Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ടെക്‌സസ് ഹൈവേയിൽ ചെറുകിട വിമാനം തകർന്നു വീണ് ഒരാൾ മരിച്ചു; അഞ്ച് പേർക്ക് പരിക്ക്

ടെക്‌സസ്: അമേരിക്കയിലെ ദക്ഷിണ ടെക്‌സസിലെ തിരക്കേറിയ ഹൈവേയിൽ ചെറുകിട ജെറ്റ് വിമാനം തകർന്നുവീണ് ഒരാൾ മരിച്ചു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. നാട്ടുകാരും യാത്രക്കാരും ചേർന്ന് നടത്തിയ സാഹസിക രക്ഷാപ്രവർത്തനത്തിലൂടെയാണ് മറ്റ് അഞ്ച് യാത്രക്കാരെ ജീവനോടെ രക്ഷപ്പെടുത്തിയത്. ചൊവ്വാഴ്ച രാത്രി ഏകദേശം 10 മണിയോടെ യുഎസ്–മെക്‌സിക്കോ അതിർത്തിക്ക് സമീപമുള്ള ലറെഡോയിലെ ലൂപ്പ് 20 ഹൈവേയിലാണ് അപകടം നടന്നത്. നെറ്റ്ജെറ്റ്‌സ് കമ്പനിയുടെ സെസ്‌ന സൈറ്റേഷൻ ലാറ്റിറ്റ്യൂഡ് വിമാനം തീപിടിച്ച നിലയിൽ ഹൈവേയിൽ തകർന്നുവീഴുകയായിരുന്നു. മെക്‌സിക്കോയിലെ സാൻ ഹോസെ ഡെൽ […]
Read more

അമേരിക്ക–ഇറാൻ സമാധാന ചർച്ച നിർണായക ഘട്ടത്തിൽ; ഉപരോധം മറികടന്ന് ഇറാൻ എണ്ണ കയറ്റുമതി

വാഷിംഗ്ടണ്‍: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ നടക്കുന്ന നിർണായക സമാധാന ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടക്കുന്നതിനിടയിൽ, ഹോർമുസ് കടലിടുക്കിലെ യുഎസ് നാവികസേനയുടെ ഉപരോധം മറികടന്ന് ഇറാൻ എണ്ണക്കപ്പലുകൾ പുറത്തെത്തിയതായി റിപ്പോർട്ട്. ഇരുരാജ്യങ്ങളും പ്രാഥമിക ധാരണാപത്രത്തിൽ ഒപ്പുവെക്കാൻ ഒരുങ്ങുന്നതിനിടെയാണ് രണ്ട് മാസത്തിനിടെ ഇറാന്റെ ആദ്യ ക്രൂഡ് ഓയിൽ കയറ്റുമതി രേഖപ്പെടുത്തപ്പെട്ടതെന്ന് അന്താരാഷ്ട്ര കപ്പൽ ഗതാഗത നിരീക്ഷണ വെബ്സൈറ്റായ ‘ടാങ്കർ ട്രാക്കേഴ്സ്’ ഉപഗ്രഹ ചിത്രങ്ങൾ ഉദ്ധരിച്ച് വ്യക്തമാക്കുന്നു. വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിലെ ബുർഗൻസ്റ്റോക്ക് മൗണ്ടൻ റിസോർട്ടിൽ ഔദ്യോഗിക സമാധാന ചർച്ചകൾ ആരംഭിക്കുമെന്നാണ് […]
Read more

വാഴൂരിൽ ലഹരി ഉപയോഗിച്ച് അക്രമം; യുവാക്കളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

കോട്ടയം: കോട്ടയം വാഴൂരിൽ ലഹരി ഉപയോഗിച്ച് അക്രമം നടത്തിയ രണ്ട് യുവാക്കളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. വാഴൂർ മയിലാടുംപാറ പാറാംതോട് ജങ്ഷനിൽ ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവും സുഹൃത്തും വഴിയരികിൽ ഇരുന്ന് മദ്യപിക്കുകയും ലഹരി ഉപയോഗിക്കുകയും ചെയ്തതായി നാട്ടുകാർ ആരോപിച്ചു. ഇവരോട് പ്രദേശവാസികൾ ചോദ്യം ചെയ്തതോടെ യുവാക്കൾ പ്രകോപിതരായി സമീപത്തെ വീടുകൾക്കും നാട്ടുകാർക്കും നേരെ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് വിവരം. കല്ലേറിൽ നിരവധി വീടുകളുടെ ജനൽചില്ലുകൾ തകർന്നു. യുവാക്കളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ചില നാട്ടുകാർക്കും […]
Read more

പെരുമ്പിലാവിൽ വൻ കഞ്ചാവ് വേട്ട; 38 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

തൃശ്ശൂർ: കുന്നംകുളത്തിനടുത്ത് പെരുമ്പിലാവിൽ നടത്തിയ വാഹന പരിശോധനയിൽ 38 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ പെരുമ്പിലാവ്–പട്ടാമ്പി റോഡിലായിരുന്നു സംഭവം. വാഹന പരിശോധനയ്ക്കിടെ പൊലീസ് സംഘത്തെ കണ്ട് കാർ തിരിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾ, മുന്നറിയിപ്പ് നൽകിയിട്ടും വാഹനം നിർത്താൻ തയ്യാറായില്ല. രക്ഷപ്പെടുന്നതിനിടെ പ്രതികളുടെ കാർ പൊലീസ് വാഹനത്തിൽ ഇടിക്കുകയും ചെയ്തു. തുടർന്ന് മുന്നിലും പിന്നിലും പൊലീസ് വാഹനങ്ങൾ ഉപയോഗിച്ച് കാർ തടഞ്ഞുനിർത്തിയാണ് പ്രതികളെ പിടികൂടിയത്. കാറിന്റെ പിൻസീറ്റിലും […]
Read more

താമരശ്ശേരി യുവതിയുടെ മരണം; പ്രതിശ്രുത വരനെതിരെ ഗുരുതര ആരോപണങ്ങൾ

കോഴിക്കോട്: താമരശ്ശേരിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. വിവാഹത്തിൽ നിന്ന് പിന്മാറിയതാണ് മകൾ ആത്മഹത്യ ചെയ്യാൻ കാരണമായതെന്നാണ് നന്ദന പ്രദീപിന്റെ മാതാപിതാക്കളും ബന്ധുക്കളും ആരോപിക്കുന്നത്. കഴിഞ്ഞ എട്ടാം തീയതിയാണ് താമരശ്ശേരി അമ്പായത്തോട് മിച്ചഭൂമിയിൽ താമസിക്കുന്ന പ്രദീപ് കുമാർ–ബിന്ദു ദമ്പതികളുടെ മകൾ നന്ദന പ്രദീപ് (22)യെ വീട്ടിലെ ഡൈനിങ് ഹാളിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹ നിശ്ചയത്തിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയായിരുന്നു സംഭവം. കോഴിക്കോട് ഒരു മാളിൽ വച്ചാണ് […]
Read more

പകർച്ചവ്യാധി പ്രതിരോധം; സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ

തിരുവനന്തപുരം: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഡ്രൈ ഡേ ആചരിക്കാൻ തീരുമാനം. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് പ്രത്യേക ശുചീകരണ പ്രവർത്തനങ്ങൾ നടത്തുക. മഴക്കാല പൂർവശുചീകരണത്തിൽ ഉണ്ടായ പോരായ്മകൾ പരിഹരിക്കാനും രോഗവ്യാപനം തടയാനുമാണ് നടപടി. വെള്ളിയാഴ്ച സ്കൂളുകളിലും ശനിയാഴ്ച സർക്കാർ-സ്വകാര്യ ഓഫീസുകളിലും ഞായറാഴ്ച വീടുകളിലുമാകും ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക. ജില്ലാ മെഡിക്കൽ ഓഫീസർമാരുമായി നടത്തിയ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ തടയുന്നതിനുള്ള മുന്നൊരുക്കങ്ങൾ കൂടുതൽ ശക്തമാക്കണമെന്ന് ആരോഗ്യ മന്ത്രി കെ. […]
Read more

മാക്‌ട – ഓക്‌സിജൻ സിനിമ അവാർഡ്

മലയാള ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ ആദ്യത്തെ സംഘടനയും കൂട്ടായ്മയുമായ “മാക്ട”യം (Malayalam Cine Technician’s Association) ഓക്സിജൻ ഗ്രൂപ്പും ചേർന്ന് മലയാള സിനിമകൾക്കായി ഈ വർഷം അവാർഡ് സംഘടിപ്പിക്കുന്നു. മുഖ്യധാരാ-മധ്യവർത്തി-സമാന്തര സിനിമയിലെ പ്രശസ്ത കലാകാരന്മാരെയെല്ലാം ഒരു കുടക്കീഴിൽ അണിനിരത്തികൊണ്ട് 1994 ൽ സ്ഥാപിതമായ മാക്‌ട, ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ ആദ്യത്തെ കൂട്ടായ്‌മയായിരുന്നു. മൂന്ന് പതിറ്റാണ്ടിലേറെ പ്രവർത്തന പാരമ്പര്യമുള്ള ‘മാക്‌ട’ യുടെ പന്ഥാവിൽ തന്നെ എക്കാലത്തെയും വലിയ സ്വപ്‌നങ്ങളിൽ ഒന്നാണ് ഇപ്പോൾ യാഥാർത്ഥ്യമായി മാറുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. […]
Read more

പാനി പൂരി കഴിച്ചതിന് പിന്നാലെ 20-ലധികം കുട്ടികൾ ആശുപത്രിയിൽ

ഹൈദരാബാദ്: തെലങ്കാനയിൽ പാനി പൂരി കഴിച്ചതിന് പിന്നാലെ 20-ലധികം കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി റിപ്പോർട്ട്. ഭക്ഷ്യവിഷബാധയെന്നാണ് പ്രാഥമിക നിഗമനം. രാജന്ന സിർസില്ല ജില്ലയിലാണ് സംഭവം. തിങ്കളാഴ്ച വൈകുന്നേരം പ്രദേശത്തെ ഒരു തെരുവ് ഭക്ഷണവിൽപ്പനക്കാരനിൽ നിന്ന് പാനി പൂരി കഴിച്ച കുട്ടികൾക്കാണ് ചൊവ്വാഴ്ച പുലർച്ചെ മുതൽ ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയത്. വയറുവേദന, വയറിളക്കം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമായതോടെ രക്ഷിതാക്കൾ കുട്ടികളെ ആശുപത്രികളിൽ എത്തിക്കുകയായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് നിരവധി കുട്ടികളെ ജില്ലാ സർക്കാർ ആശുപത്രിയിലും വിവിധ സ്വകാര്യ ആശുപത്രികളിലും […]
Read more

‘കൺസഷൻ അവകാശമാണ്’; വിദ്യാർഥികളെ തടഞ്ഞ സ്വകാര്യ ബസിനെതിരെ SFI

തൃശ്ശൂര്‍: വടക്കാഞ്ചേരി ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസിൽ കയറാനായി വിദ്യാർഥികൾ കണ്ടക്ടറോട് യാചിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി ചർച്ചയാകുന്നു. ബസിൽ നാല് വിദ്യാർഥികളെ മാത്രം കയറ്റി യാത്ര ആരംഭിച്ച ശേഷം, മറ്റ് വിദ്യാർഥികളെ എത്ര ആവശ്യപ്പെട്ടിട്ടും കയറ്റാൻ തയ്യാറാകാതിരുന്നതാണ് വിവാദമായത്. കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച പ്രിയദർശിനി പദ്ധതി നടപ്പാക്കിയതിന്റെ പേരിൽ സ്വകാര്യ ബസ് ജീവനക്കാർ വിദ്യാർഥികളോട് പ്രതികാര മനോഭാവം കാണിക്കുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സംഭവത്തിനെതിരെ എസ്എഫ്‌ഐ ശക്തമായി രംഗത്തെത്തി. വടക്കാഞ്ചേരിയിലെ സംഭവം ഒറ്റപ്പെട്ടതല്ലെന്നും […]
Read more

ഇരട്ട ഗോളുമായി എംബാപ്പെ; മാൻ ഓഫ് ദി മാച്ചായി ഒലിസെ

ന്യൂജേഴ്സി: ആഫ്രിക്കൻ ശക്തികളായ സെനഗലിനെതിരെ ആധികാരിക ജയം സ്വന്തമാക്കി ഫ്രാൻസ് ലോകകപ്പിലെ തങ്ങളുടെ വരവറിയിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഫ്രഞ്ച് ടീമിന്റെ വിജയം. ഇരട്ട ഗോളുകളുമായി ക്യാപ്റ്റൻ കിലിയൻ എംബാപ്പെ തിളങ്ങിയപ്പോൾ, പകരക്കാരനായി ഇറങ്ങിയ ബ്രാഡ്‌ലി ബാർകോളയും സ്കോർ പട്ടികയിൽ ഇടം നേടി. മത്സരഫലം ഫ്രാൻസിന് അനുകൂലമായിരുന്നെങ്കിലും സെനഗൽ യൂറോപ്യൻ വമ്പന്മാർക്കെതിരെ ശക്തമായ പോരാട്ടമാണ് കാഴ്ചവെച്ചത്. എന്നിരുന്നാലും താരസമ്പന്നമായ ഫ്രഞ്ച് നിര ആദ്യ മത്സരത്തിൽ തന്നെ മികച്ച പ്രകടനം പുറത്തെടുത്തത് ടീമിന് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്. ഫ്രാൻസിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix