സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Police

തദ്ദേശ തിരഞ്ഞെടുപ്പ് സുരക്ഷ; തിരൂരിൽ ജില്ലാ പോലീസ് മേധാവിയുടെ ശില്പശാല

മലപ്പുറം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തുന്നഅതുമായി ബന്ധപ്പെട്ട് ശില്പശാല സംഘടിപ്പിച്ചു. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലാണ് പോലീസ് ഉദ്യോഗസ്ഥർക്കായി ശില്പശാല നടന്നത്. തിരൂർ താനൂർ സബ് ഡിവിഷൻ പരിധിയിലുള്ള തിരൂർ, പൊന്നാനി, വളാഞ്ചേരി, കുറ്റിപ്പുറം, ചങ്ങരംകുളം, പെരുമ്പടപ്പ്, താനൂർ, പരപ്പനങ്ങാടി, തിരൂരങ്ങാടി, കൽപ്പകഞ്ചേരി, കാടാമ്പുഴ സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു. പോളിങ് ദിനത്തിലും വിജയാഘോഷ സമയങ്ങളിലും പാലിക്കേണ്ട പ്രത്യേക സുരക്ഷാ നിർദേശങ്ങൾ വിശദീകരിച്ചു. മറ്റു ജില്ലകളായ തിരുവനന്തപുരം, […]
Read more

ബാലുശ്ശേരി ഭാഗങ്ങളിൽ ബസ്സുകളിൽ‍ മോഷണം വര്‍ദ്ധിക്കുന്നു; ജാഗ്രത പാലിക്കണമെന്ന് പോലിസ്

കോഴിക്കോട് : സ്വർണവില കുതിച്ചുയർന്നതോടെ ബസ്സുകളിൽ ആഭരണക്കവർച്ച നടത്തുന്ന സംഘം സജീവമായി. തിരക്കേറിയ ബസ്സുകളിൽ കയറിക്കൂടുന്ന മോഷ്ടാക്കൾ സ്ത്രീകളുടെ ആഭരണങ്ങൾ കവർന്ന് സ്ഥലം വിടുകയാണ്. പ്രായമായ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആഭരണങ്ങളാണ് മോഷ്ടാക്കൾ കൈയ്ക്കലാക്കുന്നത്. താമരശ്ശേരി-കൊയിലാണ്ടി റൂട്ടിലോടുന്ന ബസ്സുകളിലാണ് മോഷണം വർദ്ധിക്കുന്നത്. നിത്യേന ഒന്നിലധികം പരാതികളാണ് റിപ്പോർട്ട് ചെയ്യുന്നതെന്ന് പോലീസ് പറയുന്നു. പരാതികൾ ലഭിക്കുമ്പോൾ അടിയന്തിരമായി ഇടപെടുന്നു എങ്കിലും മോഷ്ടാക്കളെ കണ്ടെത്താൻ സാധിച്ചിട്ടില്ല. സ്വർണ്ണം നഷ്ടപെട്ടത് പലരും അറിയാൻ വൈകുന്നതും മോഷ്ടാക്കൾക്ക് രക്ഷപെടാൻ സമയം കൊടുക്കുന്നു എന്നും പോലിസ് […]
Read more

പോക്സോ കേസ്; ഒൻപത് വയസ്സുള്ള കുട്ടിയ ഉപദ്രവിച്ച വയോധികനെ അറസ്റ്റ് ചെയ്തു

ആലപ്പുഴ : ഒമ്പത് വയസ്സുള്ള പെൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ച വയോധികനെ മാരാരിക്കുളം പോലീസ് അറസ്റ്റ് ചെയ്തു. കണിച്ചുകുളങ്ങര തോപ്പിൽ വീട്ടിൽ കുഞ്ഞച്ചൻ എന്ന കുഞ്ഞുമണി (72) യാണ് അറസ്റ്റ് ചെയ്തത്. കുഞ്ഞുമണിയുടെ വീടിനു സമീപം കളിച്ചു കൊണ്ടിരുന്ന കുട്ടിയെ ഊഞ്ഞാൽ കെട്ടാൻ കയർ നൽകാമെന്ന് പറഞ്ഞു വീട്ടിലേക്ക് വിളിച്ചു വരുത്തുകയും ഉപദ്രവിക്കുകയുമായിരുന്നു. പിന്നീടുള്ള ദിവസങ്ങളിലും ശല്യം തുടരുകയും പുറത്ത് പറഞ്ഞാൽ കൊല്ലും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ കുട്ടി അമ്മയോട് കാര്യങ്ങൾ പറയുകയും മാതാപിതാക്കൾ പോലീസിൽ പരാതി […]
Read more

ജനറൽ ആശുപത്രിയിൽ എമർജൻസി മോക്ഡ്രിൽ സംഘടിപ്പിച്ചു

ആലപ്പുഴ: ആലപ്പുഴ ജില്ലാ ആശുപത്രിയിൽ എമർജൻസി മോക്ക് ഡ്രിൽ പരിശീലനം നടത്തി. ജില്ലാ ദുരന്തനിവാരണ വകുപ്പ്, ജില്ലാ ഫയർ ആൻഡ് റെസ്ക്യൂ, പോലീസ്, ആരോഗ്യവകുപ്പ് എന്നിവർ സംയുക്തമായി സംഘടിപ്പിച്ച കോഡ് റെഡ് പരിപാടിയുടെ ഭാഗമായാണ് മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്. ആശുപത്രിക്കുള്ളിൽ തീപിടുത്തമോ മറ്റ് ദുരന്തങ്ങളോ ഉണ്ടായാലുള്ള സാഹചര്യം എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാമെന്ന് ജീവനക്കാർക്കും പൊതുജനങ്ങൾക്കുമിടയില്‍ ബോധവൽക്കരണം നടത്തുന്നതിനു വേണ്ടിയാണ് പരിശീലനം സംഘടിപ്പിച്ചത്. ഉച്ചക്ക് രണ്ട് മണിക്ക് ആശുപത്രി കെട്ടിടത്തിലെ മൂന്നാം നിലയിൽ ഉണ്ടായ തീപിടുത്തത്തെ സമയോചിതമായി […]
Read more

ചക്കുളത്തുകാവ് പൊങ്കാല; സുരക്ഷ ശക്തമാക്കി

ആലപ്പുഴ : ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിൽ എത്തിച്ചേരുന്ന ഭക്തജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ജനത്തിരക്ക് നിയന്ത്രിക്കുന്നതിനും പൊലീസ് സംവിധാനവും ഫയർഫോഴ്സും ഉൾപ്പടെയുള്ള സർക്കാർ സംവിധാനങ്ങൾ ഏകോപനത്തോടെ പ്രവർത്തിക്കാൻ തീരുമാനം. പൊങ്കാല മഹോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി മങ്കൊമ്പ് എം എസ് സ്വാമിനാഥൻ നെല്ല് ഗവേഷണ കേന്ദ്രത്തിലെ കോൺഫറൻസ് ഹാളിൽ കൂടിയ യോഗത്തിലാണ് തീരുമാനം. ഗതാഗത തടസ്സമുണ്ടാകാതിരിക്കുവാൻ വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് പോലീസും, മോട്ടോർ വാഹന വകുപ്പും നടപടി സ്വീകരിക്കും. ആവശ്യമായ ഫയർ […]
Read more

സ്കൂൾ വിദ്യാർഥിയുടെ ബാഗിൽ വെടിയുണ്ടകൾ; പോലീസ് അന്വേഷണം ആരംഭിച്ചു

ആലപ്പുഴ: സ്കൂ‌ൾ വിദ്യാർഥിയുടെ ബാഗിൽ വെടിയുണ്ടകൾ കണ്ടെത്തി. ആലപ്പുഴ കാർത്തികപ്പള്ളിയിലെ എയ്‌ഡഡ് സ്കൂ‌ളിലെ വിദ്യാർഥിയുടെ സ്കൂ‌ൾ ബാഗ് പരിശോധിച്ചപ്പോഴാണ് രണ്ട് വെടിയുണ്ടകൾ കണ്ടെത്തിയത്. കൈത്തോക്കിൽ ഉപയോഗിക്കുന്ന വെടിയുണ്ടകളാണിത്. ട്യൂഷന് പോയപ്പോൾ തൊട്ടപ്പുറത്തെ പറമ്പിൽ നിന്ന് കിട്ടിയതാണെന്നാണ് കുട്ടിയുടെ മൊഴി. പോലീസ് അന്വേഷണം ആരംഭിച്ചു. വെടിയുണ്ടകൾ വിദഗ്‌ധ പരിശോധനക്ക് അയക്കും.
Read more

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തീരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു

മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികളുടെ യോഗം ചേർന്നു. തീരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട തിരൂർ മുൻസിപ്പാലിറ്റി, തലക്കാട്, വെട്ടം, മംഗലം, പുറത്തൂർ, തൃപ്പങ്ങോട്, തിരുനാവായ, ചെറിയമുണ്ടം എന്നീ പഞ്ചായത്തുകളിലെ രാഷ്ട്രീയ പാർട്ടികളിലെ പ്രതിനിധികളുടെ യോഗമാണ് തിരൂർ പോലീസ് സ്റ്റേഷനിൽ വെച്ച് നടന്നത്. വരുന്ന തദ്ദേശ വകുപ്പ് ഇലക്ഷൻ വളരെ സമാധാനപരമായി നടത്തുന്നതിനും, തിരഞ്ഞെടുപ്പ് കലാശകൊട്ട് വാർഡുകളിൽ നിന്ന് കൊണ്ട് ചെയ്യുന്നതിന് കർശന നിർദ്ദേശം നൽകി. പ്രശ്നമാധിത ബൂത്തുകളിലും മറ്റും ശക്തമായ […]
Read more

കോഴിക്കോട് ലഹരി വില്പന വഴി വാങ്ങിയ വാഹനം പൊലീസ് കണ്ടു കെട്ടി

കോഴിക്കോട് : ജില്ലയിൽ ലഹരി വസ്തുക്കളുടെ വ്യാപനത്തിനെതിരെ പൊലീസ് ശക്തമായ നടപടികൾ തുടരുകയാണ്. ഇതിന്റെ ഭാഗമായി ലഹരി വില്പന വഴി വാങ്ങിയ വാഹനം പോലീസ് കണ്ടു കെട്ടി. പന്തീരാങ്കാവ് സ്വദേശി കുറുക്കൻ കുഴി പറമ്പിൽ രമിത്ത് ലാൽ ലഹരി വില്പനയിലൂടെ പണം സമ്പാദിച്ച് വാങ്ങിയ യമഹ R15 ആണ് മെഡിക്കൽ കോളേജ് പൊലീസ് കണ്ടുകെട്ടിയത്. തുടർന്ന് അംഗീകാരത്തിനായി ചെന്നൈ ആസ്ഥാനമായ സ്മഗ്ളേഴ്സ് ആൻഡ് ഫോറിൻ എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് അതോറിറ്റ ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. കഴിഞ്ഞ ഓഗസ്റ്റ് മാസം […]
Read more

ആക്രിക്കടയിൽ കഞ്ചാവ് കച്ചവടം; രണ്ട് യുവാക്കൾ പിടിയിൽ

ആലപ്പുഴ : ആക്രിക്കടയുടെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തി വന്നിരുന്ന രണ്ട് യുവാക്കൾ എക്സൈസിന്റെ പിടിയിലായി. വണ്ടാനം സ്വദേശി അനന്തുകുമാർ, നീർക്കുന്നം സ്വദേശി രജിലാൽ എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. പ്രതികൾ ഇതര സംസ്ഥാനത്ത് നിന്ന് കഞ്ചാവ് എത്തിച്ചു നാട്ടിൽ ചില്ലറ വിൽപ്പന നടത്തി വരികയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ബിസ്മി ജസീറയും സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ഞിപ്പാടം കൊപ്പാറക്കടവിന് സമീപമുള്ള ആക്രി കടയിൽ സൂക്ഷിച്ചിരുന്ന മൂന്ന് കിലോയോളം വരുന്ന […]
Read more

കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎസ്പിഎ ഉമേഷിന് സസ്പെൻഷൻ

കോഴിക്കോട്: കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച സംഭവത്തെ തുടർന്ന് ആരോപണ വിധേയനായ വടകര ഡിവൈഎസ്പി എ ഉമേഷിനെ സസ്പെൻഡ് ചെയ്തു. ഉമേഷിൻ്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര കുറ്റകൃത്യമാണെന്നും പൊലിസ് എന്ന പദവി ദുരുപയോഗം ചെയ്തുവെന്നും ആഭ്യന്തരവകുപ്പിൻ്റെ സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. ഉമേഷ് മെഡിക്കൽ അവധിയിൽ പ്രവേശിച്ചതിന് പിന്നാലെയാണ് സസ്പെൻഷൻ ഉത്തരവ് ഇറക്കിയത്. ഇ.സി.ജിയിൽ വ്യതിയാനം വന്നതിനെ തുടർന്ന് മെഡിക്കൽ അവധിയിൽ പ്രവേശിക്കുകയാണെന്നായിരുന്നു ഔദ്യോഗിക വിശദീകരണം.ഡിവൈഎസ്പി ഉമേഷിനെതിരായ അന്വേഷണ റിപ്പോർട്ടിൽ ​ഗുരുതരമായ കുറ്റകൃത്യം നടത്തിയതെന്നാണ് കണ്ടെത്തൽ. പൊലീസ് പദവി ദുരുപയോ​ഗം […]
Read more

Recent News

Advertisement