തലസ്ഥാനത്ത് പ്രവചനാതീതമായ ത്രികോണമത്സരം, കോർപ്പറേഷൻ ശ്രദ്ധാകേന്ദ്രം; അട്ടിമറികൾ പ്രതീക്ഷിച്ച് മുന്നണികൾ
തിരുവനന്തപുരം: തലസ്ഥാനത്തിന്റെ വോട്ടിങ് രീതി നോക്കിയാൽ എക്കാലവും അപ്രതീക്ഷിതമായ ചില അട്ടിമറികൾ പ്രതീക്ഷിക്കാം. പാർലമെന്റിലും നിയമസഭയിലും ഇടതിനെയും വലതിനെയും മാറിമാറി ജയിപ്പിക്കാറുള്ള അനന്തപുരി തദ്ദേശ തിരഞ്ഞെടുപ്പിൽ മിക്കപ്പോഴും ഇടതിനൊപ്പമായിരുന്നു. ഇത്തവണ പ്രവചനാതീതമായ ത്രികോണമത്സരമാണ് 70 ശതമാനത്തോളം തദ്ദേശസ്ഥാപനങ്ങളിലും നടക്കുന്നത്. ബിജെപിയുടെ ക്രമാനുഗതമായ വളർച്ച മറ്റുരണ്ട് മുന്നണികളെയും ആശങ്കയിലാക്കുന്നതാണ്. 2024-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കഴക്കൂട്ടം, വട്ടിയൂർക്കാവ്, നേമം, ആറ്റിങ്ങൽ, കാട്ടാക്കട നിയമസഭാ മണ്ഡലങ്ങളിൽ ബിജെപി ഒന്നാം സ്ഥാനത്തും തിരുവനന്തപുരം, കോവളം, നെയ്യാറ്റിൻകര മണ്ഡലങ്ങളിൽ രണ്ടാംസ്ഥാനത്തുമായിരുന്നു. 30 വർഷത്തോളമായി തിരുവനന്തപുരം […]
Read more

