Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

അരീക്കോട് 14ഗ്രാം MDMA യുമായി കോളേജ് വിദ്യാർഥിയടക്കം നാല് പേർ പിടിയിൽ

മലപ്പുറം: അരീക്കോട് 14.120 ഗ്രാം എംഡിഎംഎയുമായി കോളേജ് വിദ്യാർഥിയുൾപ്പെടെ നാല് പേരെ പൊലീസ് പിടികൂടി. അരീക്കോട് കൈപ്പകുളത്തുള്ള സ്വകാര്യ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്. ലഹരിവിരുദ്ധ പ്രത്യേക നീക്കമായ ‘ഓപ്പറേഷൻ തൂഫാൻ’ന്റെ ഭാഗമായി അരീക്കോട് പൊലീസും ഡാൻസാഫും ചേർന്നാണ് നടപടി സ്വീകരിച്ചത്. പൂക്കളത്തൂർ സ്വദേശികളായ മുഹമ്മദ് ദിൽഷാദ്, ഷഹൽ നമാസ്, കാരാപറമ്പ് കൂട്ടാവ് സ്വദേശി സജ്മീർ, കൊല്ലം അഞ്ചൽ സ്വദേശിനിയായ ഫിദാ ഫാത്തിമ (20) എന്നിവരാണ് പിടിയിലായത്. ലോഡ്ജിൽ നടത്തിയ പരിശോധനയിൽ ഇവരിൽ നിന്ന് 14 […]
Read more

കൊല്ലത്ത് വീണ്ടും ഷിഗെല്ല; സ്കൂൾ വിദ്യാർഥിക്ക് രോഗബാധ സ്ഥിരീകരിച്ചു

കൊല്ലം: കൊല്ലത്ത് വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. ഏഴാംമൈൽ സെന്റ് തോമസ് റെസിഡൻസ് സെൻട്രൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായ ഏഴ് വയസ്സുകാരനാണ് രോഗബാധിതനായത്. പോരുവഴി സ്വദേശിയായ കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. സ്കൂളിലേക്ക് പുറത്തുനിന്ന് എത്തിച്ച കുടിവെള്ളത്തിൽ നിന്നാണ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഒന്നര ആഴ്ച മുൻപ് ഇതേ സ്കൂളിലെ നൂറിലധികം വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. തുടർന്ന് താൽക്കാലികമായി അടച്ചിട്ട സ്കൂൾ ഇതുവരെ തുറന്നിട്ടില്ല. സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ നടപടിയില്ലെന്നതും വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. അതേസമയം, ഷിഗെല്ല ബാധിച്ച് […]
Read more

അശ്ലീല സന്ദേശങ്ങൾ അയച്ചെന്ന് ആരോപണം; SFI കാസർകോട് ജില്ലാ സെക്രട്ടറിക്കെതിരെ പരാതി

കാസര്‍കോട്: എസ്എഫ്‌ഐ കാസർകോട് ജില്ലാ സെക്രട്ടറി കെ. അനുരാഗിനെതിരെ ഗുരുതര പരാതിയുമായി സംഘടനയുടെ വനിതാ പ്രവർത്തക. എസ്എഫ്‌ഐ ഏരിയാ കമ്മിറ്റി അംഗമായ യുവതിയാണ് സിപിഐഎം ജില്ലാ സെക്രട്ടറിക്ക് രേഖാമൂലം പരാതി നൽകിയത്. ഫോണിലൂടെ അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും അയച്ചുവെന്നാണ് പരാതിയിലെ ആരോപണം. നിരവധി തവണ ഇത്തരം സന്ദേശങ്ങൾ അയച്ചതായും യുവതി പരാതിയിൽ വ്യക്തമാക്കുന്നു. പരാതിയിൽ നടപടി സ്വീകരിക്കാത്ത പക്ഷം പോലീസിനെ സമീപിക്കുമെന്നും യുവതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രണ്ട് മാസം മുൻപാണ് യുവതി പരാതി നൽകിയത്. ആദ്യം പാർട്ടിയുടെ […]
Read more

നീറ്റ് പുനഃപരീക്ഷ റദ്ദാക്കണമെന്ന് സുപ്രീംകോടതിയിൽ ഹർജി

ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു. ഡോ. മംഗള കോഹ്ലിയാണ് ഹർജി നൽകിയത്. ദേശീയതലത്തിൽ നടന്ന നീറ്റ് പരീക്ഷയിൽ ചില കേന്ദ്രങ്ങളിലുണ്ടായ ക്രമക്കേടുകളുടെ പേരിൽ മുഴുവൻ പരീക്ഷയും റദ്ദാക്കിയത് നിയമവിരുദ്ധമാണെന്നാണ് ഹർജിയിലെ പ്രധാന വാദം. ചോദ്യപേപ്പർ ചോർച്ച ഏതാനും പരീക്ഷാകേന്ദ്രങ്ങളിൽ മാത്രമാണ് റിപ്പോർട്ട് ചെയ്തതെന്നും, അതിനാൽ ക്രമക്കേട് നടന്ന കേന്ദ്രങ്ങളിലെ പരീക്ഷ മാത്രം റദ്ദാക്കിയാൽ മതിയെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ആദ്യ പരീക്ഷ റദ്ദാക്കിയ വിജ്ഞാപനവും ജൂൺ 21-ന് പുനഃപരീക്ഷ നടത്താനുള്ള തീരുമാനവും റദ്ദാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. […]
Read more

പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനം തന്നെ വരുമാനത്തിൽ കനത്ത നഷ്ടം; പരാതിയുമായി സ്വകാര്യ ബസ്സുടമകൾ

തൃശൂർ: പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനത്തിന് പിന്നാലെ തൃശൂരിൽ സ്വകാര്യ ബസ്സുടമകൾ അടിയന്തര അവലോകന യോഗം ചേരുന്നു. ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ യോഗം ഇന്ന് നടക്കും. സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിയുടെ ആദ്യ ദിനം തന്നെ സ്വകാര്യ ബസ് സർവീസുകളെ ബാധിച്ചുവെന്നാണ് ബസ്സുടമകളുടെ ആരോപണം. ഇന്ധനച്ചെലവിന് ആവശ്യമായ കളക്ഷൻ പോലും ലഭിച്ചില്ലെന്നും തൊഴിലാളികൾക്ക് മുഴുവൻ വേതനം നൽകാൻ കഴിഞ്ഞില്ലെന്നും ബസ്സുടമകൾ പറയുന്നു. പദ്ധതിയുടെ യഥാർത്ഥ സാമ്പത്തിക ആഘാതം സംബന്ധിച്ച കണക്കുകൾ ഇന്ന് […]
Read more

ഓപ്പറേഷൻ തൂഫാൻ; പറവൂരിൽ ഹോട്ടൽ കേന്ദ്രീകരിച്ച ലഹരി വ്യാപാരം നടത്തിയ യുവാവും യുവതിയും പിടിയിൽ

കൊല്ലം: പറവൂരിൽ ഹോട്ടൽ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വ്യാപാരം നടത്തിയിരുന്ന യുവാവിനെയും യുവതിയെയും അധികൃതർ പിടികൂടി. ലഹരി മാഫിയകൾക്കെതിരായ പ്രത്യേക പരിശോധനാ നടപടിയായ ‘ഓപ്പറേഷൻ തൂഫാൻ’ ന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇരുവരും വലയിലായത്. പറവൂരിലെ ഒരു ഹോട്ടൽ താവളമാക്കി ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ, ലഹരി കൈമാറ്റം നടക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്ന് ആകെ 4 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. വിപണിയിൽ ഉയർന്ന വില ലഭിക്കുന്ന മാരക ലഹരിമരുന്നാണ് എംഡിഎംഎ. ഹോട്ടലുകൾ […]
Read more

സൗദിയിൽ ഉച്ചസമയ ജോലിനിരോധനം പ്രാബല്യത്തിൽ; സെപ്റ്റംബർ 15 വരെ നിയന്ത്രണം

റിയാദ്: സൗദി അറേബ്യയിൽ വേനൽച്ചൂടിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി ഉച്ചസമയത്തെ ജോലിനിരോധനം പ്രാബല്യത്തിൽ വന്നു. തുറസ്സായ സ്ഥലങ്ങളിലും നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന മേഖലകളിലും ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 3 വരെ തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുന്നത് ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ നിരോധിച്ചിരിക്കുകയാണ്. തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഈ നടപടി കഴിഞ്ഞ വർഷങ്ങളിലേതുപോലെ ഇത്തവണയും കർശനമായി നടപ്പാക്കുമെന്ന് മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷം 94 ശതമാനം സ്വകാര്യ സ്ഥാപനങ്ങളും നിയമം […]
Read more

ഐപിജി ഗ്രൂപ്പിന് നാസ്‌ഡാക് കമ്പനിയില്‍ നിന്ന് മള്‍ട്ടി-മില്യണ്‍ ഡോളര്‍ ഫണ്ടിംഗ്

കൊച്ചി: ലങ്ക പ്രീമിയര്‍ ലീഗിന്‍റെ ആറാം സീസണ്‍ ജൂലൈ 10-ന് ആരംഭിക്കാനിരിക്കെ ലീഗിന്‍റെ പ്രൊമോട്ടര്‍മാരായ ഇന്നൊവേറ്റീവ് പ്രൊഡക്ഷന്‍ ഗ്രൂപ്പിന് വമ്പന്‍ സാമ്പത്തിക പിന്തുണ ലഭിച്ചു. യുഎസ് ആസ്ഥാനമായുള്ള ലിസ്റ്റഡ് കമ്പനിയുമായി ചേര്‍ന്നാണ് ഐപിജി മള്‍ട്ടി-മില്യണ്‍ ഡോളര്‍ ഫണ്ടിംഗ് സ്വന്തമാക്കിയത്. പുതിയ ഫണ്ടിംഗും പങ്കാളിത്തവും ലീഗിന്‍റെ ആഗോള വിപുലീകരണത്തിനും മികച്ച സാമ്പത്തിക സമാഹരണത്തിനും ഡിജിറ്റല്‍ നവീകരണത്തിനും വഴിയൊരുക്കും. എന്‍എഎസ്‌ഡിഎക്യുയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള യുജിആര്‍ഒ പ്ലാറ്റ്ഫോമിന്‍റെ ഭാഗമായ ഫ്ളാഷ് സ്പോര്‍ട്സ് & മീഡിയയുമായി തന്ത്രപ്രധാനമായ ഓഹരി ലയനം ഐപിജി ഇതിനകം […]
Read more

ഡാൻസിംഗ് ഗേൾ ശില്പ വിവാദം; NCERT ഒൻപതാം ക്ലാസ് പാഠപുസ്തകം തിരുത്തും

ന്യൂഡൽഹി: സിന്ധുനദീതട സംസ്കാരത്തിന്റെ ചരിത്രപ്രസിദ്ധമായ അവശിഷ്ടങ്ങളിലൊന്നായ ‘ഡാൻസിംഗ് ഗേൾ’ ശില്പത്തിന്റെ ചിത്രം പാഠപുസ്തകത്തിൽ വികലമായി അവതരിപ്പിച്ചതിനെതിരായ ശക്തമായ പ്രതിഷേധങ്ങൾക്ക് പിന്നാലെ തിരുത്തലുമായി എൻസിഇആർടി. ഒൻപതാം ക്ലാസിലെ ആർട്സ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയ പരിഷ്കരിച്ച ചിത്രം ഒഴിവാക്കി, ശില്പത്തിന്റെ യഥാർത്ഥ ചിത്രം തന്നെ ഉൾപ്പെടുത്തുമെന്ന് എൻസിഇആർടി ഡയറക്ടർ ദിനേഷ് സക്ലാനി അറിയിച്ചു. ചരിത്രരേഖകൾ വക്രീകരിക്കപ്പെടുന്നു എന്ന ആരോപണത്തെ തുടർന്നാണ് തീരുമാനം. എൻസിഇആർടിയുടെ പുതിയ ഒൻപതാം ക്ലാസ് ആർട്സ് പുസ്തകമായ ‘മധുരിമ’യിലെ ഒന്നാം അധ്യായത്തിലാണ് വെങ്കല ശില്പത്തിന് വസ്ത്രം ധരിപ്പിച്ച രീതിയിലുള്ള […]
Read more

ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സ്ഥലംമാറ്റം; പരാതികൾ ഇന്ന് ബോർഡ് യോഗത്തിൽ ചർച്ച ചെയ്യും

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പുറത്തിറക്കിയ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ സ്ഥലംമാറ്റ പട്ടികയുമായി ബന്ധപ്പെട്ട പരാതികൾ ഇന്ന് ചേരുന്ന ബോർഡ് യോഗത്തിൽ ചർച്ച ചെയ്യും. വിജിലൻസ് അന്വേഷണം നേരിടുന്നവരെയും ആരോപണ വിധേയരെയും പ്രധാന തസ്തികകളിൽ നിയമിച്ചതിനെതിരെ ഉത്തരവ് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം മന്ത്രി കെ. മുരളീധരൻ ബോർഡിന് കത്ത് നൽകിയിരുന്നു. കൂടാതെ, കോൺഗ്രസ് അനുകൂല സംഘടനയായ ദേവസ്വം എംപ്ലോയീസ് ഫ്രണ്ടും വിഷയത്തിൽ പരാതി ഉന്നയിച്ചിട്ടുണ്ട്. ഇതോടെ ബോർഡ് യോഗത്തിൽ നിർണായക തീരുമാനങ്ങൾ ഉണ്ടാകുമോ എന്നത് ശ്രദ്ധേയമാണ്. അതേസമയം, നിലവിലുള്ള […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix