Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

കേരളം സാമ്പത്തിക പ്രതിസന്ധിയിലല്ല; ബജറ്റിനെതിരെ പ്രതിപക്ഷ നേതാവിന്റെ വിമർശനം

തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണെന്ന സന്ദേശം ബജറ്റിന്റെ ആമുഖത്തിലൂടെ നൽകാനാണ് സർക്കാർ ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ ബജറ്റിലെ വകയിരുത്തലുകൾ പരിശോധിച്ചാൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അത്ര മോശമല്ലെന്ന് വ്യക്തമാകുന്നതായും അദ്ദേഹം പറഞ്ഞു. ബജറ്റിൽ ഏകദേശം 2,000 കോടി രൂപയുടെ അധിക വകയിരുത്തൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും, കേരളം സാമ്പത്തികമായി തകർച്ചയുടെ വക്കിലാണെന്ന പ്രചാരണം രാഷ്ട്രീയ ആക്ഷേപം മാത്രമാണെന്നും പിണറായി വിജയൻ അഭിപ്രായപ്പെട്ടു. ഭാവി കേരളത്തിന്റെ വികസന ദിശ […]
Read more

സ്കൈഡൈവിംഗ് വിമാനം തകർന്നു; ഇന്ത്യക്കാരൻ ഉൾപ്പെടെ 12 പേർക്ക് ദാരുണാന്ത്യം

വാഷിംഗ്ടൺ: അമേരിക്കയിലെ മിസ്സോറി സംസ്ഥാനത്ത് സ്കൈഡൈവിംഗിനായി ഉപയോഗിച്ചിരുന്ന ചെറിയ വിമാനം തകർന്നുവീണ് 12 പേർ മരിച്ച ദുരന്തത്തിൽ ഒരു ഇന്ത്യൻ യുവാവും ഉൾപ്പെട്ടു. ആന്ധ്രാപ്രദേശ് സ്വദേശിയായ 24-കാരൻ സായ് കാർത്തിക് വർമ ദാത്‌ലയാണ് മരിച്ചത്. കാൻസസ് സിറ്റിയിൽ നിന്ന് ഏകദേശം 80 മൈൽ തെക്കായി സ്ഥിതിചെയ്യുന്ന ബേറ്റ്സ് കൗണ്ടിയിലെ ബട്‌ലർ മെമ്മോറിയൽ എയർപോർട്ടിൽ ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. രാവിലെ 11.35ഓടെ സ്കൈഡൈവിംഗ് സംഘവുമായി പറന്നുയർന്ന വിമാനം ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ തകർന്നുവീഴുകയായിരുന്നു. ലിങ്ക്ഡ്ഇൻ പ്രൊഫൈൽ വിവരങ്ങൾ […]
Read more

സംസ്ഥാനത്ത് പുതിയ ജില്ലകളും താലൂക്കുകളും; പഠനത്തിന് പ്രത്യേക കമ്മിഷൻ

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നതിന്റെ സാധ്യതകൾ പഠിക്കാൻ പ്രത്യേക കമ്മിഷനെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. മലപ്പുറം വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളും മൂവാറ്റുപുഴ, നെയ്യാറ്റിൻകര തുടങ്ങിയ പ്രദേശങ്ങളെ കേന്ദ്രമാക്കി പുതിയ ജില്ലകൾ വേണമെന്ന ആവശ്യം വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം. സംസ്ഥാനത്തെ ഭൂമിയുടെ ന്യായവില സമഗ്രമായി പുനഃപരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ചില പ്രദേശങ്ങളിൽ ന്യായവില വിപണി വിലയേക്കാൾ കൂടുതലോ കുറവോ ആണെന്ന പരാതികൾ ഉയർന്ന […]
Read more

കോടതി വിധിയുമായി ചുമതലയേൽക്കാൻ എത്തിയ ഡോ. റീന; കസേര ഒഴിയാതെ ഡോ. മീനാക്ഷി

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് ആസ്ഥാനത്ത് കസേരയെ ചൊല്ലി മുതിർന്ന ഉദ്യോഗസ്ഥർ തമ്മിൽ രൂക്ഷ തർക്കം. കോടതി ഉത്തരവുമായി ചുമതലയേൽക്കാൻ എത്തിയ മുൻ ആരോഗ്യ സേവന ഡയറക്ടർ (ഡിഎച്ച്എസ്) ഡോ. റീനയ്ക്കും നിലവിലെ ഡയറക്ടർ ഡോ. മീനാക്ഷിക്കും ഇടയിലാണ് തർക്കമുണ്ടായത്. സ്ഥിതി വഷളായതോടെ പോലീസ് ഇടപെടേണ്ടിവന്നു. ഡിഎച്ച്എസ് സ്ഥാനത്ത് നിന്ന് നേരത്തെ മാറ്റപ്പെട്ടിരുന്ന ഡോ. റീന, തനിക്ക് അനുകൂലമായ കോടതി വിധിയുമായി തിരുവനന്തപുരത്തെ ജനറൽ ആശുപത്രി വളപ്പിലെ ഡയറക്ടറേറ്റ് ഓഫീസിലെത്തി. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഔദ്യോഗികമായി […]
Read more

ഹെയ്തിക്കെതിരായ നിർണായക പോരാട്ടത്തിന് നെയ്മർ ഇല്ല

ഫിലാഡൽഫിയ: ഗ്രൂപ്പ് സിയിൽ തങ്ങളുടെ രണ്ടാം മത്സരത്തിനായി ബ്രസീൽ നാളെ ഇറങ്ങുന്നു. ഹെയ്തിയാണ് എതിരാളികൾ. രാവിലെ 6:30നാണ് മത്സരം. ആദ്യ മത്സരത്തിൽ മൊറോക്കോയോട് സമനില വഴങ്ങിയ ബ്രസീലിന് ഈ മത്സരം നിർണായകമാണ്. നോക്കൗട്ട് യോഗ്യത ഉറപ്പാക്കണമെങ്കിൽ ജയം അനിവാര്യമായ സാഹചര്യമാണിത്. അതേസമയം, ആദ്യ മത്സരത്തിൽ സ്കോട്ട്ലൻഡിനോട് തോൽവി ഏറ്റുവാങ്ങിയ ഹെയ്തിക്കും മത്സരം അതീവ പ്രധാനമാണ്. കോംഗോയും കേപ് വെർഡെയും പുറത്തെടുത്ത പ്രതിരോധ മികവ് പോലെ ഹെയ്തിയും ബ്രസീലിനെതിരെ ശക്തമായ പ്രതിരോധം പരീക്ഷിക്കുമോ എന്നാണ് ആരാധകരും ഫുട്ബോൾ നിരീക്ഷകരും […]
Read more

പ്രിയദർശിനി പദ്ധതി; KSRTC യിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയ്ക്ക് 600 കോടി

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്കായി സംസ്ഥാന ബജറ്റിൽ 600 കോടി രൂപ വകയിരുത്തി. നിയമസഭയിൽ വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം പുരോഗമിക്കുകയാണ്. ബജറ്റ് പ്രസംഗത്തിന്റെ തുടക്കത്തിൽ തന്നെ മുഖ്യമന്ത്രി വി ഡി സതീശൻ ഈ പദ്ധതിയെ പരാമർശിച്ചിരുന്നു. കൂടാതെ ആശാ പ്രവർത്തകരുടെ ഓണറേറിയത്തിനായി 78 കോടി രൂപയും അനുവദിച്ചു. വാർഷിക പദ്ധതി അടങ്കൽ ഇത്തവണ കുറച്ചിട്ടുണ്ട്. 30,370 കോടി രൂപയായാണ് വാർഷിക പദ്ധതി അടങ്കൽ നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ […]
Read more

“ഐ,നോബഡി” ചിത്രത്തിന്റെ ട്രെയിലർ പുറത്ത്

പൃഥ്വിരാജ്,പാർവ്വതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിസാം ബഷീർ സംവിധാനം ചെയ്യുന്ന “ഐ,നോബഡി ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.പൃഥ്വിരാജ് പ്രൊഡക്ഷൻസ്, ഇ ഫോർ എക്സ്പെരിമെന്റ്സ് എന്നീ ബാനറിൽ സുപ്രിയ മേനോൻ, മുകേഷ് ആർ മേത്ത,സി. വി. സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ദിനേശ് പുരുഷോത്തമൻ നിർവഹിക്കുന്നു. ജൂലൈ ഒമ്പതിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ ഹക്കീം ഷാജഹാൻ, അശോകൻ,വിജയരാഘവൻ, മധുപാൽ,ശങ്കർ രാമകൃഷ്ണൻ, നിഷാന്ത് സാഗർ,നന്ദു, ഇർഷാദ് അലി, മനോജ് കെ യു,സുധി […]
Read more

ആക്സിസ് മ്യൂച്വല്‍ ഫണ്ട് ‘റൊസാന എസ്ഐപി’ അവതരിപ്പിച്ചു; പ്രതിദിനം വെറും 10 രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാം

കൊച്ചി: രാജ്യത്തെ പ്രമുഖ അസറ്റ് മാനേജ്മെന്‍റ് കമ്പനികളിലൊന്നായ ആക്സിസ് മ്യൂച്വല്‍ ഫണ്ട് സാധാരണക്കാര്‍ക്ക് മ്യൂച്വല്‍ ഫണ്ട് നിക്ഷേപം കൂടുതല്‍ എളുപ്പമാക്കുന്നതിനായി ‘റൊസാന എസ്ഐപി’ എന്ന പുതിയ ഡിജിറ്റല്‍ നിക്ഷേപ പദ്ധതി അവതരിപ്പിച്ചു. ഈ മേഖലയിലെ തന്നെ ആദ്യത്തെ ബണ്ടില്‍ഡ് ഡെയ്ലി എസ്ഐപി ആണിത്. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് പ്രതിദിനം ഒരു സ്കീമില്‍ വെറും 10 രൂപ നിരക്കില്‍ വിവിധ ആക്സിസ് മ്യൂച്വല്‍ ഫണ്ട് സ്കീമുകളില്‍ നിക്ഷേപം ആരംഭിക്കാന്‍ സാധിക്കും. റൊസാന എസ്ഐപി വഴി നിക്ഷേപകര്‍ക്ക് ഒരേസമയം 10 സ്കീമുകള്‍ […]
Read more

ഹൈസന്‍സിന്റെ പുതിയ ഇ8എസ് 144ഹെര്‍ട്സ് യുഎല്‍ഇഡി മിനി-എല്‍ഇഡി ടിവികള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

കൊച്ചി: ഹൈസന്‍സിന്റെ ഏറ്റവും പുതിയ ഇ8എസ് 144ഹൈര്‍ട്സ് യുഎല്‍ഇഡി മിനി-എല്‍ഇഡി ടിവികള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. മുന്‍പ് ഓഫ്‌ലൈന്‍ വിപണിയില്‍ വന്‍ വിജയം കൈവരിച്ച യു7എസ്ഇ പരമ്പരയ്ക്ക് പിന്നാലെയാണ് ഓണ്‍ലൈന്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പുതിയ ഇ8എസ് സീരീസ് കമ്പനി വിപണിയിലെത്തിച്ചത്. കട്ടിംഗ് എഡ്ജ് ഡിസ്‌പ്ലേ, എ.ഐ. പ്രോസസിംഗ്, മികച്ച ശബ്ദം, പുതു തലമുറ ഗെയിമിംഗ് എന്നിവ ഇതിന്റെ സവിശേഷതകളാണ്. ഹൈസന്‍സിന്റെ അത്യാധുനിക യുഎല്‍ഇഡി മിനി-എല്‍ഇഡി സാങ്കേതിക വിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഫുള്‍ അറേ ലോക്കല്‍ ഡിമ്മിംഗ് സാങ്കേതികവിദ്യയും ഇതിലുണ്ട്. […]
Read more

ഭാര്യയെ മർദ്ദിച്ച കേസ്; ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാർ രാജിവെച്ചു

തൃശൂർ: ഭാര്യയെ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ പോലീസ് കേസെടുത്തതിന് പിന്നാലെ ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാർ രാജിവെച്ചു. പിന്നാലെ പരാതിക്കാരിയായ ഭാര്യയെ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ രണ്ടാമത്തെ കേസും രജിസ്റ്റർ ചെയ്തതോടെയാണ് രാജി കൂടുതൽ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചത്. രാജിക്കത്ത് അദ്ദേഹം ബിജെപി സംസ്ഥാന അധ്യക്ഷന് സമർപ്പിച്ചു. ‘തന്റെ ചോരയ്ക്കായി പലരും ഈ ഒരു വർഷക്കാലമായി ദാഹിക്കുന്നു’ എന്നാരോപിച്ചുകൊണ്ടാണ് ശ്രീകുമാർ രാജിക്കത്ത് നൽകിയത്. സ്വന്തം വീട്ടിൽ പോയി മടങ്ങിയെത്താൻ വൈകിയെന്ന കാരണത്താൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix