കഞ്ചാവ് വില്പന പോലീസിലറിയിച്ചതിന് യുവാക്കളെ ആക്രമിച്ച് ലഹരി സംഘം
തിരുവനന്തപുരം: പോത്തന്‍കോട് കഞ്ചാവ് വില്പന പോലീസിലറിയിച്ചതിന് യുവാക്കളെ ആക്രമിച്ച് ലഹരി സംഘം. കാട്ടായിക്കോണം പട്ടാരി സ്വദേശികളായ സഹോദരങ്ങളെയാണ് ലഹരി സംഘം വെട്ടി പരിക്കേല്‍പ്പിച്ചത്. വെട്ടേറ്റ രതീഷിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. എട്ടോളം പേരടങ്ങുന്ന സംഘമാണ് രതീഷിനെയും സഹോദരന്‍ രജനീഷിനെയും ആക്രമിച്ചത്. പരിക്കേറ്റ രണ്ട് പേരും മെഡിക്കല്‍ കോളേജില്‍ചികിത്സയിലാണ്.സംഭവത്തില്‍ പോത്തന്‍കോട് പൊലീസ് വധശ്രമത്തിന് കേസെടുത്തു. പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്തവരും ഉള്‍പ്പെട്ടതായാണ് വിവരം.
Read more

