Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: news

ആശുപത്രിയില്‍ ഡോക്ടറില്ല; ചോദ്യം ചെയ്ത നാട്ടുകാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

കാസർകോട്: കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെ അഭാവം ചോദ്യം ചെയ്ത് പ്രതിഷേധിച്ച നാട്ടുകാർക്കെതിരെ പൊലീസ് കേസെടുത്തു. ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതിനാൽ ചികിത്സ തേടിയെത്തിയ രോഗികൾക്ക് ഏറെ നേരം കാത്തിരിക്കേണ്ടിവന്നതും, രോഗികൾ പുറത്തുള്ളപ്പോള്‍ ഒ.പി രജിസ്ട്രേഷൻ നിർത്തിവെച്ചതുമാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. തുടർന്ന് ആശുപത്രി ജീവനക്കാരോട് നാട്ടുകാർ വിശദീകരണം ആവശ്യപ്പെടുകയായിരുന്നു. സംഭവത്തിൽ മൂന്ന് പേർക്കെതിരെയാണ് കുമ്പള പൊലീസ് കേസെടുത്തത്. ആശുപത്രി ജീവനക്കാരുടെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തിയെന്നാണ് പ്രധാന ആരോപണം. കൂടാതെ, ആശുപത്രി ജീവനക്കാരെ അധിക്ഷേപിക്കുകയും വനിതാ ജീവനക്കാരുടെയും […]
Read more

അസമിലെ പ്രളയക്കെടുതിയില്‍ മരണം 95 ആയി; ഉത്തരേന്ത്യയില്‍ കനത്ത മഴ മുന്നറിയിപ്പ്

ന്യൂഡൽഹി: അസമിലെ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 95 ആയി ഉയർന്നു. ആറ് പേരുടെ മരണം കൂടി സ്ഥിരീകരിച്ചതോടെയാണ് മരണസംഖ്യ വർധിച്ചത്. സംസ്ഥാനത്തെ 14 ജില്ലകളിലായി ഏകദേശം 1.6 ലക്ഷം പേരെ പ്രളയം ബാധിച്ചിട്ടുണ്ട്. ബിശ്വനാഥ്, ശിവസാഗർ ജില്ലകളിൽ രണ്ട് മരണങ്ങൾ വീതവും ഗോലാഘട്ട്, മൊറിഗാവ് ജില്ലകളിൽ ഓരോ മരണവും റിപ്പോർട്ട് ചെയ്തു. ശിവസാഗറിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത്. ലഖിംപൂർ, ധേമാജി, ചാരൈദിയോ, കാംരൂപ് മെട്രോപൊളിറ്റൻ, സോണിത്പൂർ, തിൻസൂക്കിയ, നഗാവ്, ദറാങ്, കർബി ആംഗ്ലോങ്, ഉദൽഗുരി തുടങ്ങിയ […]
Read more

മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്താനുള്ള തമിഴ്നാട് നീക്കം; പ്രതിഷേധം അറിയിക്കുമെന്ന് കേരളം

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാട് സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ കേരളം. വിഷയത്തിൽ തമിഴ്നാടിനെ പ്രതിഷേധം അറിയിക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. തമിഴ്നാട് ധനമന്ത്രി ബജറ്റ് പ്രസംഗത്തിലാണ് മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയർത്താൻ ശ്രമിക്കുമെന്ന് പ്രഖ്യാപിച്ചത്. നിലവിലുള്ള കരാറുകൾ, ട്രൈബ്യൂണൽ വിധികൾ, കോടതികളുടെ നിർദേശങ്ങൾ എന്നിവയ്ക്ക് അനുസൃതമായിരിക്കും നടപടി സ്വീകരിക്കുകയെന്നും തമിഴ്നാട് വ്യക്തമാക്കി. സംസ്ഥാനത്തിന്റെ ജലാവകാശങ്ങൾ സംരക്ഷിക്കുന്നതിനായി വിവിധ പദ്ധതികൾ നടപ്പാക്കുമെന്നും തമിഴ്നാട് ബജറ്റിൽ പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ താൽപര്യങ്ങളെ ബാധിക്കുന്ന മേഘദാതു പോലുള്ള പദ്ധതികളെ എതിർക്കുമെന്നും […]
Read more

പണ്ടാരഭൂമി ഏറ്റെടുക്കാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: ലക്ഷദ്വീപിലെ പണ്ടാരം ഭൂമി ഏറ്റെടുക്കാനുള്ള ഭരണകൂടത്തിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ദ്വീപ് നിവാസികൾ നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ നടപടി. പണ്ടാരം ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനത്തിനെതിരെ ലക്ഷദ്വീപിൽ വലിയ പ്രതിഷേധങ്ങളാണ് ഉയർന്നിരുന്നത്. ഭൂമി ഏറ്റെടുക്കൽ നടപടിയുടെ ഭാഗമായി ദ്വീപിൽ അപ്രഖ്യാപിത നിർമാണ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നുവെന്നാണ് പരാതി. ടൗൺ പ്ലാനിങ്ങിന്റെ പേരിൽ ലക്ഷദ്വീപ് ഭരണകൂടം വിവിധ നിർമാണ പ്രവർത്തനങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. വീടുകളുടെ നിർമാണം പൂർത്തീകരണ ഘട്ടത്തിലെത്തിയവർക്കും നടപടി നേരിട്ടതായാണ് ആക്ഷേപം. നിർമാണം തുടർന്നാൽ നിർമാണ […]
Read more

കുവൈത്തിലെ ശൈഖ് ജാബർ പാലത്തിൽ നിന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി; ജീവൻ രക്ഷിച്ച് സമുദ്രരക്ഷാ സേന

കുവൈത്ത് സിറ്റി: കുവൈത്തിലെ ശൈഖ് ജാബർ പാലത്തിൽ നിന്ന് കടലിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി. അഗ്നിശമനസേനയുടെയും സമുദ്ര രക്ഷാസേനയുടെയും സമയോചിത ഇടപെടലിലൂടെ യുവതിയെ രക്ഷപ്പെടുത്തി. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. വിവരം ലഭിച്ചതിനെ തുടർന്ന് അൽ-ജൗൺ മറൈൻ സെന്ററിലെയും ശൈഖ് ജാബർ ബ്രിഡ്ജ് മറൈൻ ഫയർ ആൻഡ് റെസ്ക്യൂ സെന്ററിലെയും രക്ഷാപ്രവർത്തക സംഘം ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. കടലിൽ വീണ യുവതിയെ സുരക്ഷിതമായി പുറത്തെടുത്ത ശേഷം അടിയന്തര മെഡിക്കൽ സംഘത്തിന് കൈമാറി. യുവതിയുടെ ആരോഗ്യനില […]
Read more

സ്വർണവിലയിൽ വീണ്ടും കുതിപ്പ്; ഇന്ന് മാത്രം പവന് വർധിച്ചത് 2,080 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഒരിടവേളയ്ക്ക് ശേഷമാണ് വിലയിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തുന്നത്. ഇന്ന് മാത്രം പവന് 2,080 രൂപയാണ് ഉയർന്നത്. രാവിലെ ഗ്രാമിന് 160 രൂപ വർധിച്ച് 13,360 രൂപയിലെത്തിയ സ്വർണവില ഉച്ചയ്ക്ക് ശേഷം വീണ്ടും 100 രൂപ കൂടി ഉയർന്ന് 13,460 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില 1,07,680 രൂപയായി. രാവിലെ പവന് 1,280 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് ശേഷം 800 രൂപ കൂടി വർധിച്ചതോടെ ദിവസത്തെ മൊത്തം […]
Read more

സുരക്ഷാ അനുമതിയില്ലാത്ത വാക്വം ലിഫ്റ്റുകൾ തടയണം; ഹൈക്കോടതി ഉത്തരവ്

കൊച്ചി: സുരക്ഷാ മാനദണ്ഡങ്ങളും സാങ്കേതിക അനുമതികളും പാലിക്കാതെ പ്രവർത്തിക്കുന്ന അനധികൃത വാക്വം ലിഫ്റ്റുകളുടെ പ്രവർത്തനം തടയണമെന്ന് ഹൈക്കോടതി ഉത്തരവ്. ഇത്തരം ലിഫ്റ്റുകൾക്കെതിരെ കേരള എലിവേറ്റർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ (കീമ) നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്. 2024-ൽ ഹൈക്കോടതി നൽകിയ നിർദേശങ്ങൾ നടപ്പാക്കുന്നതിൽ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വീഴ്ച വരുത്തിയെന്ന് ആരോപിച്ച് കീമ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സുരക്ഷിതമല്ലാത്ത വാക്വം ലിഫ്റ്റുകൾ പ്രവർത്തിക്കുന്നതിനെതിരെ ബോധവൽക്കരണം ആവശ്യമാണെന്ന് കീമ ഭാരവാഹികൾ കൊച്ചിയിൽ നടത്തിയ […]
Read more

പുനലൂർ താലൂക്ക് ആശുപത്രിയിലെ സ്വീകരണം; ആരോഗ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് ഡിവൈഎഫ്ഐ

കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിക്കുള്ളിൽ ആരോഗ്യമന്ത്രി കെ. മുരളീധരന് കൊടിയുമായി മുദ്രാവാക്യം വിളിച്ച് സ്വീകരണം നൽകിയ സംഭവത്തിൽ മന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് ഡിവൈഎഫ്ഐ. ആശുപത്രിയിൽ ഉണ്ടായ അസൗകര്യങ്ങളിൽ രോഗികളോട് മന്ത്രി വിശദീകരണം നൽകണമെന്നും സംഘടന ആവശ്യപ്പെട്ടു. ഡിവൈഎഫ്ഐ പൊതിച്ചോർ വിതരണം നടത്തിയതിനെതിരെ നേരത്തെ നിലപാട് സ്വീകരിച്ചയാളാണ് കെ. മുരളീധരനെന്നും, അതേ മന്ത്രി ആശുപത്രിക്കുള്ളിൽ സ്വന്തം അനുയായികൾ മുദ്രാവാക്യം വിളിച്ച് സ്വീകരണം നൽകുന്നത് അംഗീകരിക്കാനാകില്ലെന്നും ഡിവൈഎഫ്ഐ വിമർശിച്ചു. “രോഗികൾക്കിടയിൽ മുദ്രാവാക്യം കേൾക്കണമെന്ന് ആഗ്രഹിച്ചത് മന്ത്രിയുടെ അല്പത്തരമാണ്,” എന്ന് ഡിവൈഎഫ്ഐ […]
Read more

ജെൻസിയെ ലക്ഷ്യം വെച്ചുള്ള ബജറ്റ്; ബജറ്റിൽ വിമർശനവുമായി ഉദയനിധി സ്റ്റാലിൻ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് പ്രഖ്യാപനത്തിനെതിരെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ. ബജറ്റിൽ കാര്യമായ പുതുമകളില്ലെന്നും ജനങ്ങളെ ബാധിക്കുന്ന പ്രധാന വിഷയങ്ങളിൽ സർക്കാർ മൗനം പാലിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. കാവേരി നദീജല പ്രശ്നം ഉയർത്തിക്കാട്ടിയാണ് ഉദയനിധിയുടെ പ്രതികരണം. കാവേരിയിൽ ആവശ്യത്തിന് വെള്ളമില്ലെന്നും സർക്കാർ വിഷയം അവഗണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഡിഎംകെ നിരവധി തവണ വിഷയം ഉന്നയിച്ചിട്ടും സർക്കാർ നടപടിയെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ മാസത്തിൽ കാവേരി നദിയിലെ ജലനിരപ്പിൽ വലിയ കുറവുണ്ടായിട്ടും […]
Read more

ആറന്മുളയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തി എംവിഡി

പത്തനംതിട്ട: ആറന്മുളയിലെ ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കെടുത്ത ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്. വാഹനത്തിന്റെ മുൻവശത്ത് നിയമവിരുദ്ധമായി അധിക ലൈറ്റുകൾ ഘടിപ്പിച്ചതിനും പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലാതിരുന്നതിനുമാണ് നടപടി. പത്തനംതിട്ട മെഴുവേലി സ്വദേശി അമലിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിനാണ് പിഴ ചുമത്തിയത്. നിയമവിരുദ്ധ ലൈറ്റുകൾ ഘടിപ്പിച്ചതിന് 5,000 രൂപയും പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലാത്തതിന് 2,000 രൂപയുമാണ് ആകെ 7,000 രൂപ പിഴ ഈടാക്കിയത്. വാഹനത്തിന്റെ സ്പെയർ പാർട്സ് വാങ്ങാനായി പോകുന്നതിനിടെയാണ് മോട്ടോർ വാഹന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix