Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

50 ദിവസത്തെ പ്രക്ഷോഭം; ബൊളീവിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ലാ പാസ്: ജീവിതച്ചെലവ് കുത്തനെ ഉയർന്നതിനെതിരെ ബൊളീവിയയിൽ കഴിഞ്ഞ 50 ദിവസമായി തുടരുന്ന വ്യാപക പ്രതിഷേധങ്ങൾക്കിടെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ശനിയാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രസിഡന്റ് റോഡ്രിഗോ പാസ് ഈ പ്രഖ്യാപനം നടത്തിയത്. തൊഴിലാളി യൂണിയനുകൾ, കർഷക സംഘടനകൾ, മുൻ പ്രസിഡന്റ് ഇവോ മൊറാലിസിന്റെ അനുയായികൾ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. 50 ദിവസത്തിലേറെയായി തുടരുന്ന റോഡ് ഉപരോധങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ഗതാഗതത്തെയും വിതരണ ശൃംഖലയെയും ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി ഭക്ഷ്യവസ്തുക്കൾ, […]
Read more

ഇസ്രയേലുമായി മികച്ച ബന്ധം; നെതന്യാഹുവിന് പിന്തുണയുമായി ട്രംപ്

വാഷിങ്ടൺ: ലെബനനിലെ ഇസ്രയേൽ സൈനിക നടപടികളെ ചൊല്ലിയുള്ള വിവാദങ്ങളും ഭിന്നതാ റിപ്പോർട്ടുകളും തുടരുന്നതിനിടെ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വാഷിങ്ടണിന് സമീപം ഖത്തർ സമ്മാനിച്ച പുതിയ എയർഫോഴ്‌സ് വൺ വിമാനം അവതരിപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് നെതന്യാഹുവിനെ “പോരാളിയായ പ്രധാനമന്ത്രി” എന്ന് വിശേഷിപ്പിച്ചത്. ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയും ഇസ്രയേലും മികച്ച രീതിയിൽ പ്രവർത്തിച്ചുവെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. ഇസ്രയേലുമായുള്ള ബന്ധം ശക്തമാണെന്നും നെതന്യാഹുവിന്റെ നേതൃത്വത്തിന് അർഹമായ അംഗീകാരം ലഭിക്കണമെന്നും അദ്ദേഹം […]
Read more

കൊട്ടിയൂർ തീർഥാടനത്തിനെത്തിയ കർണാടക സ്വദേശി കടലിൽ കാണാതായി

കണ്ണൂർ: കണ്ണൂർ പയ്യാമ്പലം ബീച്ചിൽ കുളിക്കാനിറങ്ങിയ കർണാടക സ്വദേശിയായ തീർഥാടകൻ തിരയിൽപ്പെട്ട് കാണാതായി. കൊട്ടിയൂർ തീർഥാടനത്തിനെത്തിയ സംഘത്തിലെ അംഗമായ ഇയാളെ കണ്ടെത്തുന്നതിനായി തീരസംരക്ഷണ സേനയുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്. തിരയിൽപ്പെട്ട മറ്റൊരാളെ ലൈഫ്ഗാർഡുകൾ രക്ഷപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് കർണാടകയിൽ നിന്നുള്ള നാലംഗ സംഘം പയ്യാമ്പലം ബീച്ചിലെത്തിയത്. കൊട്ടിയൂർ ക്ഷേത്രത്തിലേക്കുള്ള തീർഥാടനത്തിനായി എത്തിയ വിദ്യാർഥികൾ ഉൾപ്പെടെയുള്ള സംഘമാണ് കടലിൽ കുളിക്കാനിറങ്ങിയത്. ഇതിനിടെയാണ് സംഘത്തിലെ രണ്ടുപേർ ശക്തമായ തിരയിൽ അകപ്പെട്ടത്. ലൈഫ്ഗാർഡുകളുടെ സമയോചിത ഇടപെടലിലൂടെ ഒരാളെ രക്ഷപ്പെടുത്താനായെങ്കിലും മറ്റൊരാൾ […]
Read more

മോദിയെ വീണ്ടും പിന്തുണച്ച് ശശി തരൂർ; രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ട് ബിജെപി

ന്യൂഡൽഹി: സംഘർഷ മേഖലകളിലെ ഇന്ത്യൻ നാവികരുടെ സുരക്ഷ സംബന്ധിച്ച വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെ കോൺഗ്രസ് എംപി ശശി തരൂർ പിന്തുണച്ചതോടെ, കോൺഗ്രസിനെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും ലക്ഷ്യമിട്ട് ബിജെപി പുതിയ രാഷ്ട്രീയ ആക്രമണം ആരംഭിച്ചു. തരൂരിന്റെ പരാമർശങ്ങൾ കോൺഗ്രസിന്റെ വിമർശനങ്ങളെ ദുർബലപ്പെടുത്തുന്നതാണെന്നും അത് രാഹുൽ ഗാന്ധിക്കുള്ള തിരിച്ചടിയാണെന്നും ബിജെപി നേതാക്കൾ ആരോപിച്ചു. സംഘർഷ മേഖലകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികർക്ക് പ്രത്യേക പരിരക്ഷ ഉറപ്പാക്കണമെന്ന പ്രധാനമന്ത്രി മോദിയുടെ നിലപാടിനെയാണ് തരൂർ പിന്തുണച്ചത്. വാണിജ്യ […]
Read more

കടുത്തുരുത്തിയിൽ വൻ തീപിടിത്തം; കണ്ടെയിനറിലുണ്ടായിരുന്ന ബെൻസ് കത്തിനശിച്ചു

കോട്ടയം: കടുത്തുരുത്തിയിൽ സഞ്ചരിച്ചുകൊണ്ടിരുന്ന കണ്ടെയിനർ ലോറിക്ക് തീപിടിച്ച് വൻ നാശനഷ്ടം. ബൈപ്പാസ് റോഡിൽ ഇന്ന് രാവിലെ ഉണ്ടായ അപകടത്തിൽ ലോറിയുടെ പിൻഭാഗവും അതിനുള്ളിലുണ്ടായിരുന്ന ആഡംബര കാറും പൂർണമായും കത്തിനശിച്ചു. ഏകദേശം 1.38 കോടി രൂപ വിലമതിക്കുന്ന ബെൻസ് കാറാണ് തീയിൽ നശിച്ചത്. ഇന്ന് രാവിലെ 8.45ഓടെയായിരുന്നു സംഭവം. ഏറ്റുമാനൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കണ്ടെയിനർ ലോറിയിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വിവരം ലഭിച്ചതിനെ തുടർന്ന് കടുത്തുരുത്തി ഫയർഫോഴ്‌സിന്റെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട […]
Read more

പോക്സോ കേസ് പ്രതിക്ക് നീറ്റ് പരീക്ഷയ്ക്കായി താൽക്കാലിക ജാമ്യം

മുംബൈ: ബലാത്സംഗക്കേസിൽ പ്രതിയായ 18-കാരന് ജൂൺ 21-ന് നടക്കുന്ന നീറ്റ് പുനഃപരീക്ഷയിൽ പങ്കെടുക്കുന്നതിനായി മുംബൈയിലെ പ്രത്യേക പോക്സോ കോടതി നാല് ദിവസത്തെ താൽക്കാലിക ജാമ്യം അനുവദിച്ചു. നവി മുംബൈയിലെ തലോജ സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതിയെ 50,000 രൂപയുടെ ബോണ്ടിന്റെയും സമാന തുകയുടെ ജാമ്യവ്യവസ്ഥയുടെയും അടിസ്ഥാനത്തിൽ ജൂൺ 18 മുതൽ 21 വരെ മോചിപ്പിക്കാനാണ് പ്രത്യേക ജഡ്ജി എസ്.ആർ. ശർമ്മ ഉത്തരവിട്ടത്. പരീക്ഷയ്ക്ക് ശേഷം ജൂൺ 22-ന് ഉച്ചയ്ക്ക് 2 മണിക്കകം പ്രതി വീണ്ടും ജയിൽ അധികൃതർക്ക് […]
Read more

ലൈസൻസില്ലാത്ത അഭയകേന്ദ്രത്തിലെ പീഡനം ഗൗരവകരം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: തെന്മലയിലെ അഭയകേന്ദ്രത്തിൽ വയോധികർ പീഡനത്തിനിരയായ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന വൃദ്ധസദനത്തിൽ നടന്നതായി ആരോപിക്കപ്പെടുന്ന പീഡനം അതീവ ഗൗരവമുള്ള വിഷയമാണെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം സംഭവങ്ങളിൽ സർക്കാർ സംവിധാനങ്ങൾ നിസ്സംഗത പുലർത്തുകയാണെന്ന വിമർശനവും ഹൈക്കോടതി ഉന്നയിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് തെന്മലയിലെ സംഭവത്തിലും പത്തനംതിട്ടയിലെ വൃദ്ധസദനത്തിൽ 17-കാരന് മർദനമേറ്റ സംഭവത്തിലും സർക്കാരിനോട് വിശദമായ റിപ്പോർട്ട് തേടിയത്. കേസ് ഈ മാസം 23-ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ 11-നാണ് തെന്മല […]
Read more

മൂന്നാറിൽ വിദ്യാർഥിനികളെ റിസോർട്ടിലെത്തിച്ച് പീഡനം; തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ

ഇടുക്കി: മൂന്നാറിൽ സ്കൂൾ വിദ്യാർഥിനികളെ ലോഡ്ജിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ തമിഴ്നാട് സ്വദേശികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ദിണ്ടിഗൽ സ്വദേശിയായ സന്തോഷും ഇയാളോടൊപ്പമുണ്ടായിരുന്ന 17-കാരനുമാണ് പിടിയിലായത്. സോഷ്യൽ മീഡിയയിലൂടെ വിദ്യാർഥിനിയുമായി സൗഹൃദം സ്ഥാപിച്ച പ്രതികൾ തന്ത്രപൂർവം കുട്ടികളെ മൂന്നാറിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. സോഷ്യൽ മീഡിയ വഴിയാണ് പ്രതികൾ വിദ്യാർഥിനിയുമായി പരിചയപ്പെട്ടത്. ജൂൺ 15-ന് മൂന്നാറിൽ നേരിൽ കാണാമെന്ന് ഇവർ തമ്മിൽ ധാരണയായതായി പോലീസ് അറിയിച്ചു. തനിക്കൊപ്പം ഒരു സുഹൃത്തും ഉണ്ടാകുമെന്ന് പറഞ്ഞ പ്രതി, […]
Read more

ബസ് ഓടിക്കുന്നതിനിടെ റീൽസ് കണ്ട KSRTC ഡ്രൈവർക്കെതിരെ നടപടി

കൊല്ലം: കെഎസ്ആർടിസി ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ റീൽസ് കണ്ട ഡ്രൈവർക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി ആരംഭിച്ചു. കൊട്ടാരക്കര–കൊല്ലം റൂട്ടിൽ സർവീസ് നടത്തിയ കെഎസ്ആർടിസി ഡ്രൈവർ അഭിജിത്തിനെയാണ് എൻഫോഴ്സ്മെന്റ് വിഭാഗം ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് കൊട്ടാരക്കര എൻഫോഴ്സ്മെന്റ് ഓഫീസിൽ നേരിട്ട് ഹാജരാകാൻ എൻഫോഴ്സ്മെന്റ് ആർടിഒ എ.കെ. ദിലു നിർദേശം നൽകി. ഈ മാസം 18-ന് രാവിലെ ആറുമണിയോടെയായിരുന്നു സംഭവം നടന്നത്. ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ മൊബൈൽ ഫോണിൽ റീൽസ് കാണുന്ന ദൃശ്യങ്ങൾ […]
Read more

കൊയിലാണ്ടിയിൽ മധ്യവയസ്കയെ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി

കോഴിക്കോട്: കൊയിലാണ്ടിയിൽ മധ്യവയസ്കയെ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പൊയിൽക്കാവ് സ്വദേശിനി സുധ (56) യാണ് മരിച്ചത്. പൊയിൽക്കാവ് ബീച്ചിന് സമീപത്തെ നാലുസെന്റ് കോളനിയിലുള്ള വീടിനോട് ചേർന്ന ഷെഡ്ഡിലാണ് രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്കിടെ മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു വാക്കത്തിയും പോലീസ് കണ്ടെടുത്തു. സംഭവത്തിൽ ഭർത്താവ് കൃഷ്ണൻകുട്ടിക്കെതിരെ സംശയമുണ്ടെന്ന് പോലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ ഇയാളെ കാണാതായതോടെ അന്വേഷണം ആ ദിശയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ദമ്പതികൾക്കിടയിൽ സ്ഥിരമായി കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവസ്ഥലത്ത് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix