Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: thiruvanathapuram

വിജയം ഉറപ്പാണ്, ഇനി മുതൽ സജീവ രാഷ്ട്രീയത്തില്‍ ഉണ്ടാകും: സുധീര്‍ കരമന

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ആത്മവിശ്വാസത്തിലാണ് സ്ഥാനാർത്ഥികൾ. ഇത്തവണ തിരുവനന്തപുരം സെന്‍ട്രലില്‍ വിജയം ഉറപ്പാണെന്ന് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി സുധീര്‍ കരമന. കണക്കുകളെല്ലാം അനുകൂലമാണെന്നും ഇടതുപക്ഷത്തോടൊപ്പം മത്സരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സുധീര്‍ കരമന പറഞ്ഞു. ഫലം എന്ത് തന്നെയായാലും ഇനി മുതൽ സജീവമായി രാഷ്ട്രീയത്തിൽ ഉണ്ടായിരിക്കുമെന്നും വ്യക്തമാക്കി. പാര്‍ട്ടി ഏല്‍പ്പിക്കുന്ന എന്ത് ചുമതലയും നിര്‍വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫലം വരുന്നതിന് മുൻപേയുള്ള മണിക്കൂറുകളിൽ സ്ഥാനാർത്ഥികൾ എല്ലാവരും വളരെ ആത്മവിശ്വാസത്തിലാണ്.
Read more

പ്രതീക്ഷ കൈവിടാതെ ശബരീനാഥന്‍; പോസിറ്റീവായ ഫലമുണ്ടാകുമെന്ന് വിശ്വാസം

തിരുവനന്തപുരം: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ശ്കതമായ പോരാട്ടം നടക്കുന്ന മണ്ഡലമാണ് തിരുവനതപുരം ജില്ലയിലെ നേമം മണ്ഡലം. ഇടതുപക്ഷത്തിന് വേണ്ടി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും, ബിജെപിക്ക് വേണ്ടി രാജീവ് ചന്ദ്രശേഖറും, യുഡിഫിനായി കെ സ് ശബരിനാഥനും ഇറങ്ങിയ മണ്ഡലം. ശ്കതമായ ത്രികോണ മത്സരമാണ് ഇത്തവണ ജനം കണ്ടത്. വിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് യുഡിഫ് സ്ഥാനാർഥി കെ സ് ശബരിനാഥൻ. നേമത്ത് ത്രികോണമത്സരമാണ് നടന്നതെന്നും ജനങ്ങളില്‍ നിന്ന് പോസിറ്റീവ് […]
Read more

നീതി കിട്ടുമോ? ആദിത്യന്റെ മരണത്തിൽ കുടുംബം കേരളത്തിൽ പരാതി നൽകി

തിരുവനന്തപുരം: ബെംഗളുരുവിൽ മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിയായ ആദിത്യന്റെ മരണത്തിൽ കേരളത്തില്‍ പരാതി നല്‍കി കുടുംബം. ബാംഗ്ലൂര്‍ ഹെബ്ബഗോഡി പൊലീസ് സ്റ്റേഷനില്‍ നേരത്തെ പരാതി നല്‍കിയിരുന്നു. എന്നാല്‍ അവരുടെ അന്വേഷണത്തില്‍ നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ല എന്നാണ് കുടുംബം പറയുന്നത്. ഈ സാഹചര്യത്തിലാണ് അരുവിക്കര പൊലീസിൽ കുടുംബം പരാതി നല്‍കിയത്. ആദിത്യന്റെ മരണത്തിന് കാരണം മാനസിക പീഡനം തന്നെയാണെന്നാണ് കുടുംബത്തിന്റെ ആരോപണം. കോളേജിലെ അധ്യാപകന്‍ സന്ദീപ് പാണ്ഡ്യയ്‌ക്കെതിരെ അന്വേഷണം വേണമെന്നും കുടുംബം പറഞ്ഞു. ബെംഗളൂരുവില്‍ പരാതി നല്‍കിയിട്ടും അന്വേഷണം നടക്കുന്നില്ലെന്നാണ് […]
Read more

പൂവച്ചലില്‍ തെരുവുനായ ആക്രമണം; 12 പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം പൂവച്ചലിൽ തെരുവുനായ ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. പൂവച്ചല്‍ പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളിലായിരുന്നു നായയുടെ ആക്രമണം. ആക്രമിക്കപ്പെട്ടവരുടെ മുഖത്തും കൈകാലുകളിലും ഗുരുതരമായ പരിക്കുകളുണ്ട്. നായക്ക് പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നയി പ്രദേശ വാസികൾ വ്യക്തമാക്കി. വളര്‍ത്തുനായകളെയും കോഴികളെയും നായ ആക്രമിച്ചിരുന്നു. ശല്യം രൂക്ഷമായതോടെ നായയെ നാട്ടുകാര്‍ അടിച്ചുകൊന്നു. നായയുടെ ജഡം പേവിഷബാധ സ്ഥിരീകരിക്കുന്നതിനായി മാറ്റിയിട്ടുണ്ട്.
Read more

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം പീഡന പരാതി: ജാമ്യം റദ്ദാക്കൽ ഹർജി മെയ് 14ന്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം പീഡന പരാതിയിൽ ജാമ്യം റദ്ദാക്കണം എന്ന ഹർജിയിൽ വാദം കേൾക്കുന്നത് മെയ് 14 ലേക്ക് മാറ്റി. പ്രതി രാഹുലിൻ്റെ സുഹൃത്ത് സോഷ്യൽ മീഡിയൽ പ്രചരിപ്പിച്ച വാർത്തകൾ രാഹുലിൻ്റെ അറിവോടെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്ഐടി ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് രണ്ടാമതും കോ‌ടതിയിൽ അപേക്ഷ നൽകിയിരുന്നത്. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് ഹർജി പരിഗണിച്ചത്.
Read more

വേനല്‍ മഴ കനക്കുന്നു; ഏഴ് ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ വേനൽ മഴ ശക്തമാകുന്നു. ഇന്ന് ഏഴ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ഇടുക്കി ജില്ലകളില്‍ ആണ് ഇന്ന് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് സൂചന. നാളെ കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും മറ്റന്നാള്‍ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 km വരെ […]
Read more

മൂര്‍ഖനെ പിടികൂടാന്‍ പോയി; കിട്ടിയത് രണ്ടെണ്ണം, ഒപ്പം 30 മുട്ടകളും

തിരുവനന്തപുരം: ഒരു മൂര്‍ഖനെ പിടികൂടാന്‍ പോയപ്പോള്‍ കിട്ടിയത് രണ്ട് മൂർഖൻ പാമ്പും 30 പാമ്പിൻ മുട്ടയും. തിരുവനന്തപുരം പേയാട് സ്വദേശി മനുവിന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് ഒരു പാമ്പിനെ കണ്ടത്. 16 വയസ്സോളം പ്രായമുള്ള ആണ്‍ മൂര്‍ഖനെയാണ് ആദ്യം പിടികൂടിയത്. അപ്പോഴാണ് സമീപത്തെ പൊത്തിലേക്ക് മറ്റൊരു മൂർഖൻ പാമ്പ് കയറിപ്പോകുന്നത് ശ്രദ്ധയിൽ പെട്ടത്. തുടർന്ന് പൊത്തിൽ പരിശോധന നടത്തിയപ്പോഴാണ് 30 ഓളം പാമ്പിന്‍ മുട്ടയും ഇവിടെ നിന്ന് കണ്ടെത്തിയത്.
Read more

ശബരിമല യുവതീ പ്രവേശം: ബിന്ദു അമ്മിണിയും കനദുര്‍ഗയും വിശ്വാസികള്‍ ആണോ? സുപ്രീംകോടതി

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശത്തിലെ റഫറന്‍സ് വാദത്തിൽ ശബരിമലയില്‍ പോയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികള്‍ ആണോ എന്ന ചോദ്യവുമായി സുപ്രീം കോടതി. നൂറ്റാണ്ടുകളായുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും പുനപരിശോധിക്കാനാവില്ലെന്നും സുപ്രീം കോടതി പറഞ്ഞു. ആചാരമാണോ അതോ സ്ത്രീയുടെ ആഗ്രഹം ആണോ നിലനില്‍ക്കേണ്ടത് എന്നും സുപ്രീം കോടതി ചോദിച്ചു. ശബരിമലയില്‍ പോയതിന് ബിന്ദു അമ്മിണി ആള്‍ക്കൂട്ട ആക്രമണം നേരിടേണ്ടി വന്നിരുന്നു. ബിന്ദു അമ്മിണി വിശ്വാസിയാണെന്നും ചെറുപ്പത്തില്‍ ശബരിമലയില്‍ പോയിരുന്നുവെന്നും അഭിഭാഷക ഇന്ദിര ജയ്സിംഗ് കോടതിക്ക് മറുപടി നല്‍കി. ഉച്ചയ്ക്ക് […]
Read more

ഹർത്താൽ വിജയം; കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ നടന്നിട്ടില്ല:കൊടിക്കുന്നിൽ സുരേഷ്

തിരുവനന്തപുരം: അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താലിൽ പ്രതികരണവുമായി കൊടിക്കുന്നില്‍ സുരേഷ് എംപി. സമരത്തിന് ആഹ്വാനം ചെയ്തത് ദളിത് സംഘടനകള്‍ ആയിരുന്നെങ്കിലും ഹര്‍ത്താല്‍ പരിപൂര്‍ണ്ണ വിജയമായിരുന്നെന്നുമാണ് പ്രതികരണം. സമരത്തില്‍ ബസ്സുകള്‍ തടയുക മാത്രമാണ് ചെയ്തത്. ബസ്സുകള്‍ ആക്രമിച്ചിട്ടില്ല. തുറന്ന കടകള്‍ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടേയുള്ളൂ. കടകള്‍ ആക്രമിച്ചിട്ടില്ല. കേരളത്തില്‍ മുന്‍കാലങ്ങളില്‍ നടന്ന സമരത്തെ അപേക്ഷിച്ച് സമാധാനപരമായ സമരമാണ് ഇന്നലെ നടന്നത്. എന്നാല്‍ പൊലീസ് സമരക്കാരെ അന്യായമായി തടവില്‍ വയ്ക്കുകയും ബലപ്രയോഗം നടത്തുകയും ചെയ്തു. […]
Read more

മിൽമ പാൽ വില കൂടും; അനുമതി നൽകി സർക്കാർ തീരുമാനം നാളെ

തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ വില കൂട്ടാൻ സർക്കാർ അനുമതി നൽകി. പാലിന് വില വർധിപ്പിക്കാൻ മിൽമ സർക്കാർ അനുമതി തേടിയിരുന്നു. നാലു രൂപ മുതൽ ആറു രൂപ വരെ വില വർധിപ്പിക്കണമെന്നായിരുന്നു മിൽമയുടെ ശുപാർശ. എന്നാൽ, ലിറ്ററിന് നാലു രൂപ വരെ വർധിക്കുമെന്നാണ് സൂചന. പാൽ വില കൂട്ടാൻ തീരുമാനമെടുത്തെങ്കിലും നിയമസഭ തെരഞ്ഞെടുപ്പ് സമയമായതിനാൽ മിൽമയുടെ അപേക്ഷ സർക്കാർ നിഷേധിച്ചിരുന്നു. ആറുമാസം മുമ്പാണ് ലിറ്ററിന് നാലു മുതൽ ആറ് രൂപ വരെ വർധിപ്പിക്കണമെന്ന് ബോർഡ് തീരുമാനമെടുത്തത് ഉടൻ […]
Read more
Advertisement
WhiteswanTV Footer