈഎസ്പി സുധീര്‍ കല്ലന്‍ കോടതിയില്‍ ഹാജരായി

കണ്ണൂർ: നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിയായ ഡോ എം കെ റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാനുള്ള അപേക്ഷയില്‍ ഡിവൈഎസ്പി സുധീര്‍ കല്ലന്‍ കോടതിയില്‍ ഹാജരായി. റീ-അറസ്റ്റുമായി ബന്ധപ്പെട്ട കോടതി തീരുമാനം ഇന്ന് ഉണ്ടായേക്കും. പ്രതിക്ക് ഗ്രൗണ്ട് ഓഫ് അറസ്റ്റ് റിപ്പോർട്ട് കൈമാറിയതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. വീണ്ടും അറസ്റ്റ് ചെയ്യുന്നതിൽ എതിർപ്പില്ലെന്ന് പ്രതിഭാഗവും അറിയിച്ചിട്ടുണ്ട്. അറസ്റ്റിലെ നടപടിക്രമങ്ങളിൽ ഉണ്ടായ വീഴ്ചയെക്കുറിച്ച് നേരിട്ട് വിശദീകരണം നൽകാൻ ഡിവൈഎസ്പിയോട് കോടതി നിർദേശിച്ചിരുന്നു. നേരത്തെ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി അന്വേഷണ സംഘത്തെയും […]
Read more

വിദ്യാർഥിനിയെ സ്വകാര്യ ബസിൽ നിന്ന് ജീവനക്കാർ ബലമായി ഇറക്കിവിട്ടു

തൃശൂർ: വടക്കാഞ്ചേരിയിൽ വിദ്യാർഥിനിയെ സ്വകാര്യ ബസിൽ നിന്ന് ജീവനക്കാർ ബലമായി ഇറക്കിവിട്ടതായി പരാതി. പ്ലസ് വൺ വിദ്യാർഥിനിയാണ് സംഭവത്തിൽ വടക്കാഞ്ചേരി പൊലീസിൽ പരാതി നൽകിയത്. ഇന്നലെ വൈകുന്നേരം ‘ചിറയത്ത്’ എന്ന സ്വകാര്യ ബസിലാണ് സംഭവം നടന്നത്. വിദ്യാർഥിനി ഇറങ്ങേണ്ട പരുത്തിപ്രയിൽ ബസ് നിർത്തില്ലെന്ന് പറഞ്ഞ് മുൻപത്തെ സ്റ്റോപ്പിൽ ഇറങ്ങാൻ ജീവനക്കാർ ആവശ്യപ്പെട്ടെന്നാണ് പരാതി. ഇതിന് വിദ്യാർഥിനി വിസമ്മതിച്ചതോടെ കൈയിൽ പിടിച്ച് ബസിൽ നിന്ന് ബലമായി ഇറക്കിവിട്ടെന്നാണ് ആരോപണം. സംഭവത്തിൽ പൊലീസ് പരാതി സ്വീകരിച്ച് അന്വേഷണം ആരംഭിച്ചു.
Read more

ലോകകപ്പ് ഫൈനൽ വീണ്ടും നടത്തണം; ആവശ്യവുമായി അർജന്‍റീനിയൻ ആരാധകരുടെ ഹര്‍ജി

ബ്യൂണസ് ഐറിസ്: ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിനോടേറ്റ തോൽവിക്ക് പിന്നാലെ മത്സരം വീണ്ടും നടത്തണമെന്ന ആവശ്യവുമായി അർജന്റീനിയൻ ആരാധകർ. ഫൈനൽ മത്സരത്തിലെ റഫറിയുടെ തീരുമാനങ്ങൾ ഏകപക്ഷീയമായിരുന്നുവെന്ന് ആരോപിച്ച് ഫിഫയ്ക്ക് മുന്നിൽ ഓൺലൈൻ ഹർജി സമർപ്പിച്ചിരിക്കുകയാണ് ആരാധകർ. ‘ചേഞ്ച് ഡോട്ട് ഓർഗ്’ പ്ലാറ്റ്‌ഫോമിൽ ജിസെല സാഞ്ചസ് ആരംഭിച്ച ഹർജിയിൽ ഇതിനോടകം 80,000ത്തിലധികം പേർ ഒപ്പുവെച്ചിട്ടുണ്ട്. മത്സരം നിയന്ത്രിച്ച സ്ലൊവേനിയൻ റഫറി സ്ലാവ്കോ വിൻസിച്ചിന്റെ ചില തീരുമാനങ്ങൾ മത്സരഫലത്തെ നേരിട്ട് സ്വാധീനിച്ചെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. പ്രത്യേകിച്ച് എൻസോ ഫെർണാണ്ടസിന് […]
Read more

നിതിൻ രാജിന്റെ ആത്മഹത്യാ കേസ്; ഡിവൈഎസ്പി സുധീർ കല്ലനെതിരെ നടപടിക്ക് ശുപാർശ

കണ്ണൂർ: നിതിൻ രാജിന്റെ ആത്മഹത്യാ കേസിൽ ഡോക്ടർ എം.കെ. റാമിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വീഴ്ചയിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീർ കല്ലനെതിരെ നടപടി ശുപാർശ ചെയ്യേണ്ടി വരുമെന്ന് കോടതി. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യുന്നതിനായി അന്വേഷണ സംഘം സമർപ്പിച്ച അപേക്ഷ പരിഗണിക്കവെയാണ് തലശേരി എസ്‌സി/എസ്ടി സ്പെഷ്യൽ കോടതി ഇക്കാര്യം വ്യക്തമാക്കിയത്. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പിയെ കോടതി നേരിട്ട് വിളിച്ചുവരുത്തി വിശദീകരണം തേടി. സുപ്രീം കോടതി മാർഗനിർദേശങ്ങൾ പാലിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. അറസ്റ്റിന്റെ കാരണം പ്രതിയെ വാക്കാൽ ബോധ്യപ്പെടുത്തിയിരുന്നുവെന്നാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix