Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

കൈകൂപ്പി അപേക്ഷിച്ചിട്ടും കുട്ടികളെ ബസിൽ കയറ്റിയില്ല; കണ്ടക്ടറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

തൃശൂർ: വടക്കാഞ്ചേരിയിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റാൻ വിസമ്മതിച്ച സംഭവത്തിൽ സ്വകാര്യ ബസ് കണ്ടക്ടർ രാമദാസിന്റെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. കൂടാതെ, കണ്ടക്ടർക്ക് പ്രത്യേക ബോധവത്കരണ ക്ലാസും നൽകാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു. വടക്കാഞ്ചേരി ജോയിന്റ് ആർടിഒ ഓഫീസിൽ ഹാജരാക്കി വിശദീകരണം കേട്ട ശേഷമാണ് നടപടി സ്വീകരിച്ചത്. വിദ്യാർത്ഥികൾ കൈകൂപ്പി അഭ്യർഥിച്ചിട്ടും ബസിൽ കയറ്റാതെ പുറത്തുനിർത്തിയ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് മോട്ടോർ വാഹന വകുപ്പ് ഇടപെട്ടത്. കഴിഞ്ഞ ദിവസം വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിലേക്ക് […]
Read more

അമേരിക്ക-ഇറാൻ സമാധാനക്കരാർ; ഇസ്രയേലിന്റെ സുരക്ഷാഭീഷണി അവസാനിച്ചതായി ട്രംപ്

പാരിസ്: ഇറാനുമായി അമേരിക്ക സമാധാനക്കരാർ ഒപ്പുവെച്ചതോടെ ഇസ്രയേൽ നേരിട്ടിരുന്ന ഏറ്റവും വലിയ സുരക്ഷാ ഭീഷണി ഒഴിവായതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഫ്രാൻസിലെ ഏവിയൻ-ലെ-ബെയ്ൻസിൽ നടന്ന ജി7 ഉച്ചകോടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരാറിൽ ഒപ്പുവെക്കുന്നതിന് മുമ്പ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി സംസാരിച്ചിരുന്നുവെന്നും ട്രംപ് വെളിപ്പെടുത്തി. ഇസ്രയേൽ ഏറെ നാളായി ആവശ്യപ്പെട്ടിരുന്ന പ്രധാന സുരക്ഷാ ആശങ്കയ്ക്ക് പരിഹാരം ലഭിച്ചുവെന്നാണ് താൻ നെതന്യാഹുവിനോട് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനിൽ നിന്ന് ഉണ്ടാകാനിടയുള്ള ആണവ ഭീഷണിയെ പ്രതിരോധിക്കുന്നതിനുള്ള […]
Read more

അറസ്റ്റിലായ TMC നേതാക്കളെ തെരുവിലൂടെ നടത്തിച്ച് ബംഗാൾ പൊലീസ്

കൊൽക്കത്ത: അറസ്റ്റിലായ തൃണമൂൽ കോൺഗ്രസ് നേതാവ് ജഹാംഗീർ ഖാനെയും മറ്റ് പ്രതികളെയും പൊതുവഴിയിലൂടെ നടത്തിച്ച സംഭവത്തിൽ പശ്ചിമ ബംഗാളിൽ വിവാദം ശക്തമാകുന്നു. പാർട്ടിക്ക് ശക്തമായ സ്വാധീനമുള്ള ഫാൽത്ത മണ്ഡലത്തിലെ റോഡുകളിലൂടെയാണ് പൊലീസ് ഇവരെ കൊണ്ടുനടന്നത്. ജഹാംഗീർ ഖാൻ, ആകാശ് സിങ്, അഭിജിത് റോയ്, ഗുദ്ദു അൻസാരി, ഷമിം അഹമ്മദ്, ഷാഹിൻ മൊല്ല എന്നിവരെയാണ് പൊലീസ് പൊതുജനങ്ങൾക്ക് മുന്നിലൂടെ നടത്തിച്ചത്. വിലങ്ങണിയിച്ചും അരയിൽ കയർ കെട്ടിയും നടത്തിയ ഈ നടപടിക്കെതിരെ തൃണമൂൽ പ്രവർത്തകരും നേതാക്കളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. […]
Read more

മുല്ലപ്പെരിയാറിൽ പുതിയ ഡാം അനുവദിക്കില്ലെന്ന് തമിഴ്നാട് സർക്കാർ

ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്ന നിലപാട് ആവർത്തിച്ച് തമിഴ്നാട് സർക്കാർ. കേരളത്തിന്റെ പുതിയ ഡാം ആവശ്യത്തെ ശക്തമായി എതിർക്കുമെന്നും തമിഴ്നാട് സർക്കാർ നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്തമാക്കി. തമിഴ്നാട് നിയമസഭയുടെ പുതിയ സമ്മേളനം തമിഴ് തായ് വാഴ്ത്ത് ആലപിച്ചാണ് ആരംഭിച്ചത്. ആദ്യ സമ്മേളനവുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് ഇത്തവണ വന്ദേമാതരം ആലപിച്ചില്ല. പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ അഭിനന്ദിച്ചുകൊണ്ടാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗം തുടങ്ങിയത്. പ്രസംഗത്തിൽ പെരിയാർ, അണ്ണാദുരൈ, അംബേദ്കർ എന്നിവരുടെ സംഭാവനകളും പരാമർശിച്ചു. അതേസമയം, മുല്ലപ്പെരിയാർ […]
Read more

കണ്ണംബ ജംഗ്ഷനിൽ വാഹനാപകടം; വീട്ടമ്മ മരിച്ചു

തിരുവനന്തപുരം: കണ്ണംബ ജംഗ്ഷനിൽ ഉണ്ടായ വാഹനാപകടത്തിൽ മകനോടൊപ്പം ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചിരുന്ന വീട്ടമ്മ മരിച്ചു. കണ്ണംബ കല്ലാഴിവിള വീട്ടിൽ പ്രമീള (51) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10.15 ഓടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിന്റെ ബ്രേക്ക് തകരാറിലായതിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. നിയന്ത്രണം നഷ്ടപ്പെട്ട വാഹനത്തിൽ നിന്ന് പ്രമീള റോഡിലേക്ക് തെറിച്ചുവീഴുകയും തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പരിക്കേറ്റ മകൻ ചികിത്സയിലാണ്. മരിച്ച പ്രമീള നഗരസഭ മുൻ […]
Read more

ന്യൂയോർക്കിലെ സെൻട്രൽ പാർക്കിൽ കുതിരവണ്ടി അപകടം; ഇന്ത്യക്കാരനായ 18-കാരന് ദാരുണാന്ത്യം

ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിലെ സെൻട്രൽ പാർക്കിൽ നിയന്ത്രണം വിട്ട കുതിരവണ്ടി മറിഞ്ഞുണ്ടായ അപകടത്തിൽ ഇന്ത്യയിൽ നിന്നുള്ള 18-കാരൻ മരിച്ചു. ടൂറിസ്റ്റ് വിസയിൽ അമേരിക്കയിലെത്തിയ രോമഞ്ച് മഹാജനാണ് മരിച്ചത്. പ്രാദേശിക സമയം ബുധനാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. യാത്രക്കാരുടെ ചിത്രം പകർത്താനായി ഡ്രൈവർ കുതിരയിൽ നിന്ന് മാറിനിന്ന സമയത്ത് ‘സാംപ്സൺ’ എന്ന ഏഴ് വയസ്സുള്ള കുതിര ഭയന്ന് ഓടുകയായിരുന്നു. നിയന്ത്രണം വിട്ട കുതിരവണ്ടിയിൽ നിന്ന് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ രോമഞ്ചിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വണ്ടിയിലുണ്ടായിരുന്ന […]
Read more

വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ 300 കോടി രൂപയുടെ വ്യാജ ടെൻഡർ തട്ടിപ്പ്

കെച്ചി: വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ വ്യാജരേഖ ചമച്ച് കോടികളുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. 300 കോടി രൂപയുടെ ടെൻഡർ ലഭിച്ചതായി വ്യാജരേഖ തയ്യാറാക്കി പലരിൽ നിന്നും പണം തട്ടിയെന്നാണ് ആരോപണം. തുറമുഖ അധികൃതരുടെ പരാതിയെ തുടർന്നാണ് മലപ്പുറം സ്വദേശി സൽമാൻ ഫാരിസിനെതിരെ കേസ് എടുത്തത്. പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. വിഴിഞ്ഞം തുറമുഖത്തിന്റെ മുൻ എംഡി ദിവ്യ എസ്. അയ്യരുടെ ഒപ്പ് ദുരുപയോഗം ചെയ്താണ് വ്യാജരേഖ തയ്യാറാക്കിയതെന്ന് പൊലീസ് കണ്ടെത്തി. സ്വന്തം തിരിച്ചറിയൽ […]
Read more

രാജേഷ് തില്ലങ്കേരിക്ക് പകരം ആകാശ് തില്ലങ്കേരിയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: പി.എസ്.സി ബുള്ളറ്റിനിൽ മികച്ച തിരക്കഥാകൃത്തിന്റേതായി നൽകേണ്ട ചിത്രത്തിന് പകരം കൊലക്കേസ് പ്രതിയുടെ ചിത്രം പ്രസിദ്ധീകരിച്ച സംഭവത്തിൽ ഗുരുതര വീഴ്ച. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നേടിയ രാജേഷ് തില്ലങ്കേരിയുടെ ചിത്രത്തിന് പകരം ആകാശ് തില്ലങ്കേരിയുടെ ചിത്രമാണ് ബുള്ളറ്റിനിൽ ഉൾപ്പെട്ടത്. മേയ് 15-ന് പുറത്തിറക്കിയ പി.എസ്.സി ബുള്ളറ്റിനിലാണ് പിഴവ് കണ്ടെത്തിയത്. ഷുഹൈബ് വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ചിത്രമാണ് അബദ്ധത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടത്. സംഭവത്തിൽ പി.എസ്.സി പിഴവ് സമ്മതിച്ചിട്ടുണ്ട്. എന്നാൽ തെറ്റ് എവിടെയാണ് സംഭവിച്ചതെന്ന കാര്യത്തിൽ വ്യക്തമായ വിശദീകരണം അധികൃതർ […]
Read more

ശബരിമല സ്വർണക്കൊള്ള; അന്വേഷണ പുരോഗതി റിപ്പോർട്ട് SIT കോടതിയിൽ സമർപ്പിച്ചു

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കോടതിയിൽ സമർപ്പിച്ചു. അന്വേഷണത്തിന് നേതൃത്വം നൽകുന്ന എസ്പി എസ്. ശശിധരൻ നേരിട്ട് കോടതിയിൽ ഹാജരായി റിപ്പോർട്ട് കൈമാറി. പ്രഭാമണ്ഡലത്തിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച വിവരം റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഹർജി കോടതി പരിഗണിച്ചുവരികയാണെന്നും അറിയുന്നു. തൊണ്ടിമുതൽ ലഭ്യമല്ലാത്ത കേസായതിനാൽ ശാസ്ത്രീയ പരിശോധനാഫലങ്ങൾ നിർണായകമാകും. സ്വർണം പൂശിയ സമയത്ത് പ്രഭാമണ്ഡലം, കട്ടിളപ്പാളി, ദ്വാരപാലക പ്രതിമകൾ എന്നിവയിൽ ഉണ്ടായിരുന്ന സ്വർണത്തിന്റെ അളവും വർഷങ്ങൾക്കുശേഷം അവയിൽ ശേഷിക്കുന്ന […]
Read more

ജവാൻ മദ്യ ഉത്പാദനം നിലച്ച സംഭവം; അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി എം. ലിജു

തിരുവനന്തപുരം: ജവാൻ മദ്യത്തിന്റെ ഉത്പാദനം നിലച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി എം. ലിജു. പ്ലാന്റിലെ പ്രതിസന്ധിയെക്കുറിച്ചുള്ള വിവരം മന്ത്രിയെ അറിയിക്കുന്നതിൽ ഉണ്ടായ വീഴ്ച പരിശോധിക്കാൻ നികുതി സെക്രട്ടറിയെ ചുമതലപ്പെടുത്തി. മദ്യ ഉത്പാദനം നിലച്ച വിവരം മാധ്യമങ്ങളിലൂടെയാണ് താൻ അറിഞ്ഞതെന്നാണ് മന്ത്രിയുടെ നിലപാട്. സംഭവവുമായി ബന്ധപ്പെട്ട് ചേർന്ന ഉന്നതതല യോഗത്തിലും ഉദ്യോഗസ്ഥർ തമ്മിൽ അഭിപ്രായവ്യത്യാസം ഉയർന്നു. ഉത്പാദനം നിലയ്ക്കുന്ന സാഹചര്യം മുൻകൂട്ടി കത്തിലൂടെ അറിയിച്ചിരുന്നുവെന്നാണ് ട്രാവൻകൂർ ഷുഗേഴ്സിന്റെ വിശദീകരണം. എന്നാൽ അത്തരമൊരു അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് ബെവ്‌കോ സി.എം.ഡി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix