സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: palakkad

കുടുംബവാഴ്ചക്ക് ഡിസിസി ഒത്താശ; പാലക്കാട് കോൺഗ്രസ്സിൽ കൂട്ടരാജി

പാലക്കാട്: പാലക്കാട് കോൺഗ്രസ്സിൽ സ്ഥാനാർഥി പ്രഖ്യാപനത്തെ ചൊല്ലി കൂട്ടരാജി. നഗരസഭയിലെ കുന്നത്തൂര്‍മേട് നോര്‍ത്ത് വാര്‍ഡിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ചാണ് കൂട്ടരാജി. കോണ്‍ഗ്രസ് ഡിസിസി മെമ്പര്‍, ബ്ലോക്ക്-മണ്ഡലം ഭാരവാഹികള്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ള 50 പ്രവര്‍ത്തകരാണ് രാജിവെച്ചത്. പ്രവര്‍ത്തകര്‍ ഡിസിസി അധ്യക്ഷന് രാജിക്കത്ത് കൈമാറി. കുന്നത്തൂര്‍മേട് നോര്‍ത്ത് വാര്‍ഡില്‍ കുടുംബവാഴ്ചയ്ക്ക് ഡിസിസി നേതൃത്വം ഒത്താശ ചെയ്യുന്നുവെന്ന് നേതാക്കള്‍ ആരോപിച്ചു. അതേസമയം, പാലക്കാട് ഡിസിസിക്കെതിരെ മഹിള കോണ്‍ഗ്രസ് നേതാവ് രംഗത്തെത്തി. പാലക്കാട് പല വാര്‍ഡുകളിലും പണം വാങ്ങി ഡിസിസി […]
Read more

പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥിക്കും വോട്ടില്ല; വലഞ്ഞ് പ്രാദേശിക ഘടകം

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിൽ പാലക്കാട് മത്സരിക്കാനിരിക്കുന്ന സിപിഎം സ്ഥാനാർത്ഥിയുടെ പേര് വോട്ടർ പട്ടികയിലില്ല. കണ്ണാടി പഞ്ചായത്തിലെ ആറാം വാർഡായ ഉപ്പുംപാടത്തുനിന്ന് മത്സരിക്കാനിരിക്കുന്ന സിപിഐഎം വനിതാസ്ഥാനാർത്ഥിയുടെ പേരാണ് വോട്ടർ പട്ടികയിൽ ഇല്ലാത്തത്. കരട് വോട്ടർപട്ടികയിൽ ഇവരുടെ പേരുണ്ടായിരുന്നെന്നും അന്തിമപട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും എൽഡിഎഫ് കണ്ണാടി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി കെ എസ് ബോസ് വ്യക്തമാക്കി. അതേസമയം വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ കണ്ണൂർ ആന്തൂരിൽ സിപിഐഎം സ്ഥാനാർത്ഥിയെ മാറ്റിയ സംഭവത്തിൽ പ്രാദേശിക ഘടകത്തെ പാർട്ടി സംസ്ഥാന സെക്രട്ടറി […]
Read more

സസ്‌പെന്‍ഷനിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപന വേദിയില്‍

പാലക്കാട്: ലൈംഗിക ആരോപണത്തെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ പ്രാഥമികഅംഗത്തില്‍ നിന്നും പുറത്താക്കിയ രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും കോണ്‍ഗ്രസ് വേദിയില്‍. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപന വേദിയിലാണ് രാഹുല്‍ മാങ്കൂട്ടത്തിലെത്തിയത്. പാലക്കാട് കണ്ണാടി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപന വേദിയിലാണ് രാഹുല്‍ പങ്കെടുത്തത്. നേരത്തെ കണ്ണാടിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചയില്‍ രാഹുല്‍ പങ്കെടുത്തിരുന്നു. കണ്ണാടി മണ്ഡലം പ്രസിഡന്റ് പ്രസാദ് കണ്ണാടി ഉള്‍പ്പെടെ നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ആഗസ്റ്റ് 20 നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണം ഉയര്‍ന്നുവന്നത്. വിവാദം കടുത്തതോടെയാണ് രാഹുല്‍ […]
Read more

സ്റ്റേഷൻ ഹൗസ് ഓഫീസർ പോലീസ് കോട്ടേഴ്‌സിനുള്ളിൽ തൂങ്ങി മരിച്ചു

പാലക്കാട്: പോലീസ് ഉദ്യോഗസ്ഥനെ കോട്ടേഴ്സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെർപ്പുളശ്ശേരി പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ ബിനു തോമസ്(52) ആണ് മരിച്ചത്. വൈകിട്ടോടെ പോലീസ് കോട്ടേഴ്സിൽ സഹപ്രവർത്തകർ ബിനുവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. കോഴിക്കോട് സ്വദേശിയായ ഉദ്യോഗസ്ഥൻ ആണ് മരണപ്പെട്ടത്. കഴിഞ്ഞ ആറുമാസത്തോളമായി ചെർപ്പുളശ്ശേരി സ്റ്റേഷനിലെ ഹൗസ് ഓഫീസറാണ് ഇദ്ദേഹം.
Read more

ഒറ്റപ്പാലം നഗരസഭയിലെ 2 വാർഡുകളിൽ ദമ്പതികൾ മത്സരത്തിന് ഇറങ്ങുന്നു

പാലക്കാട്: ഒറ്റപ്പാലം നഗരസഭയിലെ 2 വാർഡുകളിൽ മുൻ കൗൺസിലർമാരായ ദമ്പതികൾ സ്ഥാനാര്‍ത്ഥികളാകും മയിലുംപുറം, മോളുകുറുശ്ശി വാർഡുകളിലാണു മുൻ സ്‌ഥിരം സമിതി അധ്യക്ഷൻ കെ.ബി.ശശികുമാർ, ഭാര്യയും സിറ്റിങ് കൗൺസിലറുമായ എം.ഷെരിഫ എന്നിവർ സ്വതന്ത്ര സ്‌ഥാനാർഥികളായി മത്സരരംഗത്തിറങ്ങുന്നത്. 2015 ലെ നഗരസഭാ തിരഞ്ഞെടുപ്പിൽ മയിലുംപുറം വാർഡിൽ 3 മുന്നണികളുടെയും സ്‌ഥാനാർഥികളോടു മത്സരിച്ചു 331 വോട്ടുകളുടെ ഭൂരിപക്ഷത്തിനു വിജയിച്ച ചരിത്രമാണു ശശികുമാറിന്റെത്. കൗൺസിലിലെത്തി യുഡിഎഫ് പിന്തുണയോടെ ആരോഗ്യ സ്‌ഥിരം സമിതി അധ്യക്ഷനുമായി. സ്ഥിരം സമിതി അധ്യക്ഷ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അപ്രതീക്ഷിതമായി സ്വീകരിച്ച […]
Read more

നീർനായ ശല്യം രൂക്ഷം : മംഗലം ഡാമിലെ മത്സ്യകൃഷി വലിയ പ്രതിസന്ധിയിൽ

പാലക്കാട്: മംഗലം ഡാമിൽ നീർനായ ശല്യ രൂക്ഷമാകുന്നതോടെ ഫിഷറീസ് വകുപ്പിന്റെ കൂട്ടായ്മ അടിസ്ഥാനത്തിലുള്ള മത്സ്യകൃഷി തകർച്ചയുടെ വക്കിലാണ്. വർഷങ്ങളായി സ്ഥിരതയുള്ള വരുമാനത്തിന്റെ ഉറവിടമായിരുന്ന ജലാശയം ഇപ്പോൾ മത്സ്യ സമൃദ്ധി നഷ്ടപ്പെട്ട അവസ്ഥയാണ്. ഒരുകാലത്ത് 30 -40 കിലോ മീൻ വരെ ലഭിച്ചിരുന്ന മംഗലം ഇപ്പോൾ 15 കിലോ പോലും കിട്ടാൻ പ്രയാസമാണെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. നീർനായകൾ കൂട്ടമായെത്തി മീനുകളെ നശിപ്പിക്കുന്നത് ദിവസേന വലിയ നഷ്ടമായി മാറിയിരിക്കുകയാണ്. മത്സ്യകൃഷി നടത്തുന്ന 30 അംഗങ്ങൾ ഉണ്ടായിരുന്ന സൊസൈറ്റിയിൽ ഇപ്പോൾ പത്തിൽ […]
Read more

മലമ്പുഴ കനാൽ തുറന്ന് വെള്ളം വന്നെത്തി; ആലത്തൂരിൽ നടീൽ പ്രവർത്തികൾ വേഗം പിടിക്കുന്നു

പാലക്കാട്: മലമ്പുഴ ഡാമിൽ നിന്ന് കനാലുകളിലേക്ക് വെള്ളം ഔദ്യോഗികമായി തുറന്നുവിട്ടതോടെ ആലത്തൂർ പഞ്ചായത്തിലെ പാടശേഖരങ്ങൾ വീണ്ടും സജീവം. കഴിഞ്ഞ ആഴ്ചകളിലായി കനാൽ ജലവിതരണം കാത്തിരുന്ന കർഷകർക്ക് ഇതോടെ വലിയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്. വൃശ്ചിക മാസത്തിലെ പരമ്പരാഗത വേലപ്പാട്ട് കൃഷി ആരംഭിക്കാൻ ആവശ്യമായ ജലസേചനം ലഭിച്ചതോടെ കർഷകർ ആശ്വാസം ഡാമിൽ ലഭ്യമായ ജലനിരപ്പ് സ്ഥിരത കൈവരിച്ചതിനാലാണ് കനാൽ തുറക്കാനുള്ള തീരുമാനം കൈക്കൊണ്ടത് എന്ന് ജല വിഭവ വകുപ്പ് അറിയിച്ചു. നല്ല സമ്മർദ്ദത്തിലാണ് വെള്ളം ഒഴുകുന്നത്. ഇതോടെ രണ്ടുമൂന്നു ദിവസത്തിനകം […]
Read more

സിപിഎമ്മിന്റെ സ്ലീപ്പർ സെല്ലുകളെ ഉണർത്തരുത്; മുന്നറിയിപ്പുമായി അർജുൻ ആയങ്കി

കണ്ണൂർ: പാലക്കാട് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന് മുന്നറിയിപ്പുമായി സിപിഎം സഹചാരി അർജുൻ ആയങ്കി. പാർട്ടിക്ക് സ്‌ലീപ്പർ സെൽ ഉണ്ടന്നും ആക്രമണം ഉണ്ടായാൽ പ്രതിരോധിക്കാനും തിരിച്ചടിക്കാനും അവർ ആദ്യം ഓടിയെത്തുമെന്നും അർജുൻ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പാലക്കാട് മനോരമ ന്യൂസ് നടത്തിയ ചർച്ചയ്ക്കിടെ പ്രശാന്ത് ശിവൻ എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിന് പിന്നാലെയാണ് അർജുൻ ആയങ്കിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്. ‘‘പാലക്കാടുള്ള പ്രശാന്ത് ശിവനോടാണ്. […]
Read more

എൽഡിഎഫ് പാലക്കാട് ജില്ലാ പഞ്ചായത്തിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

പാലക്കാട്: പാലക്കാട് ജില്ലാ പഞ്ചായത്തിലേക്കുള്ള എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 31 ഡിവിഷനുകളിൽ 22 സീറ്റിൽ സിപിഐ എം മത്സരിക്കും. സിപിഐ അഞ്ച് സീറ്റിലും ജനതാദള്‍ രണ്ട് സീറ്റിലും എന്‍സിപി, കേരള കോണ്‍ഗ്രസ് (എം) എന്നിവര്‍ ഓരോ സീറ്റുകളിലും ആവും മത്സരിക്കുക. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ മികച്ച വിജയം ഇത്തവണ എൽഡിഎഫ് നേടുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു വാർത്താസമ്മേളനത്തിൽ പറഞ്ഞു. വളരെ മുൻപേ എൽഡിഎഫ് പ്രവർത്തകർ തെരഞ്ഞെടുപ്പിന് സജ്ജരായിരുന്നു. കഴിഞ്ഞതവണ ജില്ലയിലെ ആകെയുള്ള 30 […]
Read more

പാലക്കാട് കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിനു സമീപം കപില വസ്തു ഹോട്ടലിൽ തീപിടുത്തം

പാലക്കാട്: നഗരത്തിലെ കെ എസ്. ആർ. ടി. സി ബസ് സ്റ്റാൻഡിന് സമീപത്തുള്ള കപില വസ്തു ഹോട്ടലിൽ ഇന്ന് ഉച്ചതിരിഞ്ഞ് തീപിടിത്തം ഉണ്ടായി. ഹോട്ടലിലെ അടുക്കള ഭാഗത്താണ് ആദ്യം തീ പടർന്നത്. പാചകത്തിനായി ഉപയോഗിച്ച എണ്ണയിൽ നിന്നാണ് തീ പൊട്ടിപ്പുറപ്പെട്ടത് എന്ന് പ്രാഥമിക നിഗമനം. തീ പെട്ടെന്നു ചിമ്മിനിയിലേക്കും മുകളിലത്തെ നിലയിലേക്കും പടരുകയായിരുന്നു. സംഭവ സമയത്ത് ഹോട്ടലിൽ ഉണ്ടായിരുന്ന ജീവനക്കാരും ഉപഭോക്താക്കളും പെട്ടെന്ന് പുറത്തിറങ്ങാൻ ശ്രമിച്ചു. പുക കെട്ടിനിന്നതോടെ സമീപ കെട്ടിടങ്ങളിലെ താമസക്കാരെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.