ഏഴ് മണിക്കൂർ നീണ്ട ശസ്ത്രക്രിയ; 50കാരിയുടെ തലച്ചോറിലെ ഭീമൻ ട്യൂമർ നീക്കം ചെയ്തു
റിയാദ്: സൗദി അറേബ്യയിലെ കിംഗ് സൽമാൻ മെഡിക്കൽ സിറ്റിയിലെ ന്യൂറോ സർജറി വിഭാഗം വിദഗ്ധർ അതീവ സങ്കീർണമായ ശസ്ത്രക്രിയയിലൂടെ 50 വയസ്സുകാരിയുടെ തലച്ചോറിലുണ്ടായിരുന്ന ഭീമൻ ട്യൂമർ വിജയകരമായി നീക്കം ചെയ്തു. ദീർഘനാളായി പെരുമാറ്റ വൈകല്യങ്ങൾ, നടക്കാനുള്ള ബുദ്ധിമുട്ട്, വിഭ്രാന്തി തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്ന രോഗിക്കാണ് ശസ്ത്രക്രിയയിലൂടെ ആശ്വാസമായത്. വിശദമായ പരിശോധനകളിൽ രോഗിയുടെ തലച്ചോറിന്റെ മുൻഭാഗത്ത് 7.5 സെന്റീമീറ്റർ വലിപ്പമുള്ള ‘മെനിഞ്ചിയോമ’ ട്യൂമർ കണ്ടെത്തിയിരുന്നു. തലച്ചോറിലെ കോശങ്ങളിൽ ശക്തമായ സമ്മർദ്ദം സൃഷ്ടിച്ചിരുന്ന ട്യൂമർ മധ്യരേഖയുടെ സ്ഥാനചലനത്തിനും തലച്ചോറിലെ […]
Read more
