Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: news

‘വി ഡി സതീശൻ വിദേശത്ത് പോയി പണം പിരിച്ചതിന് തെളിവുണ്ട്’: വിമർശനവുമായി പരാതിക്കാരൻ

തിരുവനന്തപുരം: വി.ഡി. സതീശനെതിരായ ‘പുനർജനി’ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ വിജിലൻസ് അന്വേഷണം അവസാനിപ്പിച്ചതിന് പിന്നാലെ പരാതിക്കാരിൽ ഒരാളും മുൻ കോൺഗ്രസ് നേതാവുമായ രാജേന്ദ്രപ്രസാദ് രംഗത്ത്. കേസിൽ സിബിഐ അന്വേഷണം വേണമെന്നും, ക്ലീൻ ചിറ്റ് നൽകിയത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം ആരോപിച്ചു. വിദേശത്ത് നിന്ന് കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ പണം സമാഹരിച്ചതിന് വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ തെളിവുകളുണ്ടെന്നും വിദേശ നാണ്യ വിനിമയ ചട്ടം ലംഘിച്ചിട്ടുണ്ടെന്നും രാജേന്ദ്രപ്രസാദ് ആരോപിച്ചു. 2018-ലെ പ്രളയത്തിന് ശേഷം വെറും എം.എൽ.എ ആയിരുന്ന വി.ഡി. സതീശൻ […]
Read more

‘ജീവപര്യന്തമെന്നാല്‍ ജീവിതാവസാനം വരെ’; വ്യക്തത വരുത്തി സുപ്രീംകോടതി

ന്യൂഡൽഹി: ജീവപര്യന്തം തടവുശിക്ഷ എന്നത് കുറ്റവാളിയുടെ ജീവിതാവസാനം വരെ ശിക്ഷ അനുഭവിക്കണമെന്നതാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മരണംവരെ തടവുശിക്ഷ നൽകുന്നത് ഭരണഘടനാനുസൃതമാണെന്നും വധശിക്ഷയ്ക്ക് പകരമായി ജീവിതാവസാനം വരെ ജീവപര്യന്തം ശിക്ഷ വിധിക്കാമെന്നും കോടതി വ്യക്തമാക്കി. ജീവിതാവസാനം വരെയുള്ള തടവുശിക്ഷ ഭരണഘടനാ വിരുദ്ധമാണെന്ന വാദവുമായി സമർപ്പിച്ച ഹർജികൾ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് നിർണായക വിധി പ്രസ്താവിച്ചത്. ഇത്തരത്തിലുള്ള ശിക്ഷ ഭരണഘടനാപരവും നിയമപരവുമാണെന്ന് കോടതി വ്യക്തമാക്കി. വിചാരണക്കോടതിയോ ഹൈക്കോടതിയോ വിധിയിൽ “ശിക്ഷാ […]
Read more

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ഉൾപ്പെടെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ് നിലവിലുള്ളത്. നാളെയും സംസ്ഥാനത്തെ എല്ലാ ജില്ലകൾക്കും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂർ, കാസർകോട് ഒഴികെയുള്ള […]
Read more

വടകര ലഹരിക്കേസ്; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

കോഴിക്കോട്: വടകരയിൽ അധ്യാപകർ പ്രതികളായ എംഡിഎംഎ കേസിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. എസ്‌എസ്‌കെ അഡീഷണൽ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ എം. കെ. ഷൈൻ മോന്റെ നേതൃത്വത്തിലുള്ള നാലംഗ സമിതിയാണ് അന്വേഷണം നടത്തുക. ഇതുസംബന്ധിച്ച ഉത്തരവ് എസ്‌എസ്‌കെ പ്രോജക്ട് ഡയറക്ടർ പുറത്തിറക്കി. കേസിൽ പേരാമ്പ്ര ബി.ആർ.സി.യിലെ അധ്യാപികമാരായ കീർത്തന, കാവ്യ, നീഷ്മ എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിന് പിന്നാലെ ഇവരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക അന്വേഷണത്തിന് തുടക്കമായത്. അതേസമയം, കേസിലെ പ്രതികളുടെ […]
Read more

ബിജെപിയില്‍ ചേരാന്‍ ഭീഷണി; പരാതിയുമായി അഭിജീത് ദീപ്കെ

പൂനെ: ബിജെപിയിൽ ചേരാൻ ഭീഷണിയുണ്ടെന്ന് ആരോപിച്ച് സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെ രംഗത്ത്. പാർട്ടിയിൽ ചേരാത്തപക്ഷം കുടുംബത്തെ അപായപ്പെടുത്തുമെന്ന തരത്തിലുള്ള ഭീഷണി ലഭിച്ചതായാണ് അഭിജീത് ആരോപിച്ചത്. പൂനെയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുമകന്റെ പ്രായമുള്ള തന്നെ പ്രധാനമന്ത്രിയും സംഘവും ഇത്തരത്തിൽ ഭീഷണിപ്പെടുത്തുന്നത് ശരിയാണോയെന്ന് അഭിജീത് ദീപ്‌കെ ചോദിച്ചു. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്നതിനായുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. സമാധാനപരമായി സമരം ചെയ്ത വിദ്യാർഥികൾക്കെതിരെ പൊലീസ് മാരകായുധങ്ങൾ ഉപയോഗിച്ചെന്നും സമരത്തെ അടിച്ചമർത്താൻ ശ്രമിച്ചെന്നും അഭിജീത് ആരോപിച്ചു. പുതിയ വിദ്യാഭ്യാസ […]
Read more

‘ഭരിക്കാൻ നട്ടെല്ല് വേണം’, പിഎം ശ്രീ പദ്ധതി, യുഡിഎഫ് തീരുമാനത്തിനെതിരെ പി രാജീവ്

കൊച്ചി: പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി പി. രാജീവ്. അധികാരത്തിലെത്തിയാൽ പദ്ധതി അറബിക്കടലിൽ എറിയുമെന്ന് പ്രഖ്യാപിച്ചവർ അത് നടപ്പാക്കിക്കാണിക്കണമെന്നും, വാഗ്ദാനങ്ങൾ നൽകാൻ മാത്രമല്ല ഭരിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയും വേണമെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് സർക്കാർ പി.എം ശ്രീ പദ്ധതിയിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചത് മാത്രമാണെന്നും പിന്നീട് ഭരണതലത്തിൽ തുടർനടപടികൾ നിർത്തിവെക്കുകയായിരുന്നുവെന്നും പി. രാജീവ് വ്യക്തമാക്കി. പദ്ധതിയിൽ ഒപ്പുവെച്ചതുകൊണ്ട് സംസ്ഥാനത്തിന് യാതൊരു ഫണ്ടും ലഭിച്ചിട്ടില്ലെന്നും വിഷയത്തിൽ മന്ത്രിസഭാ തീരുമാനം ഉണ്ടായിരുന്നില്ലെന്നും […]
Read more

ജന്തർ മന്തറിലെ പ്രതിഷേധം; പ്രതിഷേധക്കാർക്കെതിരെ രജിസ്റ്റർ ചെയ്തത കേസുകൾ; നടപടി വിലക്കി ദില്ലി സർക്കാർ

ന്യൂഡൽഹി: ജന്തർ മന്തറിൽ നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്കെതിരെ പ്രതികാര നടപടികളൊന്നും സ്വീകരിക്കില്ലെന്ന് ദില്ലി സർക്കാർ വ്യക്തമാക്കി. ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സന്തോഷ് ഡി. വൈദ്യ പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ 29 വൈകിട്ട് 6 മണിവരെയുള്ള കണക്കുകൾ പ്രകാരം പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ദില്ലി പൊലീസ് 13 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ, പ്രതിഷേധത്തിൽ പങ്കെടുത്തവർക്കെതിരെ ഇനി നിയമനടപടികളോ തുടർ അന്വേഷണങ്ങളോ ഉണ്ടാകില്ലെന്ന് സർക്കാർ അറിയിച്ചു. ശൈലേന്ദ്ര മണി ത്രിപാഠി […]
Read more

അനുമതിയില്ലാതെ വിദേശയാത്ര; എഡിജിപി എസ് ശ്രീജിത്തിന് നൽകിയ ക്ലീൻ ചിറ്റ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: അനുമതിയില്ലാതെയുള്ള വിദേശയാത്രയുമായി ബന്ധപ്പെട്ട കേസിൽ എഡിജിപി എസ്. ശ്രീജിത്തിന് നൽകിയ ക്ലീൻചിറ്റ് ഹൈക്കോടതി റദ്ദാക്കി. ശ്രീജിത്തിനെതിരായ ആരോപണങ്ങൾ വ്യാജമാണെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടാണ് കോടതി അസാധുവാക്കിയത്. എസ്. ശ്രീജിത്തിനെ സംരക്ഷിക്കുന്ന തരത്തിൽ റിപ്പോർട്ട് തയ്യാറാക്കിയതിന് ചീഫ് സെക്രട്ടറിയെ ഹൈക്കോടതി വിമർശിച്ചു. പരാതിക്കാരനെയും ശ്രീജിത്തിനെയും ഒരുമിച്ചിരുത്തി സംയുക്ത ഹിയറിംഗ് നടത്തിയ നടപടിയും കോടതി തെറ്റാണെന്ന് നിരീക്ഷിച്ചു. പരാതിക്കാരനായ ദിപിൻ എടവനയെ വീണ്ടും കേട്ട് പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് ഹൈക്കോടതി നിർദേശം നൽകി. പരാതി […]
Read more

പവർകട്ടിന്റെ പേരിൽ മുഖ്യമന്ത്രിയെ വിമർശിച്ച് എഫ്ബി പോസ്റ്റ്; പിടിച്ചെടുത്ത ഫോൺ ഉടമയ്ക്ക് തിരിച്ചു നൽകി

തിരുവനന്തപുരം: പവർകട്ടുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ചെന്ന പരാതിയിൽ കസ്റ്റഡിയിലെടുത്ത മൊബൈൽ ഫോൺ ഉടമയ്ക്ക് തിരിച്ചുനൽകി പൊലീസ്. സംഭവം വിവാദമായതിനെ തുടർന്നാണ് ആലപ്പുഴ സൗത്ത് പൊലീസ് ഫോൺ മടക്കി നൽകിയത്. പരിശോധനയിൽ പരാതിയുമായി ബന്ധപ്പെട്ട് ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് അഹമ്മദ് കബീറിനെ അറിയിച്ചു. പവർകട്ടിനെതിരെ ഫേസ്ബുക്കിൽ വീഡിയോയും പോസ്റ്റുകളും പങ്കുവെച്ചതിനെ തുടർന്നാണ് പിഡിപി പ്രവർത്തകനായ അഹമ്മദ് കബീറിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ഫോൺ കസ്റ്റഡിയിലെടുത്തത്. പ്രാദേശിക കോൺഗ്രസ് നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. എന്നാൽ കേസോ എഫ്‌ഐആറോ രജിസ്റ്റർ […]
Read more

‘പിഎം ശ്രീയുമായി മുന്നോട്ടുപോകും’, പിന്മാറാന്‍ കഴിയാത്ത സാഹചര്യം: അടൂര്‍ പ്രകാശ്

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന നിലപാട് ആവർത്തിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. പദ്ധതിയിൽ നിന്ന് പിന്മാറാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും ഏതെല്ലാം സ്കൂളുകളിൽ പദ്ധതി നടപ്പാക്കണമെന്ന് യുഡിഎഫ് തീരുമാനിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. യുഡിഎഫ് യോഗത്തിൽ വിഷയത്തിൽ ധാരണയായിട്ടുണ്ടെന്നും, പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാനല്ല എൽഡിഎഫ് സർക്കാർ ധാരണാപത്രത്തിൽ ഒപ്പുവെച്ചതെന്നും അടൂർ പ്രകാശ് പറഞ്ഞു. കേന്ദ്ര സർക്കാരിൽ നിന്ന് സംസ്ഥാനത്തിന് ലഭിക്കേണ്ട അർഹമായ ഫണ്ട് സ്വീകരിക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും, പിഎം ശ്രീ ഫണ്ട് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix