Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: thiruvanathapuram

പൂരം നടത്തിപ്പ്; സെൻസിബിളായ തീരുമാനത്തിന് കൂടെ നിൽക്കും: സുരേഷ് ​ഗോപി

തിരുവനന്തപുരം: തൃശ്ശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടം ഉണ്ടായ സാഹചര്യത്തിൽ തൃശ്ശൂർ പൂരം നടത്തിപ്പിനായി തീരുമാനമെടുക്കാൻ ഇന്ന് സംസ്ഥാന സർക്കാർ അവലോകന യോഗം വിളിച്ചിരുന്നു. ഇതിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് സുരേഷ് ഗോപി പ്രതികരിച്ചത്. കേരള സർക്കാരാണ് ചർച്ചയിൽ വിളിച്ചിരിക്കുന്നത്. സെൻസിബിളായ അഭിപ്രായത്തിന് ഒപ്പം നിൽക്കുമെന്നും, ആരുടെയും സ്വാർത്ഥ താൽപര്യത്തിനു വേണ്ടി നിൽക്കില്ലെന്നും സുരേഷ് ​ഗോപി പറഞ്ഞു.
Read more

രാജ്യം ഭരിക്കുന്നവരുടെ ലക്ഷ്യം വനിതാസംവരണമല്ല, ഏകാധിപത്യം: എ എന്‍ ഷംസീര്‍

തിരുവനന്തപുരം: വനിതാ സംവരണ ഭേദഗതി ബില്ലില്‍ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് സ്പീക്കര്‍ എ എന്‍ ഷംസീര്‍. രാജ്യം ഭരിക്കുന്നവര്‍ ഭരണഘടനയെ ഗൗരവമായല്ല കാണുന്നത്. ഗുസ്തി താരങ്ങളോട് നീതി പുലർത്താൻ കഴിയാത്തവരുടെ ലക്ഷ്യം വനിതാസംവരണമല്ല ഏകാധിപത്യമാണെന്നും സ്‌പീക്കർ പ്രതികരിച്ചു. വനിതാ സംവരണ ബില്‍ പാസാക്കാന്‍ കഴിയില്ലെന്ന് ജനങ്ങള്‍ തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു. 12 വര്‍ഷമായി കേന്ദ്ര സർക്കാർ ഭരണഘടനയെ ഇല്ലാതാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭയില്‍ നടന്ന വോട്ടെടുപ്പില്‍ വനിത സംവരണ ഭേദഗതി ബില്‍ പ്രതിപക്ഷം പരാജയപ്പെടുത്തിയിരുന്നു. […]
Read more

കൗണ്ടിംഗ് സ്‌റ്റേഷൻ മുറികൾ തുറക്കരുത്; കർശന നിർദേശം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികള്‍ തുറക്കരുതെന്ന കർശന നിർദേശം നൽകിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. സീല്‍ ചെയ്യാത്ത മുറികൾ ഉൾപ്പെടെ തുറക്കാന്‍ പാടില്ലെന്നാണ് നിര്‍ദ്ദേശം. പേരാമ്പ്ര, നെന്മാറ സ്‌ട്രോങ്ങ് റൂം വിവാദത്തിലാണ് ഇത്തരത്തിലൊരു നടപടി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കറാണ് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. തിരക്കിട്ട് മുറികള്‍ തുറന്ന് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. എന്തിന് വിവരങ്ങള്‍ തിരക്കിട്ട് അപ്‌ഡേറ്റ് ചെയ്യണമെന്നും ഏതെങ്കിലും തരത്തില്‍ മുറികള്‍ തുറന്നാല്‍ കര്‍ശന നടപടി […]
Read more

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിലായി അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കൊച്ചിയിൽ രണ്ടാം ദിനവും വേനൽ മഴ തുടരുകയാണ്. ഇന്നലെയുണ്ടായ മഴയിൽ വ്യാപകമായ നാശ നഷ്ട്ടങ്ങൾ ഉണ്ടായിരുന്നു. ഗ്രാമീണ മേഖലയിലടക്കമുള്ളവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പിന്റെ നിർദ്ദേശമുണ്ട്.
Read more

ശിവൻകുട്ടിക്കെതിരെ പ്രതികരണവുമായി തിരുവനന്തപുരം മേയർ വിവി രാജേഷ്

തിരുവനന്തപുരം: മന്ത്രി വി ശിവൻകുട്ടിക്കെതിരെ ശ്കതമായി പ്രതികരിച്ച് തിരുവനന്തപുരം മേയർ വിവി രാജേഷ്. കോർപറേഷൻ പ്രവർത്തനം അവതാളത്തിലായെന്ന് ശിവൻകുട്ടി നേരത്തെ വിമർശിച്ചിരുന്നു. തിരുവനന്തപുരം ന​ഗരത്തിൽ പലയിടത്തും കുടിവെള്ളം മുടങ്ങിയ അവസ്ഥയിലാണെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. ഇതുമാത്രമല്ല, തെരുവുനായ് ശല്യം കൂടിയെന്നും, പലയിടത്തും തെരുവുവിളക്ക് കത്തുന്നില്ല എന്നതും ഇവിടുത്തെ പ്രശ്‌നമാണ്. ഇതിന് പിന്നാലെയാണ് മന്ത്രി കോർപ്പറേഷനെതിരെ വിമർശനവുമായി രംഗത്ത് വന്നത്. എന്നാൽ, നഗരത്തിലെ മാലിന്യം സംസ്കരണം അവതാളത്തിലാക്കിയത് ശിവൻകുട്ടിയുടെ നേതൃത്വത്തിലാണെന്നാണ് വിവി രാജേഷ് പറഞ്ഞത്. വിളപ്പിൽശാല എന്ന് കേൾക്കുമ്പോൾ ആളുകൾക്ക് […]
Read more

ശ്രീകാര്യത്ത് കിണറ്റിനുള്ളിൽ ഫ്‌ളാറ്റ് സുരക്ഷാ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: ശ്രീകാര്യത്ത് ഫ്‌ളാറ്റ് സുരക്ഷാ ജീവനക്കാരന്റെ മൃതദേഹം കിണറ്റിനുള്ളിൽ കണ്ടെത്തി. ആറ്റിങ്ങല്‍ സ്വദേശി ഭാസ്‌കരപിള്ളയുടേതാണ് കണ്ടെത്തിയ മൃതദേഹം. 68 വയസ്സായിരുന്നു. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ട്. രാവിലെ തൊട്ടടുത്ത് നിര്‍മ്മാണം നടക്കുന്ന വീട്ടിലെ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. മൂന്നുദിവസമായി ഭാസ്‌കരന്‍ പിള്ളയെ വീട്ടുകാര്‍ ഫോണില്‍ വിളിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. അതിനെത്തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ പോലീസ് കേസെടുത്തു. മരണത്തിൽ ദുരൂഹത ഉണ്ടോ എന്നും അന്വേഷിക്കും.
Read more

കൂലിപ്പണി രാജന്‍ വിളിയില്‍ അഭിമാനം: മന്ത്രി കെ രാജന്‍

തിരുവനന്തപുരം: വയനാട് ടൗണ്‍ഷിപ്പിലെ വീടുകളിലുണ്ടായ വിള്ളലായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിലെ ചർച്ച വിഷയം. ഇതിന് വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മന്ത്രി കെ രാജന്‍. കേരളത്തിനെതിരെ അപകടകരമായ പ്രചരണങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്നതെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. ടൗണ്‍ഷിപ്പിലെ വീടുകളിൽ കാലാവസ്ഥാ വ്യത്യാസങ്ങളിലുണ്ടാവുന്ന ഉറപ്പ് പരിശോധിക്കാനായി വാട്ടര്‍ ഹോള്‍ഡിംഗ് ടെസ്റ്റ് നടത്തിയിരുന്നു. 24 മണിക്കൂര്‍ ടെറസില്‍ വെള്ളം കെട്ടി നിർത്തി. ഇനിയും ഏതെങ്കിലും വിധത്തില്‍ ലീക്ക് ഉണ്ടെങ്കില്‍ എപ്പോക്‌സി ട്രീറ്റ്‌മെന്റ് നടത്തും. പിന്നീട് ബലക്ഷയം ഉണ്ടാകില്ലെന്നും […]
Read more

നിതിന്‍ രാജിന്റെ മരണം; ഏപ്രില്‍ 28ന് സംസ്ഥാന ഹര്‍ത്താല്‍

തിരുവനന്തപുരം: കണ്ണൂര്‍ ഡെന്റല്‍ കോളേജിൽ മരണപ്പെട്ട ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തിൽ സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ആക്ഷന്‍ കൗണ്‍സില്‍. പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപിച്ചും ലോണ്‍ ആപ്പിന്റെ മറവില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും ആരോപിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഏപ്രില്‍ 28നാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മരണത്തിന് ഉത്തരവാദികളായ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യുക, പ്രതികളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുക, കുറ്റക്കാരനായ പ്രിന്‍സിപ്പല്‍ ഡോ. വിനോദ് മോനിയെ പ്രതി ചേര്‍ക്കുക എന്നീ ആവശ്യങ്ങളാണ് ആക്ഷന്‍ കൗണ്‍സില്‍ […]
Read more

സിദ്ധാർത്ഥനും നിതിനും നീതി അകലെ: സിദ്ധാർത്ഥന്റ അമ്മ

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജില്‍ ജീവനൊടുക്കിയ സിദ്ധാര്‍ത്ഥനും അഞ്ചരക്കണ്ടി ഡന്റൽ കോളേജിൽ മരണപ്പെട്ട നിതിനും ഇതുവരെ നീതി ലഭിച്ചില്ലെന്ന് സിദ്ധാർത്ഥന്റ കുടുംബം. റിസര്‍വേഷനില്‍ വരുന്ന കുട്ടികള്‍ ഇപ്പോഴും ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും ഇന്റേണല്‍ മാര്‍ക്ക് ഉള്‍പ്പെടെ വിചാരിച്ച് കുട്ടികള്‍ അത് പുറത്തുപറയുന്നില്ലെന്നും സിദ്ധാർത്ഥന്റ അമ്മ ഷീബ പ്രതികരിച്ചു. സിദ്ധാര്‍ത്ഥന്‍ മരിച്ചിട്ട് 2 വര്‍ഷമായി. തൊട്ടപ്പുറത്തുളള ആളെ കൊന്നിട്ടാല്‍ പോലും മറ്റ് വിദ്യാര്‍ത്ഥികള്‍ മിണ്ടില്ല. അധ്യാപകരെ എതിര്‍ക്കാന്‍ ഭയമാണെന്നും സിദ്ധാർത്ഥന്റ അമ്മ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരായ നടപടി സസ്‌പെന്‍ഷനില്‍ ഒതുങ്ങില്ലെന്ന് ബോധ്യപ്പെട്ടാല്‍ […]
Read more

ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർധിക്കുകയാണ്. ഉയർന്ന ചൂട് മൂലം പലയിടങ്ങളിലും ആളുകൾക്ക് ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ എല്ലാ പ്രധാന ആശുപത്രികളിലും ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചതായി വിദ്യാഭ്യസ വകുപ്പ്. ചൂടുമായി ബന്ധപ്പെട്ട എല്ലാ രോഗങ്ങളും നിരീക്ഷിക്കുമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ചൂട് കൂടുന്ന സാഹചര്യത്തിൽ പതിനൊന്ന് മാണി മുതൽ നേരിട്ട് വെയിൽ കൊള്ളരുതെന്നും അറിയിപ്പുണ്ട്. ഉയര്‍ന്ന ചൂടിന് പിന്നാലെ മൊത്ത വൈദ്യുതി ഉപഭോഗത്തിലും വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്.
Read more
Advertisement
WhiteswanTV Footer