Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

നോർവേ കിരീടാവകാശിയുടെ മകൻ ബലാത്സംഗക്കേസിൽ കുറ്റക്കാരൻ; നാല് വർഷം തടവ്

ഓസ്‌ലോ: നോർവേയിലെ കിരീടാവകാശി രാജകുമാരി മെയ്റ്റ് മാരിറ്റിന്റെ മകൻ മാരിയസ് ബോർഗ് ഹൊയ്ബിയെ രണ്ട് ബലാത്സംഗക്കേസുകളിൽ കുറ്റക്കാരനായി കണ്ടെത്തി. ഓസ്ലോ ജില്ലാ കോടതിയാണ് 29-കാരനായ ഹൊയ്ബിക്ക് നാല് വർഷം തടവുശിക്ഷ വിധിച്ചത്. ഹൊയ്ബിക്കെതിരെ ആകെ നാല് ബലാത്സംഗക്കേസുകളാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ട് കേസുകളിൽ കോടതി കുറ്റവിമുക്തനാക്കിയെങ്കിലും, 2018-ൽ സ്‌കൗഗത്തിലെ കിരീടാവകാശിയുടെ വസതിയിൽ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലും 2024-ൽ ഓസ്ലോയിൽ മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലും കുറ്റക്കാരനാണെന്ന് കണ്ടെത്തി. കൂടാതെ, മുൻ കാമുകിയായ നോറ […]
Read more

ഡിജിറ്റൽ സെൻസസ് ജൂലൈ 1 മുതൽ; കേരളത്തിൽ വീടുകളുടെ കണക്കെടുപ്പ് ആരംഭിക്കും

തിരുവനന്തപുരം: രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സെൻസസ് രണ്ട് ഘട്ടങ്ങളിലായി നടത്തുമെന്ന് പൊതുഭരണ സെക്രട്ടറി കെ. ബിജു അറിയിച്ചു. ആദ്യ ഘട്ടത്തിൽ വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുമായി ബന്ധപ്പെട്ട വിവരശേഖരണവും നടക്കും. കേരളത്തിൽ ജൂലൈ 1 മുതൽ 30 വരെയാണ് വീടുകളുടെ കണക്കെടുപ്പ്. രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയിൽ നടത്തും. സെൻസസിനായി ആകെ 33 ചോദ്യങ്ങളാണ് വിജ്ഞാപനം ചെയ്തിരിക്കുന്നത്. പൊതുജനങ്ങൾക്ക് സ്വയം വിവരങ്ങൾ നൽകുന്നതിനായി ‘സെൽഫ് എന്യൂമറേഷൻ’ സൗകര്യം ജൂൺ 16 മുതൽ 15 […]
Read more

മധുബാല-ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” ട്രെയ്‌ലർ പുറത്തിറങ്ങി

മധുബാലയെയും ഇന്ദ്രൻസിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗത സംവിധായിക വർഷാ വാസുദേവ് ഒരുക്കുന്ന “ചിന്ന ചിന്ന ആസൈ”യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ജൂൺ 19ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് കേരളത്തിലെ വിതരണ ചുമതല വഹിക്കുന്നത്. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജി നിർമ്മിക്കുന്ന ചിത്രത്തിന് അടുത്തിടെ ക്ലീൻ യു സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. കൊച്ചിയിലെ ഫോറം മാളിലെ പി.വി.ആർ സിനിമാസിൽ നടന്ന ചടങ്ങിലാണ് ട്രെയ്‌ലർ ലോഞ്ച് നടത്തിയത്. സിനിമയുടെ അണിയറ പ്രവർത്തകരും താരങ്ങളും മലയാള സിനിമാ […]
Read more

ശബരിമല സ്വർണക്കൊള്ള; ആരോപണവിധേയരെ മർമ്മസ്ഥാനങ്ങളിൽ നിയമിക്കരുതെന്ന് മന്ത്രി

തൃശ്ശൂർ: ശബരിമല സ്വർണക്കൊള്ള കേസിൽ ആരോപണവിധേയരായവരെ സുപ്രധാന സ്ഥാനങ്ങളിൽ നിയമിക്കരുതെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇത്തരക്കാരെ പ്രധാന തസ്തികകളിൽ നിയമിക്കാൻ ശ്രമിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിന് കത്ത് നൽകിയതെന്ന് മന്ത്രി വ്യക്തമാക്കി. സ്വർണക്കൊള്ളയിൽ പങ്കുണ്ടെന്ന ആരോപണം നേരിടുന്നവരെ മർമ്മപ്രധാന സ്ഥാനങ്ങളിൽ നിയമിക്കുന്നതിനുള്ള ഉത്തരവ് നടപ്പാക്കരുതെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ബോർഡ് പ്രസിഡന്റ് നിഷ്പക്ഷ നിലപാടുള്ള വ്യക്തിയായതിനാലാണ് ഇതുവരെ വിഷയത്തിൽ പ്രതികരിക്കാതിരുന്നതെന്നും മന്ത്രി പറഞ്ഞു. ഉത്തരവുകളിൽ തിരുത്തൽ വരുത്തിയില്ലെങ്കിൽ നിലവിലെ […]
Read more

22 വർഷമായി ഒളിവിൽ; വാഹനമോഷണ കേസിലെ പ്രതി അറസ്റ്റിൽ

കണ്ണൂർ: ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ഉൾപ്പെടെ വിവിധയിടങ്ങളിലെ വാഹനമോഷണ കേസുകളിൽ പ്രതിയായ ഒരാളെ കണ്ണൂർ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. 2004ൽ കണ്ണൂർ ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത പത്തോളം വാഹനമോഷണ കേസുകളിലെ പ്രതിയായ ബൽദേവ് സിംഗാണ് പിടിയിലായത്. ഉത്തർപ്രദേശിലെ അലിഗഡിന് സമീപമുള്ള ടപ്പൽ പ്രദേശത്ത് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഹരിയാന പൊലീസ് ക്രൈം സ്ക്വാഡിന്റെ സഹായത്തോടെ കണ്ണൂർ ക്രൈംബ്രാഞ്ച് യൂണിറ്റിലെ എസ്.ഐ. മധുസൂദനൻ, എ.എസ്.ഐ. ബിജു, എ.എസ്.ഐ. രാജേഷ്‌കുമാർ എന്നിവരടങ്ങിയ സംഘമാണ് ഞായറാഴ്ച പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ […]
Read more

മുനമ്പം ഭൂമി വിവാദം; സംസ്ഥാന വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

എറണാകുളം: മുനമ്പം തർക്കഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതുമായി ബന്ധപ്പെട്ട് സംസ്ഥാന വഖഫ് ബോർഡിനോട് വിശദീകരണം തേടി കേന്ദ്ര സർക്കാർ. അഞ്ച് ദിവസത്തിനകം മറുപടി നൽകണമെന്നാണ് കേന്ദ്രത്തിന്റെ നോട്ടീസിൽ നിർദേശിച്ചിരിക്കുന്നത്. തർക്കഭൂമി ഉമീദ് പോർട്ടലിൽ ഉൾപ്പെടുത്തിയതിനെതിരെ നേരത്തെ തന്നെ ബിജെപി രംഗത്തെത്തിയിരുന്നു. ഭൂമി പോർട്ടലിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കേന്ദ്ര വഖഫ് മന്ത്രി കിരൺ റിജിജുവിന് കത്തും നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ വിശദീകരണം തേടിയിരിക്കുന്നത്. മുനമ്പത്തെ തർക്കഭൂമി […]
Read more

ക്രൂഡ് ഓയിൽ വിലയിൽ വൻ ഇടിവ്; ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ആശ്വാസം

ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വൻ ഇടിവ്. ജൂലൈയിൽ വിതരണം ചെയ്യേണ്ട യുഎസ് ക്രൂഡ് ഓയിൽ വില അഞ്ച് ശതമാനത്തിലധികം കുറഞ്ഞ് ബാരലിന് 80.25 ഡോളറിലെത്തി. ഓഗസ്റ്റിലെ വിതരണത്തിനുള്ള ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് നാല് ശതമാനത്തിലേറെ ഇടിഞ്ഞ് 83.31 ഡോളറായും താഴ്ന്നു. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പൽ ഗതാഗതം സാധാരണ നിലയിലാകുമെന്ന പ്രതീക്ഷയാണ് എണ്ണവിലയിൽ ഇടിവുണ്ടാകാൻ പ്രധാന കാരണം. ഇതോടെ കഴിഞ്ഞ മാർച്ച് 10ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കിലാണ് എണ്ണവില എത്തിയത്. എണ്ണവിലയിലെ കുറവ് […]
Read more

CMRL–എക്സാലോജിക് ഇടപാട് കേസ്; ശശിധരൻ കർത്തയുടെ മകളെ ഇഡി ചോദ്യം ചെയ്യുന്നു

കൊച്ചി: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ശശിധരൻ കർത്തയുടെ മകൾ ഷിബി എസ്. കർത്തയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇഡി ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. സിഎംആർഎല്ലിന്റെ ഡയറക്ടറായ ഷിബി എസ്. കർത്ത, കമ്പനിയുടെ സഹോദര സ്ഥാപനമായ നിപുണയുടെ പ്രധാന ചുമതലയും വഹിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് നേരത്തെ നിപുണയുടെ ഓഫീസുകളിലും ഇഡി പരിശോധന നടത്തിയിരുന്നു.
Read more

സുന്ദർ പിച്ചൈക്കെതിരായ വിദ്യാർത്ഥി പ്രതിഷേധം; വിമർശനവുമായി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈക്കെതിരെ സ്റ്റാൻഫോർഡ് സർവകലാശാലയിലെ ബിരുദദാന ചടങ്ങിനിടെ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ചടങ്ങിനിടെ പ്രതിഷേധിച്ച് ഇറങ്ങിപ്പോയ വിദ്യാർത്ഥികളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച അദ്ദേഹം, ഇത് ഇന്നത്തെ യുവാക്കളിൽ ചിലരെ ബാധിച്ചിരിക്കുന്ന കടുത്ത വിവരക്കേടിന്റെ ഉദാഹരണമാണെന്ന് അഭിപ്രായപ്പെട്ടു. ലോകോത്തര സർവകലാശാലയിൽ പഠിക്കാനും, സുന്ദർ പിച്ചൈയെപ്പോലെ ആഗോള തലത്തിൽ നേട്ടങ്ങൾ കൈവരിച്ച ഒരാളുടെ അനുഭവങ്ങളും കാഴ്ചപ്പാടുകളും നേരിട്ട് കേൾക്കാനുമുള്ള അപൂർവ അവസരമാണ് വിദ്യാർത്ഥികൾ നഷ്ടപ്പെടുത്തിയതെന്ന് രാജീവ് ചന്ദ്രശേഖർ […]
Read more

ശ്രീലങ്ക എയ്ക്കെതിരെ ഇന്ത്യക്ക് മോശം തുടക്കം; വൈഭവും പ്രഭ്‌സിമ്രാനും പുറത്ത്

ധാംബുള്ള: ത്രിരാഷ്ട്ര പരമ്പരയിൽ ശ്രീലങ്ക എയ്ക്കെതിരായ നിർണായക മത്സരത്തിൽ ഇന്ത്യ എയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർമാരായ വൈഭവ് സൂര്യവംശിയെയും പ്രഭ്‌സിമ്രാൻ സിംഗിനെയും തുടക്കത്തിൽ തന്നെ നഷ്ടമായി. ആക്രമണാത്മക ബാറ്റിങ്ങിലൂടെ ശ്രദ്ധ നേടിയ കൗമാരതാരം വൈഭവ് സൂര്യവംശി 14 പന്തിൽ മൂന്ന് ഫോറും ഒരു സിക്സും ഉൾപ്പെടെ 21 റൺസെടുത്തു. ഗുണശേഖരയുടെ ഓവറിൽ രണ്ട് ഫോറും ഒരു സിക്സും പറത്തി മികച്ച തുടക്കം നൽകിയ താരം നാലാം ഓവറിൽ സഹൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix