Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: R Sreelekha

ശ്രീലേഖയുടെ ആരോപണം കണ്ട് ഞെട്ടി, ആ കഥ കോപ്പിയടിയല്ല; മറുപടിയുമായി ‘ദൃഢം’ സംവിധായകൻ

കൊച്ചി: ‘ദൃഢം’ എന്ന ചിത്രം തന്റെ ചെറുകഥ കോപ്പിയടിച്ചതാണെന്ന മുൻ ഡിജിപി ആർ. ശ്രീലേഖയുടെ ആരോപണത്തോട് പ്രതികരിച്ച് സംവിധായകൻ മാർട്ടിൻ ജോസഫ്. ആരോപണങ്ങളെക്കുറിച്ച് തങ്ങൾക്ക് യാതൊരു അറിവുമില്ലെന്നും വാർത്ത കേട്ടപ്പോൾ തങ്ങൾ അദ്ഭുതപ്പെട്ടുപോയെന്നുമാണ് അദ്ദേഹം പറയുന്നത്. ശ്രീലേഖ തന്റെ ആരോപണങ്ങളെ സാധൂകരിക്കാനായി പങ്കുവച്ച യൂട്യൂബ് ലിങ്ക് താൻ ഇന്നാണ് കാണുന്നത്. എന്നാൽ പശ്ചാത്തലത്തിലെ സമാനതകൾക്കപ്പുറം കഥകൾ തമ്മിൽ യാതൊരു ബന്ധവുമില്ല. വയനാട് നടന്ന ഒരു യഥാർഥ സംഭവത്തിൽ നിന്നാണ് എഴുത്തുകാർക്ക് കഥയെഴുതാനുള്ള പ്രചോദനം ലഭിച്ചത്. സിനിമ കണ്ടവർക്ക് […]
Read more

‘ദൃഢം’, ‘ഭൂതകാലം; എന്റെ കഥ; മോഷണ ആരോപണവുമായി ആര്‍ ശ്രീലേഖ

തിരുവനന്തപുരം: ‘ദൃഢം’ സിനിമക്കെതിരെ മുൻ ഡിജിപി ആർ. ശ്രീലേഖ ആരോപണവുമായി രംഗത്ത്. തന്റെ ചെറുകഥ മോഷ്ടിച്ചാണ് സിനിമ ഒരുക്കിയതെന്നാണ് ആരോപണം. വർഷങ്ങൾക്ക് മുമ്പ് മാതൃഭൂമി വാരികയിൽ പ്രസിദ്ധീകരിച്ച ‘കരിങ്കൊടി പൊലീസ് സ്റ്റേഷൻ’ എന്ന ചെറുകഥയാണ് സിനിമയാക്കിയത്. കൂടാതെ, മൂന്ന് വർഷം മുൻപ് തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച അനുഭവകഥയും ‘ഭൂതകാലം’ എന്ന സിനിമയിലേക്ക് അനധികൃതമായി ഉപയോഗിച്ചതായി അവർ ആരോപിച്ചു. സിനിമയുടെ പേരിലും സാമ്യമുണ്ടെന്നും, തന്റെ കഥയ്ക്ക് ആദ്യം നൽകിയ പേര് ‘ഭൂത ഭവനം’ ആയിരുന്നെന്നും അവർ വ്യക്തമാക്കി. […]
Read more

ബിജെപി കൗൺസിലറുടെ അറസ്റ്റ്; വെടിയുതിർത്തത് ചീപ്പ് ഹീറോയിസം, ആർ ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതന്റെ അറസ്റ്റിനെതിരെ പ്രതികരണവുമായി മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ. ശ്രീലേഖ. പൊലീസ് നടത്തിയ നടപടി “പട്ടി ഷോ” ആണെന്നാണ് ശ്രീലേഖയുടെ വിമർശനം. ആകാശത്തേക്ക് വെടിവെച്ച സിഐ വിപിന്റെ നടപടി “ചീപ്പ് ഹീറോയിസം” ആണെന്നും അവർ കുറ്റപ്പെടുത്തി. ഭരണം മാറിയിട്ടും പൊലീസ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിലാണെന്നും പൊലീസുകാർ അടിമകളായി പ്രവർത്തിക്കുന്നുവെന്നും ആർ. ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു. കൗൺസിലർ ആർ. സുഗതന്റെ അറസ്റ്റുമായി ബന്ധപ്പെട്ട സംഭവത്തിലാണ് ഈ കടുത്ത […]
Read more

ആർത്തവം നാട്ടുകാർ അറിഞ്ഞാൽ നാണക്കേടാണോ? ശ്രീലേഖയടക്കമുള്ളവർ അറിയാൻ….

പുതിയ സർക്കാരിന്റെ നയപ്രഖ്യാപന വേളയിൽ നടത്തിയ പ്രഖ്യാപനങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ, ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു സ്കൂൾ വിദ്യാർത്ഥിനികൾക്ക് മൂന്ന് ദിവസം ആർത്തവ അവധി നൽകുമെന്നത്. ആദ്യ ദിനം വലിയ കൈയ്യടി നേടിയ പ്രഖ്യാപനം പക്ഷേ അടുത്ത ദിവസം മുതൽ ചെറിയ വിമർശനങ്ങളും നേരിടുകയായിരുന്നു. അതോടെ വിപ്ലവകരമായ ഒരു ചുവടുവെപ്പായിരിക്കുമെന്ന് കരുതി തീരുമാനമെടുത്ത സർക്കാർ ആശയക്കുഴപ്പത്തിലായി നിൽക്കുന്ന അവസ്ഥയാണ് നിലവിൽ. ആർത്തവം എന്നത് നമ്മുടെ സമൂഹത്തിൽ എക്കാലവും വിവാദമായി നിൽക്കുന്ന വിഷയമാണ്. എത്രയൊക്കെ പുരോ​ഗമനപരമെന്ന് പറയുമ്പോഴും ഈ വിഷയം […]
Read more

2026 ആയിട്ടും നേരം വെളുത്തിട്ടില്ലാത്ത ഐപിഎസ് ഓഫീസർ: ഭാ​ഗ്യലക്ഷ്മി

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവകാലത്ത് 3 ദിവസത്തെ അവധി നൽകുമെന്ന സർക്കാർ പ്രഖ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് ചർച്ചകൾ ശക്തമാകുന്നു. കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ നടന്ന നയപ്രഖ്യാപനത്തിലാണ് ഈ തീരുമാനം ഉൾപ്പെടുത്തിയത്. ആർത്തവ അവധിയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുകയാണ്. മുൻ ഡി ജി പിയും ബിജെപി നേതാവുമായ ആർ ശ്രീലേഖയുടെ പരാമർശം വിഷയത്തിൽ വലിയ വിവാദത്തിന് വഴിവെച്ചു. ആർത്തവം സ്ത്രീകളുടെ സ്വകാര്യ വിഷയമാണെന്നും അവധി നൽകിയാൽ അത് എല്ലാവർക്കും അറിയാവുന്ന സാഹചര്യമാകുമെന്നും ശ്രീലേഖ […]
Read more

വിദ്യാർത്ഥിനികൾക്ക് 3 ദിവസത്തെ ആർത്തവ അവധിക്കെതിരെ ആർ ശ്രീലേഖ

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം മൂന്ന് ദിവസത്തെ ആർത്തവ അവധി നൽകുമെന്ന സർക്കാർ പ്രഖ്യാപനത്തിനെതിരെ മുൻ ഡിജിപിയും തിരുവനന്തപുരം നഗരസഭ കൗൺസിലറുമായ ആർ ശ്രീലേഖ. സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ആർ ശ്രീലേഖ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ആർത്തവ അവധി നൽകുന്നത് പെൺകുട്ടികളെ കൂടുതൽ ശക്തരാക്കുമോ അതോ അബലകളായി ചിത്രീകരിക്കുമോ എന്ന സംശയമാണ് അവർ ഉയർത്തിയത്. ആർത്തവം സ്ത്രീകളുടെ സ്വാഭാവികമായ ഒരു ശാരീരിക പ്രക്രിയയാണെന്നും ചിലർക്ക് ഈ സമയത്ത് വേദനയും അസ്വസ്ഥതകളും അനുഭവപ്പെടാറുണ്ടെന്നും അവർ പറഞ്ഞു. തനിക്കും ആർത്തവ […]
Read more

വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ച്; ഡെപ്യൂട്ടി മേയർ ആശ നാഥിനും ബിജെപി കൗൺസിലർമാർക്കും നോട്ടീസ്

തിരുവനന്തപുരം: നെട്ടയം സംഘർഷവുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷൻ മാർച്ചിൽ ഡെപ്യൂട്ടി മേയറും കൗൺസിലർമാർക്കും പൊലീസ് നോട്ടീസ് നൽകി. ഡെപ്യൂട്ടി മേയർ ആശ നാഥ്, കൗൺസിലർമാരായ സുമി ബാലു, യമുന എന്നിവർക്കാണ് നോട്ടീസ് ലഭിച്ചത്. നാളെ പൊലീസ് സ്റ്റേഷനിൽ ഹാജരായി മൊഴി നൽകണമെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു. മുൻ ഡിജിപിയും ബിജെപി കൗൺസിലറുമായ ആർ ശ്രീലേഖ സ്ഥലത്തില്ലാത്തതിനാൽ നോട്ടീസ് നൽകാൻ കഴിഞ്ഞില്ല. കേസിൽ അഞ്ചാം പ്രതിയാണ് ശ്രീലേഖ, ഡെപ്യൂട്ടി മേയർ ആശ നാഥ് ആറാം പ്രതിയാണ്. […]
Read more

“പോടോ പുല്ലേ പോലീസേ”; ചോദ്യം ചെയ്യാനായി ഹാജരാകാൻ ആർ ശ്രീലേഖക്ക് നോട്ടീസ് നൽകും

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ പ്രകടനം നടത്തുകയും പൊലീസ് സേനയെ അധിക്ഷേപിക്കുന്ന മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്ത സംഭവത്തിൽ മുൻ ഡിജിപി ആർ ശ്രീലേഖയെ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകും. നാളെ സ്റ്റേഷനിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ശ്രീലേഖ ഉൾപ്പെടെ 20 പേർക്ക് നോട്ടീസ് നൽകുന്നത്. ആദ്യ ഘട്ടത്തിൽ ഈ കേസിൽ ശ്രീലേഖയെ ഒഴിവാക്കിയിരുന്നു. രണ്ട് കൗൺസിലർമാർ ഉൾപ്പെടെ നാല് പേരെയും കണ്ടാലറിയാവുന്ന 50 പേരെയും പ്രതികളാക്കി മാത്രമായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ ശ്രീലേഖയെ ഒഴിവാക്കിയതിനെതിരെ വലിയ പ്രതിഷേധം […]
Read more

തിരുവനന്തപുരം മേയർ തികഞ്ഞ പരാജയം: വി ശിവൻകുട്ടി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിച്ച് മന്ത്രി വി. ശിവൻകുട്ടി. നഗരസഭയുടെ നിലവിലെ അവസ്ഥ കാണുമ്പോൾ മുൻ മേയർ എന്ന നിലയിൽ തന്നെ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിൽ തെരുവുകളിൽ മാലിന്യക്കൂമ്പാരങ്ങൾ കുന്നുകൂടുകയാണെന്നും ഹരിത കർമസേനയുടെ പ്രവർത്തനം താളംതെറ്റിയ നിലയിലാണെന്നും മന്ത്രി ആരോപിച്ചു. നഗരസഭയുടെ പ്രവർത്തനം റീൽ ഷൂട്ടിംഗിലേക്ക് മാത്രം ചുരുങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു. തെരുവുനായ ശല്യം കാരണം ജനങ്ങൾക്ക് ഭയം നേരിടേണ്ടി വരുന്നു. കുടിവെള്ള പ്രശ്നത്തിൽ വാട്ടർ അതോറിറ്റിയെ മാത്രം കുറ്റപ്പെടുത്തുന്നത് നഗരസഭയ്ക്ക് ഒഴിഞ്ഞുമാറാനുള്ള […]
Read more

“പോടാ പുല്ലേ പൊലീസേ”; വിമർശനങ്ങൾക്ക് മറുപടിയുമായി ആർ ശ്രീലേഖ

തിരുവനന്തപുരം: പോലീസിനെതിരെ “പോടാ പുല്ലേ പൊലീസേ” എന്ന മുദ്രാവാക്യം വിളിച്ചതിനെ തുടർന്ന് ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ. ശ്രീലേഖ. പൊലീസ് സേനയിൽ പ്രവർത്തിച്ചിരുന്ന കാലത്തും തെറ്റുകൾ ചെയ്യുന്ന ഉദ്യോഗസ്ഥരെ നേരിട്ട് “പോടാ, പുല്ലേ” എന്ന് വിളിച്ചിട്ടുണ്ടെന്നാണ് അവർ പ്രതികരിച്ചത്. ഗുരുതര വീഴ്ചകളും അഴിമതിയും നടത്തിയ നിരവധി പൊലീസുകാരെ സസ്‌പെൻഡ് ചെയ്തതും ചിലരെ സർവീസിൽ നിന്ന് പുറത്താക്കിയതും ഓർമ്മിപ്പിച്ച അവർ, പലർക്കെതിരെ കേസുകളും എടുത്തിട്ടുണ്ടെന്നും ചിലർ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു. അന്നൊന്നും രാഷ്ട്രീയ നേതാക്കളോ […]
Read more
Advertisement
WhiteswanTV Footer