Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

കാഫിർ സ്‌ക്രീൻഷോട്ട് കേസ്; അറസ്റ്റിലായ ജിതിൻ ഭാസ്‌കറിനെ പിന്തുണച്ച് DYFI

കോഴിക്കോട്: വിവാദ കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ജിതിൻ ഭാസ്‌കറിനെ പിന്തുണച്ച് ഡിവൈഎഫ്‌ഐ രംഗത്തെത്തി. ജിതിൻ ഭാസ്‌കർ തെറ്റ് ചെയ്തുവെന്ന് കരുതുന്നില്ലെന്നും യുഡിഎഫ് തിരക്കഥ പ്രകാരമാണ് എസ്‌ഐടി പ്രതികളെ നിശ്ചയിച്ചതെന്നും ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി എൽ.ജി. ലിജീഷ് റിപ്പോർട്ടറിനോട് പറഞ്ഞു. വടകര ബ്ലോക്ക് കമ്മിറ്റി അംഗമാണ് അറസ്റ്റിലായ ജിതിൻ. വടകര എംപി ഷാഫി പറമ്പിൽ, കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുള്ള എന്നിവർ പറയുന്നതനുസരിച്ച് ഡിവൈഎഫ്‌ഐ നേതാക്കളെ വേട്ടയാടുകയാണെന്നും സംഘടന ആരോപിച്ചു. കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും […]
Read more

വളയത്ത് ഇതരസംസ്ഥാന തൊഴിലാളിക്ക് മലേറിയ സ്ഥിരീകരിച്ചു

കോഴിക്കോട്: വളയത്ത് ഒരു ഇതരസംസ്ഥാന തൊഴിലാളിക്ക് മലേറിയ സ്ഥിരീകരിച്ചു. വളയം ടൗൺ ഉൾപ്പെടുന്ന വാർഡ് 14-ൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശിക്കാണ് രോഗബാധ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ഇയാൾ നാട്ടിൽ നിന്ന് വളയത്ത് എത്തിയത്. ശക്തമായ പനിയെ തുടർന്ന് വളയം ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ നടത്തിയ പരിശോധനയിലാണ് മലേറിയ സ്ഥിരീകരിച്ചത്. പിന്നീട് രോഗബാധിതൻ നാട്ടിലേക്ക് മടങ്ങിയതായും റിപ്പോർട്ടുണ്ട്. ഇതിനിടെ ചൊവ്വാഴ്ച കോഴിക്കോട് ജില്ലയിൽ രണ്ടുപേർക്കും മലേറിയ സ്ഥിരീകരിച്ചിരുന്നു. ഒളവണ്ണ പഞ്ചായത്തിലെ ഇരിങ്ങല്ലൂരിൽ താമസിക്കുന്ന 63കാരനും തിക്കോടിയിൽ താമസിക്കുന്ന മധ്യപ്രദേശ് […]
Read more

പെരുമ്പിലാവ്–പട്ടാമ്പി റോഡിൽ 35 കിലോ കഞ്ചാവ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

തൃശ്ശൂർ: പെരുമ്പിലാവ്–പട്ടാമ്പി റോഡിൽ 35 കിലോയോളം കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. കുന്നംകുളം പോലീസ്, ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് (ഡാൻസാഫ്) എന്നിവർ ചേർന്ന് ബുധനാഴ്ച പുലർച്ചെ അഞ്ചോടെ നടത്തിയ പരിശോധനയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കുന്നംകുളം ചൊവ്വന്നൂർ മാന്തോപ്പ് സ്വദേശി സനൽ (24), മലപ്പുറം നന്നമുക്ക് പള്ളിക്കര സ്വദേശി മുബാഷിർ (25) എന്നിവരാണ് പിടിയിലായത്. ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സ്വിഫ്റ്റ് കാറിൽ കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികളെ പോലീസ് തടഞ്ഞത്. എന്നാൽ പോലീസ് […]
Read more

സെൻട്രൽ ജംഗ്ഷനിൽ ട്രാൻസ്ഫോർമറിന് തീപിടിച്ചു; വൻദുരന്തം ഒഴിവായി

മലപ്പുറം: സെൻട്രൽ ജംഗ്ഷനിലെ വൈദ്യുതി ട്രാൻസ്ഫോർമറിന് തീപിടിച്ച് പുകയും തീയും ഉയർന്നതോടെ പ്രദേശത്ത് നിമിഷനേരം ആശങ്ക പടർന്നു. സമീപത്ത് നിരവധി കടകൾ ഉണ്ടായിരുന്നെങ്കിലും, സമയോചിതമായ ഇടപെടൽ മൂലം വലിയ ദുരന്തം ഒഴിവായി. ട്രാൻസ്ഫോർമറിൽ നിന്നു പുകയും തീയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാരൻ ഉടൻ തന്നെ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിച്ചു. തുടർന്ന് ഫയർ ആൻഡ് റെസ്ക്യൂ സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ഫയർ റെസ്ക്യൂ ഓഫീസർ ഗിരീഷ്, രതീഷ്, അമൽ, ഫയർ റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) സന്ദീപ്, […]
Read more

രാത്രി ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; അഞ്ചു യുവാക്കൾ അറസ്റ്റിൽ

കൊച്ചി: ‌രാത്രി ജോലിസ്ഥലത്തുനിന്ന് വീട്ടിലേക്ക് മടങ്ങാനായി ബസ് സ്റ്റാൻഡിലേക്ക് നടന്നുപോകുകയായിരുന്ന യുവതിയെ വഴിയിൽ തടഞ്ഞ് ബൈക്കിൽ തട്ടിക്കൊണ്ടുപോകാനും ആക്രമിക്കാനും ശ്രമിച്ച അഞ്ചു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ ഈസ്റ്റ് മാറാടി പള്ളിക്കവല സ്വദേശികളായ അജിത് (19), മീങ്കുന്നം പാറത്താഴത്തുവീട്ടിൽ അദ്വൈത് (20), പഞ്ചായത്തുപടിഭാഗം ചാവാട്ടുവീട്ടിൽ ടോമി ഷാജി (19), ചാരപ്പുറത്ത് പുത്തൻപുരയിൽ വീട്ടിൽ അർജുൻ സനിൽ (20), മങ്ങമ്പ്ര തെങ്ങനാൽവീട്ടിൽ അശ്വിൻ രഘു (20) എന്നിവരാണ് അറസ്റ്റിലായത്. മൂവാറ്റുപുഴ ഇൻസ്പെക്ടർ അനിൽ ജോർജിന്റെ നേതൃത്വത്തിലാണ് നടപടി. […]
Read more

തൃശൂർ ആളൂരിൽ പൊലീസ് ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ചു; രണ്ട് വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്

തൃശൂർ: പൊലീസ് ജീപ്പും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റു. സ്കൂട്ടർ യാത്രക്കാരായ ആളൂർ ആനത്തടം സ്വദേശികളായ ജൂവിനും അനന്തകൃഷ്ണനുമാണ് പരിക്കേറ്റത്. തൃശൂർ ആളൂരിൽ വൈകുന്നേരത്തോടെയായിരുന്നു അപകടം നടന്നത്. ഡാൻസാഫ് സ്ക്വാഡിന്റെ പൊലീസ് ജീപ്പ് സഞ്ചരിച്ചിരിക്കുമ്പോഴാണ് സ്കൂട്ടറുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
Read more

“ദൃഢം” സിനിമ കഥ മോഷ്ടിച്ചതെന്ന ആരോപണം തള്ളി സംവിധായകൻ മാർട്ടിൻ ജോസഫ്

കോട്ടയം: “ദൃഢം” സിനിമ തന്റെ കഥ മോഷ്ടിച്ചാണ് നിർമ്മിച്ചതെന്ന തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ. ശ്രീലേഖയുടെ ആരോപണം തള്ളി ചിത്രത്തിന്റെ സംവിധായകൻ മാർട്ടിൻ ജോസഫ്. ശ്രീലേഖയുടെ യൂട്യൂബിൽ പങ്കുവെച്ചിരുന്ന ചെറുകഥ ഇന്നാണ് കണ്ടതെന്നും, അതിന് തന്റെ സിനിമയുമായി യാതൊരു സാമ്യവും തോന്നിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഉയർന്ന ആരോപണങ്ങളെ തുടർന്ന് 33 മിനിറ്റ് ദൈർഘ്യമുള്ള ആ ചെറുകഥ താനും തിരക്കഥാകൃത്തുക്കളും ചേർന്ന് പരിശോധിച്ചതായി മാർട്ടിൻ ജോസഫ് പറഞ്ഞു. “സിനിമ കണ്ടവർക്ക് വ്യക്തമാകും, ആ കഥയും […]
Read more

ഗാന്ധിനഗറിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ലൈംഗിക പീഡനം; പ്രിൻസിപ്പലിന്റെ മകനെതിരെ കേസ്

ഗുജറാത്ത്: ഗുജറാത്തിലെ ഗാന്ധിനഗറിൽ സ്വകാര്യ സ്കൂൾ ഹോസ്റ്റലിൽ താമസിച്ചിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലിന്റെ മകനെതിരെ പോലീസ് കേസെടുത്തു. കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരവും പട്ടികജാതി–പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമപ്രകാരവും (SC/ST Act) കേസാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സെക്ടർ-21 പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തുടർച്ചയായ പീഡനം കുട്ടിയുടെ മാനസികാരോഗ്യത്തെയും പഠനത്തെയും ബാധിച്ചതായും, ബോർഡ് പരീക്ഷയിലെ പ്രകടനം താഴ്ന്നതിന് ഇതും കാരണമായതായും പരാതിയിൽ പറയുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന […]
Read more

സ്വന്തം ആവശ്യത്തിന് മദ്യം കൈവശം വെക്കുന്നത് കുറ്റകരമല്ലെന്ന് കുവൈത്ത് കോടതി

കുവൈത്ത് സിറ്റി: വിൽപ്പനയ്ക്കായി 12 കുപ്പി വിദേശമദ്യം കൈവശം വെച്ചെന്ന കേസിൽ കുവൈത്ത് സ്വദേശിയെ മിസ്ഡിമീനർ കോടതി കുറ്റവിമുക്തനാക്കി. വ്യക്തമായ നിയമപരമായ തെളിവുകൾ ഇല്ലാതെ ഒരാളെ കുറ്റക്കാരനാക്കാനോ ശിക്ഷിക്കാനോ കഴിയില്ലെന്ന തത്വം ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ വിധി. പിടിച്ചെടുത്ത മദ്യം വിൽപ്പനയ്ക്കായി സൂക്ഷിച്ചതാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി വ്യക്തമാക്കി. ഇത് സ്വന്തം ഉപയോഗത്തിനായി കൈവശം വെച്ചതാണെന്ന പ്രതിയുടെ വാദമാണ് അംഗീകരിച്ചത്. പ്രതി മദ്യം വിൽക്കാൻ ശ്രമിച്ചതായോ മറ്റുള്ളവർക്ക് കൈമാറിയതായോ തെളിയിക്കുന്ന യാതൊരു അന്തിമ തെളിവുകളും കേസ് രേഖകളിൽ […]
Read more

പാർട്ടി വിടാൻ ആഗ്രഹിക്കുന്നവരെ തടയില്ലെന്ന് ഉദ്ധവ് താക്കറെ

മുംബൈ: പാർട്ടി വിട്ടുപോകാൻ ആഗ്രഹിക്കുന്ന ആരെയും നിർബന്ധിച്ച് പാർട്ടിയിൽ നിലനിർത്തില്ലെന്ന് ശിവസേന (യു.ബി.ടി.) അധ്യക്ഷൻ ഉദ്ധവ് താക്കറെ. ചില പാർട്ടി എം.പിമാരുടെ കൂറുമാറ്റവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്ക് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എം.പിമാരുടെ യോഗത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. 2022-ൽ ശിവസേനയിൽ ഉണ്ടായ പിളർപ്പിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. പാർട്ടിയിൽ കലാപത്തിന്റെ സൂചനകൾ നേരത്തേ തന്നെ ലഭിച്ചിരുന്നുവെങ്കിലും ആരെയും പാർട്ടിയിൽ തുടരാൻ താൻ നിർബന്ധിച്ചിരുന്നില്ലെന്ന് ഉദ്ധവ് പറഞ്ഞു. ബാലാസാഹേബ് താക്കറെ രൂപീകരിച്ച പാർട്ടി വിട്ടുപോയവർക്ക് ഭാവിയിൽ അവരുടെ തീരുമാനത്തിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix