Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: news

ക്ഷേമപെൻഷൻ വിതരണം ബാങ്ക് വഴി ഉടൻ നടപ്പാക്കില്ല; ഓണക്കാല പെൻഷൻ പഴയ രീതിയിൽ തന്നെ

തിരുവനന്തപുരം: സാമൂഹ്യ ക്ഷേമപെൻഷൻ ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യാനുള്ള സർക്കാർ തീരുമാനം ഉടൻ നടപ്പാക്കില്ല. ഓണക്കാലത്തെ ക്ഷേമപെൻഷൻ നിലവിലെ രീതിയിൽ തന്നെ വിതരണം ചെയ്യുമെന്ന് സർക്കാർ വ്യക്തമാക്കി. ബാങ്ക് വഴി പെൻഷൻ വിതരണം ചെയ്യാനുള്ളത് തത്വത്തിലുള്ള അംഗീകാരം മാത്രമാണെന്നും, ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമേ പുതിയ രീതിയിലേക്ക് മാറുകയുള്ളൂവെന്നും സർക്കാർ അറിയിച്ചു. സാമൂഹ്യ ക്ഷേമപെൻഷൻ ഇനി മുതൽ വീടുകളിൽ എത്തിച്ച് നൽകില്ലെന്ന സർക്കാർ ഉത്തരവ് നേരത്തെ വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ വിശദീകരണവുമായി രംഗത്തെത്തിയത്. […]
Read more

അർജുൻ ആയങ്കിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി; കൂത്തുപറമ്പ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും

കണ്ണൂർ: പിടിയിലായ ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. പ്രതിയെ കൂത്തുപറമ്പ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനായി പൊലീസ് കൊണ്ടുപോയി. കണ്ണൂർ മജിസ്‌ട്രേറ്റ് അവധിയിലായ സാഹചര്യത്തിലാണ് കൂത്തുപറമ്പ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നത്. അതേസമയം, അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യവുമായി എറണാകുളം ഊന്നുകൽ പൊലീസ് കണ്ണൂരിലെത്തി. ഊന്നുകൽ എസ്‌എച്ച്‌ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. സൈബർ ക്രൈം പൊലീസ് എസ്‌എച്ച്‌ഒയുമായും സംഘം കൂടിക്കാഴ്ച നടത്തി. ജനങ്ങളെ വെല്ലുവിളിക്കുന്ന ഗുണ്ടകൾക്ക് കേരളത്തിൽ സ്ഥാനമുണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് […]
Read more

വിഴിഞ്ഞത്ത് അദാനി പോർട്സ് കുന്നുകൾ ഇടിച്ച് നിരത്തിയ സംഭവം; റിപ്പോർട്ട് തേടി മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞത്ത് അദാനി പോർട്സ് കുന്നുകൾ ഇടിച്ച് നിരത്തിയെന്ന പരാതിയിൽ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് വീണ്ടും പരിശോധന നടത്തി. അദാനി പോർട്സിനോട് ഇന്ന് ആവശ്യമായ രേഖകൾ ഹാജരാക്കാനും വകുപ്പ് നിർദേശം നൽകി. അനധികൃത കയ്യേറ്റം സംബന്ധിച്ച് മുഖ്യമന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ട്. കയ്യേറ്റം നടന്നതായി ആരോപണമുയർന്ന പ്രദേശങ്ങൾ തുറമുഖ വകുപ്പ് സെക്രട്ടറി രത്തൻ ഖേൽക്കർ സന്ദർശിച്ചു. ലത്തീൻ സഭാ നേതൃത്വവുമായും സാമൂഹിക-പരിസ്ഥിതി പ്രവർത്തകരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണത്തിനായി കുന്നുകൾ ഇടിച്ച് നിരത്തിയെന്ന […]
Read more

നെടുമങ്ങാട് കോടതിയിൽ നിന്ന് രക്ഷപ്പെട്ട പോക്സോ കേസ് പ്രതി പിടിയിൽ

തിരുവനന്തപുരം: നെടുമങ്ങാട് കോടതിയിൽ നിന്ന് റിമാൻഡ് ചെയ്യുന്നതിനിടെ രക്ഷപ്പെട്ട പോക്സോ കേസ് പ്രതി നിതിൻ രാജ് (31) പിടിയിൽ. എട്ട് ദിവസം നീണ്ട തിരച്ചിലിനൊടുവിൽ അരശുപറമ്പിലെ വീട്ടിൽ നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പോക്സോ കേസിലെ നാലാം പ്രതിയായ നിതിൻ രാജ് കഴിഞ്ഞ 31ന് ജാമ്യാപേക്ഷ പരിഗണിക്കുന്നതിനായി അഭിഭാഷകനൊപ്പം കോടതിയിലെത്തിയിരുന്നു. ജാമ്യാപേക്ഷ പിന്നീട് പരിഗണിക്കാനായി മാറ്റിവെച്ച് പ്രതിയെ റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ഇയാൾ അപ്രതീക്ഷിതമായി കോടതിയിൽ നിന്ന് ഓടി രക്ഷപ്പെട്ടത്. പൊലീസുകാരെയും കോടതി ജീവനക്കാരെയും […]
Read more

സൗദി അറേബ്യയിൽ ബഹുനില കെട്ടിട സമുച്ചയത്തിൽ തീപിടിത്തം

റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയുടെ വാണിജ്യ കേന്ദ്രമായ ദമ്മാമിൽ വൻ തീപിടിത്തം. അൽ അമാമ്ര മേഖലയിലെ പ്രമുഖ വാണിജ്യ സമുച്ചയത്തിലാണ് ശനിയാഴ്ച രാത്രി തീപിടിത്തമുണ്ടായത്. മലയാളികളടക്കം നിരവധി വ്യവസായികളുടെ പ്രധാന ഓഫീസുകളും അനുബന്ധ സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന ഏകദേശം 30 നിലകളുള്ള കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ല. വിവരമറിഞ്ഞ ഉടൻ സിവിൽ ഡിഫൻസ് യൂണിറ്റുകളും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങളും തീയണയ്ക്കാനുള്ള നടപടികളും ആരംഭിച്ചു. […]
Read more

വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളിയെ കാണാതായ സംഭവം; മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി കുടുംബം

തിരുവനന്തപുരം: വിഴിഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളി ജോണിന്റെ മകൾ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി രംഗത്ത്. കടൽമക്കളെ അധിക്ഷേപിച്ചതിൽ മുഖ്യമന്ത്രി ഇതുവരെ മാപ്പ് പറഞ്ഞിട്ടില്ലെന്നും, കുടുംബത്തിന്റെ ആവശ്യങ്ങൾ കേൾക്കാൻ മുഖ്യമന്ത്രി തയ്യാറായില്ലെന്നും ജിജി ആരോപിച്ചു. അപകടം നടന്നിട്ട് എട്ട് ദിവസത്തിന് ശേഷമാണ് മുഖ്യമന്ത്രി ഫോണിൽ വിളിച്ചതെന്നും, ആശ്വാസ വാക്കുകളല്ല തങ്ങൾക്ക് ആവശ്യമെന്നും ജിജി പറഞ്ഞു. കുടുംബത്തിന്റെ ആവശ്യങ്ങൾ എന്താണെന്ന് കേൾക്കാതെ ഫോൺ സംഭാഷണം അവസാനിപ്പിച്ചെന്നും അവർ ആരോപിച്ചു. കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ പത്താം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പ്രതികൂല കാലാവസ്ഥ തിരച്ചിൽ പ്രവർത്തനങ്ങൾക്ക് […]
Read more

കോഴിക്കോട് വാടക വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗര്‍ഭിണി ചികിത്സയിലിരിക്കെ മരിച്ചു

കോഴിക്കോട്: അരിക്കുളത്ത് വാടകവീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പയ്യോളി താരയിൽ വിരുന്നുകണ്ടി ഷമീമ (28) ആണ് മരിച്ചത്. ആറുമാസം ഗർഭിണിയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് മരണം സംഭവിച്ചത്. ഒന്നരമാസം മുമ്പാണ് ഷമീമയെ അരിക്കുളത്തെ വാടകവീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയായിരുന്നു. ഭർത്താവിനൊപ്പമാണ് ഷമീമ അരിക്കുളത്തെ വാടകവീട്ടിൽ താമസിച്ചിരുന്നത്.
Read more

അർജുൻ ആയങ്കി സഞ്ചരിച്ച കാർ കസ്റ്റഡിയിൽ; കണ്ണൂരിൽ നിന്ന് മുങ്ങിയെന്ന് സംശയം

കണ്ണൂർ: ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കി ഉപയോഗിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. വളപട്ടണം പൊലീസ് ആണ് വാഹനം കസ്റ്റഡിയിലെടുത്തത്. വളപട്ടണത്തെ ഒരു വീട്ടിൽ പാർക്ക് ചെയ്ത നിലയിലായിരുന്നു കാർ. അർജുൻ ആയങ്കിയുടെ ഭാര്യയുടെ പേരിലുള്ളതാണ് വാഹനമെന്ന് പൊലീസ് വ്യക്തമാക്കി. ചൊവ്വാഴ്ച യാത്ര തിരിച്ച അർജുൻ ബുധനാഴ്ച കണ്ണൂരിലെത്തിയതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. എന്നാൽ നിലവിൽ കണ്ണൂരിൽ നിന്ന് അർജുൻ വീണ്ടും മുങ്ങിയതായാണ് പൊലീസിന്റെ സംശയം. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുകയും പൊലീസിനെ വെല്ലുവിളിക്കുകയും […]
Read more

അർജുൻ ആയങ്കിയെ തൂഫാൻ പോലെ തൂക്കണം: എം വി ജയരാജൻ

കോഴിക്കോട്: കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ പൊലീസ് എത്രയും വേഗം പിടികൂടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ. പൊലീസിനെ വെല്ലുവിളിച്ച് ഒരാൾ ഒളിവിൽ കഴിയുന്നത് ആശ്ചര്യകരമാണെന്നും ആയങ്കിയെ പിടികൂടാനുള്ള കരുത്ത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘അർജുൻ ആയങ്കിയെ തൂഫാൻ പോലെ തൂക്കണം. തൂക്കിക്കൊല്ലുകയല്ല, പിടികൂടുകയാണ് വേണ്ടത്. അതിനുള്ള കരുത്ത് ആഭ്യന്തരമന്ത്രി കാണിക്കണം. പൊലീസ് ഉപയോഗിച്ച് ആയങ്കി എവിടെയാണോ ഉള്ളത് അവിടെ പോയി പിടിക്കണം’ എം.വി. ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. […]
Read more

പുനർജനി പദ്ധതിയിൽ വീട് ലഭിച്ചില്ല; മുഖ്യമന്ത്രിയെ കാണാനെത്തിയപ്പോൾ അപമാനിച്ച് ഇറക്കിവിട്ടെന്ന് പരാതി

കൊച്ചി: പുനർജനി പദ്ധതിയിൽ വാഗ്ദാനം ചെയ്ത വീട് ലഭിക്കാത്തതിനെ തുടർന്ന് മുഖ്യമന്ത്രിയെ നേരിട്ട് കാണാനെത്തിയപ്പോൾ അപമാനിച്ച് ഇറക്കിവിട്ടെന്ന് പരാതി. പറവൂർ സ്വദേശിനി ഉഷ ബേബിയാണ് പരാതിയുമായി രംഗത്തെത്തിയത്. പുനർജനി പദ്ധതിക്കായി സ്വകാര്യ വ്യക്തി നൽകിയ സ്ഥലം തന്റെ അറിവില്ലാതെ പുനർജനി ട്രസ്റ്റിന്റെ പേരിൽ രജിസ്റ്റർ ചെയ്തെന്നും ഉഷ ആരോപിച്ചു. വർഷങ്ങൾ കഴിഞ്ഞിട്ടും വീട് നിർമാണം ആരംഭിക്കാത്തതിനെ തുടർന്ന് മാധ്യമങ്ങളിലൂടെ പരാതി ഉന്നയിച്ചതിന്റെ വൈരാഗ്യത്തിൽ തന്നെ ഗുണഭോക്തൃ പട്ടികയിൽനിന്ന് ഒഴിവാക്കിയെന്നും ഉഷ പറഞ്ഞു. പുനർജനി പദ്ധതിയിൽ വീട് നൽകാമെന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix