സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: udf

ദേവസ്വം ചെയർമാന്റെ പ്രചാരണം സത്യപ്രതിജ്ഞ ലംഘനം; രാജിവെക്കണമെന്ന് യുഡിഎഫ്

തൃശ്ശൂർ : ഗുരുവായൂർ ദേവസ്വം ചെയർമാനും ഭരണസമിതി അംഗവുമായ പ്രൊ: ഡോ വി.വിജയൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നത് തെളിവായ സത്യപ്രതിജ്ഞ ലംഘനമാണെന്ന് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ.പി. ഉദയൻ ആരോപിച്ചു. ഇത്തരം രാഷ്ട്രീയ ഇടപെടലുകൾ ദേവസ്വം ഭരണത്തിന്റെ നിഷ്പക്ഷതയെ തകർക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം പദവിയുടെ പ്രാധാന്യവും അതിന്റെ ഉത്തരവാദിത്വങ്ങളും അവഗണിച്ചാണ് ചെയർമാൻ നേരിട്ട് രാഷ്ട്രീയ പ്രചാരണ വേദികളിൽ പങ്കെടുക്കുന്നതെന്നും ഉദയൻ ആരോപിച്ചു. സംഭവത്തെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഉടൻ പരാതി നൽകുമെന്നും, ആവശ്യമായാൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം […]
Read more

തദ്ദേശ തെരഞ്ഞെടുപ്പിലും വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലും യുഡിഎഫ് മികച്ച വിജയം കാഴ്ചവെക്കും: പി.കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ആറുമാസങ്ങൾക്ക് ശേഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലും ഐക്യ ജനാധിപത്യമുന്നണി മികച്ച വിജയം നേടുമെന്ന് പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ആരോഗ്യരംഗത്തും വിദ്യാഭ്യാസരംഗത്തും കേരളം വലിയ തകർച്ചയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. ജനജീവിതം ദുസഹമായി കൊണ്ടിരിക്കുന്നു. സാമ്പത്തിക രംഗത്ത് തകർച്ച നേരിടുമ്പോൾ കേരളത്തെ കൊടുവള്ളി മുനിസിപ്പൽ യുഡിഎഫ് കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം എ റസാക്ക് മാസ്റ്റർ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം […]
Read more

യു.ഡി.എഫ് ഗൃഹ സന്ദർശനം നടത്തി

കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിലെ 37-ാം വാർഡായ കല്ലായിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഗൃഹ സന്ദർശനം നടത്തി. യു.ഡി.എഫ് സ്ഥാനാർത്ഥിയും, പന്നിയങ്കര കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റുമായ ശ്രീ ബൈജു കാളക്കണ്ടിയാണ് കല്ലായിൽ ഗൃഹ സന്ദർശനം നടത്തി ഓരോ വോട്ടുകളും ഉറപ്പിച്ചത്. അവധി ദിനമായതിനാൽ താൻ എല്ലാ വീടുകളും പരമാവധി കയറിയെന്നും തന്നെ ഈ നാട്ടുകാർ നെഞ്ചിലേറ്റിയെന്നും കഴിഞ്ഞ ദിവസം നടന്ന പ്രചരണത്തിനിടെ അദ്ദേഹം അഭിപ്രായപ്പെട്ടു. കോഴിക്കോട് കോർപ്പറേഷൻ ഇടതിൽ നിന്ന് സ്വതന്ത്രമാക്കാൻ യു.ഡി.എഫ് പൂർണ്ണ സജ്ജമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Read more

ഗുരുവായൂർ നഗരസഭയിൽ യുഡിഎഫ് പ്രചാരണം അവസാന ഘട്ടത്തിൽ

തൃശൂർ: ഡിസംബർ 11-നു നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനെ മുന്നോടിയായി ഗുരുവായൂർ നഗരസഭയിൽ യുഡിഎഫ് പ്രചാരണത്തിന്റെ അവസാന രണ്ടുദിവസങ്ങൾ ശക്തമാക്കുകയാണ്. വികസനവാഗ്ദാനങ്ങളും, അടിസ്ഥാന സൗകര്യങ്ങളിലെ മെച്ചപ്പെടുത്തലുമാണ് മുന്നണി പ്രചാരണത്തിന്റെ പ്രധാന വിഷയങ്ങൾ. ടൗൺഷിപ്പ് ആയിരുന്ന ഗുരുവായൂർ, മുനിസിപ്പാലിറ്റിയായി രൂപം കൊണ്ട് 30 വർഷമായി. 1995-ൽ ആദ്യ നഗരസഭ കൗൺസിലിൽ വൻ ഭൂരിപക്ഷത്തോടെ കൂടി ഐക്യ ജനാധിപത്യമുന്നണി (യുഡിഎഫ്) അധികാരത്തിൽ വന്നു. പിന്നീട് 25 വർഷക്കാലം ഭരിച്ചത് ഇടതുമുന്നണിയായിരുന്നു. ഗുരുവായൂരിന്റെ സമഗ്രവികസനം നടപ്പിലാക്കുന്നതിന് കരുത്തും കർമ്മശേഷിയും ഉള്ള മികച്ച […]
Read more

എൽഡിഎഫ്- ജനകീയ വികസന മുന്നണിക്ക് പിന്തുണ; കേരള പ്രവാസി സംഘം പരപ്പനങ്ങാടിയിൽ പ്രചാരണ ജാഥ നടത്തി

മലപ്പുറം: കേരള പ്രവാസി സംഘം പരപ്പനങ്ങാടി വില്ലേജ് കമ്മിറ്റി, പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലേക്ക് മത്സരിക്കുന്ന എൽഡിഎഫ് – ജനകീയ വികസന മുന്നണി സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചു. പുത്തൻ പീടിക ഡിവിഷനിൽ നിന്ന് ആരംഭിച്ച ജാഥ കേരള പ്രവാസി സംഘം തിരൂരങ്ങാടി ഏരിയ സെക്രട്ടറി തെക്കെപ്പാട്ട് ലത്തീഫ് ഉദ്ഘാടനം ചെയ്തു.സിപിഐ(എം) തിരൂരങ്ങാടി ഏരിയ സെന്റർ അംഗം തുടിശ്ശേരി കാർത്തികേയൻ, ഏരിയ കമ്മിറ്റി അംഗം കെ. ജയചന്ദ്രൻ, ഡിവിഷൻ 29 ലെ സ്ഥാനാർഥി കേലച്ചൻ കണ്ടി […]
Read more

പാനൂർ മേഖലയിൽ പ്രഭാത നടത്തവുമായി യുഡിഎഫ്

കണ്ണൂർ: തെരഞ്ഞെടുപ്പിൽ വോട്ടർമാരെ നേരിൽ കാണാൻ അതിരാവിലെ തന്നെ പ്രഭാത നടത്തവുമായി യുഡിഎഫ് സ്ഥാനാർത്ഥികൾ പര്യടനം നടത്തി. പാനൂർ മേഖലയിലാണ് ഇത്തരം പ്രഭാത നടത്തം സംഘടിപ്പിച്ചത്. കുന്നോത്ത് പറമ്പ് പഞ്ചായത്തിലെ സ്ഥാനാർത്ഥികളുടെ നേതൃത്വത്തിലുള്ള പ്രഭാത നടത്തത്തിൽ നൂറു കണക്കിനാളുകൾ പങ്കാളികളായി. ഡിസിസി ജനറൽ സെക്രട്ടറി കെ പി സാജു യൂത്ത് കോൺഗ്രസ് അഖിലേന്ത്യജനറൽ സെക്രട്ടറി വി കെ ഷിബിന, എംഎസ്എഫ് സംസ്ഥാന ട്രഷറർ സി കെ നജാഫ്, സി.പുരുഷമാസ്റ്റർ, കെ പി ശ്രീവൽസൻമാസ്റ്റർ എന്നിവർ സ്ഥാനാർഥികളോടൊപ്പം ഉണ്ടായിരുന്നു. […]
Read more

വിമതരെ കോൺഗ്രസിൽ നിന്നും പുറത്താക്കി

പാലക്കാട്: വടക്കഞ്ചേരി ഗ്രാമപ്പഞ്ചായത്തിൽ മൂന്നാംവാർഡിലും 19-ാം വാർഡിലും യുഡിഎഫ് സ്ഥാനാർഥികൾക്കെതിരേ വിമതരായി മത്സരിക്കുന്ന വി. രവീന്ദ്രനെയും സി. മനോജിനെയും കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കിയതായി ജില്ലാ കോൺഗ്രസ് കമ്മിറ്റി അറിയിച്ചു. മൂന്നാംവാർഡിൽ സിപിഎം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. ഗംഗാധരനെ യുഡിഎഫ് സ്വതന്ത്രനായി നേതൃത്വം പ്രഖ്യാപിച്ചതിനെത്തുടർന്നാണ് സി. മനോജ് മത്സരരംഗത്തെത്തിയത്. 19-ാം വാർഡിൽ കേരളകോൺഗ്രസ് ജോസഫിലെ ആന്റോ വല്ലയിലാണ് യുഡിഎഫ് സ്ഥാനാർഥി. 19-ാം വാർഡ് കോൺഗ്രസിന് വിട്ടുനൽകണമെന്ന് പ്രാദേശിക കോൺഗ്രസ് നേതൃത്വം കേരള കോൺഗ്രസിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും വഴങ്ങിയില്ല. […]
Read more

ബ്ലോക്ക് പഞ്ചായത്തുകളിൽ ആധിപത്യം തുടരാൻ യുഡിഎഫ്; പൊരുതാൻ എൽഡിഎഫ്

മലപ്പുറം: താനൂർ ബ്ലോക്ക് പഞ്ചായത്തും എക്കാലത്തും യു.ഡി.എഫിന്റെ കോട്ടയാണ്. താനാളൂർ, ഒഴൂർ, നിറമരുതൂർ, ചെറിയമുണ്ടം, പൊന്മുണ്ടം, വളവന്നൂർ, പെരുമണ്ണ ക്ലാരി പഞ്ചായത്തുകൾ ചേർന്ന ബ്ലാക്കിൽ നിലവിൽ താനാളൂർ ഒഴികെയുള്ള മുഴുവൻ പഞ്ചായത്തുകളും യു.ഡി.എഫ് ആണ് ഭരിക്കുന്നത്. ആകെയുണ്ടായിരുന്ന 16 ഡിവിഷനുകളിൽ 11 ലീഗ് പ്രതിനിധികളും ഒരു കോൺഗ്രസ് പ്രതിനിധിയുമുൾപ്പെടെ ആകെ 12 അംഗങ്ങൾ യു.ഡി.എഫിനുള്ളപ്പോൾ എൽ.ഡി.എഫ് പ്രതിനിധികളായി നാല് സി.പി.എം അംഗങ്ങൾ മാത്രമേയുള്ളൂ. 16 ഡിവിഷനുകളുണ്ടായിരുന്നത് വർധിച്ച് ഇത്തവണ 17 ആയി. വൻ ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്തുമെന്ന […]
Read more

മമ്പാട്ട് ഇടതും വലതും പ്രതീക്ഷയിൽ

മലപ്പുറം: വാഗൺ ട്രാജഡി രക്തസാക്ഷിത്വത്തിന്റെ വേരുകളുള്ള മമ്പാട്ട് ഭരണത്തുടർച്ച ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽ.ഡി.എഫ്. എന്നാൽ, ഭരണം തിരിച്ചുപിടിക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. 19 വാർഡ് ഉണ്ടായിരുന്നത് വിഭജനത്തോടെ 22 വാർഡായി വർധിച്ചു. 16360 പുരുഷ വോട്ടർമാരും 18037 സ്ത്രീ വോട്ടർമാരും ഉൾപ്പെടെ 34,397 അംഗങ്ങൾ ഉള്ളതാണ് പുതിയ വോട്ടർ പട്ടിക. 1963 ഡിസംബർ 28ന് മധുരക്കറിയൻ അത്തം മോയിൻ അധികാരിയുടെ നേതൃത്വത്തിലാണ് ആദ്യ പഞ്ചായത്ത് രൂപവത്കരിക്കുന്നത്. പി. ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള നിലവിലുള്ള ഭരണസമിതി ഉൾപ്പെടെ നാലു ഭരണസമിതികളാണ് എൽ.ഡി.എഫ് […]
Read more

കോട്ട കാക്കാൻ യുഡിഎഫ്, അട്ടിമറിക്കാൻ എൽഡിഎഫ്

മലപ്പുറം: കാലങ്ങളായി യു.ഡി.എഫിന്റെ, പ്രത്യേകിച്ച് മുസ്ലിം ലീഗിന്റെ ഉരുക്കു കോട്ടയാണ് പള്ളിക്കൽ. യു.ഡി.എഫിന് പള്ളിക്കൽ പഞ്ചായത്തിൽ തനിയാവർത്തനമാണ് ലക്ഷ്യം. എന്നാൽ അത് അട്ടിമറിക്കാൻ ഇത്തവണയും കിണഞ്ഞ് ശ്രമിക്കുകയാണ് എൽ.ഡി.എഫ്. 24ൽ 15 സീറ്റുകളിൽ മത്സരിക്കുന്ന ബി.ജെ.പിയും സ്വാധീന മേഖലകളിൽ സജീവമാണ്. ചില സീറ്റുകളിൽ വെൽഫെയർ പാർട്ടിയും എസ്.ഡി.പി.ഐയും രംഗത്തുണ്ട്. യു.ഡി.എഫിൽ മുസ്‌ലിം ലീഗ് 18 സീറ്റിലും കോൺഗ്രസ് ആറ് സീറ്റിലും പാർട്ടി ചിഹ്നത്തിലാണ് മത്സരിക്കുന്നത്. ഇടതുപക്ഷത്ത് സി.പി.എം 22 സീറ്റിലും സി.പി.ഐ രണ്ട് സീറ്റിലും മത്സരിക്കുന്നുണ്ട്. 15 […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.