Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: thiruvanathapuram

ഇതൊരു പരാജയമാണ്, അതിന് മറ്റൊരു പേരില്ല തിരുത്തി മുന്നോട്ടുപോകും: ബിനോയ് വിശ്വം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇത്രത്തോളം വലിയ തോല്‍വി പ്രതീക്ഷിച്ചിരുന്നില്ലെന്നും, ഇതൊരു പരാജയമാണെന്നും അതിന് മറ്റൊരു പേരില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. അതുകൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇടതുപക്ഷവും കളമൊഴിയാനോ മാറത്തടിച്ച് നിലവിളിക്കാനോ പോകുന്നില്ലെന്നും തിരുത്തി മുന്നോട്ടുപോകുമെന്നും കൂട്ടിച്ചേർത്തു.കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഇടതുപക്ഷത്തിനും മുന്നോട്ട് മാത്രമേ പോകാനാവുകയുളളു എന്നും ജനങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതീക്ഷയ്ക്ക് അതീതമായ ഫലമാണ് ഉണ്ടായതെന്നും എല്ലാ തലങ്ങളും പരിശോധിച്ച് വിലയിരുത്തുമെന്നും എല്ലാ ജില്ലകളിലും […]
Read more

മുഖ്യമന്ത്രി ചർച്ച; MLAമാർക്ക് രഹസ്യമായി അഭിപ്രായം പറയാൻ അവസരമൊരുക്കണം: വി ഡി സതീശൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ, മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുളള നടപടികളിലേക്ക് കടന്നിരിക്കുകയാണ് കോണ്‍ഗ്രസ്. 45 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് കെ സി വേണുഗോപാല്‍ അവകാശപ്പെടുന്നത്. 25 എംഎല്‍എമാരുടെ പിന്തുണ രമേശ് ചെന്നിത്തലയും അവകാശപ്പെടുന്നു. 25 എംഎല്‍എമാരുടെ പിന്തുണയാണ് വി ഡി സതീശൻ പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതില്‍ എംഎല്‍എമാര്‍ക്ക് രഹസ്യമായി അഭിപ്രായം അറിയിക്കാന്‍ ഹെെക്കമാൻഡ് അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് വി ഡി സതീശൻ. നിരീക്ഷകര്‍ അല്ലാത്തവര്‍ അഭിപ്രായം കേള്‍ക്കേണ്ടതില്ലെന്നാണ് വി ഡി പക്ഷത്തിന്റെ വാദം. എംഎല്‍എമാരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുമ്പോള്‍ കേരളത്തിന്റെ ചുമതലയുളള […]
Read more

ഭരണമാറ്റത്തിന് പിന്നാലെ കിഫ്‌ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു

തിരുവനന്തപുരം: ഭരണമാറ്റത്തിന് പിന്നാലെ കെ എം എബ്രഹാം കിഫ്‌ബി സിഇഒ സ്ഥാനം രാജിവെച്ചു. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് ബി അശോക് ഐഎഎസ് അടക്കമുള്ള ഉദ്യോഗസ്ഥർ കിഫ്ബിയെയും കെഎം എബ്രഹാമിനെയും വിമർശിച്ച് രംഗത്തെത്തിയിരുന്നു. തുടർഭരണം ഉറപ്പിക്കാനുള്ള പ്രചാരണത്തിനായി കിഫ്ബി കടമെടുത്ത പണം ഉപയോഗിച്ചത് കെഎം എബ്രഹാമിന്റെ നടപടിയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചതിന് പിന്നാലെയാണ് കിഫ്ബി സിഇഒയും രാജി സമർപ്പിച്ചിരിക്കുന്നത്. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് രണ്ടാം ദിവസവും പിണറായിയുടെ ഭാഗത്തു നിന്ന് പ്രതികരണം […]
Read more

അടുത്ത തെരഞ്ഞെടുപ്പിൽ കേരളത്തിൽ എൻഡിഎയും യുഡിഎഫും മാത്രമേ കാണൂ: സാബു ജേക്കബ്

തിരുവനന്തപുരം: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ രണ്ട് മുന്നണികൾ മാത്രമേ ഉണ്ടാവുകയുള്ളു എന്ന് ട്വന്റി ട്വന്റി ചീഫ് കോർഡിനേറ്റർ സാബു ജേക്കബ്. എൻഡിഎയും യുഡിഎഫുമാണെന്ന് രണ്ട് മുന്നണികൾ. തെരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗം അല്ല എൽഡിഎഫ് വിരുദ്ധ തരംഗമാണ് ഉണ്ടായത്. പിണറായിയുടെ അഹങ്കാരത്തിനും ധാർഷ്ട്യംത്തിനും എതിരായ ജനവിധിക്ക് മുഴുവൻ ഗുണവും കിട്ടിയത് യുഡിഎഫിനാണ്. ഇത്ര വലിയ തരംഗം ഇല്ലായിരുന്നു എങ്കിൽ എൻഡിഎക്ക് കൂടുതൽ സീറ്റുകൾ കിട്ടിയേനെ എന്നും കൂട്ടിച്ചേർത്തു. 2021ൽ ബിജെപിക്ക് തൃപ്പൂണിത്തുറയിൽ കിട്ടിയ വോട്ടിന്റെ മുപ്പത് ശതമാനം […]
Read more

വട്ടിയൂര്‍ക്കാവില്‍ പറഞ്ഞ ഭൂരിപക്ഷം കിട്ടി; പഠിച്ചിട്ടേ കാര്യങ്ങള്‍ പറയാറുളളു:കെ മുരളീധരന്‍

തിരുവനന്തപുരം: യുഡിഫിന്റെ വിജയത്തിന് പിന്നാലെ പ്രതികരവുമായി രംഗത്ത് വന്നിരിക്കുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. വട്ടിയൂര്‍ക്കാവില്‍ യുഡിഎഫിന് പറഞ്ഞ ഭൂരിപക്ഷം തന്നെ കിട്ടി, തങ്ങള്‍ പഠിച്ചിട്ടേ കാര്യങ്ങള്‍ പറയാറുളളുവെന്നും മുരളീധരന്‍ പറഞ്ഞു. സിപിഐഎം കളളവോട്ടിന് ഏര്‍പ്പാട് ചെയ്തിരുന്നു. പക്ഷെ, ജനങ്ങൾ ശരിയായി വോട്ട് ചെയ്‌തെന്നും ടീം യുഡിഎഫ് ആയിട്ട് തന്നെ ബാക്കി കാര്യങ്ങളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്‍ഡിഎഫ് വിജയിച്ച 35 സീറ്റുകളില്‍ എന്തുകൊണ്ട് കോണ്‍ഗ്രസ് പരാജയപ്പെട്ടു എന്നത് അതാത് നിയോജക മണ്ഡലങ്ങള്‍ അന്വേഷിക്കുമെന്നും ഇന്ത്യയില്‍ […]
Read more

മുഖ്യമന്ത്രി സ്ഥാനത്ത് വിസ്മയം ഉണ്ടാകും: എൻ കെ പ്രേമചന്ദ്രൻ

തിരുവനന്തപുരം: വോട്ടെണ്ണലിന് മുന്‍പ് ആരംഭിച്ച കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷവും തുടരുന്നു. ഖ്യമന്ത്രിസ്ഥാനത്തേക്കുള്ള നീക്കങ്ങൾ കോൺഗ്രസ്സിൽ അതിശക്തമായി തുടരുകയാണ്. മുഖ്യമന്ത്രിയാകാൻ നേതാക്കൾക്കിടയിൽ മത്സരം കടുക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തില്‍ വിസ്മയമുണ്ടാകുമെന്ന് എൻ കെ പ്രേമചന്ദ്രൻ പ്രതികരിച്ചു. കേരളത്തിന്റെ പൊതുവായ വികാരം മാനിച്ചാകും തീരുമാനം. ആർഎസ്പി പഴയ പ്രതാപത്തിലേക്ക് തിരിച്ച് പോകുന്നുവെന്നും എൻ കെ പ്രേമചന്ദ്രൻ കൂട്ടിച്ചേര്‍ത്തു. എല്ലാവർക്കും സ്വീകാര്യനായ ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും. ഒരു എംപി സ്ഥാനത്തിന് വേണ്ടി ആർഎസ്പിയുടെ അസ്ഥിത്വം തകർത്തെന്ന് സിപിഎമ്മിൽ നിന്ന് […]
Read more

വെളളാപ്പളളിയെപ്പോലുളളവരെ കരുതിയിരിക്കണം: വി എം സുധീരന്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഫിന്റെ വിജയത്തിന് പിന്നാലെ പുതിയ സര്‍ക്കാരിന് മുന്നറിയിപ്പുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ രംഗത്ത്. വെളളാപ്പളളി നടേശനെപ്പോലുളളവരെ കരുതിയിരിക്കണമെന്നും അധികാരത്തിലെത്തുമ്പോള്‍ സ്ഥാപിത താല്‍പര്യക്കാര്‍ സ്വാധീനിക്കാനും പ്രീതിപ്പെടുത്താനും ശ്രമിക്കുമെന്നുമാണ് മുന്നറിയിപ്പ്. കെണിയില്‍ വീഴരുതെന്നും അത്തരക്കാരെ കരുതലോടെ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലുണ്ടായത് ഭരണവിരുദ്ധ വികാരത്തിന്റെ തരംഗമാണ്. എല്‍ഡിഎഫ് നേരിട്ടത് ചരിത്രത്തിലെ ഏറ്റവും വലിയ പതനമാണ്. വെറും പറച്ചിലിലൊതുക്കാതെ സിപിഐഎം ഗൗരവമായി പരിശോധിക്കണം. അതെസമയം, മുഖ്യമന്ത്രി ചർച്ചകൾ ചൂട് പിടിക്കുമ്പോൾ […]
Read more

ദൗത്യം പൂർത്തിയായില്ല;ബിജെപിയെ ഭരണത്തിൽ എത്തിക്കും: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം പ്രതികരണവുമായി രാജീവ് ചന്ദ്രശേഖർ. പ്രതീക്ഷിച്ച വിജയം ബിജെപിക്ക് ഉണ്ടായില്ല. 10-12 സീറ്റാണ് കണക്കുകൂട്ടിയത്. കേരളത്തിൽ ഉണ്ടായത്, സിപിഎം വിരുദ്ധ കൊടുങ്കാറ്റാണെന്നും പറഞ്ഞു. തിരുവനന്തപുരത്തെ നാല് മണ്ഡലം കിട്ടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. നേമം ജയിക്കും എന്ന് ആത്മവിശ്വാസം ഉണ്ടായിരുന്നു. പൂട്ടും താക്കോലും ഇല്ല എന്ന് ജനം തെളിയിച്ചു. കേരളത്തിലെ ദൗത്യം പൂർത്തിയായിട്ടില്ലെന്നും, ബിജെപിയെ ഭരണത്തിൽ എത്തിക്കുമെന്നും കൂട്ടിച്ചേർത്തു. അവസരവാദ മുന്നണി അല്ല എൻഡിഎ. മുന്നണി പരീക്ഷണം തുടരും. കൂടുതൽ പാർട്ടികളും നേതാക്കളും വരും. […]
Read more

വോട്ടെടുപ്പിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം; തിടുക്കം വേണ്ട, കൃത്യത മതി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം നാളെ വരാനിരിക്കെ, നിർദ്ദേശങ്ങൾ നൽകിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഏഴു മണിക്ക് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ സ്‌ട്രോങ് റൂം തുറക്കും. പോസ്റ്റല്‍ വോട്ടുകള്‍ എട്ടു മണിക്ക് എണ്ണിത്തുടങ്ങും. അര മണിക്കൂറിനു ശേഷം ഇവിഎമ്മുകള്‍ എണ്ണും. ഇവിഎം മെഷീന്റെ ഫലം ആകും ആദ്യം വരികയെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു.കേല്‍ക്കര്‍ പറഞ്ഞു. പോസ്റ്റല്‍ ബാലറ്റിന്റെ കാര്യത്തിലും ഇവിഎമ്മിന്റെ കാര്യത്തിലും ഒരു തിടുക്കവും പാടില്ല. കൗണ്ടിങ് ഏജന്റുമാര്‍ക്കു കൃത്യമായി കാര്യങ്ങള്‍ മനസിലായിട്ടു മാത്രം അടുത്ത […]
Read more

ആദിത്യത്തിന്റെ മരണം; വീട് സന്ദർശിച്ച് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ബെംഗളൂരുവില്‍ മരണപ്പെട്ട മലയാളി നഴ്സിംഗ് വിദ്യാർത്ഥിയായ ആദിത്യന്റ കുടുംബത്തെ സന്ദർശിച്ച് മന്ത്രി വി ശിവന്‍കുട്ടി. ആദിത്യന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് ശിവന്‍കുട്ടി ഉറപ്പുനൽകി. ലഹരിക്കെതിരെ ഉറച്ച നിലപാടെടുത്ത ആദിത്യനെ മാനസികമായി പീഡിപ്പിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തു എന്നാണ് കുടുംബം ആരോപിക്കുന്നത്. തന്റെ സഹപാഠികളുടെ ലഹരി ഉപയോഗത്തെ ചോദ്യം ചെയ്തതിന്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥിക്ക് ഇത്തരമൊരു ദുരവസ്ഥ ഉണ്ടായത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കോളേജ് മാനേജ്മെന്റിന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്ന് […]
Read more
Advertisement
WhiteswanTV Footer