Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുന്നതുവരെ ജന്തർ മന്തർ വിടില്ലെന്ന് സിജെപി

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുന്നതുവരെ ജന്തർ മന്തറിലെ സമരം അവസാനിപ്പിക്കില്ലെന്ന് സിജെപി വക്താവ് സൗരവ് ദാസ് പറഞ്ഞു. പ്രതിഷേധത്തിന് ആവശ്യമായ സുരക്ഷയും സഹകരണവും പോലീസ് ഉറപ്പാക്കിയിട്ടുണ്ടെന്നും, വരും ദിവസങ്ങളിൽ പുതിയ രീതിയിലുള്ള സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് ഇന്ന് ജന്തർ മന്തറിൽ സിജെപിയുടെ നേതൃത്വത്തിൽ പ്രതിഷേധം ആരംഭിച്ചത്. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വയോജനങ്ങൾ ഉൾപ്പെടെ നിരവധി പേർ ജന്തർ മന്തറിലെത്തി. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഡൽഹി […]
Read more

‘എൻഎസ്എസിനെ ഒന്നും ചെയ്യാനാകില്ല’; വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സുകുമാരൻ നായർ

കോട്ടയം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മുഖ്യമന്ത്രിയെ കാണാൻ രണ്ടുതവണ അനുമതി തേടിയിട്ടും സമയം ലഭിച്ചില്ലെന്ന് ആരോപിച്ച അദ്ദേഹം, “സതീശൻ വിചാരിച്ചാൽ എൻഎസ്എസിനെ ഒന്നും ചെയ്യാനാകില്ല, എന്നാൽ എൻഎസ്എസ് വിചാരിച്ചാൽ പലതും സാധിക്കും” എന്നായിരുന്നു പ്രതികരണം. എൻഎസ്എസ് ബജറ്റ് യോഗത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. മുഖ്യമന്ത്രി അഹങ്കാരപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും സുകുമാരൻ നായർ ആരോപിച്ചു. കൂടിക്കാഴ്ചയ്ക്കായി നിരന്തരം ശ്രമിച്ചിട്ടും അനുമതി ലഭിക്കാത്തതിനെ തുടർന്നാണ് അദ്ദേഹം പരസ്യമായി വിമർശനവുമായി രംഗത്തെത്തിയത്. […]
Read more

11 വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ കടയുടമയ്ക്ക് 20 വർഷം കഠിന തടവ്

കോഴിക്കോട്: 11 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കടയുടമയ്ക്ക് 20 വർഷം കഠിന തടവും 35,000 രൂപ പിഴയും വിധിച്ചു. വടകര കൈനാട്ടി ചേക്കിന്റവിടെ വീട്ടിൽ നാസർ (53)നെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി കെ. നൗഷാദലി ശിക്ഷിച്ചത്. പോക്സോ നിയമവും ഇന്ത്യൻ ശിക്ഷാനിയമവും പ്രകാരമാണ് ശിക്ഷ വിധിച്ചത്. 2022-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ കടയിൽ മിഠായി വാങ്ങാനെത്തിയ 11 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു കേസ്. സംഭവം കുട്ടി മാതാവിനോട് പറഞ്ഞതിനെ തുടർന്ന് […]
Read more

DHS തർക്കം തുടരുമ്പോഴും ആരോഗ്യവകുപ്പിൽ ഭരണസ്തംഭനമില്ലെന്ന് മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ (ഡിഎച്ച്എസ്) തസ്തികയെച്ചൊല്ലിയുള്ള വിവാദങ്ങൾ തുടരുന്നുണ്ടെങ്കിലും സംസ്ഥാനത്ത് ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളെ അത് ബാധിച്ചിട്ടില്ലെന്ന് മന്ത്രി കെ. മുരളീധരൻ. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഉൾപ്പെടെ എല്ലാ സേവനങ്ങളും കാര്യക്ഷമമായി മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡിഎച്ച്എസ് നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയിട്ടുണ്ടെന്നും, അതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ സ്വീകരിക്കുകയെന്നും മന്ത്രി പറഞ്ഞു. നിലവിൽ ചുമതല വഹിക്കുന്ന ഡോ. മീനാക്ഷി വകുപ്പിന്റെ പ്രവർത്തനങ്ങൾ സുഗമമായി ഏകോപിപ്പിക്കുന്നുണ്ടെന്നും ഔദ്യോഗിക പരിപാടികളിലോ കോൺഫറൻസുകളിലോ തടസങ്ങളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. […]
Read more

നെയ്മർ തിരിച്ചെത്തുന്നു; സ്ഥിരീകരണവുമായി പരിശീലകൻ കാർലോ ആൻസലോട്ടി

വാഷിങ്ടൺ: പരിക്കിനെ തുടർന്ന് ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും നഷ്ടമായ ബ്രസീൽ സൂപ്പർ താരം നെയ്മർ തിരിച്ചുവരവിനൊരുങ്ങുന്നു. സ്‌കോട്ട്‌ലൻഡിനെതിരായ നിർണായക ഗ്രൂപ്പ് മത്സരത്തിനുള്ള ബ്രസീൽ സ്‌ക്വാഡിൽ നെയ്മർ ഉൾപ്പെടുമെന്ന് പരിശീലകൻ കാർലോ ആൻസലോട്ടി സ്ഥിരീകരിച്ചു. ആദ്യ ഇലവനിൽ തന്നെ താരത്തിന് അവസരം ലഭിക്കാനും സാധ്യതയുണ്ട്. പരിക്കിൽ നിന്ന് പൂർണമായും മുക്തനായ നെയ്മർ ഇതിനകം ടീമിനൊപ്പം പരിശീലനം ആരംഭിച്ചിട്ടുണ്ട്. ലോകകപ്പിൽ മൊറോക്കോയ്ക്കും ഹെയ്തിക്കുമെതിരായ മത്സരങ്ങളിലാണ് താരം കളിക്കാതിരുന്നത്. മൊറോക്കോയോട് സമനില വഴങ്ങിയ ബ്രസീൽ, ഹെയ്തിയെ 3-0ന് തോൽപ്പിച്ച് ശക്തമായ […]
Read more

കെ.ബി. ഗണേഷ് കുമാറിനെ NSS ഡയറക്ടർ ബോർഡിൽ നിന്ന് ഒഴിവാക്കി

കോട്ടയം: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് ഒഴിവാക്കി. ഡയറക്ടർ ബോർഡിലെ ഒൻപത് അംഗങ്ങളുടെ കാലാവധി അവസാനിച്ചതിനെ തുടർന്ന് നടത്തിയ പുനർനിയമനത്തിൽ ഗണേഷ് കുമാറിന്റെ അംഗത്വം മാത്രമാണ് പുതുക്കി നൽകാതിരുന്നത്. മറ്റ് എട്ട് അംഗങ്ങൾക്കും വീണ്ടും അവസരം നൽകിയപ്പോൾ, ഗണേഷിന് പകരം ബി.ആർ.കെ. ബാബുവിനെ ഡയറക്ടർ ബോർഡിലേക്ക് ഉൾപ്പെടുത്തി. നേരത്തെ പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയനിൽ നിന്നുമുള്ള അംഗത്വവും ഗണേഷ് കുമാറിന് നഷ്ടമായിരുന്നു. ഇതിന് പിന്നാലെയാണ് ഡയറക്ടർ ബോർഡിലെയും സ്ഥാനം നഷ്ടമായത്. പത്തനാപുരം […]
Read more

വെള്ളാപ്പള്ളി നടേശനെതിരായ കുറ്റപത്രത്തിന് വിജിലൻസ് ഡയറക്ടറുടെ അംഗീകാരം

തിരുവനന്തപുരം: മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ആദ്യ കുറ്റപത്രം തയ്യാറായി. കുറ്റപത്രത്തിന് വിജിലൻസ് ഡയറക്ടർ അംഗീകാരം നൽകിയതായും ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചതായും അധികൃതർ വ്യക്തമാക്കി. കുറ്റപത്രം ഇതുവരെ കോടതിയിൽ സമർപ്പിക്കാത്തതിനെതിരെ ഹൈക്കോടതി കടുത്ത വിമർശനം ഉന്നയിച്ചതോടെയാണ് നടപടികൾ വേഗത്തിലായത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ഹൈക്കോടതി നേരത്തെയും രൂക്ഷ വിമർശനം നടത്തിയിരുന്നു. അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് മൂന്ന് ആഴ്ചയ്ക്കകം സമർപ്പിക്കാത്ത പക്ഷം എസ്.പി. എസ്. ശശിധരനെ അന്വേഷണ ചുമതലയിൽ നിന്ന് […]
Read more

“അരൂപി” ജൂലായ് 3-ന് പ്രദർശനത്തിനെത്തുന്നു

പുണർതം പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രദീപ്‌ രാജ് നിർമിച്ച് അഭിലാഷ് വാരിയർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “അരൂപി” ജൂലായ് മൂന്നിന് പ്രദർശനത്തിനെത്തുന്നു.ഹൊറർ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ വൈശാഖ് രവി, ബോളിവുഡ് ഫെയിം നേഹാ ചൗള,സാക്ഷി ബദാല,ജോയ് മാത്യു, സിന്ധു വർമ്മ, അഭിലാഷ് വാര്യർ, കിരൺ രാജ്,ആദിത്യ രാജ്,മാത്യു രാജു, കണ്ണൻ സാഗർ,എ കെ വിജുബാൽ,നെബു എബ്രഹാം,വിനയ്, ആൻറണി ഹെൻറി, വിഷ്ണു കാന്ത്, വൈഷ്ണവ്,ജോജോ ആൻറണി,സുജ റോസ്,ആൻ മരിയ,അഞ്ജന മോഹൻ, രേഷ്മ,സംഗീത തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അമൽ […]
Read more

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്; വിമർശനവുമായി എം.ബി രാജേഷ്

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശന്റെ ബജറ്റ് പ്രഖ്യാപനത്തിലെ മദ്യനികുതിയിളവ് സംബന്ധിച്ച് രൂക്ഷ വിമർശനവുമായി മുൻ എക്‌സൈസ് മന്ത്രി എംബി രാജേഷ് രംഗത്ത്. കേരളത്തിൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപ്പനയ്ക്ക് വഴിതുറന്ന് സർക്കാർ നികുതി ഘടന പ്രഖ്യാപിച്ചു. മദ്യ നിർമാണ കമ്പനികളുടെ ദീർഘകാല ആവശ്യം അംഗീകരിച്ചാണ് ‘ലോ ആൽക്കഹോളിക് ബിവറേജസ്’ വിഭാഗത്തിലെ ഉൽപ്പന്നങ്ങൾക്ക് പ്രത്യേക നികുതി നിരക്ക് നിശ്ചയിച്ചത്. ബജറ്റിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. 0.5 ശതമാനം മുതൽ 20 ശതമാനം വരെ ആൽക്കഹോൾ അംശമുള്ള മദ്യങ്ങളെയാണ് ഈ […]
Read more

കാഫിർ സ്‌ക്രീൻഷോട്ട് കേസ്; ഫോൺ റീസെറ്റ് ചെയ്ത് തെളിവ് നശിപ്പിച്ചതായി ഫൊറൻസിക് റിപ്പോർട്ട്

കോഴിക്കോട്: കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായി ജിതിൻ ഭാസ്‌കർ സമ്മതിച്ചെന്ന് ഫൊറൻസിക് റിപ്പോർട്ട്. വിവാദ സന്ദേശം അയച്ച ഫോൺ റീസെറ്റ് ചെയ്തതായി പ്രത്യേക അന്വേഷണസംഘത്തിന്റെ ചോദ്യംചെയ്യലിൽ അദ്ദേഹം അംഗീകരിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ജില്ലാ ഫൊറൻസിക് സയൻസ് ലാബിൽ നടത്തിയ പരിശോധനയിലാണ് ഫോൺ റീസെറ്റ് ചെയ്തതായി സ്ഥിരീകരിച്ചത്. റീസെറ്റ് ചെയ്താൽ ഫോണിലെ എല്ലാ ഡാറ്റയും മായ്ച്ചുകളയുകയും ഉപകരണം ആദ്യനിലയിലേക്കു മടങ്ങുകയും ചെയ്യും. കൂടുതൽ പരിശോധനയ്ക്കായി ഫോൺ തിരുവനന്തപുരത്തെ സ്റ്റേറ്റ് ഫൊറൻസിക് ലാബിലേക്ക് അയയ്ക്കും. നിലവിൽ കോടതി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix