ആലുവയിൽ പ്രീ-സ്കൂളിന്റെ തുറന്നുകിടന്ന ഗേറ്റിലൂടെ രണ്ടര വയസ്സുകാരൻ റോഡിലിറങ്ങി; രക്ഷിച്ച് ലോറി ഡ്രൈവർ
കൊച്ചി: ആലുവ എടയപ്പുറത്ത് പ്രീ-സ്കൂളിന്റെ തുറന്നുകിടന്ന ഗേറ്റിലൂടെ പുറത്തേക്ക് നടന്ന് രണ്ടര വയസ്സുകാരൻ അത്യന്തം അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. റോഡിലൂടെ വന്ന മിനി ലോറി ഡ്രൈവർ സമയോചിതമായി വാഹനം നിർത്തി കുട്ടിയെ സുരക്ഷിതമായി റോഡിൽ നിന്ന് മാറ്റിയതാണ് വലിയ ദുരന്തം ഒഴിവാക്കിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പെയിന്റിംഗ് ജോലികൾ നടക്കുന്നതിനാൽ സ്കൂളിന്റെ ഗേറ്റ് തുറന്നിട്ടിരുന്നുവെന്ന് പ്രീ-സ്കൂൾ അധികൃതർ അറിയിച്ചു. അതിനിടയിൽ കുട്ടി ആരുടെയും ശ്രദ്ധയിൽപ്പെടാതെ പുറത്തേക്ക് ഇറങ്ങി തിരക്കേറിയ റോഡിലേക്കാണ് എത്തിയത്. സമീപത്ത് എത്തിയ […]
Read more
