Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് KSEB ലൈൻമാൻ മരിച്ചു

തൃശൂർ: വൈദ്യുതി ലൈനിലെ തകരാർ പരിഹരിക്കുന്നതിനിടെ കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം. കരുവന്നൂർ മേജർ സെക്ഷനിലെ ലൈൻമാനായ മനോജ് (46) ആണ് ഷോക്കേറ്റ് മരിച്ചത്. ആറാട്ടുപുഴ സ്വദേശി അയ്യാണ്ടി വാസുവിന്റെ മകനായ മനോജ്, ചൊവ്വാഴ്ച രാവിലെ ആറരയോടെ മാപ്രാണം സെന്ററിന് സമീപമുള്ള വൈദ്യുതിക്കാലിൽ അറ്റകുറ്റപ്പണി നടത്തുന്നതിനായി കയറിയതായിരുന്നു. ജോലിക്കിടെ വൈദ്യുതാഘാതമേൽക്കുകയായിരുന്നു. ഷോക്കേറ്റ ഉടൻ സഹപ്രവർത്തകരും നാട്ടുകാരും ചേർന്ന് മനോജിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം […]
Read more

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; വയോധികനെ കൊലപ്പെടുത്താൻ ശ്രമം

കണ്ണൂർ: തലശ്ശേരിയിൽ മദ്യപാനത്തിനിടെ ഉണ്ടായ തർക്കം കൊലപാതകശ്രമത്തിൽ കലാശിച്ചു. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ചെമ്പിലോട് സ്വദേശിയായ നാസറിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിലെ ഒഴിഞ്ഞ ഭാഗത്ത് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. നാസറും ഷാഹിദ് എന്നയാളും ഒരുമിച്ച് മദ്യപിച്ചുകൊണ്ടിരിക്കെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായതായാണ് വിവരം. തർക്കം രൂക്ഷമായതോടെ ഷാഹിദ് കൈവശമുണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച് നാസറിന്റെ കഴുത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ നാസറിന് ഗുരുതര പരിക്കേറ്റു. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ പൊലീസിനെ വിവരം […]
Read more

KSRTC ബസ് വാങ്ങൽ വിവാദം; പരിവാഹൻ രേഖകൾ പുറത്ത്

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് വാങ്ങലിൽ വിലവ്യത്യാസം സംബന്ധിച്ച് ഉയർന്ന വിവാദത്തിൽ മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ നൽകിയ വിശദീകരണങ്ങൾ ചോദ്യം ചെയ്ത് പുതിയ വിവരങ്ങൾ പുറത്തുവന്നു. ബസുകളുടെ വിലയിൽ വന്ന വ്യത്യാസം ജിഎസ്ടി നിരക്കിലെ മാറ്റവും വ്യത്യസ്ത സവിശേഷതകളുള്ള വാഹനങ്ങളുടെ വാങ്ങലുമാണെന്നാണ് മുൻ മന്ത്രിയുടെ വിശദീകരണം. എന്നാൽ ഔദ്യോഗിക രേഖകളിലെ വിവരങ്ങൾ ഈ വാദങ്ങളെ പിന്തുണയ്ക്കുന്നില്ലെന്നാണ് വിമർശനം. ഒരേ ദിവസം രജിസ്റ്റർ ചെയ്ത ഒരേ മോഡൽ ബസുകൾക്ക് വ്യത്യസ്ത വില രേഖപ്പെടുത്തിയതാണ് വിവാദത്തിന് വഴിവെച്ചത്. […]
Read more

കുവൈത്തിൽ വാഹനം മറിഞ്ഞ് തീപിടിത്തം; രണ്ട് പേർ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ സുബ്ഹാൻ മേഖലയിൽ ഉണ്ടായ വാഹനാപകടവും തുടർന്നുണ്ടായ തീപിടിത്തവും രണ്ട് പേരുടെ ജീവനെടുത്തു. ഞായറാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ നിയന്ത്രണം വിട്ട ഒരു വാഹനം മറിഞ്ഞ ശേഷം സമീപത്ത് പാർക്ക് ചെയ്തിരുന്ന നിരവധി ബസുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തെ തുടർന്ന് വാഹനങ്ങളിൽ തീപിടിക്കുകയും തീ അതിവേഗം സമീപത്തുണ്ടായിരുന്ന ബസുകളിലേക്കും പടരുകയും ചെയ്തു. ഒന്നിലധികം വാഹനങ്ങൾ തീയിൽ നശിച്ചതായി അധികൃതർ അറിയിച്ചു. വിവരം ലഭിച്ചതിനെ തുടർന്ന് സുബ്ഹാൻ ഫയർ സ്റ്റേഷനിൽ നിന്നുള്ള അഗ്നിശമനസേന ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. […]
Read more

പാറശ്ശാല ആശുപത്രിയിൽ മൂന്ന് വയസുകാരിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയെന്ന് പരാതി

തിരുവനന്തപുരം: പാറശ്ശാല താലൂക്ക് ആശുപത്രിയിൽ മൂന്ന് വയസുകാരിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകി ഡ്രിപ്പ് ഇട്ടെന്ന ഗുരുതര ആരോപണം ഉയർന്നു. പാറശ്ശാല തളച്ചാൻവിള സ്വദേശിയുടെ മകൾക്കാണ് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതെന്നാണ് പരാതി. കഴിഞ്ഞ ഏപ്രിലിൽ കാലാവധി അവസാനിച്ച മരുന്നാണ് കുട്ടിക്ക് ഉപയോഗിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പ്രതിഷേധത്തെ തുടർന്ന് പ്രദേശത്ത് വലിയ പൊലീസ് സന്നാഹം ഏർപ്പെടുത്തി. ആശുപത്രിയുടെ പ്രധാന കവാടത്തിൽ ബാരിക്കേഡുകൾ സ്ഥാപിച്ചും സുരക്ഷ ശക്തമാക്കി. […]
Read more

മയക്കുമരുന്ന് നൽകി പീഡനം; വ്യോമസേന ഉദ്യോഗസ്ഥന്റെ ഭാര്യയുടെ പരാതിയിൽ രണ്ട് പേർ അറസ്റ്റിൽ

മുംബൈ: നാഗ്പൂരിൽ വ്യോമസേന ഉദ്യോഗസ്ഥന്റെ ഭാര്യയെ മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുകയും നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുകയും ചെയ്തെന്ന പരാതിയിൽ രണ്ട് പേർ അറസ്റ്റിൽ. യുവതിയുടെ മുൻ സഹപാഠിയായ അയ്യാസ് താജ് മദാരെ (26), അമീൻ ഷെയ്ഖ് (30) എന്നിവരെയാണ് പോലീസ് പിടികൂടിയത്. കേസിലെ മൂന്നാം പ്രതിക്കായി അന്വേഷണം തുടരുകയാണ്. 2025 ഫെബ്രുവരിയിൽ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഒരു പ്ലോട്ട് കാണിക്കാമെന്ന വ്യാജേന യുവതിയെ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയെന്നാണ് പരാതി. അവിടെ […]
Read more

കഞ്ചാവ് ലഹരിയിൽ യുവാക്കളുടെ അഴിഞ്ഞാട്ടം; നാല് പേർ പിടിയിൽ

കോട്ടയം: കോട്ടയത്ത് കഞ്ചാവ് ലഹരിയിൽ യുവാക്കളുടെ അക്രമം. ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെ തിരിഞ്ഞ യുവാക്കൾ പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. തുടർന്ന് നാട്ടുകാർ തന്നെ ഇവരെ പിടികൂടി പൊലീസിന് കൈമാറി. കോട്ടയം വാഴൂർ പാറാംതോട്ടിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ലഹരിയുടെ സ്വാധീനത്തിലായിരുന്ന യുവാക്കൾ നടത്തിയ കല്ലേറിൽ സമീപത്തെ വീടുകളുടെ ജനൽചില്ലുകൾ തകർന്നു. സംഭവത്തെ തുടർന്ന് നാട്ടുകാർ ഇടപെട്ട് നാല് യുവാക്കളെ പിടികൂടി പള്ളിക്കത്തോട് പൊലീസിന് കൈമാറി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read more

രണ്ട് കോടി ഇൻഷുറൻസിനായി മുൻ സൈനികനെ ആശുപത്രിയിൽ കൊലപ്പെടുത്തിയെന്ന് പൊലീസ്

ബെംഗളൂരു: ബൈക്ക് അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന മുൻ സൈനിക ഉദ്യോഗസ്ഥന്റെ മരണത്തിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്. കർണാടകയിലെ ബെലഗാവി ജില്ലയിൽ നടന്ന സംഭവത്തിൽ, ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയതാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. മുൻ സൈനിക ഉദ്യോഗസ്ഥനായ സന്ദീപ് കലഗൗഡ മഞ്ചർഗിയുടെ മരണത്തിന് പിന്നിൽ രണ്ട് കോടി രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാനുള്ള ഗൂഢാലോചനയുണ്ടായിരുന്നുവെന്ന് അന്വേഷണസംഘം വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഗൂഢാലോചനയിൽ പങ്കെടുത്തവരും തെളിവ് നശിപ്പിക്കാൻ സഹായിച്ചവരുമടക്കം ഒമ്പത് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മാർച്ച് 13-നാണ് […]
Read more

മെസിയുടെ 200-ാം മത്സരം; ലോകകപ്പ് കിരീട പ്രതിരോധത്തിന് അർജന്റീന

കൻസാസ് സിറ്റി: ലോകകപ്പ് കിരീടം നിലനിർത്താനുള്ള ലക്ഷ്യവുമായി അർജന്റീന നാളെ ആദ്യ മത്സരത്തിനിറങ്ങും. കൻസാസ് സിറ്റിയിലെ ആരോഹെഡ് സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ അൾജീരിയയാണ് എതിരാളികൾ. ഇന്ത്യൻ സമയം രാവിലെ 6.30നാണ് മത്സരം ആരംഭിക്കുക. അർജന്റീന നായകൻ ലയണൽ മെസിയുടെ കരിയറിലെ 200-ാം അന്താരാഷ്ട്ര മത്സരമെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. ഒരു രാജ്യത്തിനായി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരങ്ങളുടെ പട്ടികയിൽ നിലവിൽ മൂന്നാം സ്ഥാനത്താണ് മെസി. പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയും കുവൈത്തിന്റെ ബാദർ അൽ-മുതാവയുമാണ് മെസിക്ക് […]
Read more

ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ സെക്രട്ടറി

തിരുവനന്തപുരം: സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി കമ്മീഷന്റെ മുൻ സെക്രട്ടറി ഷൈനി ജോർജ് രംഗത്ത്. കമ്മീഷൻ ഓഫീസിൽ വെച്ച് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് പോഷ് ആക്ട് പ്രകാരം പരാതി നൽകിയതിനെ തുടർന്ന് തനിക്കെതിരെ വ്യാജ പരാതി സൃഷ്ടിച്ച് സ്ഥലംമാറ്റം നടത്തിയെന്നാണ് ഷൈനി ജോർജിന്റെ ആരോപണം. മനോജ് കുമാറിന്റെ ഭാഗത്ത് നിന്ന് അപമാനകരമായ പെരുമാറ്റമാണ് ഉണ്ടായതെന്നും, അന്നത്തെ മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്വാധീനം ഉപയോഗിച്ചാണ് തനിക്കെതിരെ നടപടികൾ ഉണ്ടായതെന്നും ഷൈനി ആരോപിച്ചു. വിഷയത്തിൽ മുഖ്യമന്ത്രി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix