Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: news

മാതാപിതാക്കളുടെ സിബില്‍ സ്‌കോര്‍ മോശമെങ്കില്‍ മക്കള്‍ക്ക് വിദ്യാഭ്യാസ വായ്പ ലഭിക്കില്ല; ഹൈക്കോടതി

കൊച്ചി: മാതാപിതാക്കളുടെ സിബിൽ സ്‌കോർ മോശമാണെങ്കിൽ മക്കൾക്ക് വിദ്യാഭ്യാസ വായ്പ ലഭിക്കില്ലന്ന് ഹൈക്കോടതി. സിബിൽ സ്‌കോർ കുറവാണെന്ന കാരണത്താൽ വിദ്യാഭ്യാസ വായ്പ നിഷേധിച്ച ബാങ്കുകളുടെ നടപടി നിയമപരമാണെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് വ്യക്തമാക്കി. വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിനെതിരെ ഒരു കൂട്ടം ബിരുദ വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. വിദ്യാഭ്യാസ വായ്പ വിദ്യാർത്ഥിയുടെ മൗലിക അവകാശമല്ലെന്നും, വായ്പ അനുവദിക്കുന്നതിന് മുൻപ് സഹ അപേക്ഷകരായ മാതാപിതാക്കളുടെ ക്രെഡിറ്റ് ചരിത്രവും സിബിൽ സ്‌കോറും ബാങ്കുകൾ പരിശോധിക്കുന്നത് നിയമാനുസൃതമായ നടപടിയാണെന്നും […]
Read more

കേന്ദ്രം ഉറപ്പുപറഞ്ഞ 2 കാര്യങ്ങൾ നടപ്പാക്കിയാൽ നിരാഹാരം അവസാനിപ്പിക്കാം: സോനം വാങ്ചുക്ക്

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വിദ്യാർഥികളുടെ അവകാശങ്ങൾക്കായി നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാരിന് മുന്നിൽ നിബന്ധന വച്ച് പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക്. കേന്ദ്ര സർക്കാർ നൽകിയ രണ്ട് ഉറപ്പുകൾ നടപ്പാക്കിയാൽ സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കിയാണ് വാങ്ചുക്ക് കേന്ദ്രത്തിന് കത്ത് നൽകിയത്. നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ മാറ്റുന്ന കാര്യം പരിഗണിക്കാമെന്നും കേന്ദ്രം അറിയിച്ചിരുന്നുവെന്ന് വാങ്ചുക്ക് ചൂണ്ടിക്കാട്ടി. കൂടാതെ, നീറ്റ് വിഷയവുമായി ബന്ധപ്പെട്ട് ആത്മഹത്യ […]
Read more

നിപ ഭീതി ഒഴിഞ്ഞു; രാമനാട്ടുകരയിൽ നിപ നിരീക്ഷണം പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ഭീതി പൂർണമായും ഒഴിഞ്ഞതായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു. കോഴിക്കോട് രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ അഞ്ചാം വാർഡിൽ നിപ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിരീക്ഷണ നടപടികൾ പിൻവലിച്ചു. ജൂൺ 11ന് രോഗബാധ സ്ഥിരീകരിച്ചതിന് ശേഷം 42 ദിവസം പിന്നിട്ടിട്ടും പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ഒഴിവാക്കിയത്. ജനങ്ങളുടെ ഉപജീവനത്തെയും സഞ്ചാര സ്വാതന്ത്ര്യത്തെയും ബാധിക്കുന്ന തരത്തിലുള്ള നടപടികളിലേക്ക് കടക്കാതെയാണ് രോഗനിയന്ത്രണം സാധ്യമാക്കിയതെന്നും മന്ത്രി വ്യക്തമാക്കി. നിപ വ്യാപനം തടയുന്നതിൽ ആരോഗ്യപ്രവർത്തകരുടെ […]
Read more

രാഹുൽ ​ഗാന്ധിയെ കയ്യേറ്റം ചെയ്ത സംഭവം‌; പ്രതിഷേധിച്ച് നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപിമാരെ പൊലീസ് കയ്യേറ്റം ചെയ്തുവെന്ന ആരോപണത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‍യു. കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറാണ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത്. എല്ലാ ക്യാമ്പസുകളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കണമെന്നും, ക്ലാസുകൾ ബഹിഷ്‌കരിച്ച് വിദ്യാർത്ഥികളുടെ പോരാട്ടത്തിന് പിന്തുണ നൽകണമെന്നും കെഎസ്‍യു ആഹ്വാനം ചെയ്തു. ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും നടത്തും. അതേസമയം, നീറ്റ് പരീക്ഷയിലെ […]
Read more

‘രാജ്യത്തിന് സോനം വാങ്ചുക്കിനെ വേണം’, നിരാഹാരം അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ച് അഭിജിത് ദീപ്കെ

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സമരം നടത്തുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനോട് നിരാഹാര സമരം അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ച് സി ജെ പി നേതൃത്വം. വാങ്ചുക്കിന്റെ ആരോഗ്യനില മോശമാകുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ജീവൻ പ്രധാനമാണെന്നും, രാജ്യത്തിന് അദ്ദേഹത്തിന്റെ സേവനം ഇനിയും ആവശ്യമുണ്ടെന്നും സി ജെ പി നേതാവ് അഭിജിത് ദീപ്കെ പറഞ്ഞു. ധർമ്മേന്ദ്ര പ്രധാന്റെ രാജി കേന്ദ്ര സർക്കാർ ആവശ്യപ്പെടണമെന്നും, അതുവരെ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം […]
Read more

ജന്തർ മന്തറിലെ പൊലീസ് ആക്രമണം; അടിയന്തര ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: ജന്തർ മന്തറിൽ വിദ്യാർത്ഥികൾക്കെതിരായ ഡൽഹി പൊലീസ് നടപടിക്കെതിരെ സമർപ്പിച്ച ഹർജിയിൽ അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. “ഞങ്ങളുടെയും നിങ്ങളുടെയും സമയം കളയരുത്” എന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് ഹർജി പരിഗണിക്കാതിരുന്നത്. വിഷയം ഉന്നയിച്ച അഭിഭാഷകൻ നരേന്ദ്ര മിശ്രയോടായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ ഉൾപ്പെടെയുള്ള ഗൗരവമായ വിഷയങ്ങളാണ് വിദ്യാർത്ഥികൾ ഉന്നയിക്കുന്നതെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. പൊലീസ് നടപടിയുടെ ദൃശ്യങ്ങൾ ലഭ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ വീഡിയോ കാണാൻ താൽപര്യമില്ലെന്നും […]
Read more

വഖഫ് ഹർജികൾ സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതാവിരുദ്ധം: പി. രാജീവ്

തിരുവനന്തപുരം: വഖഫ് നിയമം ചോദ്യം ചെയ്ത ഹർജികൾ സുപ്രീംകോടതി തള്ളിയെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസ്താവനയ്‌ക്കെതിരെ വിമർശനവുമായി സിപിഐഎം നേതാവ് പി. രാജീവ്. മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ വസ്തുതാവിരുദ്ധമാണെന്നും, വഖഫ് ഹർജികൾ കോടതി തള്ളിയെന്നത് തെറ്റായ വിവരമാണെന്നും പി. രാജീവ് ആരോപിച്ചു. വഖഫ് വിഷയത്തിൽ സതീശൻ ബിജെപിയുടെ വക്താവിനെപ്പോലെയാണ് സംസാരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. “മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം വസ്തുതാവിരുദ്ധമായ പ്രസ്താവനകളുടെ പരമ്പരയാണ്. മുഖ്യമന്ത്രിയാണെന്ന ഉത്തരവാദിത്വം സതീശൻ ഓർക്കണം,” എന്നും പി. രാജീവ് പറഞ്ഞു. പ്രതിപക്ഷ നേതാവ് ഉന്നയിച്ച നിലപാടിനെ വർഗീയമായി […]
Read more

പൊലീസ് ക്രൂരതയുടെ നടുക്കുന്ന ദൃശ്യങ്ങൾ പ്രദർശിപ്പിച്ച് രാഹുൽ ഗാന്ധി, ‘പ്രധാനമന്ത്രി മാപ്പ് പറയണം’

ന്യൂഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തെ തകർക്കുന്ന നയങ്ങളാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് രാഹുൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്. വിദ്യാർത്ഥി പ്രതിഷേധത്തിനിടെ ഉണ്ടായ പൊലീസ് നടപടികളുടെ ദൃശ്യങ്ങൾ പ്രദർശിപ്പിച്ച രാഹുൽ ഗാന്ധി, വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ ലാത്തിച്ചാർജ് ക്രൂരമാണെന്ന് ആരോപിച്ചു. തങ്ങളുടെ പരാതികൾ കേൾക്കണമെന്ന ആവശ്യം മാത്രമാണ് വിദ്യാർത്ഥികൾ ഉന്നയിച്ചതെന്നും, അവർ ചെയ്ത തെറ്റ് എന്താണെന്നും രാഹുൽ ചോദിച്ചു. […]
Read more

കോന്നിയിൽ സിഡിഎസ് യോഗത്തിനിടെ ഫാൻ പൊട്ടിവീണു; കുടുംബശ്രീ അംഗത്തിന് പരിക്ക്

പത്തനംതിട്ട: കോന്നിയിൽ കുടുംബശ്രീ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റി യോഗം നടക്കുന്നതിനിടെ സീലിംഗ് ഫാൻ പൊട്ടിവീണ് അംഗത്തിന് പരുക്കേറ്റു. കോന്നി സ്വദേശിനിയായ സന്ധ്യയ്ക്കാണ് അപകടത്തിൽ പരുക്കേറ്റത്. കോന്നി പഞ്ചായത്ത് ഓഫീസിലെ കമ്മ്യൂണിറ്റി ഹാളിൽ കുടുംബശ്രീ സിഡിഎസ് യോഗം പുരോഗമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി സീലിംഗ് ഫാൻ മേൽക്കൂരയിൽ നിന്ന് അഴിഞ്ഞുവീണത്. അപകടത്തിൽ സന്ധ്യയുടെ മുഖത്ത് പരുക്കേറ്റു. സംഭവത്തെ തുടർന്ന് ഉടൻ തന്നെ സന്ധ്യയെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയിൽ തുടരുകയാണ്. പഞ്ചായത്ത് ഓഫീസിലെ കമ്മ്യൂണിറ്റി ഹാൾ സ്ഥിതി ചെയ്യുന്ന […]
Read more

കുവൈത്തിലെ കബ്ദ് മാർക്കറ്റിൽ വെടിവെപ്പ്; സുഡാനീസ് വ്യാപാരി കൊല്ലപ്പെട്ടു

കുവൈത്ത് സിറ്റി: കുവൈത്തിലെ കബ്ദ് മേഖലയിലെ ഒട്ടക മാർക്കറ്റ് പ്രദേശത്തുണ്ടായ വെടിവെപ്പിൽ സുഡാനീസ് ഒട്ടക വ്യാപാരി കൊല്ലപ്പെട്ടു. സംഭവത്തിന് പിന്നാലെ പ്രതിയായ ഗൾഫ് പൗരൻ ഉപയോഗിച്ച തോക്കുമായി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. സാമ്പത്തിക തർക്കത്തെ തുടർന്നാണ് പ്രതി സുഡാനീസ് വ്യാപാരിക്ക് നേരെ വെടിയുതിർത്തതെന്നാണ് സുരക്ഷാ വൃത്തങ്ങൾ നൽകുന്ന വിവരം. വെടിയേറ്റ വ്യാപാരിക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിനിടെ മാർക്കറ്റിലുണ്ടായിരുന്ന ചില ഒട്ടകങ്ങൾക്കും വെടിയേറ്റതായി റിപ്പോർട്ടുകളുണ്ട്. വെടിവെപ്പിന് ശേഷം പ്രതി വെള്ള നിറത്തിലുള്ള ഫോർ വീൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix