Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

കൊപ്പത്ത് ലോറി തടഞ്ഞ് കവർച്ച; മലപ്പുറം സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ

പാലക്കാട്: കൊപ്പത്ത് ലോറി തടഞ്ഞുനിർത്തി രണ്ട് ലക്ഷം രൂപയും മൊബൈൽ ഫോണും കവർന്ന കേസിൽ മലപ്പുറം സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ. മലപ്പുറം കൽപകഞ്ചേരി സ്വദേശികളായ ഷാഹുൽ ഹമീദും അബ്ദുൽ റഹീമുമാണ് കൊപ്പം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. വളാഞ്ചേരിയിലേക്ക് സിമന്റുമായി പോകുകയായിരുന്ന ലോറിയെ കാർ ഉപയോഗിച്ച് തടഞ്ഞുനിർത്തിയ പ്രതികൾ ഡ്രൈവറുടെ പക്കലുണ്ടായിരുന്ന രണ്ട് ലക്ഷം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്തുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ മലപ്പുറത്ത് നിന്ന് പ്രതികളെ […]
Read more

കൈയിലെ മുഴയിൽ നിന്ന് 10 സെന്റീമീറ്റർ നീളമുള്ള രണ്ട് ജീവനുള്ള വിരകൾ

ചൈനയിൽ യുവതിയുടെ കൈയിലെ മുഴയിൽ നിന്ന് 10 സെന്റീമീറ്റർ നീളമുള്ള രണ്ട് ജീവനുള്ള വിരകളെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ഒരു വർഷത്തിലേറെയായി കൈയിൽ വേദനയും വീക്കവും അനുഭവപ്പെട്ടിരുന്ന വാങ് എന്ന യുവതിക്കാണ് അപൂർവ ചികിത്സയിലൂടെ ആശ്വാസമായത്. ദക്ഷിണ ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിലെ ഷെൻഷെൻ പീപ്പിൾസ് ഹോസ്പിറ്റലിലാണ് ശസ്ത്രക്രിയ നടന്നത്. യുവതിയുടെ ശരീരത്തിൽ കണ്ടെത്തിയ വിരകൾ ‘സ്പാർഗാനം’ (Sparganum) വിഭാഗത്തിൽപ്പെട്ടവയാണെന്ന് ഡോക്ടർമാർ അറിയിച്ചു. വീട്ടിൽ പതിവായി തവള ഇറച്ചി പാചകം ചെയ്തിരുന്ന യുവതി, തവളയെ മുറിക്കാൻ ഉപയോഗിച്ച അതേ […]
Read more

നിതിൻ രാജിൻ്റെ മരണം; ഡോ. എം കെ റാമിന് മുൻ‌കൂർ ജാമ്യമില്ല

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യാ കേസിൽ ഒന്നാം പ്രതിയായ അധ്യാപകൻ ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യം നിഷേധിച്ച് ഹൈക്കോടതി. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു. ഇതിന് മുമ്പ് തലശ്ശേരി അഡിഷണൽ സെഷൻസ് കോടതിയും റാമിന്റെ ജാമ്യാപേക്ഷ നിരസിച്ചിരുന്നു. ഏപ്രിൽ 10-നാണ് നിതിൻ രാജ് കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയതായി കുടുംബത്തിന് വിവരം ലഭിച്ചത്. വകുപ്പ് മേധാവിയായ ഡോ. എം.കെ. റാം മാനസികമായി പീഡിപ്പിക്കുന്നതായി നിതിൻ നേരത്തെ തന്നെ […]
Read more

സതീശൻ ബജറ്റ് ‘വെടിക്കെട്ടിലെ ആകാശവിസ്മയം’; ധനസമാഹരണത്തിന് വ്യക്തതയില്ലെന്ന് എം.ടി. രമേശ്

തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റിനെ വിമർശിച്ച് ബിജെപി നേതാവ് എം.ടി. രമേശ്. വർത്തമാന സാമ്പത്തിക സാഹചര്യങ്ങളുമായി യോജിക്കാത്ത ബജറ്റാണിതെന്നും നിരവധി പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവ നടപ്പാക്കാൻ ആവശ്യമായ ധനസമാഹരണ മാർഗങ്ങളെക്കുറിച്ച് യാതൊരു വ്യക്തതയും നൽകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. വരുമാനം വർധിപ്പിക്കുന്നതിനുള്ള നിർദേശങ്ങളൊന്നും ബജറ്റിലില്ലെന്നും, മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിന്റെ ആവർത്തനമാണ് ഇതെന്നും എം.ടി. രമേശ് പറഞ്ഞു. വാഗ്ദാനങ്ങൾ വാരിവിതറുന്നതിലുപരി യാഥാർഥ്യബോധമുള്ള സാമ്പത്തിക സമീപനം ബജറ്റിൽ കാണുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. പ്രസംഗ […]
Read more

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികൾക്ക് ബജറ്റിൽ പുതുജീവൻ

തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികൾക്ക് പുതുജീവൻ പകർന്ന് വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ്. സംസ്ഥാനം ഏറെക്കാലമായി കാത്തിരിക്കുന്ന ഇരു പദ്ധതികളുടെയും പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി 20 കോടി രൂപ വകയിരുത്തിയതായി മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതേസമയം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിക്കായുള്ള സാധ്യതാ പഠന നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ നഗര […]
Read more

ചെളിക്കുളമായ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട്; വിതുരയിൽ ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം

തിരുവനന്തപുരം: വിതുര കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപമുള്ള ഡ്രൈവിങ് ടെസ്റ്റിങ് ഗ്രൗണ്ടിന്റെ ദയനീയാവസ്ഥയെ ചൊല്ലി വ്യാപക പ്രതിഷേധം. കനത്ത മഴയെ തുടർന്ന് ഗ്രൗണ്ട് മുഴുവൻ ചെളിയും വെള്ളക്കെട്ടുമായി മാറിയിട്ടും അറ്റകുറ്റപ്പണികൾ നടത്താതെ ഡ്രൈവിങ് ടെസ്റ്റുകൾ തുടരുകയാണെന്നാണ് ഉദ്യോഗാർത്ഥികളുടെ പരാതി. ഉന്നത നിലവാരത്തിലുള്ള ഡ്രൈവിങ് പരിശീലനത്തിനും ടെസ്റ്റിങ്ങിനുമായി ഒരുക്കിയ ഗ്രൗണ്ടാണ് ഇപ്പോൾ അധികൃതരുടെ അവഗണന മൂലം ഉപയോഗയോഗ്യത നഷ്ടപ്പെട്ട നിലയിലുള്ളത്. മഴ ശക്തമായതോടെ ഗ്രൗണ്ടിൽ വലിയ തോതിൽ ചെളിയും വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. ഇതുമൂലം ടെസ്റ്റിനെത്തുന്ന ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ […]
Read more

ബജറ്റിലെ നികുതിയിളവ് പോരെന്ന് സ്വകാര്യ ബസ് ഉടമകൾ; പ്രതിസന്ധി തുടരുന്നു

തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റിലെ പ്രഖ്യാപനങ്ങൾ സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ പര്യാപ്തമല്ലെന്ന് ബസ് ഉടമകളുടെ സംഘടനകൾ പ്രതികരിച്ചു. സ്വകാര്യ ബസുകൾക്ക് പ്രഖ്യാപിച്ച 50 ശതമാനം നികുതിയിളവ് നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമാകില്ലെന്നാണ് അവരുടെ വിലയിരുത്തൽ. ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി. ഗോപിനാഥന്റെ അഭിപ്രായത്തിൽ, നികുതിയിളവിലൂടെ ലഭിക്കുന്ന ആനുകൂല്യം വളരെ ചെറുതാണ്. പ്രതിദിന ചെലവിൽ 106.50 രൂപ മുതൽ 142.50 രൂപ വരെ മാത്രമാണ് കുറവ് വരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. […]
Read more

കേരളം സാമ്പത്തിക പ്രതിസന്ധിയിലല്ല; ബജറ്റിനെതിരെ പ്രതിപക്ഷ നേതാവിന്റെ വിമർശനം

തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണെന്ന സന്ദേശം ബജറ്റിന്റെ ആമുഖത്തിലൂടെ നൽകാനാണ് സർക്കാർ ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ ബജറ്റിലെ വകയിരുത്തലുകൾ പരിശോധിച്ചാൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അത്ര മോശമല്ലെന്ന് വ്യക്തമാകുന്നതായും അദ്ദേഹം പറഞ്ഞു. ബജറ്റിൽ ഏകദേശം 2,000 കോടി രൂപയുടെ അധിക വകയിരുത്തൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും, കേരളം സാമ്പത്തികമായി തകർച്ചയുടെ വക്കിലാണെന്ന പ്രചാരണം രാഷ്ട്രീയ ആക്ഷേപം മാത്രമാണെന്നും പിണറായി വിജയൻ അഭിപ്രായപ്പെട്ടു. ഭാവി കേരളത്തിന്റെ വികസന ദിശ […]
Read more

സ്കൈഡൈവിംഗ് വിമാനം തകർന്നു; ഇന്ത്യക്കാരൻ ഉൾപ്പെടെ 12 പേർക്ക് ദാരുണാന്ത്യം

വാഷിംഗ്ടൺ: അമേരിക്കയിലെ മിസ്സോറി സംസ്ഥാനത്ത് സ്കൈഡൈവിംഗിനായി ഉപയോഗിച്ചിരുന്ന ചെറിയ വിമാനം തകർന്നുവീണ് 12 പേർ മരിച്ച ദുരന്തത്തിൽ ഒരു ഇന്ത്യൻ യുവാവും ഉൾപ്പെട്ടു. ആന്ധ്രാപ്രദേശ് സ്വദേശിയായ 24-കാരൻ സായ് കാർത്തിക് വർമ ദാത്‌ലയാണ് മരിച്ചത്. കാൻസസ് സിറ്റിയിൽ നിന്ന് ഏകദേശം 80 മൈൽ തെക്കായി സ്ഥിതിചെയ്യുന്ന ബേറ്റ്സ് കൗണ്ടിയിലെ ബട്‌ലർ മെമ്മോറിയൽ എയർപോർട്ടിൽ ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. രാവിലെ 11.35ഓടെ സ്കൈഡൈവിംഗ് സംഘവുമായി പറന്നുയർന്ന വിമാനം ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ തകർന്നുവീഴുകയായിരുന്നു. ലിങ്ക്ഡ്ഇൻ പ്രൊഫൈൽ വിവരങ്ങൾ […]
Read more

സംസ്ഥാനത്ത് പുതിയ ജില്ലകളും താലൂക്കുകളും; പഠനത്തിന് പ്രത്യേക കമ്മിഷൻ

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നതിന്റെ സാധ്യതകൾ പഠിക്കാൻ പ്രത്യേക കമ്മിഷനെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. മലപ്പുറം വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളും മൂവാറ്റുപുഴ, നെയ്യാറ്റിൻകര തുടങ്ങിയ പ്രദേശങ്ങളെ കേന്ദ്രമാക്കി പുതിയ ജില്ലകൾ വേണമെന്ന ആവശ്യം വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം. സംസ്ഥാനത്തെ ഭൂമിയുടെ ന്യായവില സമഗ്രമായി പുനഃപരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ചില പ്രദേശങ്ങളിൽ ന്യായവില വിപണി വിലയേക്കാൾ കൂടുതലോ കുറവോ ആണെന്ന പരാതികൾ ഉയർന്ന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix