Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: news

കാവേരി ജല തർക്കം; ശാശ്വത പരിഹാരം വേണമെന്ന് കർണാടകം

ബെംഗളൂരു: കാവേരി നദീജല പങ്കുവയ്ക്കൽ തർക്കത്തിൽ ശാശ്വത പരിഹാരം വേണമെന്ന് കർണാടക സർക്കാർ. വിഷയത്തിൽ കേന്ദ്ര സർക്കാരോ സുപ്രീംകോടതിയോ ഇടപെട്ട് ദീർഘകാല പരിഹാരം കണ്ടെത്തണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. വെള്ളക്ഷാമമുള്ള സമയങ്ങളിൽ തമിഴ്നാടിന് ജലം നൽകാനാകില്ലെന്ന് കർണാടക വ്യക്തമാക്കി. നിലവിൽ ലഭിച്ച മഴയുടെ പശ്ചാത്തലത്തിലാണ് പ്രതിസന്ധി താൽക്കാലികമായി ഒഴിവായതെന്നും, നിർദേശിച്ചതിനേക്കാൾ കൂടുതൽ വെള്ളം തമിഴ്നാടിന് നൽകിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. കബനി, ഹാരംഗി അണക്കെട്ടുകളിൽ നിന്ന് നിലവിൽ തമിഴ്നാട്ടിലേക്ക് വെള്ളം ഒഴുക്കുന്നുണ്ടെങ്കിലും മഴ കുറഞ്ഞാൽ ജലവിതരണം നിർത്തിവയ്ക്കുമെന്നും കർണാടക അറിയിച്ചു. […]
Read more

വാഹനം ഒട്ടകവുമായി ഇടിച്ച് തലകീഴായി മറിഞ്ഞു; കരസേന മേജർക്ക് ദാരുണാന്ത്യം

ജയ്‌സാൽമീർ: രാജസ്ഥാനിലെ ജയ്‌സാൽമീർ മിലിട്ടറി സ്റ്റേഷന് സമീപം ഉണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ കരസേനാ മേജർ മരിച്ചു. മധ്യപ്രദേശിലെ ഇന്ദോർ സ്വദേശി മേജർ ഹംസ ആരിഫ് (30) ആണ് മരിച്ചത്. അപകടത്തിൽ ലഫ്റ്റനന്റ് റാങ്കിലുള്ള രണ്ട് സൈനിക ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെ 12.30 ഓടെയായിരുന്നു അപകടം. മേജർ ഹംസയും സഹപ്രവർത്തകരും സഞ്ചരിച്ച ടാറ്റ സഫാരി വാഹനം റോഡിലൂടെ കടന്നുപോയ ഒട്ടകത്തിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. ജയ്‌സാൽമീർ നഗരത്തിൽ നിന്ന് ഏകദേശം എട്ട് […]
Read more

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലേർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലേർട്ടുമാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ചയും ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയുണ്ട്. ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 24 […]
Read more

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച രഹാനെയ്ക്ക് ബിസിസിഐ പെൻഷൻ; പ്രതിമാസം ലഭിക്കുക 70,000 രൂപ

മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച മുൻ ഇന്ത്യൻ ക്യാപ്റ്റൻ അജിങ്ക്യ രഹാനെയ്ക്ക് ബിസിസിഐയുടെ പെൻഷൻ ആനുകൂല്യം ലഭിക്കും. വിദേശ പിച്ചുകളിൽ ഇന്ത്യയുടെ വിശ്വസ്ത ബാറ്റർമാരിൽ ഒരാളായിരുന്ന രഹാനെ, 2020-21 ഓസ്‌ട്രേലിയൻ പര്യടനത്തിൽ ഇന്ത്യയെ ചരിത്രപരമായ ബോർഡർ-ഗാവസ്‌കർ ട്രോഫി വിജയത്തിലേക്ക് നയിച്ചിരുന്നു. 85 ടെസ്റ്റ് മത്സരങ്ങൾ ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ള രഹാനെ ബിസിസിഐയുടെ മുൻ താര പെൻഷൻ പദ്ധതിയിലെ ഉയർന്ന സ്ലാബിലാണ് ഉൾപ്പെടുന്നത്. 2022ൽ ബിസിസിഐ പെൻഷൻ തുക പരിഷ്‌കരിച്ചിരുന്നു. ഇതനുസരിച്ച് 75ലധികം ടെസ്റ്റ് മത്സരങ്ങൾ കളിച്ച താരങ്ങൾക്ക് […]
Read more

ഹൈക്കോടതി അഭിഭാഷക നിയമനത്തിൽ വീണ്ടും വിവാദം; മുഖ്യമന്ത്രിയുടെ പ്രത്യേക താൽപര്യപ്രകാരം പുതിയ തസ്തിക

കൊച്ചി: ഹൈക്കോടതിയിലെ അഭിഭാഷക നിയമനവുമായി ബന്ധപ്പെട്ട് വീണ്ടും വിവാദം. മുഖ്യമന്ത്രിയുടെ പ്രത്യേക താൽപര്യപ്രകാരം പുതിയ തസ്തിക സൃഷ്ടിച്ച് അസാധാരണ ആനുകൂല്യങ്ങളോടെ നിയമനം നൽകിയെന്ന ആരോപണമാണ് ഉയരുന്നത്. ‘മുഖ്യമന്ത്രിയുടെ സീനിയർ ലീഗൽ കോൺസൽ’ എന്ന പുതിയ തസ്തിക സൃഷ്ടിച്ചാണ് അഡ്വ. ജോൺ വർഗീസിനെ നിയമിച്ചതെന്നാണ് ആരോപണം. അഡ്വക്കറ്റ് ജനറലിന് ലഭിക്കുന്നതിന് തുല്യമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്ന രീതിയിലാണ് നിയമനം. ഇതിന് പുറമെ ജോൺ വർഗീസ് ഹാജരാകുന്ന ഓരോ കേസിനും 15,000 രൂപ വീതം പ്രതിഫലം നിശ്ചയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ […]
Read more

അഞ്ചാം തീയതി വരെ കനത്ത മഴയ്ക്ക് സാധ്യത, ജാഗ്രത തുടരണം: എ പി അനിൽ കുമാർ

മലപ്പുറം: സംസ്ഥാനത്ത് ഇന്നലെ രാത്രി അതിശക്തമായ മഴ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ. ചില പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ തുടരുന്നുണ്ടെന്നും ഏത് സാഹചര്യവും നേരിടാൻ ആവശ്യമായ മുന്നൊരുക്കങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. അഞ്ചാം തീയതി വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലവർഷം അവസാനിക്കുന്നതുവരെ ജാഗ്രത തുടരാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വെള്ളം കയറിയ റാന്നി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ എത്രയും വേഗം ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സർക്കാർ സംവിധാനങ്ങൾക്കൊപ്പം സന്നദ്ധ […]
Read more

ശുചീകരണ സംവിധാനങ്ങളില്ല; വെള്ളമിറങ്ങിയ റാന്നി ടൗണില്‍ വ്യാപാരികളുടെ പ്രതിഷേധം

റാന്നി: കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ട് രൂപപ്പെട്ട റാന്നി ടൗണിൽ മതിയായ ശുചീകരണ സംവിധാനങ്ങൾ ഇല്ലെന്ന് ആരോപിച്ച് വ്യാപാരികളുടെ പ്രതിഷേധം. റാന്നി ഇട്ടിയപ്പാറയിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ ഉടൻ നീക്കണമെന്നും പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. പ്രദേശത്തെത്തിയ സ്ഥലം എംഎൽഎ പഴകുളം മധു വ്യാപാരികളുമായി ചർച്ച നടത്തി. മാലിന്യനീക്കവുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കുമെന്ന് അദ്ദേഹം അറിയിച്ചു. പഴവങ്ങാടി പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി മാലിന്യം നീക്കാൻ ആവശ്യപ്പെട്ടെങ്കിലും, മഴക്കെടുതിയിൽ ഉണ്ടായ നഷ്ടങ്ങൾ കൃത്യമായി വിലയിരുത്താതെ മാലിന്യം എങ്ങനെ […]
Read more

സൗദിയിൽ നിയമലംഘകർക്കെതിരെ നടപടി ശക്തം; ഒരാഴ്ചയ്ക്കിടെ 14,154 പേർ പിടിയിൽ

റിയാദ്: സൗദി അറേബ്യയിൽ ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച് കഴിയുന്നവർക്കെതിരായ പരിശോധന ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 14,154 നിയമലംഘകരെ സുരക്ഷാസേന പിടികൂടിയതായി അധികൃതർ അറിയിച്ചു. ജൂലൈ 23 മുതൽ 29 വരെയുള്ള കണക്കുകൾ പ്രകാരം പിടിയിലായവരിൽ 7,103 പേർ ഇഖാമ നിയമലംഘകരും, 3,654 പേർ അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചവരും, 3,397 പേർ തൊഴിൽ നിയമലംഘകരുമാണ്. അനധികൃതമായി സൗദിയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ 1,418 പേരെ അതിർത്തി […]
Read more

കേരളത്തിൽ വൻ സ്വർണവേട്ട; രണ്ടാഴ്ചയിൽ കസ്റ്റംസ് പിടികൂടിയത് 11 കോടിയുടെ സ്വർണം

കൊച്ചി: കേരളത്തിലെ വിമാനത്താവളങ്ങളിൽ കസ്റ്റംസിന്റെ വൻ സ്വർണവേട്ട. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 14 കേസുകളിലായി 11 കോടിയിലധികം രൂപ വിലമതിക്കുന്ന 8 കിലോ സ്വർണം പിടികൂടിയതായി കസ്റ്റംസ് വകുപ്പ് അറിയിച്ചു. സംഭവങ്ങളുമായി ബന്ധപ്പെട്ട് ആറ് മലയാളികളും മൂന്ന് തമിഴ്നാട് സ്വദേശികളും ഉൾപ്പെടെ ഒൻപത് പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ചില കേസുകളിൽ റവന്യൂ ഇന്റലിജൻസും കേരള പൊലീസും കസ്റ്റംസുമായി സഹകരിച്ച് നടത്തിയ പരിശോധനകളും നിർണായകമായതായി കസ്റ്റംസ് കമ്മീഷണർ വ്യക്തമാക്കി. അന്താരാഷ്ട്ര കള്ളക്കടത്ത് സംഘങ്ങൾ സ്വർണം കടത്താൻ കൂടുതൽ സങ്കീർണമായ […]
Read more

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; 8 മരണം, 8 പേരെ കാണാതായി

തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയുമായി ബന്ധപ്പെട്ട പുതിയ കണക്കുകൾ പുറത്തുവിട്ട് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. കനത്ത മഴയെ തുടർന്നുണ്ടായ വിവിധ അപകടങ്ങളിൽ സംസ്ഥാനത്ത് ഇതുവരെ 8 പേർ മരിച്ചതായും 8 പേരെ കാണാതായതായും റിപ്പോർട്ട്. മഴക്കെടുതിയിൽ 13 പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംസ്ഥാനത്ത് 27 വീടുകൾ പൂർണമായും 196 വീടുകൾ ഭാഗികമായും തകർന്നതായി ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. മഴക്കെടുതി ബാധിച്ച പ്രദേശങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു. നിലവിൽ 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5,792 പേരാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix