സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: udf

എൽഡിഎഫിലെ മൂന്ന് പാര്‍ട്ടികള്‍ യുഡിഎഫിലേക്ക്…?

എല്‍ഡിഎഫില്‍ അസ്വസ്ഥരായി കഴിയുന്ന കേരള കോണ്‍ഗ്രസ് (എം), ആര്‍ജെഡി, എന്‍സിപി പാര്‍ട്ടികൾ യുഡിഎഫിലേക്കെന്ന് സൂചന. ആര്‍ജെഡിയും കേരളാ കോണ്‍ഗ്രസ് എമ്മും നേരത്തെ യുഡിഎഫ് ഘടകകക്ഷികളായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റു നല്‍കാത്തതും പാര്‍ട്ടിയുടെ ഏക എംഎല്‍എയായ കെ പി മോഹനന് മന്ത്രി സ്ഥാനം നല്‍കാത്തതും ആര്‍ജെഡിയില്‍ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. ഇതുകൂടാതെ എരിതീയില്‍ എണ്ണയൊഴിക്കുന്നതുപോലെ പാര്‍ട്ടി ചെയര്‍മാന്‍ എം വി ശ്രേയസ് കുമാറിനെ വീണ്ടും രാജ്യസഭാ സീറ്റില്‍ മത്സരിക്കാന്‍ അനുവദിക്കാതെ സിപിഎം സീറ്റ് കയ്യടക്കുകയും ചെയ്തു. വന ഭേദഗതിനിയമം […]
Read more

കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് മെയ് 12ന് പദവിയേൽക്കും

തിരുവനന്തപുരം: പുതിയ കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് മെയ് 12ന് ചുമതലയേൽക്കും. രാവിലെ 9 30ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ വെച്ച് കെ സുധാകരൻ ചുമതല കൈമാറും. പേരാവൂര്‍ എംഎല്‍എയാണ് സണ്ണി ജോസഫ്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് സണ്ണി ജോസഫിനെ പുതിയ കെപിസിസി അധ്യക്ഷനായി പ്രഖ്യാപിച്ചത്. നിലവിലെ സംസ്ഥാന അധ്യക്ഷനായിരുന്ന കെ സുധാകരനെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി സ്ഥിരം ക്ഷണിതാവാക്കി. അടൂര്‍ പ്രകാശിനെയാണ് യുഡിഎഫ് കണ്‍വീനറായി തിരഞ്ഞെടുത്തത്.
Read more

കെ പി സി സി അധ്യക്ഷ പ്രഖ്യാപനം ഇന്നുണ്ടായേക്കില്ല

തിരുവനന്തപുരം: പുതിയ കെപിസിസി അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കില്ല. കൂടുതൽ ‘ചർച്ച വേണ്ടി വരുമെന്ന് നേതാക്കൾ അറിയിച്ചതിനെത്തുട‌ർന്നാണ് തീരുമാനം. കേരളത്തിൽ നിന്ന് മടങ്ങിയെത്തുന്ന കെ.സി വേണുഗോപാൽ രാഹുൽ ഗാന്ധിയേയും, ഖർഗയേയും വിവരം ധരിപ്പിക്കും. അതേസമയം സുധാകരൻ്റെ പരസ്യ പ്രസ്താവനയിൽ നേതൃത്വത്തിന് കടുത്ത അതൃപ്തിയെന്ന സൂചനയാണ് പുറത്തുവരുന്നത്. കെപിസിസി അധ്യക്ഷനായി ആന്റോ ആന്റണിയെ നിയമിക്കുമെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. അതേസമയം മാറ്റാൻ ഉള്ള നീക്കത്തോട് ഇപ്പോഴും സുധാകരൻ തുടരുന്ന എതിർപ്പ് നേതൃത്തെ വെട്ടിലാക്കുന്നുണ്ട്.
Read more

പിവി അന്‍വര്‍ യുഡിഎഫി ലേക്ക് : ഘടക കക്ഷിയില്‍ ലയിക്കാനുള്ള തീരുമാനം പാര്‍ട്ടി അംഗീകരിച്ചു

കോഴിക്കോട്: പി വി അന്‍വറിനെ സഹകരിപ്പിക്കാന്‍ യുഡിഎഫ് തീരുമാനം. അന്‍വറിനെ പാര്‍ട്ടിയില്‍ എങ്ങിനെ സഹകരിപ്പിക്കണം എന്നത് തീരുമാനിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇന്ന് കോഴിക്കോട് ചേര്‍ന്ന യു ഡി എഫ് യോഗത്തിലാണ് തീരുമാനം. നിലമ്പൂരിലുള്ള അന്‍വര്‍ ഉച്ചയ്ക്ക് ശേഷം കോഴിക്കോട് എത്തും. പാര്‍ട്ടിയിലെ മറ്റ് ഘടകകക്ഷികള്‍ക്കൊന്നും തന്നെ പി വി അന്‍വര്‍ യുഡിഎഫിലേക്ക് വരുന്നതില്‍ എതിര്‍പ്പില്ലെന്ന കാര്യം ഉറപ്പാണ്. അതിന്റെ പ്രധാനകാരണം തൃണമൂല്‍ കോണ്‍ഗ്രസിനെ ഘടകകക്ഷിയാകുന്നതിലുള്ള കോണ്‍ഗ്രസിന്റെ എതിര്‍പ്പാണ്.
Read more

2026ൽ കോട്ടയത്ത് തീപാറുംതിരുവഞ്ചൂരുംജോർജ് കുര്യനുംഏറ്റുമുട്ടും

കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിൽ ശ്രദ്ധേയമായ ഒരു മണ്ഡലമാണ് കോട്ടയം. കോട്ടയം മുനിസിപ്പാലിറ്റിയും കോട്ടയം താലൂക്കിൽ ഉൾപ്പെടുന്ന പനച്ചിക്കാട് , വിജയപുരം എന്നീ പഞ്ചായത്തുകളും ചേർന്ന മണ്ഡലമാണ് കോട്ടയം. ഇത്തവണ കോട്ടയത്തെ പോരാട്ടം ശക്തവും വാശിയേറിയതുമാകുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. കോട്ടയം നിയമസഭാ മണ്ഡലം എൽഡിഎഫിനോ യുഡിഎഫിനോ മാത്രം വിജയം നൽകിയ മണ്ഡലമൊന്നുമല്ല കോട്ടയം. ഇരുമുന്നണികൾക്കും ഇവിടെ വിജയം നേടാനായിട്ടുണ്ട്. എൽഡിഎഫിലെ പ്രമുഖ നേതാവായിരുന്ന അന്തരിച്ച ടി കെ രാമകൃഷ്ണനും ഇപ്പോഴത്തെ സീനിയർ നേതാവും മന്ത്രിയുമായ വി.എൻ വാസവനും […]
Read more

2026ൽ വടകരയിൽ കെ കെ രമയെ തോൽപ്പിക്കാൻ സിപിഎമ്മിന്റെ യുവ വനിതാ പോരാളി

വടകര നിയമസഭാ മണ്ഡലം കടത്തനാടൻ പോരാട്ട ഭൂമികയിലെ വീറും വാശിയും ഉള്ള ഒരു മണ്ഡലമാണ്. കൊലപാതക രാഷ്ട്രീയത്തിനെതിരെ ജനാധിപത്യത്തിന്റെ രാഷ്ട്രീയമുയര്‍ത്തിയ വടകരയില്‍ ആര്‍എംപിഐ സ്ഥാനാര്‍ഥി കെ കെ രമയ്ക്കായിരുന്നു 2021ൽ അട്ടിമറി വിജയം. എക്കാലവും ഇടതുപക്ഷത്തിന്റെ കുത്തക സീറ്റായിരുന്ന വടകരയിൽ ലോക് താന്ത്രിക് ജനതാദളിലെ മനയത്ത് ചന്ദ്രനെതിരെ 7014 വോട്ടിനായിരുന്നു ടി പി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തിന് ഒന്‍പതാണ്ടു തികയുന്ന വേളയിൽ അദ്ദേഹത്തിന്റെ ഭാര്യ രമയുടെ ആധികാരിക വിജയം. 2014 മേയ് നാലിനാണു 51 വെട്ടിനാല്‍ ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. […]
Read more

മൂന്നാമതും ‘ഉറപ്പാണ് എൽഡിഎഫ്’ ; സർവ്വേ ഫലം പുറത്തുവിട്ട് സീ വോട്ടർ

കേരളം പിടിക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് മുന്നണികളും പാർട്ടികളും തന്ത്രങ്ങൾ മനയുമ്പോൾ 2026ൽ സംസ്ഥാനം ആരു നയിക്കുമെന്നതിൽ സൂചനകൾ നൽകുകയാണ് സീ വോട്ടർ സർവേ. തെരഞ്ഞെടുപ്പിന് ഇനി ഒരു വർഷം മാത്രം ബാക്കി നിൽക്കുമ്പോഴാണ് ഇത്തരത്തിൽ ഒരു സർവ്വേ ഫലം പുറത്തേക്ക് വരുന്നത്. ഒരുപക്ഷേ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് പുറത്തേക്ക് വരുന്ന ആധികാരികമായ ആദ്യ സർവ്വേ ഫലവും ഇതുതന്നെയാകും. 81 സീറ്റുകൾ നേടി എൽഡിഎഫ് വീണ്ടും അധികാരത്തിൽ എത്തുമെന്നാണ് സർവ്വേ ഫലം പറയുന്നത്. നിലവിലെ നില മെച്ചപ്പെടുത്തുമെങ്കിലും […]
Read more

അന്‍വര്‍ കോണ്‍ഗ്രസുമായി സഹകരിക്കും: വി ഡി സതീശന്‍

തിരുവനന്തപുരം: പി.വി അന്‍വര്‍ കോണ്‍ഗ്രസുമായും യു.ഡി.എഫുമായും സഹകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് അന്‍വറുമായി കോണ്‍ഗ്രസ് നേതൃത്വം ഇന്ന് ചർച്ച നടത്തിയിരുന്നു. ഇതിന് ശേഷമായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ പ്രതികരണം. അന്‍വര്‍ കോണ്‍ഗ്രസുമായും യു.ഡി.എഫുമായും സഹകരിച്ചു നില്‍ക്കും. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് പി വി അൻവർ ചില നിര്‍ദ്ദേശങ്ങള്‍ പറഞ്ഞിട്ടുണ്ട്. ആ നിര്‍ദ്ദേശങ്ങള്‍ കോണ്‍ഗ്രസിലും യു.ഡി.എഫിലും ചര്‍ച്ച ചെയ്ത് തീരുമാനമെടുത്ത് അദ്ദേഹത്തെ അറിയിക്കുമെന്നും സതീശൻ പറഞ്ഞു.
Read more

എറണാകുളത്ത് കോൺഗ്രസിന് അടിതെറ്റും…?

പൊതുവേ എല്ലാ കാലത്തും യുഡിഎഫിന് ഒപ്പം നിൽക്കാറുള്ള ജില്ലയാണ് എറണാകുളം. പ്രധാനമായും കോൺഗ്രസ് രാഷ്ട്രീയത്തെ പിന്തുടരുന്ന വരും ഏറ്റെടുക്കുന്നവരും ആണ് എറണാകുളത്തെ ജനത. സംസ്ഥാനത്ത് ഇടതിന്റെ തുടർഭരണം ഉണ്ടായപ്പോഴും എറണാകുളം ജില്ല യുഡിഎഫിന് ആശ്വാസം നല്‍കിയ ജില്ലകളിലൊന്നാണ്. 14 സീറ്റുകളുള്ള എറണാകുളം ജില്ലയില്‍ മൊത്തം 9 സീറ്റുകള്‍ യുഡിഎഫ് സ്വന്തമാക്കിയപ്പോള്‍ കോണ്‍ഗ്രസ് നേടിയത് എട്ട് സീറ്റുകളാണ്. അഞ്ചു സീറ്റുകളിൽ മാത്രമാണ് ഇടത് സ്ഥാനാർത്ഥികൾക്ക് വിജയിക്കുവാൻ കഴിഞ്ഞത്. വരുന്ന തെരഞ്ഞെടുപ്പിൽ ജില്ലയിലെ 14 മണ്ഡലങ്ങളിലും വിജയം നേടുവാൻ കഴിയുമെന്ന് […]
Read more

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ തിരക്കിട്ട ചർച്ചകളുമായി മുന്നണികൾ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്ത ആഴ്ച ഉണ്ടാകുമെന്ന് സൂചന. തെരഞ്ഞെടുപ്പ് ഉടൻ ഉണ്ടാകുമെന്ന് അറിഞ്ഞതോടെ മുന്നണികളും പാർട്ടികളും തിരക്കിട്ട ചർച്ചകളിലേക്ക് കടന്നു. മണ്ഡലം രൂപീകരിച്ചതിന് ശേഷം സിപിഎം ചിഹ്നത്തിൽ എംഎൽഎ ഉണ്ടായിട്ടില്ലാത്ത മണ്ഡലമാണ് നിലമ്പൂർ. ആര്യാടൻ മുഹമ്മദ് മുതൽ പി വി അൻവർ വരെ ഇടതു പക്ഷത്ത് നിന്ന് ജയിച്ചെങ്കിലും മറ്റ് പാർട്ടികളുടെ ബാനറിലോ സ്വതന്ത്രരോ ആയിരുന്നു. കോൺഗ്രസ് ജില്ലാ അധ്യക്ഷൻ്റെ കസേരയിലിരുന്ന ടി കെ ഹംസയെ സ്വതന്ത്രനാക്കി അവതരിപ്പിച്ച് ജയിപ്പിച്ച സിപിഎം ഇത്തവണയും അത്തരം ചില […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.