Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

പോലീസ് സ്‌റ്റേഷന് മുന്നിലെ പ്രതിഷേധം; തൃണമൂൽ നേതാവ് ജഹാംഗീർ ഖാന്റെ ഭാര്യ സരിന ബിബി അറസ്റ്റിൽ

കൊൽക്കത്ത: പോലീസ് സ്‌റ്റേഷന് മുന്നിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാവ് ജഹാംഗീർ ഖാന്റെ ഭാര്യ സരിന ബിബിയെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെയാണ് സരിന ബിബിയെ കസ്റ്റഡിയിലെടുത്തത്. ഫാൽത്ത പോലീസ് സ്‌റ്റേഷന് മുന്നിൽ നടന്ന സംഘർഷപരമായ പ്രതിഷേധത്തിന് പിന്നാലെ രണ്ട് ദിവസത്തിന് ശേഷമാണ് അറസ്റ്റ്. ജഹാംഗീർ ഖാനെ അറസ്റ്റ് ചെയ്ത് അടിവസ്ത്രം മാത്രം ധരിപ്പിച്ച് തെരുവിലൂടെ കൊണ്ടുപോയെന്ന ആരോപണത്തെ തുടർന്നായിരുന്നു പ്രതിഷേധം. അദ്ദേഹത്തെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സരിന ബിബിയും അനുയായികളും പോലീസ് സ്‌റ്റേഷന് മുന്നിൽ […]
Read more

എബോള ഭീഷണി; സുഡാനിൽ നിന്നെത്തിയ 52 കാരിയുടെ പരിശോധനാഫലം നെഗറ്റീവ്

കോട്ടയം: സൗത്ത് സുഡാനിൽ നിന്ന് കേരളത്തിലെത്തിയ സ്ത്രീയിൽ എബോള സംശയിച്ച് നടത്തിയ പരിശോധനാഫലം നെഗറ്റീവായി. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 52 വയസ്സുകാരിയുടെ സാംപിള്‍ പുണെയിലെ ലാബിൽ പരിശോധിച്ചതിലാണ് രോഗബാധ ഇല്ലെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് ഇവരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഉഗാണ്ട വഴി സൗത്ത് സുഡാനിൽ നിന്ന് എത്തിയ ഇവർ യാത്രയ്ക്കുശേഷം കടുത്ത ഛർദിയും രക്തത്തിലെ ഷുഗർ ഉയർന്ന നിലയിലുമായിരുന്നു. ഇതോടെ ആദ്യം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം, എബോള സംശയത്തെ തുടർന്ന് കോട്ടയം […]
Read more

17 കാരിയെ പീഡിപ്പിക്കാൻ ശ്രമം; CPIM പ്രവർത്തകൻ ഹരീഷ് നെല്ലൂർ പിടിയിൽ

കണ്ണൂർ: പെരിങ്ങോമിൽ പോക്സോ കേസിൽ സിപിഎം പ്രവർത്തകൻ അറസ്റ്റിലായി. സിപിഎം പ്രവർത്തകനായ ഹരീഷ് നെല്ലൂർ ആണ് പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു. 17 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തത്. തുടർന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
Read more

വള്ളുവമ്പ്രത്ത് ടെസ്റ്റ് ഡ്രൈവ് കാറുമായി കടന്നുകളഞ്ഞ കേസ്; രണ്ട് പ്രതികൾ പിടിയിൽ

മലപ്പുറം: വള്ളുവമ്പ്രത്തെ യൂസ്ഡ് കാർ ഷോറൂമിൽ നിന്ന് ടെസ്റ്റ് ഡ്രൈവിനായി കൊണ്ടുപോയ കാറുമായി കടന്നുകളഞ്ഞ കേസിൽ പ്രതികൾ മഞ്ചേരി പോലീസിന്റെ പിടിയിലായി. രണ്ടാം പ്രതി തിരൂരങ്ങാടി ചുള്ളിപ്പാറ ഭഗവതിക്കാവുങ്ങൽ മൊയ്തീൻ (36), മൂന്നാം പ്രതി കണ്ണമംഗലം പടപ്പറമ്പ് പിലാക്കടവത്ത് സൽമാനുൽ ഫാരിസ് (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഏകദേശം 1 മണിയോടെയായിരുന്നു സംഭവം. യൂസ്ഡ് കാർ വാങ്ങാനെന്ന പേരിൽ വള്ളുവമ്പ്രത്തെ ഷോറൂമിലെത്തിയ പ്രതികൾ 18 ലക്ഷം രൂപ വിലമതിക്കുന്ന ഇന്നോവ ക്രിസ്റ്റയാണ് തിരഞ്ഞെടുത്തത്. […]
Read more

കാട്ടാക്കടയിൽ ബാങ്ക് മാനേജറെ തട്ടിക്കൊണ്ടുപോയ കേസ്; രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം: കാട്ടാക്കടയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജറെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. ബാങ്കിന്റെ മറ്റൊരു ബ്രാഞ്ചിലെ ജീവനക്കാരിയുമായി മാനേജർ ഗിരീഷിന് ഉണ്ടായിരുന്ന ബന്ധവുമായി ബന്ധപ്പെട്ട വ്യക്തിപരമായ പ്രതികാരമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. യുവതിയുടെ ഭർത്താവും സഹോദരനുമാണ് അറസ്റ്റിലായത്. വ്യാഴാഴ്ച വൈകുന്നേരം ജോലി സമയം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനായി ഓഫീസിൽ നിന്ന് പുറത്തിറങ്ങിയ സമയത്താണ് ഗിരീഷിനെ ആയുധധാരികളായ സംഘം തട്ടിക്കൊണ്ടുപോയത്. സംഭവം കണ്ട സഹപ്രവർത്തകൻ ഉടൻ തന്നെ പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് കാട്ടാക്കട […]
Read more

കുവൈത്തിൽ വ്യാജ സിവിൽ ഐഡി തട്ടിപ്പ്; രണ്ട് പേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: പ്രവാസികളുടെ താമസസ്ഥല വിവരങ്ങളിൽ കൃത്രിമം കാണിച്ച് വ്യാജ വിലാസങ്ങൾ സൃഷ്ടിച്ച് നിയമവിരുദ്ധമായി സിവിൽ ഐഡികൾ അനുവദിച്ച സംഭവത്തിൽ കുവൈത്തിൽ രണ്ട് പേർ അറസ്റ്റിലായി. കുവൈത്ത് ക്രിമിനൽ സെക്യൂരിറ്റി വിഭാഗമാണ് പ്രതികളെ പിടികൂടിയത്. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ രേഖകളിൽ പ്രവാസികളുടെ യഥാർത്ഥ താമസ വിലാസങ്ങൾക്ക് പകരം പണം വാങ്ങി വ്യാജ വിലാസങ്ങൾ ചേർത്താണ് തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 1973-ൽ ജനിച്ച […]
Read more

UKയിൽ നിന്ന് കുവൈത്തിലേക്ക് ലഹരിമരുന്ന് കടത്തൽ ശ്രമം; പരാജയപ്പെടുത്തി കസ്റ്റംസ്

കുവൈത്ത് സിറ്റി: യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്ന് കുവൈത്തിലേക്ക് ലഹരിമരുന്ന് കടത്താനുള്ള ശ്രമം എയർ കാർഗോ കസ്റ്റംസ് വിഭാഗം പരാജയപ്പെടുത്തി. ഹെയർ ഓയിൽ, ഷാംപൂ, സ്പെയർ പാർട്സ് എന്നിവയെന്ന വ്യാജ വാണിജ്യ വിവരണങ്ങളോടെ എത്തിയ മൂന്ന് ഷിപ്പ്മെന്റുകളിലൂടെയാണ് മയക്കുമരുന്ന് കടത്താൻ ശ്രമം നടന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ സൂക്ഷ്മ പരിശോധനയിൽ ഏകദേശം 5 കിലോഗ്രാം കെമിക്കൽ ലഹരിമരുന്ന് അടങ്ങിയ ദ്രാവകം കണ്ടെത്തി. അതീവ രഹസ്യമായി ഒളിപ്പിച്ചിരുന്ന ഈ വസ്തു, പരിശോധനാ ഏജൻസികളെ വഞ്ചിച്ച് രാജ്യത്തേക്ക് കടത്താനായിരുന്നു ശ്രമമെന്ന് അധികൃതർ […]
Read more

കണ്ണൂരിൽ പള്ളി കല്ലറയിൽ ദുരൂഹത; പായയിൽ പൊതിഞ്ഞ വസ്തുക്കൾ കണ്ടെത്തി

കണ്ണൂര്‍: കണ്ണൂർ വാണിയപ്പാറയിലെ ഇൻഫാന്റ് ജീസസ് ദേവാലയത്തിലെ കല്ലറയിൽ ദുരൂഹതയുണ്ടായതായി റിപ്പോർട്ട്. കല്ലറ തുറന്ന് പരിശോധിച്ചപ്പോൾ പായയിൽ പൊതിഞ്ഞ വസ്തുക്കൾ കണ്ടെത്തിയതോടെ ഉള്ളിൽ മൃതദേഹമുണ്ടായിരിക്കാമെന്ന സംശയം ഉയർന്നു. സംഭവത്തെ തുടർന്ന് കരിക്കോട്ടക്കരി പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവം പ്രദേശവാസികളിൽ ആശങ്കയും ദുരൂഹതയും സൃഷ്ടിച്ചതായി നാട്ടുകാർ പറയുന്നു. ക്രിസ്ത്യൻ ആചാരപ്രകാരം ഇത്തരത്തിൽ മൃതദേഹം അടക്കം ചെയ്യാറില്ലെന്നും, വിഷയത്തെക്കുറിച്ച് മുമ്പ് അറിഞ്ഞവരും പുറത്തുപറയാതിരുന്നതായും പ്രദേശവാസിയായ ജിൽസ് ഉണ്ണിമാക്കൽ ആരോപിച്ചു. അതേസമയം, കല്ലറയിലെ വിവരം പള്ളി തന്നെയാണ് പൊലീസിനെ അറിയിച്ചതെന്ന് വികാരി […]
Read more

തെരഞ്ഞെടുപ്പ് തോൽവി കനത്തത്; CPI പാഠം പഠിക്കുമെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് പ്രതികരിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. പാർട്ടി യോഗങ്ങളെക്കുറിച്ച് മാധ്യമങ്ങൾ അനാവശ്യ ഊഹാപോഹങ്ങൾ സൃഷ്ടിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. യോഗങ്ങൾ നേതാക്കൾക്ക് ജയ് വിളിക്കാനല്ല, മറിച്ച് വിമർശനങ്ങളും അഭിപ്രായങ്ങളും സ്വതന്ത്രമായി ഉന്നയിക്കാനുമുള്ള വേദിയാണെന്നും അദ്ദേഹം വ്യക്തമാക്കി. തോൽവി ഗൗരവമുള്ളതാണെന്നും വലതുപക്ഷം കാണുന്നതുപോലെ ഇടതുപക്ഷം അതിനെ കാണരുതെന്നും ബിനോയ് വിശ്വം പറഞ്ഞു. “വീണത് വിദ്യയാക്കരുത്” എന്ന നിലപാടാണ് പാർട്ടിക്കെന്നും, ജനങ്ങൾ ഇടതുപക്ഷത്തിൽ നിന്ന് വികസനവും ക്ഷേമ പ്രവർത്തനങ്ങളും മാത്രമല്ല, അതിനപ്പുറം ചില പ്രതീക്ഷകളും […]
Read more

രാമക്ഷേത്ര ഫണ്ട് ക്രമക്കേട് ആരോപണം; ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണം ആരംഭിച്ചു

ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായി ലഭിച്ച സംഭാവനകളിൽ ക്രമക്കേട് നടന്നെന്ന ആരോപണങ്ങളെ തുടർന്ന് ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിയോഗിച്ചു. ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ അഭ്യർഥന പ്രകാരമാണ് അന്വേഷണം പ്രഖ്യാപിച്ചതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. രാമഭക്തരുടെ വിശ്വാസം സംരക്ഷിക്കാനും ഉയർന്നുവന്ന ആരോപണങ്ങളിലെ വസ്തുതകൾ കണ്ടെത്താനുമാണ് എസ്.ഐ.ടി രൂപീകരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ പ്രതിപക്ഷ പാർട്ടികൾ ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നതെന്നും യോഗി ആരോപിച്ചു. രാമക്ഷേത്ര നിർമ്മാണത്തെ നേരത്തെ എതിർത്തവരാണ് ഇപ്പോൾ രാമഭക്തരുടെ പേരിൽ രാഷ്ട്രീയം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix