സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: theft

ബസ് യാത്രയ്ക്കിടെ 3.75 ലക്ഷം രൂപ കവര്‍ന്ന 3 പേർ പിടിയിൽ

മലപ്പുറം: ബസ് യാത്രക്കാരന്റെ 3.75ലക്ഷം രൂപ കവര്‍ന്ന മൂന്ന് പേര്‍ മഞ്ചേരി പൊലീസിന്റെ പിടിയില്‍. കുപ്രസിദ്ധ മോഷ്ടാവ് ഒളവട്ടൂര്‍ സ്വദേശി വടക്കുംപുലാന്‍ വീട്ടില്‍ അബ്ദുല്ലക്കോയ എന്ന ഷാനവാസ് (46), കൂട്ടാളികളായ കൊണ്ടോട്ടി കളോത്ത് സ്വദേശി തൊട്ടിയന്‍കണ്ടി വീട്ടില്‍ ജുനൈസുദ്ദീന്‍ (50), ഊര്‍ങ്ങാട്ടിരി ആലി നച്ചുവട് മഞ്ഞക്കോടവന്‍ വീട്ടില്‍ ദുല്‍കിഫ് ലി (45) എന്നിവരാണ് പിടിയിലായത്. ഒക്ടോബര്‍ 23ന് വൈകീട്ട് നാലോടെയാണ് സംഭവം. മഞ്ചേരി പട്ടര്‍കുളം സ്വദേശിയായ 61കാരന്റെ പണമാണ് നഷ്ടമായത്. മഞ്ചേരി സീതിഹാജി സ്റ്റാന്‍ഡില്‍, ബസില്‍ കൃത്രിമമായി […]
Read more

പള്ളിയിൽ നിന്ന് ലക്ഷങ്ങൾ മോഷ്ടിച്ച പ്രതി പിടിയിൽ

പാലക്കാട്:കഴിഞ്ഞ ദിവസമാണ് ഈസ്റ്റ് ഒറ്റപ്പാലത്തെ പള്ളിയിൽ നിന്ന് അബൂബക്കർ ആറ് ലക്ഷത്തോളം രൂപ മോഷ്ടിച്ചത്. ബലിപെരുന്നാളോടനുബന്ധിച്ച് പള്ളിയിലേക്ക് ലഭിച്ച സംഭാവന തുകയായിരുന്നു ഇത്. മോഷ്ടിച്ച തുകയിൽ 2.5 ലക്ഷം രൂപയ്ക്ക് അബൂബക്കർ കാർ വാങ്ങിയതായി ഒറ്റപ്പാലം പൊലീസ് കണ്ടെത്തി. ബാക്കിയുള്ള തുകയുമായി അട്ടപ്പാടിയിലുള്ള പെൺസുഹൃത്തിനെ കാണാൻ പോകുന്നതിനിടയിലാണ് അബൂബക്കർ മണ്ണാർക്കാട് വെച്ച് പൊലീസിന്റെ പിടിയിലായത്. ഒറ്റപ്പാലം പൊലീസിന്‌റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഓഫീസ് മുറിക്ക് അകത്തെ സിസിടിവി നശിപ്പിച്ചതായി കണ്ടെത്തിയിരുന്നു. എന്നാൽ പള്ളി പരിസരത്തെ മറ്റൊരു സിസിടിവിയിൽ […]
Read more

വീട് കുത്തിത്തുറന്ന് മോഷണം; സ്വര്‍ണവും പണവും കവര്‍ന്നു

തിരുവനന്തപുരം: കാട്ടാക്കടയിൽ വീട് കുത്തിത്തുറന്ന് മോഷണം നടന്നതായി പരാതി. പെരുംകുളം മുതയില്‍ എസ്.ബി. സുനില്‍കുമാറിന്റെ വീട്ടിലാണ് ബുധനാഴ്ച രാത്രി മോഷണം നടന്നത്. ഏഴു പവന്‍ സ്വര്‍ണവും 60,000 രൂപയും കള്ളന്‍ കൊണ്ട് പോയതായാണ് പരാതി. രണ്ട് മുറികളിലായി ഉണ്ടായിരുന്ന മേശകളില്‍ നിന്നാണ് സ്വര്‍ണവും പണവും നഷ്ടപെട്ടത്. വ്യാപാരി വ്യവസായി സമിതി ഏരിയാ പ്രസിഡന്റായ സുനില്‍കുമാര്‍ വൈകുന്നേരം ആറുമണിക്ക് കെഎസ്ആര്‍ടിസി ഷോപ്പിംഗ് കോംപ്ലക്‌സിലുള്ള സ്ഥാപനത്തില്‍ പോയി തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നത് അറിഞ്ഞത്. വീടിന്റെ പിന്‍വാതില്‍ പൊളിച്ച് അകത്തു […]
Read more

ബീവറേജസ് ഔട്ട്ലെറ്റില്‍ നിന്ന് ഇനി മദ്യക്കുപ്പി മോഷണം പോകില്ല: പുതിയ സംവിധാനം പുറത്ത്

തിരുവനന്തപുരം: ബീവറേജസ് ഔട്ട്‌ലെറ്റില്‍ നിന്ന് മദ്യക്കുപ്പി മോഷണം പോകുന്നത് തടയാന്‍ പുതിയ സംവിധാനം. മദ്യക്കുപ്പി മോഷണം തടയാന്‍ ടി ടാഗിങ് സംവിധാനമാണ് കൊണ്ടുവന്നിരിക്കുന്നത്. കുപ്പികളില്‍ ഘടിപ്പിക്കുന്ന ടാഗ് നീക്കം ചെയ്യാതെ പുറത്തേക്കുകൊണ്ടുപോയാല്‍ അലാറം മുഴങ്ങുന്ന സംവിധാനമാണിത്. ബീവറേജസ് ഔട്ട്‌ലെറ്റില്‍ നിന്ന് മദ്യക്കുപ്പി മോഷണം പോകുന്ന വാര്‍ത്തകള്‍ നിരന്തരം വരുന്ന സാഹചര്യത്തിലാണ് പുതിയ സംവിധാനം കൊണ്ടുവന്നിരിക്കുന്നത്. ആദ്യം മുന്തിയയിനം മദ്യക്കുപ്പികളിലാണ് ടാഗുകള്‍ സ്ഥാപിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ഇവ നീക്കംചെയ്യാന്‍ കഴിയില്ലെന്നതാണ് മറ്റൊരു പ്രത്യേകത. വില്‍പനസമയത്ത് ഇവ നീക്കം ചെയ്യാനുള്ള സംവിധാനം […]
Read more

മയക്ക് ഗുളിക ചേര്‍ത്ത ജ്യൂസ് നല്‍കി വളാഞ്ചേരിയില്‍ വൃദ്ധ ദമ്പതികളുടെ വീട്ടിൽ മോഷണം

മലപ്പുറം: വളാഞ്ചേരിയില്‍ വൃദ്ധ ദമ്പതികളെ മയക്കികെടുത്തി വീട്ടില്‍ മോഷണം. വളാഞ്ചേരി കോട്ടപ്പുറം സ്വദേശി ചന്ദ്രന്‍ (75), ചന്ദ്രമതി (63) ദമ്പതികളുടെ വീട്ടിലാണ് മോഷണം നടന്നത്. മയക്ക് ഗുളിക ചേര്‍ത്ത ജ്യൂസ് നല്‍കിയാണ് സ്വര്‍ണം കവര്‍ന്നത്. കഴിഞ്ഞ ബുധനാഴ്ച്ച ഉച്ചയ്ക്കാണ് മോഷണം നടന്നത്. ആറ് പവന്‍ സ്വര്‍ണ്ണാഭരണങ്ങളാണ് മോഷ്ടിച്ചത്. ചന്ദ്രമതിയുടെ മാലയും, വളയും ഉള്‍പ്പെടെയാണ് കവര്‍ന്നത്. സംഭവത്തില്‍ വളാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read more

പൂട്ടിയിട്ട വീട്ടിൽ മോഷണം; 14 പവനും 88,000 രൂപയും നഷ്ടമായി

കണ്ണൂർ: പൂട്ടിയിട്ട വീട്ടിൽനിന്ന്‌ 14 പവനും 88,000 രൂപയും മോഷണം പോയി. തളാപ്പ് ജുമാമസ്ജിദിന് സമീപമുള്ള ഉമയാമി വീട്ടിൽ പി.നജീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഞായറാഴ്ച രാത്രി സുഹൃത്തിന്റെ വീട്ടിൽ വിവാഹത്തിനായി പോയി തിങ്കളാഴ്ച പുലർച്ചെ വീട്ടിലെത്തിയപ്പോഴാണ് മുൻവാതിൽ തകർന്നു കിടക്കുന്നത് കണ്ടത്. തുടർന്ന് പോലീസിൽ അറിയിച്ചു. ഇരുമ്പ് പാര ഉപയോഗിച്ച് മുൻവാതിൽ തകർത്ത മോഷ്ടാക്കൾ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 12 സ്വർണനാണയങ്ങളും രണ്ടുപവൻ മാലയും പണവും കവർച്ചചെയ്തു. സ്വർണത്തിന് ഏകദേശം 7,70,000 രൂപ വിലവരും. സാധനങ്ങളെല്ലാം […]
Read more

എടിഎം കൗണ്ടര്‍ കുത്തിത്തുറന്ന് മോഷ്ടിക്കാൻ ശ്രമം; യുവാവ് പിടിയില്‍

കണ്ണൂർ: പെരിങ്ങത്തൂരില്‍ സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ എടിഎം കൗണ്ടർ കുത്തിത്തുറന്ന് മോഷ്ടിക്കാൻ ശ്രമിച്ച വടകര തൂണേരി സ്വദേശി വിഘ്നേശ്വർ പിടിയിൽ. ഡിസംബർ 25ന് രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. ഹെല്‍മറ്റ് ധരിച്ച്‌ മുഖം മറച്ച യുവാവ് തൂമ്പയുമായാണ് പെരിങ്ങത്തൂരിലെ സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ എടിഎം കൗണ്ടറില്‍ എത്തിയത്. തൂമ്പ ഉപയോഗിച്ച്‌ മെഷീനിന്‍റെ രണ്ട് വശത്തും കുത്തിത്തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ ഇയാൾ രക്ഷപ്പെടുകയായിരുന്നു.
Read more

വളപട്ടണത്തെ മോഷണം: തൊണ്ടിമുതല്‍ സൂക്ഷിച്ചത് കട്ടിലിനടിയിലെ രഹസ്യ അറയില്‍

അനീഷ എം എ-സബ് എഡിറ്റർ കണ്ണൂര്‍: വളപട്ടണത്തെ അരി വ്യാപാരിയുടെ വീട്ടില്‍ മോഷണം നടത്തിയ പ്രതി പൊലീസ് പിടിയില്‍. ഒരു കോടി രൂപയും 300 പവനും മോഷണം നടത്തിയ കേസിലെ പ്രതി ലിജീഷാണ് പിടിയിലായത്. ഇന്നലെ രാത്രിയോടെയാണ് ലിജീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മോഷണം നടത്തിയ സ്വര്‍ണ്ണവും പണവും കട്ടിലിനടിയില്‍ പ്രത്യേക അറയുണ്ടാക്കിയാണ് ലിജീഷ് സൂക്ഷിച്ചത്. മോഷണം നടന്ന സാഹചര്യവും രീതിയും പരിശോധിച്ചപ്പോള്‍ വീടിനെപ്പറ്റി ധാരണയുള്ള ഒരു വ്യക്തിയാണ് പിന്നില്‍ എന്ന് സംശയമുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. സിസിടിവിയില്‍ […]
Read more

കൊച്ചിയിലെ അലന്‍ വോക്കറുടെ ഷോയ്ക്കിടെ മൊബൈല്‍ ഫോണുകള്‍ മോഷണം പോയ സംഭവം; മൂന്ന് പേര്‍ പിടിയില്‍

കൊച്ചി: കൊച്ചിയിലെ അലന്‍ വോക്കറുടെ ഷോയ്ക്കിടെ മൊബൈല്‍ ഫോണുകള്‍ മോഷണം പോയ സംഭവത്തില്‍ മൂന്ന് പേര്‍ ഡല്‍ഹിയില്‍ പിടിയില്‍. 20 മൊബൈല്‍ ഫോണുകളാണ് കവര്‍ച്ചകാരില്‍ നിന്ന് ഡല്‍ഹി പൊലീസ് കണ്ടെത്തിയത്. ഐ ഫോണും ആന്‍ഡ്രോയിഡും ഉള്‍പ്പടെ 39 ഫോണുകളാണ് കൊച്ചി ബോള്‍ഗാട്ടി പാലസ് ഗ്രൗണ്ടിലെ അലന്‍ വാക്കര്‍ ഷോയ്ക്കിടെ നഷ്ടപ്പെട്ടത്. കൂടുതല്‍ പ്രതികള്‍ക്കായിപൊലീസ് അന്വേഷണം തുടരുകയാണ്. പതിനായിരത്തോളം പേര്‍ പങ്കെടുത്ത മെഗാ ഡിജെ ഷോയില്‍ കൃത്യമായ ആസൂത്രണത്തോടെ എത്തിയ കവര്‍ച്ച സംഘം നുഴഞ്ഞുകയറിയത്. മുന്‍നിരയില്‍ 6000 രൂപയുടെ […]
Read more

എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം; 26 പവന്‍ സ്വര്‍ണം മോഷണം പോയി

കോഴിക്കോട്: എം ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം. എം ടിയുടെ കോഴിക്കോട് കൊട്ടാരം റോഡിലുള്ള വീട്ടിലാണ് മോഷണം നടന്നത്. എം ടിയുടെ ഭാര്യ സരസ്വതിയുടെ പരാതിയില്‍ നടക്കാവ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന പതിനഞ്ച് ലക്ഷം രൂപ വില വരുന്ന 26 പവന്‍ സ്വര്‍ണം മോഷണം പോയെന്ന് പരാതിയില്‍ പറയുന്നു. സെപ്റ്റംബര്‍ 22 നും മുപ്പതിനും ഇടയിലുള്ള ദിവസമാണ് സംഭവം. മൂന്ന് മാലകള്‍, ഒരു പവന്‍ തൂക്കം വരുന്ന വള, രണ്ട് […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.