Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ച്; ഡെപ്യൂട്ടി മേയർ ആശ നാഥിനും ബിജെപി കൗൺസിലർമാർക്കും നോട്ടീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: നെട്ടയം സംഘർഷവുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷൻ മാർച്ചിൽ ഡെപ്യൂട്ടി മേയറും കൗൺസിലർമാർക്കും പൊലീസ് നോട്ടീസ് നൽകി. ഡെപ്യൂട്ടി മേയർ ആശ നാഥ്, കൗൺസിലർമാരായ സുമി ബാലു, യമുന എന്നിവർക്കാണ് നോട്ടീസ് ലഭിച്ചത്. നാളെ പൊലീസ് സ്റ്റേഷനിൽ ഹാജരായി മൊഴി നൽകണമെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു. മുൻ ഡിജിപിയും ബിജെപി കൗൺസിലറുമായ ആർ ശ്രീലേഖ സ്ഥലത്തില്ലാത്തതിനാൽ നോട്ടീസ് നൽകാൻ കഴിഞ്ഞില്ല. കേസിൽ അഞ്ചാം പ്രതിയാണ് ശ്രീലേഖ, ഡെപ്യൂട്ടി മേയർ ആശ നാഥ് ആറാം പ്രതിയാണ്.

കേസിലെ ഒന്നാം പ്രതി സുമി ബാലുവാണ്. യമുനയ്ക്കും നോട്ടീസ് നൽകിയിട്ടുണ്ട്. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബിജെപി കൗൺസിലർമാർക്കെതിരെ നടപടി സ്വീകരിച്ചത്. പ്രതിഷേധ മാർച്ചിനിടെ പൊലീസ് ഉദ്യോഗസ്ഥരെ അധിക്ഷേപിച്ചുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ആർ ശ്രീലേഖയുടെ വിവാദമായ പ്രസ്താവനയും ഈ മാർച്ചിനിടെയാണുണ്ടായത്. ഇതിനിടെ, പൊലീസ് ശ്രീലേഖയുടെ വീട്ടിൽ നോട്ടീസ് നൽകാൻ എത്തിയെങ്കിലും അവർ ടൂറിലാണെന്ന് അറിയിക്കപ്പെട്ടു. കേസിൽ അന്വേഷണം തുടരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix