ആർത്തവാവധി നിർബന്ധമാക്കിയാൽ സ്ത്രീകൾക്ക് ജോലി നഷ്ടമാകാൻ സാധ്യത: സുപ്രീം കോടതി
ന്യൂഡൽഹി: ആർത്തവാവധി നിയമപരമായി നിർബന്ധമാക്കുന്നത് സ്ത്രീകളുടെ തൊഴിലവസരങ്ങളെ പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടു. ഇത്തരമൊരു നിയമം കൊണ്ടുവന്നാൽ തൊഴിലുടമകൾ സ്ത്രീകളെ ജോലിക്കെടുക്കുന്നതിൽ വിമുഖത കാണിക്കാമെന്നും അദ്ദേഹം നിരീക്ഷിച്ചു. അഭിഭാഷകൻ ശൈലേന്ദ്ര മണി ത്രിപാഠി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ആർത്തവാവധി നിർബന്ധമാക്കിയാൽ സ്ത്രീകൾ പുരുഷന്മാരേക്കാൾ പിന്നിലാണെന്നോ ആർത്തവം ഒരു ദൗർബല്യമാണെന്നോ ഉള്ള തെറ്റായ ധാരണ സമൂഹത്തിൽ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. തൊഴിലുടമകളുടെ നിലപാട് പരിഗണിക്കാതെ ഇത്തരമൊരു നിയമം […]
Read more

