Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: thiruvanathapuram

ശോഭയ്ക്കും സുരേന്ദ്രനും വിമർശനം; തിരഞ്ഞെടുപ്പ് സമയം മണ്ഡലം ശ്രദ്ധിച്ചാൽ പോരാ

തിരുവനന്തപുരം: ബിജെപിക്കു വിജയപ്രതീക്ഷയുണ്ടായിരുന്ന പാലക്കാടും മഞ്ചേശ്വരത്തും കനത്ത തോൽവിയുണ്ടായതിൽ കെ.സുരേന്ദ്രനുമെതിരെ രൂക്ഷ വിമർശനം. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം മണ്ഡലം ശ്രദ്ധിച്ചാൽ പോരെന്നു സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബിജെപി കോർ കമ്മിറ്റിയിലാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. സഭയ്ക്കെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ച പി.സി.ജോർജിനും ഷോൺ ജോർജിനുമെതിരെയും വിമർശനമുണ്ടായി. സാഹചര്യം എതിരായിട്ടും ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ളവരുടെ വോട്ടുകൾ ലഭിച്ചു. തിരുവല്ലയിൽ അനൂപ് ആന്റണി രണ്ടാമതെത്തിയതും ഇതിന് തെളിവാനാണെന്നും കൂട്ടിച്ചേർത്തു. പുതിയ സർക്കാർ അധികാരമേൽക്കും മുൻപേ സൗജന്യ ബസ് യാത്രയുടെ […]
Read more

തൃപ്തിപ്പെടണം; മുസ്‌ലിം ലീഗിന് നാല് മന്ത്രിസ്ഥാനം മാത്രം

തിരുവനന്തപുരം: മുഖ്യമന്ത്രി ആരാകണമെന്ന ചർച്ചകൾക്കും തീരുമാനങ്ങൾക്കുമൊടുവിൽ മന്ത്രി സ്ഥാനത്തേക്കുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. അഞ്ച് മന്ത്രിസ്ഥാനം വേണമെന്ന് മുസ്‌ലിം ലീഗ് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മുസ്‌ലിം ലീഗിന്റെ ആവശ്യം അംഗീകരിക്കാതെ കോണ്‍ഗ്രസ്. നിലവിലെ സാഹചര്യത്തില്‍ നാല് മന്ത്രി സ്ഥാനങ്ങള്‍ മാത്രമേ നല്‍കാന്‍ കഴിയൂ എന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. അഞ്ചാം മന്ത്രിസ്ഥാനത്തെക്കുറിച്ച് പിന്നീട് ചര്‍ച്ച ചെയ്യാമെന്നാണ് കോൺഗ്രസിന്റെ നിലപാട്. നാല് മന്ത്രി സ്ഥാനം കൊണ്ട് തൃപ്തിപ്പെടണമെന്നും കോൺഗ്രസ് ലീഗിനോട് പറഞ്ഞു. മുഖ്യമന്ത്രി പ്രഖ്യാപനം കഴിഞ്ഞു സത്യപ്രതിജ്ഞക്കായുള്ള തയാറെടുപ്പുകൾ നടക്കുമ്പോഴും […]
Read more

ചെന്നിത്തല ഇടഞ്ഞുതന്നെ; അന്‍വര്‍ സാദത്ത്, ഐ സി ബാലകൃഷ്ണന്‍ എന്നിവരെ പരിഗണിക്കണം

തിരുവനന്തപുരം: അനുനയ നീക്കങ്ങളിൽ അയയാതെ ഇടഞ്ഞു നിൽക്കുകയാണ് രമേശ് ചെന്നിത്തല. മുതിര്‍ന്ന എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, ഐസി ബാലകൃഷ്ണന്‍ എന്നിവരെ പരിഗണിക്കണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം. ടി ജെ വിനോദ്, ജ്യോതികുമാര്‍ ചാമക്കാല എന്നിവരെയും പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്നെ പരിഗണിച്ചില്ലെങ്കിലും കൂടെ നിന്നവരെ അവഗണിക്കരുതെന്ന നിലപാടിലാണ് അദ്ദേഹം. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ നീക്കങ്ങൾ ഹൈക്കമാന്‍ഡ് നടത്തിയിരുന്നു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി രമേശ് ചെന്നിത്തലയുടെ വഴുതക്കാട്ടെ വസതിയിലെത്തിയിരുന്നു. എന്നാൽ, […]
Read more

മന്ത്രിമാർ ആരെല്ലാമെന്ന് ഇന്നറിയാം; 5 മന്ത്രിമാർ വേണമെന്ന നിലപാടിൽ ലീഗ്

തിരുവനന്തപുരം: വി ഡി സതീശന്‍ സര്‍ക്കാരിലെ മന്ത്രിമാർ ആരെല്ലാമെന്ന് ഇന്നറിയാം. രാവിലെ പത്തിന് കന്റോണ്‍മെന്റ് ഹൗസിൽ വകുപ്പുകള്‍ തീരുമാനിക്കാന്‍ ഘടക കക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ച നടക്കും. എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ദീപാദാസ് മുന്‍ഷിയും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. മോന്‍സ് ജോസഫും അപു ജോണ്‍ ജോസഫും മന്ത്രി പട്ടികയിലുണ്ട്. മോന്‍സ് ജോസഫിനാണ് പ്രഥമ പരിഗണന. രണ്ടാം മന്ത്രിസ്ഥാനം അപുവിനാണ്. തോമസ് ഉണ്ണിയാടനെയും പരിഗണിക്കുന്നുണ്ട്. മന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കില്‍ ഇവരിലൊരാള്‍ ചീഫ് വിപ്പാകും. അഞ്ച് […]
Read more

മുഖ്യമന്ത്രി ചർച്ച; അവർക്ക് നാണമില്ലെങ്കില്‍ പിന്നെ നമ്മളെന്ത് നാണിക്കാനാണ്: പന്ന്യൻ രവീന്ദ്രൻ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം മണിക്കൂറുകളും ദിവസങ്ങളും കഴിഞ്ഞിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. സോഷ്യൽ മീഡിയയിലും ചർച്ചകൾ കനക്കുകയാണ്. നേതാക്കന്മാർക്കായി അണികളും തെരുവുകളിലേക്ക് ഇറങ്ങിയ കാഴ്ചയും കേരളം കണ്ടിരുന്നു. ഇന്ന് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇപ്പോഴിതാ, മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരവുമായി രംഗത്ത് വന്നിരിക്കുകയാണ് മുതിര്‍ന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ. ജനാധിപത്യത്തിന് അപമാനമാണ് കോൺഗ്രസിന്റെ മുഖ്യമന്ത്രി തർക്കമെന്നും, അപമാനം അഭിമാനമായാണ് കോൺഗ്രസ് കൊണ്ടുനടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അവർക്ക് നാണമില്ലെങ്കിൽ പിന്നെ നമ്മളെന്ത് നാണിക്കാനാണെന്ന് ചോദിച്ച പന്ന്യന്‍ […]
Read more

പണം മാത്രം ലക്ഷ്യം; 150 മോഷണക്കേസുകളിലെ പ്രതി പിടിയിൽ

തിരുവനന്തപുരം: 150 ഓളം മോഷണ കേസുകളിലെ പ്രതിയായ യാത്ര വിജയൻ മോഷണ ശ്രമത്തിനിടെ പോലീസ് പിടിയിൽ. പടന്താലു മൂട്ടിലെ ഫ്രൂട്സ് കടയിൽ മോഷണം നടന്നതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ടയുടെ ഷട്ടര്‍ കുത്തിപ്പൊളിച്ച് ഒന്നേകാല്‍ ലക്ഷം രൂപയാണ് മോഷ്ടിച്ച്. കഴിഞ്ഞ ദിവസം മറ്റൊരു കട കുത്തിത്തുറക്കാന്‍ ശ്രമിച്ച ഇയാളെ പെട്രോളിങ് നടത്തുന്നതിനിടെയാണ് പോലീസ് പിടികൂടിയത്. ആറു മാസത്തിലൊരിക്കലാണ് ഇയാൾ സ്വന്തം വീട്ടിലെത്തുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ല, ബസ് യാത്ര നടത്തില്ല, സ്വര്‍ണ്ണാഭരണങ്ങള്‍ മേഷ്ടിക്കില്ല, പണം […]
Read more

മുഖ്യമന്ത്രി തീരുമാനം വൈകുന്നു; നിർണായക യോഗം വിളിച്ച് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകുന്ന സാഹചര്യത്തിൽ, ചീഫ് സെക്രട്ടറി ഡോ എ ജയതിലകിന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. സംസ്ഥാനത്തെ വിവിധ ഭരണ, അടിസ്ഥാന സൗകര്യ, ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായിട്ടാണ് യോഗം ചേർന്നത്. സ്കൂൾ തുറക്കൽ, മൺസൂൺ മുന്നൊരുക്കങ്ങൾ, പിഎൻജിയിലേക്കുള്ള മാറ്റം, ദേശീയപാത വികസനം തുടങ്ങിയ സുപ്രധാന വിഷയങ്ങൾ യോഗം വിലയിരുത്തി, നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം നൽകി. ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ ജില്ലാ കളക്ടർമാർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. എൽപിജി […]
Read more

സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എസി പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്

തിരുവനന്തപുരം: സംസ്ഥാന സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എസി പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. പ്രവർത്തരഹിതമായ എസി റിപ്പയർ ചെയ്യാൻ രണ്ട് താൽകാലിക ജീവനക്കാർ ഇവിടെയ്ക്ക് എത്തിയിരുന്നു. ഇവർക്കാണ് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്. സെക്രട്ടറിയേറ്റിനോട് ചേർന്ന സുരക്ഷാ മേഖലയിലാണ് പൊട്ടിത്തെറി ഉണ്ടായത്. പരിക്കേറ്റ രണ്ട് പേരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസിയിൽ ഗ്യാസ് നിറയ്ക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം.
Read more

ക​രാ​ർ ഇ​ഷ്ട​ക്കാ​ർ​ക്ക് ന​ൽ​കി​; മു​ൻ മേ​യ‍ർ ആ​ര്യാ രാ​ജേ​ന്ദ്ര​നെതിരെ അന്വേഷണം

തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ്പറേഷന് കീ​ഴി​ലു​ള്ള ക​മ​ലേ​ശ്വ​ര​ത്തെ ക​ണ്‍​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ ക​രാ​ർ മു​ൻ മേ​യ​റാ​യി​രു​ന്ന ആര്യാ രാ​ജേ​ന്ദ്ര​ൻ ഇ​ഷ്ട​ക്കാ​ർ​ക്ക് ന​ൽ​കി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ അ​ന്വേ​ഷ​ണം പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ചേ​ർ​ന്ന കൗ​ണ്‍​സി​ൽ യോ​ഗത്തിലാണ് തീ​രു​മാ​നം എടുത്തിരിക്കുന്നത്. ഭ​ര​ണ​പ​ക്ഷ​ത്തെ വി ​ജി ഗി​രി​കു​മാ​റാ​ണു യോ​ഗ​ത്തി​ൽ വി​ഷ​യം ഉ​ന്ന​യി​ച്ച​ത്. ധ​ന​കാ​ര്യ സ്ഥി​രം സ​മി​തി​യെ മ​റി​ക​ട​ന്ന് എൻജിനീ​യ​റിം​ഗ് വി​ഭാ​ഗം വ​ഴി ക​രാ​ർ ന​ൽ​കി​യ​ത് ദു​രൂ​ഹ​മാ​ണെ​ന്നു ഗി​രി​കു​മാ​ർ പ​റ​ഞ്ഞു. കോ​ർ​പ്പറേ​ഷ​ന്‍റെ ആ​സ്തിക​ൾ ലേ​ലം ചെ​യ്യേ​ണ്ട​തും ക​രാ​ർ ന​ൽ​കേ​ണ്ട​തും ധ​ന​കാ​ര്യ സ്ഥി​രം സ​മി​തി​യാ​ണ്. ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് ധ​ന​കാ​ര്യ […]
Read more

പേരൂർക്കടയിൽ വയോധിക തീകൊളുത്തി മരിച്ചനിലയിൽ

തിരുവനന്തപുരം: പേരൂർക്കടയിൽ വയോധികയെ വീട്ടുവളപ്പിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. മൂന്നാംമൂട് പള്ളിവിള മിഥുനാലയത്തിൽ സുമതി (84)യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം. രണ്ടാമത്തെ മകൾ സുജാതയ്‌ക്കൊപ്പമാണ് സുമതി താമസിച്ചിരുന്നത്. രാവിലെ സുജാതയും മകളും വട്ടിയൂർക്കാവിലേക്ക് പോയിരുന്നു. തിരിച്ചെത്തിയപ്പോൾ സുമതിയെ വീട്ടിൽ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിന്റെ പിറകുവശത്ത് മൃതദേഹം കണ്ടെത്തിയത്. വട്ടിയൂർക്കാവ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ […]
Read more
Advertisement
WhiteswanTV Footer