Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

KSRTC ബസ് വാങ്ങൽ വിവാദം; പരിവാഹൻ രേഖകൾ പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് വാങ്ങലിൽ വിലവ്യത്യാസം സംബന്ധിച്ച് ഉയർന്ന വിവാദത്തിൽ മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ നൽകിയ വിശദീകരണങ്ങൾ ചോദ്യം ചെയ്ത് പുതിയ വിവരങ്ങൾ പുറത്തുവന്നു. ബസുകളുടെ വിലയിൽ വന്ന വ്യത്യാസം ജിഎസ്ടി നിരക്കിലെ മാറ്റവും വ്യത്യസ്ത സവിശേഷതകളുള്ള വാഹനങ്ങളുടെ വാങ്ങലുമാണെന്നാണ് മുൻ മന്ത്രിയുടെ വിശദീകരണം. എന്നാൽ ഔദ്യോഗിക രേഖകളിലെ വിവരങ്ങൾ ഈ വാദങ്ങളെ പിന്തുണയ്ക്കുന്നില്ലെന്നാണ് വിമർശനം.

ഒരേ ദിവസം രജിസ്റ്റർ ചെയ്ത ഒരേ മോഡൽ ബസുകൾക്ക് വ്യത്യസ്ത വില രേഖപ്പെടുത്തിയതാണ് വിവാദത്തിന് വഴിവെച്ചത്. മാധ്യമങ്ങൾ പുറത്തുവിട്ട വിലക്കണക്കുകൾ തെറ്റാണെന്നും, കെഎസ്ആർടിസി ബസുകൾ 27 ലക്ഷം രൂപയ്ക്കോ 30 ലക്ഷം രൂപയ്ക്കോ വാങ്ങിയിട്ടില്ലെന്നും ഗണേഷ് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ബസുകൾ കുറഞ്ഞ വിലയ്ക്കാണ് വാങ്ങിയതെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

എന്നാൽ മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക രേഖകളിൽ ഒരേ ദിവസം വ്യത്യസ്ത വിലകളിൽ ബസുകൾ രജിസ്റ്റർ ചെയ്തതായി കാണിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ വിലനിർണയത്തിലെ പൊരുത്തക്കേടുകളെക്കുറിച്ചുള്ള ചോദ്യങ്ങൾ വീണ്ടും ഉയരുകയാണ്.

ജിഎസ്ടി നിരക്ക് 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചതാണ് വില വ്യത്യാസത്തിന് കാരണമെന്നായിരുന്നു മുൻ മന്ത്രിയുടെ മറ്റൊരു വിശദീകരണം. എന്നാൽ ജിഎസ്ടി നിരക്ക് ഔദ്യോഗികമായി കുറയ്ക്കുന്നതിന് മുമ്പ് വാങ്ങിയ വാഹനങ്ങൾക്കും 18 ശതമാനം ജിഎസ്ടി മാത്രം രേഖപ്പെടുത്തിയിട്ടുണ്ടെന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇതോടെ ജിഎസ്ടി മാറ്റം സംബന്ധിച്ച വിശദീകരണവും ചർച്ചയാവുകയാണ്.

വില വ്യത്യാസത്തിന് കാരണം സസ്പെൻഷൻ സംവിധാനങ്ങളിലെ മാറ്റമാണെന്നും മുൻ മന്ത്രി വിശദീകരിച്ചിരുന്നു. എയർ സസ്പെൻഷൻ ഘടിപ്പിച്ച ബസുകളും സാധാരണ സസ്പെൻഷൻ സംവിധാനമുള്ള ബസുകളും തമ്മിലുള്ള വില വ്യത്യാസമാണിതെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ ലഭ്യമായ ബില്ലുകളിലും രേഖകളിലും ഇത്തരം സാങ്കേതിക വ്യത്യാസങ്ങൾ വ്യക്തമാക്കിയിട്ടില്ലെന്നാണ് ആരോപണം.

മാധ്യമങ്ങൾ ഉപയോഗിച്ച വിവരങ്ങൾ ഔദ്യോഗിക രേഖകളല്ലെന്നും, പരിവാഹൻ പോർട്ടലിലെ വിവരങ്ങളുടെ വ്യാഖ്യാനത്തിലാണ് തെറ്റുണ്ടായതെന്നും ഗണേഷ് കുമാർ വാദിക്കുന്നു. അതേസമയം, വിഷയത്തിൽ ഏത് തരത്തിലുള്ള അന്വേഷണവും നേരിടാൻ താൻ തയ്യാറാണെന്നും ആവശ്യമെങ്കിൽ കേന്ദ്ര ഏജൻസികൾ ഉൾപ്പെടെ അന്വേഷണം നടത്തട്ടെയെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

Advertisement
WhiteswanTV Footer