Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: thiruvananthapuram

കോർപ്പറേഷനിൽ നടന്നത് സഹകരണ മുന്നണി ഭരണം: കോൺഗ്രസ്

തിരുവനന്തപുരം :കഴിഞ്ഞ അഞ്ചു വർഷവും കോർപ്പറേഷനിൽ സിപിഎമ്മിന്റെ അഴിമതിക്കു കൂട്ടുനിന്ന ബിജെപി ഇപ്പോൾ ആരോപണങ്ങളുമായി വരുന്നത് അപഹാസ്യമാണെന്ന് കെപിസിസി മുൻ പ്രസിഡന്റ് കെ.മുരളീധരൻ. കോർപ്പറേഷനിലും ജില്ലയിലെ മറ്റ് പല തദ്ദേശസ്ഥാപനങ്ങളിലും സിപിഎം-ബിജെപി ധാരണ പ്രകടമാണെന്നും ഇതെല്ലാം മറികടന്ന് 55 സീറ്റുകളുമായി കോർപ്പറേഷനിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്നും മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സഹകരണ മുന്നണിയായാണ് കോർപ്പറേഷനിൽ സിപിഎമ്മും ബിജെപിയും പ്രവർത്തിച്ചത്. ഭരണപക്ഷം പ്രതിസന്ധി നേരിട്ടപ്പോഴൊക്കെ ബിജെപി സഹായവുമായെത്തി. ദേശീയതലത്തിൽ എൻഡിഎ മുന്നണിയുടെ ഭാഗമായ ജെഡിഎസ് കോർപ്പറേഷനിൽ എൽഡിഎഫ് സ്ഥാനാർഥിപ്പട്ടികയിലുണ്ട്. […]
Read more

കൂടത്തിൽ കേസിൽ ബിജെപിക്കും ആർഎസ്എസിനും ബന്ധം: സിപിഎം

തിരുവനന്തപുരം: കരമന കൂടത്തിൽ കുടുംബാംഗങ്ങളുടെ കൊലപാതകങ്ങളിൽ ബിജെപി-ആർഎസ്എസ് പങ്കുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി വി.ജോയി പത്രസമ്മേളനത്തിൽ ആരോപിച്ചു. കുടുംബത്തിന്റെ പേരിലുണ്ടായിരുന്ന എട്ട് സെന്റ് ഭൂമി വഞ്ചിയൂരിലുള്ള ആർഎസ്എസ് ജില്ലാ കാര്യാലയമായ ശാന്തി നിവാസിന്റെ പേരിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവിടെ പ്രവർത്തിക്കുന്ന ശ്രീപദ്‌മനാഭ സേവാ സമിതിക്കുവേണ്ടിയാണ് ഇത് വാങ്ങിയതെന്ന് പറയുന്നു. ആധാരപ്രകാരം എട്ടുലക്ഷം രൂപയ്ക്കാണ് വാങ്ങിയത്. ഈ വിലയ്‌ക്ക് ഈ സ്ഥലത്ത് വസ്തു ലഭിക്കില്ല. വില കുറച്ച് ആധാരത്തിൽ കാണിക്കാൻ എങ്ങനെ കഴിഞ്ഞു എന്നതും അന്വേഷിക്കണം. ബാങ്ക് അക്കൗണ്ട് […]
Read more

ശബ്ദം കൊട്ടിയിറങ്ങി നിശ്ശബ്ദം കൊടിയേറി

തിരുവനന്തപുരം: വീറും വാശിയുമേറിയ തിരഞ്ഞെടുപ്പിന്റെ ശബ്ദപ്രചാരണത്തിന് ആഘോഷങ്ങളോടെ സമാപനം. വലുതും ചെറുതുമായ 100-ലേറെ ജങ്ഷനുകളിലാണ് കൊടിയിറക്കിക്കൊണ്ടുള്ള കൊട്ടിക്കലാശം നടന്നത്. കല്ലമ്പലത്തുണ്ടായ സംഘർഷത്തിൽ യുഡിഎഫ് ജില്ലാപ്പഞ്ചായത്ത് സ്ഥാനാർഥി നബീൽ കല്ലമ്പലത്തിനു മർദനമേറ്റു. നെടുമങ്ങാട്, ആനാട്, പാപ്പനംകോട്, ആറ്റിങ്ങൽ പ്രദേശങ്ങളിലും നേരിയ സംഘർഷമുണ്ടായി. തലസ്ഥാനത്തെ ശ്രദ്ധാകേന്ദ്രം പേരൂർക്കടയായിരുന്നു. ക്രെയിനിലാണ് ബിജെപി സ്ഥാനാർഥികൾ ഇവിടെ കൊട്ടിക്കലാശത്തിനെത്തിയത്. മന്ത്രി വി. ശിവൻകുട്ടിയും ജില്ലാ സെക്രട്ടറി വി. ജോയി എംഎൽഎയുമടക്കം സിപിഎമ്മിന്റെ കൊട്ടിക്കലാശത്തിനു നേതൃത്വം നൽകാൻ എത്തിയിരുന്നു. നൃത്തംചെയ്തും മുദ്രാവാക്യം വിളിച്ചും കൊടികൾ വീശിയുമെല്ലാം […]
Read more

പ്രചാരണവാഹനം കുളത്തിൽ വീണു

തിരുവനന്തപുരം :പൂവാർ, തിരഞ്ഞെടുപ്പ് പ്രചാരണവാഹനം നിയന്ത്രണംവിട്ട് പത്തടി താഴ്ചയുള്ള കുളത്തിൽ വീണു. ഡ്രൈവറെ നാട്ടുകാർ രക്ഷിച്ചു. പാറശ്ശാല ബ്ലോക്കിലേക്ക് തിരുപുറത്തുനിന്നു മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥിയുടെ വാഹനമാണ് ഞായറാഴ്ച രാവിലെ ഒൻപതോടെ തിരുപുറത്ത് കള്ളക്കുളത്തിലേക്ക് വീണത്. വശത്തെ ഇടുങ്ങിയ റോഡിലൂടെ പ്രചാരണം നടത്തി പോകുന്നതിനിടെയാണ് വാഹനം കുളത്തിലേക്ക് മറിഞ്ഞത്. ഡ്രൈവർ തിരുപുറം സ്വദേശി നിഖിൽ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. കരയിൽനിന്ന് പത്തടി താഴ്ചയുള്ള കുളത്തിൽ ഒന്നരയാൾ പൊക്കത്തിൽ പായലും പുല്ലും വളർന്നുകിടന്നതിനാൽ വാഹനം വെള്ളത്തിനടിയിൽ താഴ്ന്നില്ല. നാട്ടുകാർ ഓടിയെത്തി ഡ്രൈവറെ […]
Read more

ഗതാഗതം തടഞ്ഞ് പാറശ്ശാലയിൽ കൊട്ടിക്കലാശം

തിരുവനന്തപുരം: പാറശ്ശാല പോസ്റ്റോഫീസ് ജങ്ഷനിൽ രാഷ്ട്രീയകക്ഷികൾ കൊട്ടിക്കലാശം ആഘോഷമാക്കിയപ്പോൾ ഗതാഗതം തടസ്സപ്പെട്ടത് മൂന്നുമണിക്കൂറോളം. മൂന്നുമണിയോടുകൂടി കൊട്ടിക്കലാശത്തിനുള്ള വാഹനങ്ങളും പ്രവർത്തകരും എത്തിയെങ്കിലും പോലീസ് സ്ഥലത്തെത്തിയത് നാലരമണിയോടുകൂടി മാത്രമാണ്. കരമന കളിയിക്കാവിള പാതയിൽ പോസ്റ്റോഫീസ് ജങ്ഷനിൽ മൂന്നുമണിയോടുകൂടി കൊട്ടിക്കലാശത്തിനായി പ്രവർത്തകർ എത്തിത്തുടങ്ങിയിരുന്നു. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള സ്ഥാനാർഥികളുടെ വാഹനങ്ങളും എത്തിയതോടെ പോസ്റ്റോഫീസ് ജങ്ഷനിൽ ഗതാഗതം തടസ്സപ്പെട്ടു. രാഷ്ട്രീയകക്ഷികളുടെ പ്രചാരണ വാഹനങ്ങൾ റോഡിനു നടുവിൽ ഉപേക്ഷിച്ചശേഷം വാഹന ഡ്രൈവർമാരും പ്രവർത്തകരോടൊപ്പം കൂടിയതോടെ ഗതാഗതം നിലച്ചു. പ്രവർത്തകരെ നിയന്ത്രിക്കുവാൻ പോലീസ് സ്ഥലത്തില്ലാതെവന്നതോടെ റോഡിലിറങ്ങി […]
Read more

സ്ഥാനാർഥികളുടെ പ്രചാരണ ബോർഡിൽ പത്ര വായനയും പുസ്തക പാരായണവും

തിരുവനന്തപുരം :വെഞ്ഞാറമൂട്, പത്ര വായനയും പുസ്തക പാരായണവും പ്രചാരണ ബോർഡിലെത്തിച്ച് സ്ഥാനാർഥികൾ. വാമനപുരം ബ്ലോക്ക് മിതൃമ്മല ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥി കെ.എസ്.പത്മേഷ്, വാമനപുരം പ‍‍ഞ്ചായത്ത് ഇരുളൂർ വാർഡ് എൻഡിഎ സ്ഥാനാർഥി ബി.എസ്.ഷിനി എന്നിവരാണ് തങ്ങൾ വായിക്കുന്ന ചിത്രം ഫ്ലെക്സിൽ പതിച്ചത്. മൂന്നാം ക്ലാസു മുതൽ പത്രം വായിച്ചു ശീലിച്ചതാണെന്നും പൊതുബോധമുണ്ടാക്കാൻ പത്രങ്ങൾ വായിക്കേണ്ടത് അത്യാവശ്യമാണെന്നു സമൂഹത്തെ ബോധ്യപ്പെടുത്താൻ കൂടിയാണ് പോസ്റ്ററിൽ പത്രവായനയുടെ ചിത്രം ഉൾപ്പെടുത്തിയതെന്ന് പത്മേഷ് പറഞ്ഞു. തന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിനൊപ്പം വായനാശീലത്തിനായുള്ള സന്ദേശം കൂടി നൽകുകയാണ് […]
Read more

പാങ്ങോടിന് ത്രിശങ്കു ശങ്ക

തിരുവനന്തപുരം: പാങ്ങോട്, കഴിഞ്ഞ തവണ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത അനിശ്ചിതത്വം ഇത്തവണ തിരുത്തപ്പെടുമോ എന്ന കാത്തിരിപ്പാണ് പാങ്ങോട് ഗ്രാമപ്പഞ്ചായത്തിൽ. 2020-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ആകെയുള്ള 19 വാർഡിൽ സിപിഎം-8, കോൺഗ്രസ്-7, എസ്ഡിപിഐ-2, വെൽഫയർ പാർട്ടി-2 എന്നിങ്ങനെയായിരുന്നു കക്ഷിനില. ആദ്യത്തെ രണ്ട് പ്രാവശ്യത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ എൽഡിഎഫിന് വോട്ട് ചെയ്തെങ്കിലും എൽഡിഎഫ് വർഗീയ പാർട്ടികളുടെ വോട്ട് വേണ്ടാ എന്നനിലപാടിൽ രാജിവയ്ക്കുകയായിരുന്നു. തുടർന്ന് വെൽഫെയർ പാർട്ടിയുടെ പിന്തുണയോടെ യുഡിഎഫിലെ എം.എം. ഷാഫി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. വെൽഫയർ പാർട്ടിയിലെ റജീന […]
Read more

സംഘർഷ സാധ്യത; ചെമ്പഴന്തിയിൽ പോലീസ് റൂട്ട് മാർച്ച് നടത്തി

തിരുവനന്തപുരം: കഴക്കൂട്ടം, വോട്ടെടുപ്പ് ദിവസം സംഘർഷമുണ്ടാകാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള പ്രദേശങ്ങളിൽ പോലീസ് റൂട്ട് മാർച്ച് നടത്തി. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലംമുതൽ അണിയൂർ ജംഗ്ഷൻ വരെയും പൗഡിക്കോണം പ്രദേശങ്ങളിലുമാണ് പോലീസ് റൂട്ട് മാർച്ച് നടത്തിയത്. കഴക്കൂട്ടം അസിസ്റ്റൻറ് കമ്മിഷണർ ചന്ദ്രദാസ്, എസ്എച്ച്ഒ ജെ.എസ്. പ്രവീൺ എന്നിവരുടെ നേതൃത്വത്തിൽ കഴക്കൂട്ടം, ശ്രീകാര്യം, മെഡിക്കൽ കോളേജ്, തുമ്പ എന്നിവിടങ്ങളിൽ നിന്നുള്ള പോലീസ് സംഘം റൂട്ട് മാർച്ചിൽ പങ്കെടുത്തു. കഴിഞ്ഞദിവസം ചെമ്പഴന്തിയിൽ വാഹനത്തിലെ അനൗൺസ്മെൻറിനെതിരേ എൽഡിഎഫ്, ബിജെപി പരസ്പരം വെല്ലുവിളികൾ […]
Read more

മരുതൂരിൽ എൽ‍‍ഡിഎഫിനും യുഡിഎഫിനും ഒരേ പേരുകാർ

തിരുവനന്തപുരം: നെടുമങ്ങാട്, കരകുളം പഞ്ചായത്തിലെ 22-ാം വാർഡായ മരുതൂരിൽ എൽഡിഎഫിനും യുഡിഎഫിനും വോട്ടു ചെയ്യുന്നവർ ഒരേ പേരിനു നേരെയായിരിക്കും യന്ത്രത്തിൽ വിരലമർത്തുക. കാരണം ഇരു മുന്നണിയിലും മത്സരിക്കുന്നത് മരുതൂർ വിജയന്മാരാണ്. രണ്ടു മുന്നണികൾക്കും ഒരേപേരിലുള്ള സ്ഥാനാർഥി. അപ്രതീക്ഷിതമായാണ് അങ്കത്തട്ടിൽ ഇരുവരും ഏറ്റുമുട്ടുന്നത്. എൽഡിഎഫിലെ മരുതൂർ വിജയൻ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ മുൻ പ്രസിഡന്റാണ്. യുഡിഎഫിലെ മരുതൂർ വിജയനാകട്ടെ ഐഎൻടിയുസിയുടെ മികച്ച സംഘാടകനും പ്രവർത്തകനും. കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്, വാർഡ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച മരുതൂർ […]
Read more

ഇന്ത്യൻ സാംസ്കാരിക കോൺഗ്രസ്, ആശയാവിഷ്കാരം സിപിഎം; ചെലവും നടത്തിപ്പും സർക്കാർ

തിരുവനന്തപുരം: സിപിഎം കേന്ദ്രകമ്മിറ്റി തീരുമാനിച്ച രാഷ്ട്രീയ പരിപാടി നടപ്പാക്കുന്നത് സർക്കാർ ചെലവിൽ. കേരള സർക്കാരും ലളിതകലാ അക്കാദമിയും ചേർന്ന് കൊച്ചിയിൽ ഈ മാസം സംഘടിപ്പിക്കുന്ന ഇന്ത്യൻ സാംസ്കാരിക കോൺഗ്രസാണ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി തീരുമാനപ്രകാരം നടപ്പാക്കുന്നത്. ഇതിന്റെ പ്രാരംഭ ചെലവുകൾക്കായി 10 ലക്ഷം രൂപ സാംസ്കാരിക വകുപ്പ് കഴിഞ്ഞ ദിവസം അനുവദിച്ചു. സിപിഎം രൂപകൽപന ചെയ്ത നവകേരള സർവേ സർക്കാർ ഏറ്റെടുത്തതിന്റെ വിശദാംശങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണു സർക്കാർ സംഘടിപ്പിക്കുന്ന മറ്റൊരു പരിപാടിയുടെ ആശയവും നിർദേശവും പാർട്ടിയുടേത് തന്നെയാണെന്നു […]
Read more
Advertisement
WhiteswanTV Footer