Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട്; പിഎസ്‌സിക്ക് വിവരാവകാശ കമ്മീഷന്റെ നോട്ടീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറാത്തതിൽ പിഎസ്‌സിക്ക് സംസ്ഥാന വിവരാവകാശ കമ്മീഷന്റെ രൂക്ഷ വിമർശനം. പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥിക്ക് ഉത്തരക്കടലാസുകളുടെ പകർപ്പും അഭിമുഖ മാർക്ക് വിവരങ്ങളും നൽകാത്തത് തീർത്തും നിരുത്തരവാദപരമാണെന്ന് കമ്മീഷൻ വ്യക്തമാക്കി.

വിവരങ്ങൾ കൈമാറണമെന്ന മുൻ ഉത്തരവ് ഉദ്യോഗസ്ഥൻ മനപ്പൂർവ്വം നടപ്പാക്കാതെ അട്ടിമറിക്കുകയാണെന്നും, ഇത് വിവരാവകാശ നിയമത്തോടുള്ള വെല്ലുവിളിയാണെന്നും വിവരാവകാശ കമ്മീഷൻ കുറ്റപ്പെടുത്തി. സംഭവത്തിൽ ഇൻഫർമേഷൻ ഓഫീസർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയ കമ്മീഷൻ, പി.എസ്.സിക്ക് നോട്ടീസും അയച്ചു.

ഉദ്യോഗസ്ഥന്റെ ഭാഗത്തുണ്ടായ വീഴ്ച ഗൗരവത്തോടെയാണ് കാണുന്നതെന്നും, എന്നാൽ വിശദീകരണത്തിന് ഒരവസരം കൂടി നൽകുകയാണെന്നും കമ്മീഷൻ അറിയിച്ചു. ഓഗസ്റ്റ് 10നകം ആവശ്യപ്പെട്ട മുഴുവൻ വിവരങ്ങളും ഉദ്യോഗാർത്ഥിക്ക് കൈമാറി അതിന്റെ റിപ്പോർട്ട് കമ്മീഷന് സമർപ്പിക്കണമെന്നാണ് പി.എസ്.സിക്ക് നൽകിയ നിർദേശം.

പരീക്ഷയിൽ പങ്കെടുത്ത ഉദ്യോഗാർത്ഥിക്ക് ഉത്തരക്കടലാസുകളുടെ പകർപ്പും അഭിമുഖത്തിൽ ലഭിച്ച മാർക്കിന്റെ വിശദാംശങ്ങളും നൽകണമെന്നാണ് വിവരാവകാശ കമ്മീഷന്റെ ഉത്തരവ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer